Click to Download Ihyaussunna Application Form
 

 

മരിച്ചാലും മരിക്കാത്തവര്‍

കിഴക്കു ന്ി സൂര്യന്‍ ഉദിച്ചുയരുതിനു മുമ്പ് ത അബ്ദുല്ല(റ) വീടുവിട്ടിറങ്ങി. രാത്രി ജാബിറിനെയും പുത്രിമാരേയും വിളിച്ചിരുത്തി അന്തിമ ഉപദേശങ്ങള്‍ നല്‍കി യിരുു. തന്റെ കടം വീട്ടണമ്െ ജാബിറിനെ ഏല്‍പിച്ചിരുു. പടവാളും പടക്കുപ്പാ യവുമൊക്കെയായി ബാപ്പ ഇറങ്ങിപ്പോകുത് മക്കള്‍  കണ്ണു മറയുത് വരെ  നോക്കി നിു. അവസാനം ഒരു ദീര്‍ഘ നിശ്വാസത്തോടെ അവര്‍ വീടിന്റെ ഉള്ളിലേക്ക് മറഞ്ഞു. മതത്തിന്റെ ശത്രുക്കളോട് സമരത്തിനു പോകു സൈനികരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോ. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തേരുതെളിയിക്കാനിറങ്ങു സ്വഹാബി സം ഘത്തിലേക്കാണ്. ഉഹ്ദിലേക്ക്. നബി(സ്വ)യാണ് സര്‍വ്വസൈന്യാധിപന്‍. എഴുനൂറുപേ രാണ് സൈന്യത്തിലുള്ളത്. മക്കയില്‍ ന്ി അബൂസുഫ്യാന്റെ നേതൃത്വത്തില്‍ വിട്ടു ള്ള മൂവ്വായിരം പേരേയാണ് ഇവര്‍ അഭിമുഖീകരിക്കുത്.
അബ്ദുല്ല(റ)യുടെ വാക്കുകള്‍ അവര്‍ വീണ്ടും വീണ്ടും ഓര്‍ത്തു. ജാബിറിന്റേയും കു ടുംബത്തിന്റേയും മനസ്സില്‍  അത് തേട്ടിതേട്ടി  വു കൊണ്ടിരുു. “നാളെ ഉഹ്ദില്‍ കൊല്ലപ്പെടുവരില്‍ ആദ്യത്തേതില്‍ ഞാനുണ്ടാകും”. അവര്‍ യുദ്ധമുഖത്തെ വാര്‍ത്ത കളറിയാന്‍ കാതോര്‍ത്തുകൊണ്ടിരുു. ഹിജ്റാബ്ദം മ്ൂ ശവ്വാല്‍ പതിനഞ്ചായിരുു അ്. ഉഹ്ദിലെ മലകളും കുുകളും ചെഞ്ചായമണിഞ്ഞ ദിനം. മുസ്ലിംകളും ശത്രു ക്കളും ഏറ്റുമുട്ടി. പൊരിഞ്ഞ യുദ്ധം.  തുടക്കത്തില്‍ മുസ്ലിംകള്‍ക്ക് ജയം.പി പരാജയം അവസാനം ജയം. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍, ആര്‍ത്തനാദങ്ങള്‍, പരക്കംപാച്ചില്‍.  ശത്രുശവങ്ങള്‍ ഒാായി വീഴുു. ഉബയ്യൂബിന്‍ ഖലഫിനെ പോ ലെയുള്ള മല്ല•ാര്‍ മലക്കം മറിഞ്ഞു വീഴുു. ശവംതീനിപ്പക്ഷികള്‍ വട്ടമിട്ടു പറക്കുു. മാംസകഷ്ണങ്ങള്‍ കൊത്തിവലിച്ചു അവ പറുയരുു. ഭൂമിയിലും ആകാശത്തിലും പച്ചമാംസത്തിന്റെ ഗന്ധം. പക്ഷികളുടെ ചുണ്ടുകള്‍ക്ക് ചോരയുടെ നിറം. ഭീതിജനക മായ വാര്‍ത്ത മദീനയാകെ പടര്‍ു. കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കു തില്‍ ബഹുദൈവവിശ്വാസികള്‍ മുന്‍പന്തിയിലായിരുു.
