Click to Download Ihyaussunna Application Form
 

 

ഹദീസ്

ഹദീസ്: എഴുത്തും മനഃപാഠവും

അറബികള്‍ പൊതുവെ എഴുത്തും വായനയുമറിയാത്തവരായിരുന്നു. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. ഓര്‍മശക്തിയെ ആശ്രയിക്കുകയായിരുന്നു അവരുടെ പതിവ്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ സ്വഹാബിമാരുണ്ടായിരുന്നു. അതിനു പുറമേ എഴുത്ത് കലയില്‍ പ്രാവീണ്യമുള്ള പ്രമുഖരായ സ്വഹാബിമാരെക്കൊണ്ട് ഖുര്‍ആന്‍ അവതരിക്കുന്നതിനനുസരിച്ച് അപ്പോള്‍ തന്നെ എഴുതിച്ചു വയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. എഴുത്തോലകളിലും എല്ലിന്‍ കഷ്ണങ്ങളിലും കല്ലുകളിലുമായിരുന്നു എഴുത്ത്. പുസ്തക രൂപത്തിലല്ലെങ്കിലും ഖുര്‍ആന്‍ മുഴുവനും വള്ളി പുള്ളി വ്യത്യാസമില്ലാതെ രേഖപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍ ആയത്തുകളും ചെറിയ സൂറത്തുകളുമായി അവസരോചിതം അവതരിക്കുന്നതിനാല്‍ മനഃപാഠമാക്കുന്നതിന് കൂടുതല്‍ സൌകര്യമുണ്ടായിരുന്നു. എന്നാല്‍ ഹദീസുകള്‍ അപ്രകാരമായിരുന്നില്ല. നബി [...]

Read More ..

സ്വഹാബികളും ഹദീസും

സത്യവിശ്വാസത്തോടുകൂടി നബി (സ്വ) യെ കാണുകയോ നബിയോടൊരുമിച്ചു കൂടുകയോ ചെയ്തവരാണ് സാങ്കേതികാര്‍ഥത്തില്‍ സ്വഹാബിമാര്‍. സത്യവിശ്വാസം ഉള്‍ക്കൊള്ളാതെ നബി (സ്വ) യെ കണ്ടവരും കൂടെ കൂടിയവരും സ്വഹാബികളല്ല. അപ്രകാരം നബി (സ്വ) യുടെ വഫാതിനു ശേഷം ജനാസ കണ്ടവരോ സ്വപ്നദര്‍ശനമുണ്ടായവരോ സ്വഹാബികളല്ല. നബി (സ്വ) യുടെ കാലക്കാരും അനുചരന്മാരുമായ ഇവരാണ് നബിമാരെ കഴിച്ചാല്‍ ഏററം ശ്രേഷ്ഠര്‍. ബുഖാരിയുടെ 3651-ാം നമ്പര്‍ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. “നബി (സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റം ഉത്തമര്‍ എന്റെ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ്, പിന്നെ [...]

Read More ..

അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍

സ്വഹീഹൈനിയുടെ ഹദീസ് ദുര്‍ബലമായി ഗണിക്കല്‍. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോകത്തു ഏററവും കൂടുതല്‍ പ്രാബല്യമുള്ള ഗ്രന്ഥം എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. തനിക്ക് ഹൃദിസ്ഥമായ പ്രബലവും അപ്രബലവുമായ മൂന്നു ലക്ഷത്തിലധികം ഹദീസുകളില്‍ നിന്നാണു ഇമാം ബുഖാരി തന്റെ ‘സ്വഹീഹു’ സ്വാംശീകരിച്ചെടുത്തത്. ലോകത്തുള്ള സ്വഹീഹായ മുഴുവന്‍ ഹദീസുകളും ബുഖാരിയിലില്ല. പക്ഷേ, ബുഖാരിയിലുള്ളതെല്ലാം സ്വഹീഹാണ്. ബുഖാരിയെ നിരൂപിച്ചവരെല്ലാം രേഖപ്പെടുത്തിയതിങ്ങനെയാണ്. ഇമാം ദാറുഖുത്നിയെപ്പോലുള്ള ചിലര്‍ ബുഖാരിയിലെ ചില ഹദീസുകളുടെ പ്രമാണികത സംശയാസ്പദമാണെന്നു ചര്‍ച്ച ചെയ്തതിനു ഹാഫിള് അസ്ഖലാനി  ഫത്ഹുല്‍ബാരിയുടെ ആമുഖത്തില്‍ മറുപടി [...]

Read More ..

