Click to Download Ihyaussunna Application Form
 

 

കുട്ടികള്‍

വെള്ളത്തിലും പപ്പടം പൊരിക്കാം

പപ്പടം എന്താണെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ടതില്ല (മലയാളിയുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി ഇന്ന് പപ്പടത്തെ കണക്കാക്കപ്പെടുന്നുണ്ട്). എണ്ണയില്‍ പൊരിച്ചാണ് പ പ്പടം പാകംചെയ്യുന്നതെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ എണ്ണക്കുപകരം വെള്ളത്തിലിട്ട് പപ്പടം പൊരിക്കാന്‍ നിങ്ങള്‍ക്കാവുമോ? മജീഷ്യന്‍ എണ്ണക്കുപകരം ഒരു പാത്രം ജലം എടുക്കുന്നു. എന്നിട്ട് പായ്ക്കറ്റില്‍ നിന്നും പപ്പടം പൊട്ടിച്ച് ജലത്തിലിടുന്നു. അത്ഭുതം എന്നു പറയട്ടെ, പപ്പടം പൊള്ളി വീര്‍ത്തുവരുന്നതു കാണാം!!! ഈ ജാലവിദ്യയുടെ രഹസ്യം പഠിക്കാന്‍ കൂട്ടുകാര്‍ക്കു താത്പര്യമുണ്ടോ? ഉണ്ടെങ്കില്‍ തയാറായിക്കൊള്ളുക. പപ്പടത്തിലാണ് ഈ മാജിക്കിന്റെ രഹസ്യമിരിക്കുന്നത്. നീറ്റുകക്കയില്‍ ഒരു [...]

Read More ..

വേഗതയളക്കാന്‍

വാഹനങ്ങളുടെ വേഗതയളക്കുന്നത് മണിക്കൂറില്‍ ഇത്ര കിലോമീറ്റര്‍ എന്ന് കണക്കാക്കിയാണല്ലോ. എന്നാല്‍ കപ്പലിന്റെയും മറ്റും വേഗതയളക്കുന്നത് നോട്ടിക്കല്‍ മൈല്‍ എന്ന അളവിലാണ്. നോട്ടിക്കല്‍ മൈല്‍ രണ്ടു വിധമുണ്ട്. അന്താരാഷ്ട്ര നോട്ടിക്കല്‍ മൈലും, ബ്രീട്ടീഷ് നോട്ടിക്കല്‍ മൈലും. അന്താരാഷ്ട്ര നേട്ടിക്കല്‍മൈല്‍ 6076.1 അടിയാണ്. ബ്രീട്ടീഷ് നോട്ടിക്കല്‍ മൈല്‍ 6080 അടിയും.

Read More ..

തുഴ നഷ്ടപ്പെട്ട തോണിക്കാരന്‍

അറ്റമില്ലാത്ത കടലിന്റെ മുന്നില്‍ തോണിയിറക്കാനാവാതെ അന്നാദ്യമായി ഞാന്‍ പകച്ചു നിന്നു. എനിക്ക് മാതാപിതാക്കളുണ്ടായിരുന്നു. ബന്ധുക്കളുണ്ടായിരുന്നു. ഹൃദയങ്ങളും സ്വപ്നങ്ങളും പങ്കുവച്ച ആത്മമിത്രമുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസമുണ്ടായി രുന്നു. ആരോഗ്യമുള്ള ഉടലുണ്ടായിരുന്നു. ഒരു വേള എല്ലാവരുമുണ്ടായിരുന്നു. എല്ലാമു ണ്ടായിരുന്നു. എന്നാല്‍ ഒന്നുമാത്രം എനിക്കെവിടെയും കണ്ടെത്താനായില്ല: ഒരു തുഴ അതായിരുന്നു എനിക്ക് വേണ്ടിയിരുന്നതും. കടല്‍ പ്രക്ഷുബ്ധമാണ്. മുമ്പെങ്ങുമില്ലാത്ത വിധം അത് വേലിയേറ്റങ്ങളിലാണ്. കടലിനടിയില്‍ ഇടയ്ക്കിടെ പ്രകമ്പനങ്ങളുണ്ടാകുന്നു. പ്രളയം, സുനാമി… കടല്‍ ഇരമ്പിവരി കയാണ്. ഇളകി മറിയുന്ന ഈ തിരമാലകളിലേക്ക് തോണിയിറക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. [...]

Read More ..