നാനാ ഭാഗത്തു നിും ജനങ്ങള്‍ ഉഹ്ദിലേക്കൊഴുകി. ജാബിര്‍(റ) അക്കൂട്ടത്തിലു ണ്ടായിരുു. കൊല്ലപ്പെട്ട എഴുപതോളം ശുഹദാക്കളുടെ ശരീരങ്ങള്‍ ഉഹ്ദിലെ മണ ല്‍പരപ്പില്‍ മലര്‍ത്തിക്കിടത്തിയിരുു. ഹംസത്തുല്‍ കര്‍റാര്‍, തലോള്‍ വിവാഹം കഴി ഞ്ഞ ഹന്‍ളല, മുടന്തനായ അംറുബ്നുല്‍ ജമൂഹ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തി ലുണ്ട്. ജാബിര്‍ അതിനിടയില്‍ പിതാവിനെ അന്വേഷിച്ചു കണ്ടെത്തി. ആദ്യം ശഹീദായത് പിതാവ് തയൊയിരുു. മലര്‍് കിടക്കു പിതാവിന്റെ മുഖത്തിട്ടിരിക്കു തുണിനീക്കി ജാബിര്‍ ഒുനോക്കി. നെറ്റിയില്‍ ഒരമ്പു തറച്ചിരിക്കുു. അമ്പിന്റെ അളയില്‍ ന്ി രക്തം വാര്‍ാഴുകിയാവണം ശഹീദായത്. അമ്പ് തറച്ചപ്പോള്‍ കൈ നെറ്റിയില്‍ വെച്ചമര്‍ത്തിയിരുു. ആകൈ നെറ്റിയില്‍ ത അതേപടി. ആ കൈ മെല്ലെ നീര്‍ത്തി ശരിയാക്കിവെക്കാന്‍ ശമിച്ചു ജാബിര്‍. പക്ഷേ, സ്പ്രിങ്ങ് മടങ്ങും പോലെ കൈ നെറ്റിയിലേക്ക് ത  ചിെടിച്ചു നിു. രക്തകണങ്ങള്‍ മുഖത്തും നെറ്റിയിലും കട്ട പിടിച്ചു കിടു. മുഖം കണ്ടയുടനെ ജാബിര്‍ പൊട്ടിക്കരഞ്ഞു. അടക്കാന്‍ കഴിയാത്ത കരച്ചില്‍. സങ്കടം അണപൊട്ടിയൊഴുകി. ജാബിറിന്റെ അമ്മായി ഫാത്ത്വിമബിന്‍ത് അംറ് ഓടിയെത്തി. അവരും അലമുറയിട്ടുകരയാന്‍ തുടങ്ങി. കൂട്ടക്കരച്ചിലിനിടയില്‍ നബി(സ്വ) പറഞ്ഞു. “നിങ്ങള്‍ കരഞ്ഞാലും ഇല്ലങ്കിലും മലകുകള്‍ അവരുടെ ചിറക് വിരിച്ച് അബ് ദുല്ല(റ)ക്ക് തണലേകികൊണ്ടിരിക്കുു. നിങ്ങള്‍ ഈ മയ്യിത്ത് എടുത്ത് കൊണ്ട്പോകു ത് വരെ അത് തുടരുതാണ്”. നബി(സ്വ)യുടെ വചനങ്ങള്‍ ജാബിറിനും കുടുംബ ത്തിനും വലിയ സാന്ത്വനമായി. സമാധാനത്തിന്റെ പ്രകാശ നാമ്പുകള്‍. വൃഥ വിട്ടുമാറാ ത്ത ജാബിറിനെ കണ്ടപ്പോള്‍ പിീടൊരിക്കല്‍ നബി(സ്വ) ചോദിച്ചു. “ജാബിറെ ഉപ്പയു ടെ കാര്യത്തില്‍ നിനക്കെന്താണ് ഇത്രവലിയ ദുഃഖം?.” “ഒുമില്ല തിരുദൂതരെ”.
ജാബിറിന്റെ അവ്യക്തമറുപടികേട്ടപ്പോള്‍ നബി(സ്വ) വീണ്ടും ചോദിച്ചു. “പറയൂ ജാബി റെ, എന്താണ് നിന്റെപ്രയാസം”. ജാബിര്‍ ചെറിയ രൂപത്തില്‍ മനസ്സുതുറു. എന്റെ ഉപ്പ കൊല്ലപ്പെട്ടല്ലൊ. അദ്ദേഹം വലിയ കുടുംബഭാരം വെച്ചുകൊണ്ടാണ് മരണപ്പെട്ടത്. മാ ത്രമല്ല അദ്ദേഹത്തിന് ധാരാളം കടവുമുണ്ട്.
