Click to Download Ihyaussunna Application Form
 

 

ക്ലോണിംഗ്

ക്ളോണ്‍ അവയവത്തിന്റെ വിധി

ചികിത്സക്കാവശ്യമായ അവയവങ്ങള്‍ ലഭ്യമാക്കുന്നതിനു ക്ളോണ്‍ മനുഷ്യനെ ഉപയോഗപ്പെടുത്തുകയോ അല്ലെങ്കില്‍ ക്ളോണിങ്ങിലൂടെ അവയവങ്ങള്‍ മാത്രം നിര്‍മ്മിക്കുകയോ ചെയ്യാന്‍ പറ്റുമോ?. മനുഷ്യനെ ക്ളോണ്‍ ചെയ്യാന്‍ പാടില്ലെങ്കിലും ക്ളോണ്‍ മനുഷ്യന്‍ ജനിച്ചു കഴിഞ്ഞാല്‍ അവനു സാധാരണ മനുഷ്യന്റെ പവിത്രതയുണ്ടായിരിക്കും. അനിവാര്യഘട്ടത്തില്‍ ഒരാളുടെ ശരീരത്തിന്റെ രക്ഷയ്ക്കു വേണ്ടി അതിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തല്‍, അപകടസാധ്യതയില്ലെങ്കില്‍ അനുവദനീയമാണ്. പക്ഷേ, സ്വന്തം ശരീരത്തിലെ ഒരു ഭാഗം മറ്റൊരാള്‍ക്കു വേണ്ടിയോ മറ്റൊരാളുടേതു തനിക്കു വേണ്ടിയോ ജീവിത കാലത്ത് എടുക്കാവതല്ല. ഇക്കാര്യം തുഹ്ഫഃ 9:397-ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ക്ളോണ്‍ [...]

Read More ..

മുസ്ലിം ലോകത്തിന്റെ പ്രതികരണം

ഡോളി വിപ്ളവത്തിലൂടെ ക്ളോണിങ് മനുഷ്യരിലും വിജയിക്കാനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോള്‍ തന്നെ മുസ്ലിം ലോകം ഇതിനെതിരെ സടകുടഞ്ഞെണീറ്റിരുന്നു. എതിര്‍ പ്രതികരണത്തില്‍ മറ്റു രാഷ്ട്രങ്ങള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ത്തന്നെ മുസ്ലിം രാഷ്ട്രങ്ങളും സംഘടനകളും സ്ഥാപനങ്ങളുമുണ്ടായിരുന്നു. അവരു ടെയെല്ലാവരുടെയും മുന്‍പന്തിയില്‍, സകലരുടെയും ബദ്ധശ്രദ്ധ ക്ഷണിച്ചുകൊണ്ടും തിരിച്ചു കൊണ്ടും മുസ്ലിം പണ്ഢിതന്മാര്‍ രംഗത്തു വരികയുണ്ടായി. 16-3-97-നു കൈറോവില്‍ ഒരു ക്ളോണിങ് സെമിനാര്‍ നടക്കുകയുണ്ടായി. വൈദ്യ ശാസ്ത്രജ്ഞര്‍, ജനിതക ശാസ്ത്രജ്ഞര്‍, സാമൂഹിക ശാസ്ത്രജ്ഞര്‍, ശരീഅത്തു പണ്ഢിതര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ഈ സെമിനാര്‍. മനുഷ്യരില്‍ [...]

Read More ..

മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി

ഇത്തരം ശിശുക്കള്‍ ഇന്ന് ആധുനിക ലോകത്തു നിയമ ശാസ്ത്രജ്ഞന്മാരെ കുഴക്കുന്ന പല പ്രശ്നങ്ങളും തൊടുത്തുവിടുന്നു. ഒരു നിയമശാസ്ത്രത്തിനും കുരുക്കഴിക്കാന്‍ കഴിയാത്ത സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍. ഇത്തരം ശിശുക്കള്‍ മനുഷ്യരാണോ? മാനുഷിക നിയമങ്ങള്‍ അവര്‍ക്കു ബാധകമാണോ? അഥവാ നായ്ക്കളുടെ നിയമങ്ങള്‍ ഇവര്‍ക്കു ബാധകമാക്കേണ്ടതുണ്ടോ? മതദൃഷ്ട്യാ ഇവര്‍ക്കു നമസ്കാരാദി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍ബന്ധമുണ്ടോ? നായയെപ്പോലെ നജസായി ഗണിക്കപ്പെടുമോ? അവരെ സ്പര്‍ശിക്കാമോ? പള്ളിയില്‍ കയറ്റാമോ? ഇമാമത്തു നിര്‍ത്താമോ? അവരുമായി വൈവാഹിക ബന്ധം പാടുണ്ടോ? ഇങ്ങനെ പോകുന്നു പ്രശ്നങ്ങള്‍. എന്നാല്‍ മനുഷ്യ-മൃഗ ബീജസങ്കലനം അസംഭവ്യമെന്നു [...]

Read More ..

ക്ലോണിങ് പ്രകൃതി വിരുദ്ധം

ഇസ്ലാം പ്രകൃതി മതമാണ്. പ്രകൃതിയെ വീര്‍പ്പുമുട്ടിക്കുന്നതോ പ്രകൃതിയുമായി കൂട്ടിമുട്ടുന്നതോ ആയ ഒരു നിയമവും ഇസ്ലാമില്‍ കാണില്ല. പ്രകൃതി വിരുദ്ധമായ ഒരു കാര്യത്തിനും ഇസ്ലാം അനുമതി നല്‍കുന്നുമില്ല. “പരമാര്‍ഥിയായിക്കൊണ്ടു നിന്റെ വദനത്തെ മതത്തിലേക്കു ചൊവ്വെ തിരിച്ചു നിര്‍ ത്തുക; മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ അല്ലാഹു സൃഷ്ടിച്ചുവോ ആ പ്രകൃതിക്കനുസൃതമായ മതത്തെ- ഇസ്ലാം മതത്തെ- സ്വീകരിച്ചംഗീകരിക്കുക. അല്ലാഹുവിന്റെ സൃ ഷ്ടിപ്പിനു മാറ്റമില്ല. അതാണ് നേരായ മതം. പക്ഷേ, മനുഷ്യരില്‍ അധിക പേരും യാഥാ ര്‍ഥ്യം അറിയുന്നില്ല”(30:30). എന്നാല്‍ ക്ളോണിങ് തികച്ചും [...]

Read More ..

ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും

സ്ത്രീയുടെ ശരീരത്തിനകത്തു നടക്കുന്ന ബീജസങ്കലനം മൂലം ശിശുക്കള്‍ ജനിക്കുകയെന്ന സമ്പ്രദായത്തിനപവാദമായി 1978 ജൂലൈ 25-നു ലോകത്തെ ഒന്നാമത്തെ ടെസ്റ്റ്റ്റ്യൂബ് ശിശു ജനിച്ചു. ലൂയി ബ്രൌണ്‍ എന്നാണു പേര്‍. കിഴക്കന്‍ ഇംഗ്ളണ്ടിന്റെ ഗ്രാമ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ബോണ്‍ ഹാള്‍ ക്ളിനിക്കിലാണ് പ്രൊഫ. റോബര്‍ട്ട് എഡ് വേര്‍ഡ്സ്, പാട്രിക് സ്റ്റെപ്റ്റോ എന്നീ ശാസ്ത്രജ്ഞന്മാര്‍ ലൂയി ബ്രൌണിനു ജന്മം നല്‍കിയത്. ടെസ്റ്റ്റ്റ്യൂബിലെ ബീജസംയോഗവും ഭ്രൂണവളര്‍ച്ചയും ഗവേഷണ വിധേയമായിട്ടു നാലുദശകത്തിലേറെയായിരുന്നു. ടെസ്റ്റ്റ്റ്യൂബില്‍ നിന്നു ഭ്രൂണം ഗര്‍ഭപാത്രത്തിലേക്കു മാറ്റുന്ന സംവിധാനവും കണ്ടുപിടിച്ചിരുന്നു. എങ്കിലും അപ്രകാരം [...]

