Click to Download Ihyaussunna Application Form
 

 

മയ്യിത്ത് പരിപാലനം

രോഗ സന്ദര്‍ശനം

സുഹൃത്തിന് രോഗം കലശലാണെന്ന വിവരം കിട്ടിയപ്പോള്‍ മറ്റു പരിപാടികളെല്ലാം മാറ്റിവച്ച് അങ്ങോട്ടു പുറപ്പെട്ടു. ബസ്സിറങ്ങുമ്പോള്‍ രോഗം കണ്ടുവരുന്ന ചില പരിചയക്കാരുടെ മുഖത്തു നിരാശ. ‘രക്ഷപ്പെടുന്ന കാര്യം പ്രയാസമാണ്.’ ഒരാള്‍ അടുത്തു വന്ന് അടക്കം പറഞ്ഞു. ‘നല്ല ബോധമില്ല, വല്ലപ്പോഴും കണ്ണുതുറക്കും. വായില്‍ വെള്ളം ഉറ്റിച്ചുകൊടുത്താല്‍ ഇറക്കിയെങ്കിലായി.’ മറ്റൊരാള്‍ രോഗനില വ്യക്തമാക്കി. ഇതുകൂടെ കേട്ടപ്പോള്‍ മനസ്സില്‍ എവിടെയെല്ലാമോ വേദന ഉറപൊട്ടി. കണ്ണില്‍ നനവ് പരന്നു. മനുഷ്യന്‍ എത്ര നിസ്സാരന്‍! ഒരാഴ്ച മുമ്പുവരെ എത്ര ഊര്‍ജ്ജസ്വലനായി ഓടിനടന്ന ചെറുപ്പക്കാരനായിരുന്നു. സുഹൃത്തിന്റെ [...]

Read More ..

ഖബര്‍ സിയാറത്ത്

ഇമാം നവവി(റ) പറയുന്നു: ഖബര്‍ സിയാറത്ത് സുന്നത്താണെന്നു പണ്ഢിതലോകത്തിന്റെ ഇജ്മാഉണ്ട് (ശറഹു മുസ്ലിം 1/314). മരണസ്മരണ ഉണര്‍ത്തുകയും പാരത്രിക ജീവിതത്തെ ക്കുറിച്ചു അടിക്കടി ഓര്‍മ്മപ്പെടുത്തുകയുമാണ് ഖബ്റ് സിയാറത്തുകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അമ്പിയാക്കള്‍, ശുഹദാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരുടെ ഖബ്റ് സിയാറത്തുകൊണ്ട് ബറകത്തെടുക്കല്‍ കൂടി ലക്ഷ്യമാക്കുന്നു. തനിക്കുവേണ്ടിയും പരേതാത്മാക്കള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക, മഹാന്മാരെ മുന്‍നിറുത്തി പ്രാര്‍ഥിക്കുക എന്നിവയും സിയാറത്തു കൊണ്ടുദ്ദേശിക്കുന്നുണ്ട്. ഖബ്റ് സിയാറത്ത് സുന്നത്താണെന്നു ഫിഖ്ഹി ന്റെ ഗ്രന്ഥങ്ങള്‍ മിക്കവയും ഏകോപിച്ച് അഭിപ്രായപ്പെടുന്നു (ശര്‍വാനി 3/200, മുഗ്നി 97). ദീര്‍ഘകാലം [...]

Read More ..

