Click to Download Ihyaussunna Application Form
 

 

സുബൈറുബ്നുല് അവ്വാം (റ)

ഹിജ്റക്ക് മുമ്പ് വര്ഷം ഇരുപത്തെട്ടില് ജനിച്ച മഹാന് ഹിജ്റ 36 ല് വഫാതായി. നബി (സ്വ) യുടെ അമ്മായിയായസ്വഫിയ (റ) യാണ് മാതാവ്. അവര് മുസ്ലിമാവുകയും ഹിജ്റ പോകുകയും ചെയ്തിട്ടുണ്ട്. നബി (സ്വ) യുടെ ഭാര്യ ആയിശ(റ)യുടെ സഹോദരി അസ്മാഅ് (റ) യാണ് ഭാര്യ. സുബൈര് (റ) പറയുന്നു. എന്റെ ഉമ്മയുടെ അമ്മായി (ഉമ്മു ഹബീബ ബിന്ത് അസദ്)റസൂല് (സ്വ) യുടെ വലിയുമ്മയാണ്. എന്റെ ഉമ്മ റസൂലിന്റെ അമ്മായിയും, റസൂലിന്റെ മാതാവ് എന്റെ വലിയുമ്മയുടെസഹോദരിയാണ്. റസൂലിന്റെ (സ്വ) യുടെ ഭാര്യ ഖദീജ (റ) എന്റെ അമ്മായിയുമാണ്.

തന്റെ പിതാവ് നന്നേ ചെറുപ്പത്തില് മരണപ്പെട്ടു. ഉമ്മ തന്റെ മകനെ സഹോദരനായ ഹംസ (റ) യുടെ കൂടെ വളര്ത്തി. നല്ല തന്റേടിയും ശക്തനുമാക്കിത്തീര്ത്തു. കഷ്ടതകളുടെ നടുവിലാണ് തന്റെ യൗവ്വനമാരംഭിച്ചത്. ഏകദേശം 15 ാം വയസ്സില്തന്നെ വിശ്വാസം ഹൃദയത്തില് അംഗുരിച്ച് കഴിഞ്ഞതിനാല് കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്നും പീഢനങ്ങളേറ്റ് വാങ്ങേണ്ടി വന്നു.പ്രഥമ വിശ്വാസികളില് നാലാമതോ അഞ്ചാമതോ ആണ് മഹാന്റെ സ്ഥാനം. തന്റെ അമ്മാവന് ഒരു പായയില് മഹാനെ കെട്ടിയൊതുക്കി.ചുറ്റുഭാഗത്ത് നിന്നും അതിന്റെ ഉള്ളിലേക്ക് പുക കൊടുത്തു. ശ്വാസം മുട്ടി മരിക്കാനടുത്തായി. പുറത്തു നിന്നവര് വിളിച്ച് പറഞ്ഞു.ഈ യാതനയില് നിന്നും കരകയറാന് മുഹമ്മദിന്റെ മതം വെടിഞ്ഞോ. മഹാന് പറഞ്ഞു. വിശ്വാസിക്ക് കുഫ്റിലേക്ക് മടങ്ങാനാവില്ല.ഈ പീഢനങ്ങളെല്ലാം വളരെ നിസ്സാരം. അവരവരുടെ ശ്രമം ഉപേക്ഷിച്ചു തോറ്റു പിൻവാങ്ങി.

റസൂല് (സ്വ) പറഞ്ഞു: “ഓരോ നബിമാര്ക്കും ഉറ്റ സുഹൃത്തുക്കളായ സഹായികളുണ്ട്. സുബൈര് ആ ഗണത്തില് പെട്ടവരാണ്”.തികഞ്ഞ ആത്മവിശ്വാസവും സ്രഷ്ടാവിന്റെ മേലിലുള്ള ഭരമേല്പ്പിക്കലുമാണ് മഹാന്റെ പ്രതേകത. ഏത് സന്നിഗ്ദ ഘട്ടത്തിലുംറബ്ബിന്റെ മേലിലുള്ള തവക്കുല് മുറുകെ പിടിച്ചു. മകനോട് പറഞ്ഞു: “നിനക്ക് വല്ല വിപത്തും വന്ന് പെട്ടാല് നാഥനോട് തുണ അഭ്യര്ത്ഥിക്കുക”.മകനായ അബ്ദുല്ല എന്നവര്ക്ക് പ്രയാസങ്ങള് വന്നാല് ഓ സുബൈറിന്റെ നാഥാ സഹായിക്കണെ എന്നാണ് പറയാറുള്ളത്. ഉത്തരം ഉടനെലഭിച്ചതായാണ് മിക്ക അനുഭവമെന്ന് മകന് സ്മരിക്കുന്നുണ്ട്. ധാരാളം ഹദീസുകള് കേട്ടിട്ടുണ്ടെങ്കിലും റസൂല് (സ്വ) യുടെ മേല് കളവ്പറയലാകുമോ എന്ന് പേടിച്ച് ഉദ്ധരിക്കല് വളരെ കുറവായിരുന്നു. റസൂലിനോടുള്ള അതിരറ്റ സ്നേഹത്താല് സ്വബോധം നഷ്ടപ്പെട്ടവരെപ്പോലെ പ്രവര്ത്തിച്ചിട്ടുണ്ട്.