ഹദീസിലെ സാമൂഹിക പാഠങ്ങള്‍

തിരുനബി (സ്വ) പ്രകീര്‍ത്തിക്കപ്പെട്ടു; ആകാശത്തിലും ഭൂമിയിലും. മറ്റേതു ലോകമുണ്ടോ അവിടെയൊക്കെയും. അവിടുന്നു വിണ്ണേറി; ദൈവിക സന്നിധിയില്‍ വിരുന്നു ചെന്നു. ആത്മീയതയുടെ ഉത്തുംഗതയില്‍ വിരാചിച്ചു. ആത്മീയ ലോകത്തു നിന്നു വിശിഷ്ട മാലാഖ കടന്നു വന്നാണ് അവിടുത്തെ പ്രവാചകത്വത്തിന്റെ അത്യുന്നത പദവിയിലേക്കാനയിച്ചത്. ആ മാലാഖ തിരുനബി (സ്വ) യുടെ നിത്യ സന്ദര്‍ശകനായിരുന്നു. ആത്മീയ ലോകങ്ങള്‍ നബിയുടെ മുമ്പില്‍ തുറന്നു വെക്കപ്പെട്ടു. സാധാരണ മനുഷ്യര്‍ കാണാത്തത് തിരുനബി (സ്വ) കണ്ടു; കേള്‍ക്കാത്തതു കേട്ടു, അറിയാത്തത് അറിഞ്ഞു. ആത്മീയ ലോകവുമായി അവിടുന്നു സദാ [...]

Read More ..

സ്വഹാബികളുടെ ഹദീസ് പ്രചാരണം

ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അടുത്ത തലമുറക്കും ഇവിടെ ഹാജറുള്ളവര്‍ ഇല്ലാത്തവര്‍ക്കും ഹദീസുകള്‍ പ്രബോധനം ചെയ്ത് പ്രചരിപ്പിക്കണമെന്ന് നബി (സ്വ) സ്വഹാബികളെ പലതവണ ഉണര്‍ത്തിയിട്ടു്. ഹജ്ജത്തുല്‍ വിദാഇല്‍ ഈ സന്ദേശം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയുായി. മുസ്‌ലിം അബൂഹുറൈറഃ യില്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ നബി (സ്വ) പറഞ്ഞു : ”അറിയുക, നിങ്ങളില്‍ ഹാജറുള്ളവര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ”. ഈ ആജ്ഞ ഉള്‍കൊു തന്നെ സ്വഹാബികള്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും യാത്രയായി. അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നീ ഖലീഫമാരുടെ കാലങ്ങള്‍ക്കു ശേഷം ആ പ്രവാഹം [...]

Read More ..

സ്വഹാബികളുടെ ഹദീസ് ശേഖരണം

സ്വഹാബികളുടെ ഹദീസ് ശേഖരണം സ്വഹാബിമാര്‍ എല്ലാവരും ഒരേ പദവിയിലല്ല. അവരില്‍ പണ്ഢിതരും പാമരരുമു്. അവരെല്ലാവരും മദീനയില്‍ നബി (സ്വ) യെ ചുറ്റിപ്പറ്റി കഴിയുന്നവരായിരുന്നില്ല. ചിലര്‍ നാട് വിട്ടു പോയി. വേറെ ചിലര്‍ ദൂരെ ദിക്കുകളില്‍ താമസമാക്കി. മററു ചിലര്‍ നബി (സ്വ) യെയും മദീനാ പള്ളിയെയും വിട്ടകലാതെ കഴിച്ചു കൂട്ടി. അവര്‍ നബി (സ്വ) യുടെ ഹദീസുകള്‍ പഠിക്കുകയും ശേഖരിക്കുകയും ചെയ്യുക ജീവിതമാക്കി കഴിഞ്ഞു. പള്ളിയില്‍ സദാസമയവും വിജ്ഞാനം വിളമ്പുന്ന ക്ലാസുകളുമായി നബി സ്വ) കഴിഞ്ഞിരുന്നില്ല. ജുമുഅക്ക്, [...]

Read More ..

നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു

ആധുനിക സലഫീ വൃത്തങ്ങളില്‍ ബഹുമാന സൂചകങ്ങളായ നിരവധി പ്രശംസകളാല്‍ വാഴ് ത്തപ്പെടുന്ന നാമമാണു നാസ്വിറുദ്ദീന്‍ അല്‍ബാനിയുടേത്. 1999 ഒക്‌ടോബര്‍ 2 നു എണ്‍പത്തഞ്ചാം വയസ്സില്‍ സഊദി അറേബ്യയില്‍ വെച്ച് അന്തരിച്ച അല്‍ബാനി ഹദീസു വിജ്ഞാന ശാഖയുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കടുത്ത നജ്ദിയന്‍ ആദര്‍ശവാദിയായ ഇദ്ദേഹത്തിന് നൂറ്റാിന്റെ മുഹദ്ദിസ്, ഇബ്‌നു ഹജര്‍ (റ) നു ശേഷം ലോകം ക ഹദീസ് പണ്ഢിതന്‍ തുടങ്ങി സലഫികള്‍ ചാര്‍ത്തുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. സില്‍സിലതുല്‍ അഹാദീസിസ്സഹീഹഃ, സില്‍സിലതുല്‍ അഹാദീസിള്ളഈഫ:(സ്വഹീഹായ ഹദീസുകളുടെ [...]