രോഗിയെ കിടത്തേണ്ട വിധം

ആസന്നമരണനായ രോഗിയെ വലതുഭാഗം ചെരിച്ച് ‘ഖിബ്ല’ക്ക് അഭിമുഖമായി കിടത്തണം. അതിനു കഴിയില്ലെങ്കില്‍ ഇടതുഭാഗം ചെരിച്ചു കിടത്തുക. അതിനും കഴിയാത്തവിധം അവശനാണെങ്കില്‍ ഉള്ളന്‍ കാലും മുഖവും ഖിബ്ലക്കുനേരെ വരത്തക്കവിധം തല കിഴക്കുഭാഗത്താക്കി മലര്‍ത്തിക്കിടത്തണം. പിന്നെ കാര്യമായി ചെയ്യേണ്ടത് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമ ചൊല്ലിക്കൊടുക്കുകയാണ്. രോഗി കേള്‍ക്കേ ചൊല്ലിയാല്‍ മതി. നിര്‍ബന്ധിച്ചു പറയിപ്പിക്കേണ്ടതില്ല. ഒരു തവണ ഏറ്റുചൊല്ലിയാല്‍ പിന്നെയും ആവര്‍ത്തിക്കേണ്ട. രോഗി കലിമ ചൊല്ലിയശേഷം മറ്റു വല്ലതും സംസാരിച്ചാല്‍ വീണ്ടും ചൊല്ലിക്കൊടുക്കണം. അവസാനപദം ‘ലാഇലാഹ ഇല്ലല്ലാഹ്’ ആയിരിക്കണമെന്നാണ് ഇതുകൊണ്ട് [...]

Read More ..

മയ്യിത്തു നിസ്കാരം

മയ്യിത്തു നിസ്കാരം ആരംഭിക്കുകയാണ്. എന്നിട്ടും ആ ചെറുപ്പക്കാരന്‍ അകത്തേക്കും പുറത്തേക്കുമല്ലാത്ത മട്ടിലാണു നില്‍ക്കുന്നത്. കാലില്‍ നിന്നു ചെരിപ്പ് ഊരുകയും ഇടുകയും ചെയ്തുകൊണ്ട് ‘ഞാനിതാ വന്നുപോയ്’ എന്നു തോന്നിപ്പിക്കാനാണ് അയാളുടെ ശ്രമം. ആരോ ചിലര്‍ അയാളെ അകത്തു വരാന്‍ നിര്‍ബന്ധിക്കുക കൂടി ചെയ്തപ്പോള്‍ അയാളുടെ മുഖത്ത് പരുങ്ങല്‍, വെപ്രാളം. ഇതിനിടെ അടുത്തു നിന്ന ഒരാളോടു ചെറുപ്പക്കാരന്‍ ഒരു സ്വകാര്യം പോലെ പറയുന്നതു കേട്ടു. “നിങ്ങള്‍ തുടങ്ങിക്കോളൂ. എന്റെ തുണി വൃത്തിയില്ല……” ആളുകള്‍ അണിയൊപ്പിച്ചു നിന്നു കഴിഞ്ഞപ്പോള്‍ പള്ളിയിലെ ഇമാം [...]

Read More ..

ഖബറടക്കല്‍

ജനാസ ജീര്‍ണിച്ചാല്‍ വാസന പുറത്തുവരാത്തതും വന്യജീവികള്‍ മാന്തി ജനാസ പുറത്താകാന്‍ ഇടയില്ലാത്തതുമായ കുഴിയാണ് ഖബ്റ് കൊണ്ടുദ്ദേശിക്കുന്ന ഏറ്റവും ചുരുങ്ങിയ രൂപം. ഒരാള്‍ ഇറങ്ങി നിന്നു കൈപൊക്കിയാല്‍ ഭൂനിരപ്പ് തൊടാവുന്ന  ദീര്‍ഘചതുരത്തിലുള്ള കുഴിയാണ് പൂര്‍ണമായ ഖബ്റ് (ജമല്‍). ഭൂനിരപ്പില്‍ മയ്യിത്തു കിടത്തി ചുറ്റുഭാഗവും കെട്ടിപ്പടുത്ത് ഖബ്റ് രൂപപ്പെടുത്തിയാല്‍ മതിയാവുകയില്ല. ജഡം മറമാടുന്ന സമ്പ്രദായം മനുഷ്യനെ പഠിപ്പിച്ചതു പറവകളില്‍ നിന്ദ്യനായ കാക്കയാണെന്നു ചരിത്രം. ആദം നബി(അ)യുടെ പുത്രന്മാരായ ഹാബീലുംþ-ഖാബീലും തമ്മിലുണ്ടായ തര്‍ക്കവും പകയും ചരിത്ര പ്രസിദ്ധമാണല്ലോ. ഖാബീല്‍ വൈരം മൂത്തു [...]