വിശ്വാസിയായ ഉടനെ സുബൈര് (റ) ഒരു വാര്ത്ത കേട്ടു. റസൂല് കൊല്ലപ്പെട്ടിരിക്കുന്നു. കേട്ട മാത്രയില് കണ്ണില്കാണുന്ന അവിശ്വാസികളെയെല്ലാം കൊല്ലാമെന്നുറച്ച് വാളൂരിപ്പിടിച്ച് പുറത്തിറങ്ങി. റസൂൽ കൊല ചെയ്യപ്പെട്ടിട്ടുണ്ടെങ്കില് നാമെന്തിന്ജീവിക്കണം. വാര്ത്ത ഉറപ്പിക്കാനായി റസൂലിന്റെ സന്നിധിയിലേക്ക് പോയി. കണ്ടപ്പോള് റസൂല് ചോദിച്ചു: “എന്ത് പറ്റി സുബൈര് ?”.”അവിടുന്ന് വധിക്കപ്പെട്ടതായി ഞാന് കേട്ടു”. “അതിന് നീ എന്ത് ചെയ്യാനാ പുറപ്പെട്ടത് ?”. “കണ്ണില് കാണുന്ന എല്ലാ മുശ്രിക്കുകളെയുംകൊല്ലാന് പുറപ്പെട്ടതാ”. റസൂല് (സ്വ) പുഞ്ചിരിച്ചു. പ്രാര്ത്ഥന കൊണ്ടനുഗ്രഹിച്ചു.

ഉസ്മാന് (റ) വിന്റെ ഘാതകരെ ചൊല്ലി അഭിപ്രായ ഭിന്നതകള് ഉടലെടുത്തപ്പോള് സുബൈര് (റ) അതില് നിന്നെല്ലാം മാറിനില്ക്കാനാണ് ശ്രമിച്ചത് പക്ഷെ ചില കുബുദ്ധികള്ക്ക് ഇത് സഹിച്ചില്ല. അവര് സുബൈര് (റ) വിനെ വധിക്കാനായി പദ്ധതിയിട്ടു.സുബൈര് (റ) ജമല് യുദ്ധത്തില് പങ്കെടുക്കാതെ തിരിച്ച് നട്ന്നപ്പോള് ഒരാള് ഒപ്പം കൂടി. സൂബൈര് (റ) ക്ക് അവനില് സംശയമുണ്ടായി.നീയെന്തിനെന്നെ അനുഗമിച്ചു. അയാള് പറഞ്ഞു. നീ അള്ളാഹുവിനെ മറക്കണ്ട. അള്ളാഹൂവില് അര്പ്പിച്ച് അയാളെ ഒപ്പം കൂട്ടി നടന്ന്നീങ്ങവെ അശ്രദ്ധയില് മഹാനെ കുത്തിക്കൊലപ്പെടുത്തി. അബ്ദുള്ള, മുന്ദിര്, ഉർവ്വത്ത്, ഹംസ, ജഅ്ഫര്, മിസ്അബ്, ഖാലിദ്തുടങ്ങിയവര് അവിടുത്തെ സന്താനങ്ങളാണ്.


RELATED ARTICLE

 • അബ്ദുറഹ്മാനുബ്നു ഔഫ് (റ)
 • അബൂ ഉബൈദത് ബ്നുല് ജറാഹ് (റ)
 • സഈദ് ബ്നു സൈദ് (റ)
 • സഅ്ദ് ബ്നു അബീവഖാസ് (റ)
 • സുബൈറുബ്നുല് അവ്വാം (റ)
 • ത്വൽഹ(റ)
 • അലി(റ)
 • ഉസ്മാന് (റ)
 • ഉമര് (റ)
 • സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)
 • അലീ ബിന്‍ അബൂത്വാലിബ് (റ)
 • ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)
 • ഉമറുബ്നുല്‍ ഖത്വാബ്( റ)
 • അബൂബക്ര്‍ സ്വിദ്ധീഖ് (റ)