Read More ..

മനുഷ്യപ്പട്ടി

പത്തു മാസം പേറ്റുനോവനുഭവിച്ചു കുഞ്ഞിനെ ലാളിക്കാന്‍ കാത്തിരുന്ന അമ്മ, കൂര്‍ത്ത നഖം കൊണ്ടുള്ള ക്ഷതമേറ്റു പുളഞ്ഞു. ചൂണ്ട പോലുള്ള പല്ലുകളുടെ കടിയേറ്റു മുറിഞ്ഞു. തലോടിയപ്പോള്‍ മൃദുല ചര്‍മത്തിനു പകരം പരുപരുത്തരോമങ്ങള്‍ കൈ വെള്ളയില്‍ ഉടക്കിയപ്പോഴാണ് അമ്മ പിഞ്ചോമനയെ നോക്കുന്നത്.കുഞ്ഞ് കിള്ളേ വിളിച്ചു കരയുകയല്ല; കുരയ്ക്കുകയാണ്. തെക്കേ അമേരിക്കയിലെ വെനിസുല എന്ന സ്ഥലത്താണു ‘സോറായിഡ’ എന്ന ഇരുപത്തിയഞ്ചുകാരിക്കു ലോകത്തിലാദ്യമായി ഒരു പട്ടിക്കുട്ടിയെ പ്രസവിക്കേണ്ടി വന്നത്. 20-ാം വയസ്സില്‍ സോറായിഡ വന്ധ്യയാണെന്നറിഞ്ഞു. മക്കളുണ്ടാവില്ലെന്ന് എല്ലാ ഡോ ക്ടര്‍മാരും വിധിയെഴുതി. ഒടുവില്‍ [...]

Read More ..

പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്

ഡോളിയുടെ പിറവി സംബന്ധമായ വാര്‍ത്തകള്‍ 1997-ല്‍ പുറത്തു വന്നയുടനെത്തന്നെ മനുഷ്യക്ളോണിങിനെ ലക്ഷ്യംവച്ചുളള ഗവേഷണങ്ങള്‍ക്കെതിരെ ലോക രാഷ്ട്രത്തലവന്മാരുടെയും സംഘടനാ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും മതാചാര്യന്മാരുടെയും പ്രതിഷേധം അലയടിച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍, സ്പെയിന്‍, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ പല രാഷ്ട്രങ്ങളും മനുഷ്യരില്‍ ക്ലോണിങ് നടത്തുന്നതു നേരത്തെ തന്നെ നിരോധിക്കുകയുണ്ടായി. ലോകത്തെ മുസ്ലിം-ക്രൈസ്തവ-ജൂത മതനേതാക്കന്മാരും വന്‍ രാഷ്ട്രത്തലവന്മാരും മാത്രമല്ല എതിര്‍പ്രതികരണം നടത്തിയത്. പല ജൈവ ശാസ്ത്രജ്ഞരും ജനിതക ഗവേഷകരും അതില്‍ പങ്കുകൊണ്ടിരുന്നു. മാത്രമല്ല, ഡോളി എന്ന ചെമ്മരിയാടിനെയും നേറ്റി, ഡിറ്റോ എന്നീ [...]

Read More ..