Read More ..

മയ്യിത്തു കുളിപ്പിക്കല്‍

മയ്യിത്തു കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. വെള്ളത്തില്‍ വീണു മരിച്ചതാണെങ്കിലും മലകുകള്‍ കുളിപ്പിക്കുന്നതായി കണ്ടാലും നിര്‍ബന്ധം തന്നെ (തുഹ്ഫ: 3/99). നിയ്യത്തും ശ രീരം മുഴുവനും നനയലുമാണ് സാധാരണ കുളിയുടെ ഫര്‍ളുകളെങ്കില്‍ ഇവിടെ ഫര്‍ള് ഒന്നേയുള്ളൂ. മാലിന്യങ്ങള്‍ നീക്കിയ ശേഷം ശരീരം മുഴുവന്‍ ഒരു തവണ വെള്ളം ചേ രല്‍. നിയ്യത്ത് സുന്നത്തുണ്ട്. മയ്യിത്തിന്റെ മേല്‍ നിസ്കാരം അനുവദനീയമാകുന്നതിനു വേണ്ടി ഞാന്‍ കുളിപ്പിക്കുന്നു എന്നു കരുതിയാല്‍ നിയ്യത്തായി. ആദം നബി(അ)ന്റെ ജനാസ സംസ്കരണം സംബന്ധിച്ച ഹദീസില്‍, സ്വര്‍ഗത്തില്‍ നിന്നു മലകുകള്‍ [...]

Read More ..

മയ്യിത്തു പ്രദര്‍ശനങ്ങള്‍

ഇതോടുചേര്‍ത്തു ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ആധുനിക മയ്യിത്തു പ്രദര്‍ശന മഹാമഹങ്ങള്‍. മരണം മുതല്‍ മഖ്ബറ വരെ നീളുന്ന നിര്‍ബന്ധവും സുന്നത്തുമായ കാര്യങ്ങള്‍ ഇസ്ലാമില്‍ വ്യക്തമാണ്. മയ്യിത്ത് കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍, നിസ്കരിക്കല്‍, മറമാടല്‍ എന്നിവ സാമൂഹിക ബാധ്യത. മുസ്ലിംകള്‍ പരസ്പരമുള്ള ബാധ്യതയില്‍ മയ്യിത്തിനെ അനുഗമിക്കു ന്നതിനെക്കുറിച്ചു പറയുന്നുണ്ട്. മയ്യിത്ത് കാണല്‍ എന്ന ചടങ്ങ് പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതാണ്. ഉറ്റവരും ഉടയവരും അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ മരിച്ചാല്‍ ജനാസ ഒരു നോക്കു കാണുന്നതില്‍ തെറ്റൊന്നുമില്ലെന്നു വയ്ക്കാം. ഔലിയാക്കളോ ഉഖ്റവിയായ [...]

Read More ..

മയ്യിത്തിനെ അനുഗമിക്കല്‍

മുസ്ലിംകള്‍ പരസ്പരം പാലിക്കേണ്ട ആറു മര്യാദകളില്‍ ഒന്നാണല്ലോ മയ്യിത്തിനെ അനുഗമിക്കല്‍. മയ്യിത്ത് സംസ്കരണ ചടങ്ങിന്റെ പ്രധാനഭാഗങ്ങളിലൊന്നായ അനുഗമനത്തിനു ചില ചിട്ടകളൊക്കെയുണ്ട്. മരിച്ചതു സ്ത്രീയാണെങ്കില്‍ പോലും ജനാസ ചുമക്കേണ്ടതും അതിനെ അനുഗമിക്കേണ്ടതും പുരുഷന്റെ ബാധ്യതയാണ്. ജനാസയെ അനുഗമിക്കരുതെന്ന് നബി(സ്വ) ഞങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നെന്ന് ഉമ്മു അഥിയ്യ(റ) പറയുന്നു (ബുഖാരി). ജനാസയെ അനുഗമിക്കലും ചുമക്കലും സുന്നത്താണ്. സഅ്ദ്(റ)നെ ചുമന്ന കൂട്ടത്തില്‍ നബി(സ്വ) ഉണ്ടായിരുന്നു. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ഒരാള്‍ ജനാസയെ അനുഗമിക്കുകയും നിസ്കാരം കഴിഞ്ഞു മറമാടുന്നതുവരെ മയ്യിത്തിന്റെ കൂടെത്തന്നെ അവനുണ്ടാവുകയും ചെയ്താല്‍ [...]