“ശരി നിന്റെ ഉപ്പയും അല്ലാഹുവും തമ്മില്‍ നട ഒരു സംഭാഷണം സന്തോഷം കൊണ്ട് ഞാന്‍ നിാട് പറയട്ടെ”. “ങ്ഹാ: പറഞ്ഞാലും തിരുദൂതരെ”. നിന്റെ പിതാവിനെ അല്ലാഹു പുനരുജീവിപ്പിച്ചു. അവനുമായി നേരില്‍ സംസാരിച്ചു. മറ്റാരോടും മറയില്ലാതെ അവന്‍ സംസാരിക്കാറില്ല. എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. അല്ലാ ഹു പറഞ്ഞു: എന്റെ ദാസാ. നീ നിനക്കാഗ്രഹമുള്ളത് പറയൂ. ഞാന്‍ നിറവേറ്റിത്തരാം, അപ്പോള്‍ നിന്റെ പിതാവിന്റെ മറുപടി കേള്‍ക്കണോ? ഞാന്‍ പറയാം.
“അഷ്ടാഹുവെ, ഭൂലോകത്തേക്ക് എവീെണ്ടും തിരിച്ചയക്കണം, നിന്റെ പോര്‍ക്കള ത്തില്‍ എനിക്ക് വീണ്ടും സമരം ചെയ്യണം. അങ്ങനെ വീണ്ടും വീണ്ടും കൊല്ലപ്പെടണം. ഇതാണെന്റെ ആഗ്രഹം”.
അല്ലാഹുവിന്റെ മറുപടി, “മരിച്ചവരെ വീണ്ടും ഭൂമിയിലേക്ക് പുനര്‍ജ•ം നല്‍കില്ലെ എന്റെതീരുമാനം മുന്‍ നിശ്ചയമാണ്. അതിനി ലംഘിക്കില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറയൂ.”
“നാഥാ, എങ്കില്‍ ഞങ്ങള്‍ക്കുനല്‍കി ആദരിച്ച സ്വര്‍ഗീയ സുഖാനുഭൂതികളും ഞങ്ങളുടെ ജീവിതരീതിയും ഭൂമിയില്‍ ജീവിച്ചിരിക്കു ഞങ്ങളുടെ പിന്‍ഗാമികള്‍ക്ക് അറിയിച്ചു കൊടുക്കേണമേ.
അങ്ങനെ ഖുര്‍ആന്‍ 3-ാം അധ്യായത്തിലെ 169-ാം സൂക്തം അവതരിച്ചു. നിശ്ചയം; അല്ലാ ഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചുപോയ്െ നിങ്ങള്‍ കരുതരുത്. പ്രത്യുത അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുവരും ഭക്ഷണം നല്‍കപ്പെടുവരു മാണ്.
നബിയുടെ സാന്ത്വനം ജാബിറിന്റെ മനഃസമാധാനം വര്‍ദ്ധിപ്പിച്ചു. കൊല്ലപ്പെട്ട പിതാവ് തന്റെ കുടുംബത്തിന് അഭിമാനമായി. ശുഹദാക്കളുടെ പ്രതിഫലം ഓര്‍ത്തു സന്തോഷ വാനായി. പിതാവിനെ മറവുചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഉഹ്ദില്‍ എഴുപതു മുസ് ലിംകളാണ് കൊല്ലപ്പെട്ടത്. ശുഹദാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍  ഒരു ഖ ബ്റില്‍ ഒിലധികം പേരെ മറവുചെയ്യണമ്െ നബി(സ്വ) നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശ ത്തിന് ജാബിറും വഴങ്ങി.