Read More ..

ഹദീസിന്റെ സാഹിത്യമൂല്യം

ഹദീസിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച വിലയിരുത്തലിന് എന്താണ് സാഹിത്യം എന്ന ലഘുവിചാരം ആവശ്യമാണ്. അറബിയില്‍ സാഹിത്യം എന്നതിനെ കുറിക്കുന്നത് ‘അദബ്’ എന്ന ശബ്ദമാണ്. മര്യാദ, മാന്യത, സംസ്‌കാരം എന്നീ അര്‍ഥങ്ങള്‍ കൂടി ഈ ശബ്ദം വഹിക്കുന്നു്. ഇംഗ്ലീഷിലെ ‘എജ്യുക്കേഷനു’ സമാനമായിട്ടുപോലും ഇതുപയോഗിച്ചുകാണുന്നു. ‘നല്ല ശിക്ഷണത്തിലേറെ മുന്തിയ യാതൊന്നും ഒരു സന്തതിക്ക് പിതാവില്‍ നിന്നു കിട്ടാനില്ല’ എന്ന അര്‍ഥത്തില്‍ ഒരു നബിവാക്യം ‘മിശ്കാത്ത്’ എന്ന ഹദീസ് സമാഹാരത്തിലു്. അതില്‍ ‘നല്ല ശിക്ഷണം’ എന്നതിന് ‘അദബുല്‍ ഹസന്‍’ എന്നാണ് പ്രയോഗം. ഒരു ജനവിഭാഗത്തിന്റെ [...]

Read More ..

മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്

വിശ്വാസിയുടെ വ്യക്തിസത്തയെ രൂപപ്പെടുത്തുന്ന വ്യവഹാര മാതൃകകളുടെ (behavioral patterns) സഞ്ചിത നിധിയാണ് നബിചര്യ അഥവാ സുന്നത്ത്. ധിഷണയെയും മനോമണ്ഡലത്തെയും മാത്രമല്ല അതിസാധാരണമായ ശരീരചേഷ്ടകളെയും നിര്‍ണയിക്കുന്നതില്‍ ഹദീസിന് അനല്‍പമായ പങ്കു്. നിശ്ചിത കാലപരിധിയെയോ പരിമിത പ്രവര്‍ത്തന മേഖലകളെയോ അല്ല അതുള്‍ക്കൊള്ളുന്നത്. സാര്‍ വലൗകികവും സര്‍വാതിശായിയുമാണ് ഹദീസിന്റെ ഉള്ളടക്കം. പ്രവാചകന്‍ തന്റെ ശിഷ്യന്മാരോട് മൊഴിഞ്ഞ വചനങ്ങളും അവരുടെ സാന്നിധ്യത്തില്‍ അവിടുന്നു പ്രവര്‍ത്തിച്ചതും അവിടുത്തെ സാന്നിധ്യത്തില്‍ അവര്‍ പ്രവര്‍ത്തിച്ചതുമെല്ലാം ഹദീസായി നമുക്ക് രേഖപ്പെട്ടു കിട്ടിയിരിക്കുന്നു. ഏററവും നിര്‍ ണായകമായ ഒരു ചരിത്ര [...]

Read More ..

ഹദീസ് വിജ്ഞാവും കേരളവും

കേരളത്തിലെ ഹദീസ് വിജ്ഞാനത്തെക്കുറിച്ചുള്ള പഠനം പല കാരണങ്ങളാലും ശ്രമകരമായിത്തീര്‍ന്നിട്ടു്. പൂര്‍വ കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രം മിക്കതും നമുക്ക് ലഭ്യമല്ല എന്നതു തന്നെയാണ് ഇവയില്‍ പ്രധാനം. കേരള മുസ്‌ലിംകളുടെ ആദ്യകാല ചരിത്രം തേടിപ്പിടിക്കുന്ന പഠിതാവിന് ചരിത്രത്തില്‍ അനേകം വിടവുകള്‍ അനുഭവപ്പെടും. ഹദീസ് വിജ്ഞാനീയങ്ങളില്‍ സ്മരിക്കപ്പെടേ അനേകം വ്യക്തികളുടെയും സംഭവങ്ങളുടെയും ചരിത്രവിവരണങ്ങള്‍ നഷ്ടപ്പെട്ടു കിടക്കുന്നു. ഇത്തരം വിടവുകള്‍ ശരിയായ പഠനത്തിനുള്ള വിഘ്‌നങ്ങളായി നിലനില്‍ക്കുന്നു. ചരിത്രത്തിന്റെ ഈ അപര്യാപ്തതയെ അതിജീവിച്ച് നടത്തപ്പെടുന്ന ചരിത്രാന്വേഷണത്തിന്റെ പരിമിതികളെക്കുറിച്ച് ആദ്യമേ നാം ബോധവാന്മാരായിരിക്കണം. ഒരു പ്രത്യേക [...]

Read More ..