Read More ..

കഫന്‍ ചെയ്യല്‍

കഫന്‍ ചെയ്യല്‍ മയ്യിത്ത് സംസ്കരണത്തിന്റെ  മുഖ്യ ഘടകങ്ങളിലൊന്നാണ്. ജീവിതകാലത്തു ധരിക്കല്‍ അനുവദനീയമായ വസ്ത്രം കൊണ്ടുമാത്രമേ കഫന്‍ ചെയ്യാന്‍ പാടുള്ളൂ. അതായതു പുരുഷന്റെ ജനാസ പട്ടുകൊണ്ടോ കുങ്കുമച്ചായം പൂശിയ തുണികൊണ്ടോ പൊതിയല്‍ ഹറാമാണ്. സ്ത്രീയെ കഫന്‍ ചെയ്യാന്‍ പട്ട് ഉപോഗിക്കാമെങ്കിലും കറാഹത്താണ്. കഫന്‍തുണി വലുപ്പമുള്ളതും വൃത്തിയുള്ളതുമായിരിക്കണം. എന്നാല്‍ വിലപിടിപ്പുള്ളതാകണമെന്നില്ല. വെള്ളയാകലും സുന്നത്തുണ്ട്. അബൂദാവൂദും(റ) തുര്‍മുദി(റ)യും നിവേദനം ചെയ്ത ഹദീസില്‍ കഫന്‍പുടവയും സാധാരണ ധരിക്കുന്ന വസ്ത്രവും വെളുത്തതായിരിക്കട്ടെ എന്നു നബി(സ്വ) പറഞ്ഞതായിക്കാണാം. സ്വിദ്ദീഖ് (റ) രോഗശയ്യയിലായിരിക്കെ ഉപയോഗിച്ച വസ്ത്രം കഴുകിയെടുത്ത് [...]

Read More ..

അനുശോചനം

‘തഅ്സിയത്ത്’ മൂന്നു ദിവസമാണ്. ഇതു സുന്നത്താണ്. ദൂരെ ദിക്കിലുള്ള കുടുംബങ്ങള്‍ക്കും മറ്റും കത്തു മുഖേന ‘തഅ്സിയത്ത്’ നിര്‍വഹിക്കാം. മയ്യിത്തിന്റെ അഹ്ലുകാരെ ആശ്വസിപ്പിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശ്യം. ക്ഷമിക്കുന്നതുകൊണ്ട് കിട്ടുന്ന പ്രതിഫലവും അക്ഷമ കാണിച്ചാലുണ്ടാകുന്ന ദോഷവും അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. മയ്യിത്തു മറവുചെയ്ത ശേഷമാണ് തഅ്സിയത്ത് ആരംഭിക്കേണ്ടത്. മയ്യിത്തിന്റെ ബന്ധുക്കള്‍ക്ക് കഠിനമായ വ്യഥയും അക്ഷമയും ഉള്ളതായി കണ്ടാല്‍ മരണം സംഭവിച്ചതു മുതല്‍ തന്നെ തഅ്സിയത്ത് സുന്നത്തുണ്ടെന്നു തുഹ്ഫ (3/176) വ്യക്തമാക്കുന്നുണ്ട്. മയ്യിത്തിന്റെ ബന്ധുക്കളുടെ മാനസികനില നോക്കി മരണം സംഭവിച്ചതു മുതല്‍ [...]

Read More ..