ജാബിര്‍(റ) ഉപ്പയുടെ ശരീരം ശ്രദ്ധിച്ചു നോക്കി. ഒരു വരയന്‍ കമ്പിളി വസ്ത്രമാണ് ഉപ്പ ഉടുത്തിരിക്കുത്. ശിരസ്സ് മുതല്‍ കാല്‍പാദം വരെ മൂടിപ്പുതക്കാന്‍ ആ വസ്ത്രം തി കയില്ല. കാലുകള്‍ മറയുതിനു വലിച്ചുപൊതിഞ്ഞാല്‍ ശിരസ്സു പുറത്ത് കാണുകയും ചെയ്യും?.പുതിയ വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല. ജാബിര്‍ ഒരു നിമിഷം എന്തോ ആലോചിച്ചു നിു. ഉറക്കില്‍ ന്ി ഞെട്ടി ഉണര്‍തുപോലെ പെട്ട്െ ജാബിര്‍ സജീ വമായി. കമ്പിളിയുടെ ഒരറ്റം പിടിച്ചു ശിരസ്സിന്റെ ഭാഗത്തേക്ക് വലിച്ചു. ഉപ്പയുടെ ശരീരം അതില്‍ മലര്‍ത്തിക്കിടത്തി. ഒരു കൈനെറ്റിയില്‍ ത. ആണി അടിച്ചു തറച്ചുവെച്ചതു പോലെ ആ കൈ നെറ്റിയില്‍ തറച്ച അമ്പിന്‍ അളയില്‍ ഇരിക്കുകയാണ്. ഇളക്കാനോ മാ റ്റാനോ കഴിയുില്ല. കാലുകള്‍ നേരെയാക്കിവച്ചു. കമ്പിളി ഇരുവശങ്ങള്‍ ഓരാാേയി നെഞ്ചിലേക്ക് ചേര്‍ത്തുവച്ചു. തുണി എത്താതെ പുറത്തായി നില്‍ക്കു കാല്‍പാദങ്ങ ളില്‍ അരുത ചെടി പറിച്ചുവെച്ചു. കഫന്‍ചെയ്യല്‍ ഒരുവിധത്തില്‍ പൂര്‍ത്തിയാക്കി.
ഇനി ഖബ്റില്‍ വെക്കണമല്ലോ. ആരുടെ കൂടെയാണ് നബി(സ്വ) കല്‍പിക്കുതെ റിയില്ല. യുദ്ധക്കളത്തില്‍  പല ഭാഗങ്ങളിലായി ചിതറിക്കിടക്കു ശുഹദാക്കളുടെ സമീ പങ്ങളില്‍ ഓടിനട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് നബി(സ്വ). കഫന്‍ ചെയ്യല്‍ പൂര്‍ത്തി യായാല്‍ ഇതില്‍ ആരാണ് കൂടുതല്‍ ഖുര്‍ആന്‍ പഠിച്ചവര്‍ എ് നബി (സ്വ) ചോദിക്കുു. ഏതെങ്കിലും ഒരു മയ്യിത്തിലേക്ക് വിരല്‍ ചൂണ്ടിയാല്‍ “എങ്കില്‍ അദ്ദേഹത്തെ ആദ്യം ഖബ്റിലിറക്കൂ ശേഷം വേറെ ഒരാളെ അദ്ദേഹത്തിന്റെ പിില്‍കിടത്തൂ” എിങ്ങനെ നിര്‍ദ്ദേശിക്കുു. ജാബിറിന്റെ സമീപത്തെത്തിയപ്പോള്‍ നബി(സ്വ) നിര്‍ദ്ദേശിച്ചു. ജാബിറെ! ഉപ്പയേയും അംറ്ബിന്‍ജമൂഹിനേയും ഒരു ഖബ്റില്‍ മറമാടുക. അവരിരുവരും ശുദ്ധഹൃദയരും സ്നേഹിത•ാരുമായിരുു ജാബിര്‍(റ) നിര്‍ ദ്ദേശത്തിനു വഴങ്ങി.
അബ്ദുല്ല(റ)യുടെ ഭൌതിക ശരീരം പൊക്കി ഖബ്റില്‍ ഇറക്കി. ഖിബ്ലയുടെ ഭാഗ ത്തുള്ള മഭിത്തിയോടു ചേര്‍ത്തിക്കിടത്തി. അംറിനെ അതിന്റെ തൊട്ടുപിിലായി ചരിച്ചുകിടത്തി. മൂടുകല്ലു വെച്ചു. വിറയാര്‍ കരങ്ങള്‍കൊണ്ട് മണ്ണ് വാരിയിട്ടു. കൂടെയുള്ള സ്വഹാബികളില്‍ പലരും ജാബിറിനെ സഹായിച്ചുകൊടുത്തു. തിരിച്ച് മദീ നയിലേക്കി മടങ്ങുമ്പോള്‍ ജാബിറിന്റെ മനസ്സില്‍ ആ വാക്കുകള്‍ തേട്ടിതേട്ടി വു. തലോള്‍ രാത്രി ഉപ്പപറഞ്ഞ വാക്കുകള്‍ “നാളെ ഉഹ്ദില്‍ കൊല്ലപ്പെടു ആദ്യ സംഘ ത്തില്‍ ഞാനുമുണ്ടാകും”.