പശയുടെ പിറവി

തൊട്ടാല്‍ ഒട്ടുന്ന പശയുടെ പരസ്യം നിത്യേന നിങ്ങള്‍ ടി വിയിലും പത്രങ്ങളിലും മറ്റും കാണുന്നുണ്ടാവും. എന്നാല്‍ പശയുടെ ആദിരൂപം പിറവിയെടുത്തതിന്റെ പിന്നിലെ കഥ നിങ്ങള്‍ക്കറിയുമോ? 1950 ലായിരുന്നു അത്. അമേരിക്കയിലെ ഈസ്റ്റ്മാന്‍ കൊഡാക് കമ്പനിയിലെ ശാസ്ത്രജ്ഞര്‍ തീവ്രപരീക്ഷണങ്ങളിലാണ്. ഈഥൈല്‍ സയനോ അക്രൈലൈറ്റ് എന്ന പദാര്‍ഥത്തിലൂടെ വെളിച്ചം കടന്നുപോകുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്നു കണ്ടെത്തുക യായിരുന്നു അവരുടെ ലക്ഷ്യം. ഒരു ദിവസത്തെ അധ്വാനത്തിനുശേഷം അവര്‍ പരീക്ഷണവസ്തുക്കളൊക്കെ തിരികെ വയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് പരീക്ഷണത്തിന് ഉപയോഗിച്ച സ്ഫടികക്കട്ടികള്‍ രണ്ടും ഒട്ടിപ്പോയകാര്യം അവര്‍ ശ്രദ്ധിച്ചത്. [...]

Read More ..

പുള്ളിപ്പുലി വിശേഷം

പുള്ളിപ്പുലിയെ കുറിച്ച് അമ്പരിപ്പിക്കുന്ന കുറച്ച് വിശേഷങ്ങളിതാ. കരയിലെ ഏറ്റവും വേഗതയേറിയ ജീവിയാണ് പുള്ളിപ്പുലി. ഇരകളെ ഓടിച്ചുപിടിക്കാനാണ് കക്ഷിക്ക് ഏറെ ഇഷ്ടം. പ്രായപൂര്‍ത്തിയായ ഒരു പുള്ളിപ്പുലിക്ക് ഒന്നര മീറ്റര്‍വരെ നീളമുണ്ടാവും. തൂക്കമാവട്ടെ 35 മുതല്‍ 75 കിലോഗ്രാമും. ആഫ്രിക്കയാണ് പുള്ളിപ്പുലിയുടെ ജന്മദേശം. സിംഹം, കടുവ ഇവയുടെ വര്‍ഗത്തില്‍പെട്ടതാണ്. ഇവക്ക് നഖങ്ങള്‍ തൊലിക്കുള്ളിലേക്കു ഒളിച്ചുവെക്കാനും ആവശ്യമുള്ള സമയത്ത് പുറത്ത് എടുക്കുവാനുമുള്ള കഴിവില്ല.

Read More ..

നല്ല മനുഷ്യരാവാന്‍ നോമ്പ്

മറ്റുള്ളവരെ ഭരിക്കാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യമാണ്. അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്, ഇങ്ങോട്ടു വാ, അങ്ങോട്ട് പോ എന്നൊക്കെ കല്‍പിക്കുമ്പോള്‍ എന്തൊരു ഗമയാണെന്നോ പലര്‍ക്കും. നാം പറയുന്നത് മറ്റുളളവര്‍ അനുസരിക്കുന്നതു കാണുമ്പോള്‍ മനസ്സിനൊരു സുഖമാണ്. അല്ലേ? മറ്റുള്ളവരെ കീഴ്പ്പെടുത്താനും ഭരിക്കാനുമുള്ള നമ്മുടെ സഹജ വാസനയാണിതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മനുഷ്യവര്‍ഗത്തിന്റെ തന്നെ മേന്മയായി വിലയിരുത്തി വരുന്നു. മറ്റുള്ളവരെയൊക്കെ അടക്കി ഭരിക്കുന്ന, ഭരിക്കാന്‍ കൊതിക്കുന്ന ഈ ഞാനുണ്ടല്ലോ ഒരിടത്തു തോറ്റു തൊപ്പിയിട്ടു പിന്മാറുന്നു. ഏതു കൊലകൊമ്പനും മുട്ടു മടക്കുന്നു. [...]

Read More ..

അക്കങ്ങള്‍ വന്ന വഴി

അക്കങ്ങളില്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കണക്കു കൂ ട്ടാന്‍ കഴിയാതിരുന്ന ഒരു കാലം! രാവിലെ മേയാന്‍ അഴിച്ചുവിട്ട കാലികളില്‍ എത്രയെണ്ണം മടങ്ങിയെത്തിയെന്നു പോലും മനസിലാകാതെ വട്ടം കറങ്ങിയ പ്രാചീന മനുഷ്യനായിരിക്കാം അക്കങ്ങള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിച്ചത്. എത്ര കാലികള്‍ സ്വന്തമായിട്ടുണ്ടെന്നു ചോദിച്ചാല്‍ കണ്ണു മിഴിക്കുകയേ അന്നു നിവൃത്തിയുണ്ടായിരുന്നുള്ളൂ. എണ്ണമറിയാതെ ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു കണ്ടെ പ്രാചീന മനുഷ്യന്‍ കല്ലുകള്‍ ഉപയോഗിച്ചും വള്ളികളില്‍ കെട്ടിട്ടും കൈവിര ലുകള്‍ ഉപയോഗിച്ചുമെല്ലാം എണ്ണാന്‍ തുടങ്ങി. പത്തുവരെ കൈവിരലുകള്‍ ഉപയോ [...]