ഇരട്ടകളുടെ പ്രാധാന്യം

ഒരേ ഗര്‍ഭത്തിലുണ്ടാകുന്ന രണ്ടു കുട്ടികളാണ് ഇരട്ടകള്‍. സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംഗമിച്ചുണ്ടാകുന്ന സിക്താണ്ഡം (ദ്യഴീലേ) രൂപാന്തരപ്പെട്ടാണല്ലോ ഭ്രൂണവും ഭ്രൂണത്തില്‍ നിന്നു ശിശുവും ഉണ്ടാകുന്നത്. സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നു സാധാരണ പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു അണ്ഡം മാത്രമാണ് അണ്ഡനാളത്തിലേക്കു പ്രവേശിക്കാറുള്ളത്. അമ്പതുകോടിയോളം വരുന്ന പുരുഷ ബീജങ്ങളില്‍ ഒന്നു മാത്രമാണല്ലോ ബീജനാളത്തില്‍ അണ്ഡവുമായി സംഗമിച്ചു സൌഭാഗ്യം നേടുന്നത്. എന്നാല്‍ ബീജസങ്കലിതമായ അണ്ഡം (സിക്താണ്ഡം) വിഭജിച്ചു വളര്‍ന്ന് ശിശുവാകുന്നതിനുപകരം, ചിലപ്പോള്‍ അതു വിഭജിച്ചു രണ്ടായി വേര്‍പ്പെട്ടു രണ്ടു ശിശുക്കളായി പരിണമിക്കുന്നു. [...]

Read More ..

ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍

ഭ്രൂണം വളരുന്ന ആദ്യഘട്ടത്തില്‍ ഏതു കോശത്തിനും പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവിയായിത്തീരാനുള്ള കഴിവുണ്ട്. വളര്‍ച്ച പുരോഗമിക്കുമ്പോള്‍ ഈ കോശങ്ങള്‍ പ്രത്യേക ധര്‍മ്മം മാത്രം നിര്‍വ്വഹിക്കാന്‍ പറ്റിയ വിധത്തില്‍ രാസപരമായും രൂപപരമായും മാറിത്തീരുന്നു. ഇതിനു വിഭേദനം എന്നാണു പറയുക. നാഡീ കോശങ്ങള്‍, പേശീകോശങ്ങള്‍ എന്നിവ പ്രത്യേക ധര്‍മം നിര്‍വ്വഹിക്കാന്‍ വേണ്ടി രൂപാന്തരം വന്നവയാണല്ലോ. രൂപാന്തരം വന്ന കോശങ്ങള്‍ക്കു പഴയ അവസ്ഥയിലേക്കു തിരിച്ചു മാറാന്‍ പറ്റില്ല എന്നായിരുന്നു പൊതു വിശ്വാസം. ഭ്രൂണകോശങ്ങളില്‍ നിന്നു ന്യൂക്ളിയസ് എടുത്തു പുതിയ ഭ്രൂണങ്ങളായി ക്ളോണ്‍ ചെയ്യുന്നതില്‍, ഡോളിക്കു [...]

Read More ..

ബഹുജനനം

മറ്റുജീവികളെ അപേക്ഷിച്ച്, ഒരു പ്രസവത്തില്‍ ഒന്നിലധികം ശിശുക്കള്‍ ജനിക്കുന്നത്, മനുഷ്യരില്‍ അപൂര്‍വ്വമാണ്. (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ. പേ. 412) സാധാരണയായി, ഒരു സ്ത്രീ ഒരു സമയത്ത് ഒരു കുഞ്ഞിനുമാത്രമേ ജന്മം നല്‍കാറുള്ളൂവെങ്കിലും ചിലപ്പോള്‍ ഒന്നിലധികം ശിശുക്കളെ ഒരേസമയത്തു പ്രസവിക്കാറുണ്ട്. ഇതിനാണ് ബഹുജനനം എന്നുപറയുന്നത്.  ബഹുജനനത്തില്‍ സാധാരണ രണ്ടുജനനങ്ങളാണ് നടക്കുക. ഇപ്രകാരം ഒരുമിച്ചു ജനിക്കുന്ന കുട്ടികളാണ് ഇരട്ടകള്‍. എന്നാല്‍ ചിലപ്പോള്‍ ഈ സംഖ്യ മൂന്നോ നാലോ അഞ്ചോ അതില്‍ കൂടുതലോ ആകാം (NCERT ജീവശാസ്ത്രം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഗം [...]

Read More ..