*    *    *    *    *    *    *
ആ വാര്‍ത്ത വളരെ വേഗത്തില്‍ മദീനയില്‍ പ്രചരിച്ചു. കേട്ടവര്‍ കേട്ടവര്‍ ആശ്ചര്യ ത്തോടെ ഉഹ്ദിലേക്കോടി. ഉഹ്ദു ശുഹദാക്കളെ മറവ് ചെയ്ത ഖബ്റുകള്‍ പൊളിഞ്ഞു ശരീര ഭാഗങ്ങള്‍ പുറത്ത് വുവൊയിരുു വാര്‍ത്ത. നാവുകളും കാതുകളും കൈമാറി സര്‍വ്വജനങ്ങളുടെയും കാതുകളില്‍ വാര്‍ത്തയെത്തി. ഉഹ്ദു യുദ്ധം കഴിഞ്ഞി ട്ട് വര്‍ഷം നാല്‍പത്തിയാറായി.  നാടും നഗരവും മാറി. ഭരണം പലതും കഴിഞ്ഞു.  മു ആവിയ(റ) മദീനയിലെ ഗവര്‍ണ്ണരായിരിക്കുു.  ഉഹ്ദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും അല്ലാത്തവരുമായി നിരവധി ജനങ്ങള്‍ വീണ്ടും ഉഹ്ദില്‍ തടിച്ചുകൂടി. കൂട്ടത്തി ല്‍ ജാബിറും(റ) ഉണ്ടായിരുു. മലവെള്ളം ഒഴുകിപോകു സ്ഥലത്തുണ്ടായിരു ഖബ്റുകള്‍ വെള്ളപാച്ചിലില്‍ പൊളിഞ്ഞിരിക്കുു. ജാബിര്‍(റ) പിതാവിന്റെ ഖബ്റിരികെ ച്െ നിു. ആ ഖബ്റും തകര്‍ിരിക്കുു. അതില്‍ മറവ് ചെയ്ത രണ്ട് ഭൌ തിക ശരീരങ്ങളും അതേ പടികിടക്കുു.  യാതൊരു മാറ്റവുമില്ലാതെ; അഴുകുകയോ ദ്ര വിക്കുകയോ ചെയ്തിട്ടില്ല.  നെറ്റിയില്‍ വെച്ച കൈ അതേപോലെ. രക്തകണങ്ങള്‍ ഉണങ്ങിയിട്ടില്ല.  ഇലെ മരിച്ച പുതുമ. ജാബിര്‍(റ) പിതാവിന്റെ ശരീരം മെല്ലെ പൊക്കിയെടുത്ത് പുറത്ത് കിടത്തി. ശരീരത്തില്‍ കൈവിരല്‍ കൊണ്ട് കുത്തിനോക്കി.  യാതൊരു ത കരാറുമില്ല.  നെറ്റിയിലെ കൈ അനക്കി നോക്കി.  അപ്പോഴതാ ആ കൈ യഥാസ്ഥാനത്തേക്ക് മടങ്ങുു.  മാത്രമല്ല തല്‍സ്ഥാനത്ത് ന്ി രക്തകണങ്ങള്‍ പൊടിയുു. കാല് മറയ്ക്കാനുപയോഗിച്ച ചെടികള്‍ ഉണങ്ങാതെ അതേ പടി കാലിലിരിക്കുു. കൂടെയുള്ള അംറിന്റെ ശരീരവും ഇപ്രകാരം ത. ഉറങ്ങി തളര്‍ കുട്ടികളെ പൊക്കി തോളില്‍ ഇടു ക്രമത്തില്‍ ജാബിര്‍(റ) പിതാവിനെ പൊക്കി തോളിലിട്ടു നടു.  വേറെ ഖബ്ര്‍ കഴിച്ച് അതില്‍ മറവ് ചെയതു.  അല്‍പം സുഗന്ധം വല്ലതും പുരട്ടിയെങ്കിലോയ്െ ജാബിര്‍(റ) ആലോചിച്ചു.  പക്ഷേ, സ്വഹാബികള്‍ അനുവദിച്ചില്ല.  പഴയതില്‍ ഒരു മാറ്റവും വരുത്തരുതെവര്‍ ഉപദേശിച്ചു.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