Read More ..

വിട്ടുമാറാത്ത തലവേദന

ഖലീഫ ഉമറിന്റെ ഭരണകാലം. കൈസര്‍ ചക്രവര്‍ത്തിക്കു വിട്ടുമാറാത്ത തലവേദന. പ്രശസ്തരായ വൈദ്യന്മാര്‍ പലരും ചികിത്സിച്ചു. പക്ഷേ, തലവേദന കുറയുന്നില്ല. അവസാനം ചക്രവര്‍ത്തി തന്റെ ദൂതനെ മദീനയിലേക്ക് അയച്ചു; ഖലീഫ ഉമര്‍(റ)വിനെ കണ്ടു രോഗവിവരം പറയാന്‍. ദൂതന്‍ ഉമര്‍(റ)വിന്റെ അടുക്കല്‍ എത്തി. വിവരം പറഞ്ഞു. ഉമര്‍(റ) ആ ദൂതന്റെ കൈയില്‍ ഒരു തൊപ്പി കൊടുത്തയച്ചു. ഈ തൊപ്പി തലയില്‍ വെക്കാനാവശ്യപ്പെട്ടു. ചക്രവര്‍ത്തി തൊപ്പി തലയില്‍ വെച്ചു. അത്ഭുതം. തലവേദന സുഖപ്പെട്ടു. പക്ഷേ, തൊപ്പി എടുത്താല്‍ വീണ്ടും തലവേദന തന്നെ. [...]

Read More ..

സത്യസന്ധതയുടെ വില

പട്ടണത്തില്‍ തുണിക്കട നടത്തുകയാണ് അക്ബര്‍. ഒരു ദിവസം അക്ബറിന്റെ കടയില്‍ ഒരു ചെറുപ്പക്കാരന്‍ ജോലിയന്വേഷിച്ചെത്തി. എന്റെ പേര് ജമാല്‍ ദാരിദ്യ്രം കൊണ്ട് പൊറുതിമുട്ടി വന്നതാണ്. വല്ലജോലിയും തന്നാല്‍ ഉപകാരമായി. “ങാ, ജോലി തരാം. പക്ഷേ, സത്യസന്ധമായി ജോലി ചെയ്തില്ലെങ്കില്‍ ആ നിമിഷം നിന്നെ ഞാന്‍ പിരിച്ചു വിടും.” അക്ബര്‍ പറഞ്ഞു. ജമാല്‍ അത് അംഗീകരിച്ചു. ജോലിക്കു ചേര്‍ന്നു. ഒരു നാള്‍ ധനികയായ ഒരു സ്ത്രീ അക്ബറിന്റെ കടയില്‍ കയറി. അവര്‍ വിലകൂടിയ മനോഹരമായ ഒരു പട്ടുസാരി തിരഞ്ഞെടുത്തു. [...]

Read More ..

വെളളത്തിലൂടെ നീന്തുന്ന കല്ല്

ഒരിക്കല്‍ നബി(സ്വ) തങ്ങളും ഇക്രിമത്ബ്നു അബീജഹലും കൂടി ഒരു തടാകത്തിന്റെ അരികില്‍ നിന്നു. ഇക്രിമത് നബിയോട് പറഞ്ഞു: “നബിയേ അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമാണല്ലോ അങ്ങ്. ഇത് സത്യമാണെങ്കില്‍ ഈ തടാകത്തിന്റെ അപ്പുറത്തെ കരയില്‍ നില്‍ക്കുന്ന ആ കല്ലിനോട് വെളളത്തിനു മുകളിലൂടെ ഇങ്ങോട്ട് വരാന്‍ ആവ ശ്യപ്പെട്ടാലും”. റസുല്‍(സ്വ) കല്ലിനോട് നീന്തി വരാന്‍ ആംഗ്യം കാണിച്ചു. ആ കല്ല് നില്‍ക്കുന്നിടത്ത് നിന്ന് പറിഞ്ഞ് വെളളത്തിനു മുകളിലൂടെ ഉരുണ്ട് വന്ന് റസുലുല്ലാന്റെ മുമ്പില്‍ വന്നു നിന്നു. ഇതുകണ്ട ഇക്രിമത്ത് പറഞ്ഞു [...]

Read More ..