ആരോഗ്യം

സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ

മനുഷ്യന്‍ സ്വതന്ത്രേച്ഛുവാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍, ഉദ്ദേശിക്കുന്ന സമയത്ത്, ഇഷ്ടാനുസരണം നിര്‍വഹിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സംയുക്ത ഇരട്ടകളെ സംബന്ധിച്ചിടത്തോളം അവരുടെ സംയോജനം ഒരു വലിയ ബന്ധനമാണ്.

Read More ..

പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും

ശരീരവൈകല്യങ്ങള്‍ ശരിപ്പെടുത്തുന്നതിനോ അവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുദ്ധരിക്കുന്നതിനോ ആകാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ചെയ്യുന്ന ശാസ്ത്രക്രിയയാണു പ്ളാസ്റ്റിക് സര്‍ജറി (മലയാളം എന്‍സൈക്ളോപീഡിയ 2/1328).അതായത് വൈകൃതം സംഭവിച്ച ശരീരാവയവങ്ങളെ ശരിപ്പെടുത്തുകയോ കഷ്ണം വെക്കുകയോ അല്ലെങ്കില്‍ നഷ്ടപ്പെട്ട അവയവങ്ങള്‍ക്കു പകരം വയ്ക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനമാണു പ്ലാസ്റ്റിക്‌ സര്‍ജറി (AL MAWRID, Page: 696). രൂപപ്പെടുത്തുക, ആകൃതി കൊടുക്കുക എന്നര്‍ഥമുള്ള ‘പ്ലാസ്റ്റിക്കോസ്’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഇതിന്റെ ഉദ്ഭവം. ശസ്ത്രക്രിയ മുഖേന മനുഷ്യാവയവങ്ങള്‍ക്ക് ആകൃതിയും രൂപവും കൊടുക്കുന്നതു കൊണ്ടാണു പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഈ പേര്‍ [...]

Read More ..

നബി(സ്വ) യുടെ ആഹാര ക്രമം

ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല. ഇടത് മുട്ട്കാലും ചന്തിയും തറയില്‍ വെച്ച് വലത് മുട്ടുകാല്‍ പൊക്കിനിര്‍ത്തിയാണ് ഭക്ഷണം കഴിക്കാനിരിയ്ക്കുന്നത്. ഈ രൂപം സ്വീകരിച്ച് അവിടുന്ന് പറയുമായിരുന്നു,ഞാന്‍ അടിമതന്നെ. അടിമ ഭക്ഷണം കഴിക്കുന്നത് പോലെ ഞാന്‍ ഇരിക്കുന്നു.

Read More ..

മരുന്നും മറുമരുന്നും

പനിയില്ലാത്തവര്‍ പനിയുടെ മരുന്ന് കഴിക്കാന്‍ പാടുണ്ടോ? ഇതെന്തു വിഡ്ഢിച്ചോദ്യമെന്നാകും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത്തരമൊരു ‘വിഡ്ഢിത്തമാണ്’ ഹോമിയോപ്പതിയെന്ന ചികിത്സാ സമ്പ്രദായത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ? ഹോമിയോപ്പതിയുടെ കഥ ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാന്‍ എന്ന കഠിനാധ്വാനിയായ ശാസ്ത്രജ്ഞന്റെ വിജയകഥയാണ്. സാമുവല്‍ ഹനിമാന്‍ 1755 ഏപ്രില്‍ 10 ന് ജര്‍മനിയിലെ മീസ്സനില്‍ ജനിച്ചു. ദാരിദ്രവും രോഗങ്ങളും ഒരുമിച്ച് അക്രമിച്ചപ്പോള്‍ ഹനിമാന്റെ സ്കൂള്‍ പഠനം നിലച്ചു. ചില കൈത്തൊഴിലുകള്‍ പഠിച്ചു. ജോലിക്ക് പോകുമ്പോഴും അദ്ദേഹം വായനക്ക് സമയം കണ്ടെത്തി. ശാസ്ത്ര ഗ്രന്ഥങ്ങളിലായിരുന്നു [...]

Read More ..

ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും

പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി സങ്കലിച്ചുണ്ടാകുന്ന സൈഗോട്ട് (Zygote) എന്ന 0.135 മില്ലിമീറ്റര്‍ മാത്രം വ്യാസമുളള ഏകകോശം വിഭജിച്ചു വളര്‍ന്നു മനുഷ്യ ശരീരം ഉണ്ടാകുന്നുവെന്നും ഒരു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശരീരത്തില്‍ 60 ട്രില്യണ്‍ വരെ കോശങ്ങളുണ്ടാകുമെന്നും ശാസ്ത്രം പറയുന്നു. കോടിക്കണക്കിനു കോശങ്ങളില്‍ ഓരോന്നിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുണ്ടാകും. 23 ജോഡിയില്‍ ഓരോ ജോഡിയിലും ഒരു ക്രോമസോം പിതാവില്‍ നിന്നു ബീജത്തിലൂടെ കിട്ടിയതും മറ്റേത് അണ്ഡം വഴി മാതാവില്‍ നിന്നു കിട്ടിയതുമായിരിക്കും. 46 ക്രോമസോമുകളില്‍ രണ്ടെണ്ണം [...]

Read More ..

കൃത്രിമാവയവങ്ങള്‍

നഷ്ടപ്പെട്ട കൈ, കാല്‍, ചെവി, പല്ല്, മൂക്ക് തുടങ്ങിയവയ്ക്കു പകരം തദ്സ്ഥാനത്ത് ഉപയോഗിക്കാവുന്ന കൃത്രിമാവയവങ്ങള്‍ ഇന്നു ലഭ്യമാണ്. ജൈവാവയവങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനാവശ്യമാകുന്ന ശസ്ത്രക്രിയാവിഷമം ഇവിടെ ഉണ്ടാകുന്നില്ല.”പ്ലാസ്റ്റിക്‌ സര്‍ജറിയിലെ ഏറ്റവും വിഷമം പിടിച്ച ഒരു പുനര്‍ നിര്‍മ്മാണ പ്രക്രിയയാണു ബാഹ്യ കര്‍ണ്ണങ്ങളില്‍ നടത്തുന്ന സര്‍ജറി. എന്നാല്‍ ഇപ്പോള്‍ കൃത്രിമച്ചെവി വളരെ ഭംഗിയായി ഉണ്ടാക്കുന്നുണ്ട്. ഇത്തരം കൃത്രിമച്ചെവികള്‍ വളരെ സാധാരണയായിത്തോന്നുന്നതു കൊണ്ട് ശസ്ത്രക്രിയയേക്കാള്‍ ഇവയാണു കൂടുതല്‍ ഇന്നു പ്രചാരത്തിലുള്ളത്”(മെഡിക്കല്‍ എന്‍സൈക്ളോപീഡിയ പേ: 562). “പൂര്‍ണ്ണമായും ഇല്ലാതിരിക്കുന്ന കൈകള്‍ക്ക് പുനര്‍നിര്‍മ്മാണത്തേക്കാളും നല്ലതു [...]

Read More ..

അവയവ മാറ്റത്തിന്റെ ചരിത്രം

1988 ഒക്ടോബര്‍ 15-ന് ഒരു കാര്‍ ആക്സിഡന്റില്‍ പെട്ട ഒരു സ്ത്രീയെയും അവളുടെ ഭര്‍ത്താവ്, പുത്രന്‍, ഭര്‍ത്തൃസഹോദരന്‍ എന്നിവരെയും സഊദിയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ കൊണ്ടു വരപ്പെട്ടു. സ്ത്രീ രക്ഷപ്പെട്ടു. ഭര്‍ത്താവ് ഹോസ്പിറ്റലില്‍ മരിച്ചു. ഭര്‍ത്തൃസഹോദരന്‍ അബോധാവസ്ഥയിലായിരുന്നു. മകന്‍ വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. അഞ്ചുവയസ്സു മാത്രം പ്രായമായ പിഞ്ചോമനയുടെ ദയനീയാവസ്ഥ, ഭര്‍ത്തൃവിരഹമനുഭവിക്കുന്ന പാവം വനിതയുടെ ദുഃഖം ശതഗുണീഭവിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന ഡോക്ടര്‍മാരുടെ ഭഗീരഥ ശ്രമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടു വിധി മകനെ തട്ടിയെടുത്ത വിവരം അവസാന നിമിഷം [...]

Read More ..

പെന്‍സിലിന്‍ വന്ന വഴി

അലക്സാണ്ടര്‍ ഫ്ളെമിംഗ് ‘വൃത്തിയും വെടിപ്പുമില്ലാത്ത’ ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണ ശാലയില്‍ രാസപദാര്‍ഥങ്ങളും ഉപകരണങ്ങളും അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടന്നു. ഒന്നും കഴുകിവെക്കുന്ന സ്വഭാവമില്ല. പൂപ്പല്‍ പിടിച്ച് മുറിയാകെ മനം മടുപ്പിക്കുന്ന മണം. ഫ്ളെമിംഗിന്റെ വൃത്തിയില്ലായ്മ മുറിയില്‍ ബാക്ടീരിയകളെ വളര്‍ത്താനാണ്. ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ കെല്‍പ്പുള്ള ആന്റിബയോട്ടിക് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങളിലായിരുന്നു അദ്ദേഹം. 1914 ല്‍ ലോക മഹായുദ്ധത്തില്‍ പട്ടാളക്കാരെ ചികിത്സിച്ചതു മുതല്‍ തുടങ്ങിയതാണ് ബാക്ടീരിയകളോടുള്ള ഈ ശത്രുത. അവിടെ പരിക്ക് പറ്റിയെത്തുന്ന പട്ടാളക്കാരില്‍ നിരവധി പേര്‍ അണുബാധയേറ്റ് മരിച്ചു. പലരുടേയും [...]

Read More ..

ഡയാലിസിസ്

ഏകദേശം അര നൂറ്റാണ്ട് കാലമായി പ്രചാരത്തിലുള്ള ഒരു ചികിത്സാ മാധ്യമമാണ് ഡയാലിസിസ്. മനുഷ്യ ശരീരത്തില്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുകയോ പ്രവര്‍ത്തനക്ഷമമല്ലാതാകുകയോ ചെയ്യുമ്പോഴാണ് ഡയാലിസിസ് പരീക്ഷിക്കുന്നത്. വിശങ്ങളെ അരിച്ചെടുക്കുന്ന പ്രവൃത്തിയാണല്ലോ വൃക്കകള്‍ പ്രധാനമായും ചെയ്യുന്നത്. വൃക്കകളുടെ ഈ പ്രവര്‍ത്തനം യന്ത്രത്തെക്കൊണ്ട് ചെയ്യിക്കുന്ന രീതിയാണ് ഡയാലിസിസ് എന്നു പറയാം. രോഗിയുടെ ധമനീ രക്തം ഒരു കുഴല്‍ വഴി യന്ത്രത്തില്‍ എത്തിക്കുന്നു. അത് സെലോഫന്‍ കൊണ്ടുള്ള ഒരു ട്യൂബിലൂടെ ഒഴുകുന്നു. ഈ ട്യൂബ് ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്നു. പ്രസ്തുത ട്യൂബില്‍ വളരെ [...]

Read More ..

ബി പി കുറയുമ്പോള്‍

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അപേക്ഷിച്ച് താഴ്ന്ന രക്തസമ്മര്‍ദം അത്ര അപകടകാരിയല്ല. ആരോഗ്യത്തിന്റെയും ശാരീരിക പ്രത്യേകതകളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഓ രോരുത്തരും തികച്ചും വ്യത്യസ്തരാണ്. അതിനാല്‍ തന്നെ ചിലരില്‍ രക്തസമ്മര്‍ദത്തിന്റെ തോത് ഉയര്‍ന്നതായിരിക്കും. മറ്റു ചിലരില്‍ താഴ്ന്നതും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദത്തെക്കുറിച്ച് ഭയപ്പെടാനാകില്ല. ആരോഗ്യവാനായ ഒരാളുടെ രക്തസമ്മര്‍ദം സാധാരണ അവസ്ഥയില്‍ 120/80 ആയിരിക്കും. ഈ അളവില്‍ നിന്നു കുറഞ്ഞുപോകുന്നതാണ് ന്യൂന രക്തസമ്മര്‍ദം (ഹൈപ്പോ ടെന്‍ഷന്‍). 100/60 എന്ന അളവിലോ അതില്‍ കുറവോ ആണെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദമായി കണക്കാക്കുന്നു. [...]

Read More ..