Click to Download Ihyaussunna Application Form
 

 

മടക്കയാത്ര

വാതിലില്‍ മുട്ടു ശബ്ദം കേട്ട് ഇക്രിമ വാതില്‍ പഴുതിലൂടെ നോക്കി.  ജീവനും കൊണ്ടോടി പ്രവാസജീവിതം നയിക്കു ത കൊലപ്പെടുത്താന്‍ ആരെങ്കിലും വതാകുമോ? മുഹമ്മദിന്റെ അനുയായികളായിരിക്കുമോ? ഈ പ്രദേശത്ത് തനിക്ക് പുതിയ ശത്രുക്കളാരും ഉണ്ടായിട്ടില്ല. അത് കൊണ്ട് അങ്ങനെ കരുതുത് വ്യര്‍ത്ഥമാണ്. വീണ്ടും ശബ്ദം.
ഇങ്ങനെ മുട്ടാന്‍ ആരാണിവിടെ? ഇക്രിമ മെല്ലെ വാതില്‍ തുറു. നടുങ്ങിപ്പോയി.
“ഉമ്മുഹക്കീം” . അറിയാതെ ചുണ്ടുകള്‍ ചലിച്ചു.
‘അതെ’ അവള്‍ പുഞ്ചിരിയോടെ നിു.
ഇക്രിമ അവിശ്വാസത്തോടെ വാതിലില്‍ പിടിച്ചു നിു. മനസ്സും ശരീരവും തനിക്കുവേണ്ടി സമര്‍പ്പിച്ച ഭാര്യ. ആയിരക്കണക്കിനു മൈലുകള്‍ താണ്ടി ഇവിടെയെത്തിയിരിക്കുു. ചുട്ടു  പൊള്ളിക്കു മരുഭൂമികള്‍ താണ്ടി അവള്‍ വിരിക്കുു.
‘നിങ്ങള്‍ക്ക് സുഖമല്ലേ?’ അവള്‍ ചോദിച്ചു.
‘എന്തിനാണ് ഉമ്മുഹക്കീം നീയിവിടെ വത്?’ കണ്ഠത്തില്‍ കുരുങ്ങിയ ശബ്ദത്തില്‍ ഇക്രിമ ചോദിച്ചു.
‘താങ്കളെ കൂട്ടി പോകാന്‍.’ സ്നേഹത്തോടെ അവള്‍ അറിയിച്ചു.
‘വരൂ, നമുക്ക് ഒരിടത്ത് ഇരിക്കാം. ചില കാര്യങ്ങളൊക്കെ പറയാനുണ്ട്.’ ഉമ്മു ഹക്കീം ഇക്രിമയെ ക്ഷണിച്ചു.
അനുസരണയോടെ ഇക്രിമ ഉമ്മുഹക്കീമിന്റെ പിാലെയിറങ്ങി. ഇരുവരും പുറത്ത് പുല്‍തകിടിയിലിരുു.
എങ്ങനെ തുടരണമെറിയാതെ ഉമ്മുഹക്കീം വിഷമിച്ചു. ഒടുവില്‍ സര്‍വ്വ ശക്തിയും സംഭരിച്ച് സംസാരം തുടങ്ങി:’മുഹമ്മദ് മക്കയില്‍ വപ്പോള്‍ താങ്കള്‍ ഭയചകിതനായി ഓടി. അത് വേണ്ടിയിരുില്ല.’
സ്വയം ലജ്ജിതനായി തലതാഴ്ത്തിയിരു ഇക്രിമ തലയുയര്‍ത്തി. എന്താണ് കാരണമെറിയാന്‍ തിടുക്കപ്പെട്ടിട്ടെപോലെ നോക്കി.
‘മുഹമ്മദ് റസൂലുല്ലാഹി നാം കരുതിയ പോലെ പ്രതികാര ബുദ്ധിയുള്ള ആളല്ല.’ ഉമ്മുഹക്കീം പുഞ്ചിരിച്ച് കൊണ്ട് തുടര്‍ു: “ഞാന്‍ അല്ലാഹുവിലും നബിയിലും വിശ്വസിച്ചിരിക്കുു. മാത്രമല്ല നബിസിധിയില്‍ ചുെ ബൈഅത്തും (ഉടമ്പടി) ചെയ്തു കഴിഞ്ഞു. ഞാന്‍ ഒറ്റക്കല്ലായിരുു; ഹിന്ദ് ബിന്‍ത് അബൂസുഫ്യാന്‍ അടക്കം പ്രശസ്തരായ പലരുമുണ്ടായിരുു’.
എന്തു പറയണമെറിയാതെ ഇക്രിമ പരുങ്ങി.
“മക്കാപ്രവേശത്തിനു ശേഷം എല്ലാ പൊതു ശത്രുക്കള്‍ക്കും മാപ്പരുളിയ നബി(സ) ചില പ്രത്യേക വ്യക്തികള്‍ക്ക് ഒരു വിധ ഇളവും നല്‍കിയിരുില്ല. അവരെ കൊലപ്പെടുത്താന്‍ വിധിച്ചിരുു. പക്ഷേ, ഞാന്‍ നിങ്ങള്‍ക്ക് മാപ്പ് ചോദിച്ചുവാങ്ങിയിട്ടുണ്ട്. അതിനു ശേഷമാണിങ്ങോട്ട് പോത്.” ഉമ്മുഹക്കീം വിശദീകരിച്ചു. ഇക്രിമയുടെ മുഖത്തു നേരിയ സന്തോഷം തളിരിട്ടു. എന്തോ ചോദിക്കണമ്െ താിേ. പക്ഷേ, അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ചലിച്ചില്ല.
“എന്താ, ഒരു മൌനം?’
“കഴിഞ്ഞതൊക്കെ മറക്കൂേ. അതോര്‍ത്ത് ഇനി ലജ്ജിച്ചിട്ട് കാര്യമില്ല.” ഉമ്മു ഹക്കീം സാന്ത്വനിപ്പിച്ചു.
അങ്ങകലെ കാണു കടല്‍തീരത്തെ വെയിലിലേക്ക് കണ്ണുംനട്ട് ഇക്രിമ മൌനിയായിരുു. ആളിപ്പടരു വെയിലിന്റെ തീക്ഷ്ണത മനസ്സിനെ ജ്വലിപ്പിച്ചു. അതിനിടെ അദ്ദേഹത്തിന്റെ ഓര്‍മ്മ ആറെട്ട് വര്‍ഷം പിിലേക്ക് സഞ്ചരിക്കുകയായിരുു. ഇസ്ലാമിക പ്രബോധനം ശക്തിപ്പെട്ടതോടെ താന്‍ പിതാവ് അബൂജഹ്ലിനോടൊപ്പം നബിയുടെ കഠിന ശത്രുവായിത്തീര്‍ു. എല്ലാ വിധ ശക്തിയും ഉപയോഗിച്ച് നബിയെ എതിര്‍ത്തു. ബദ്റില്‍ തന്റെ പിതാവ് കൊല്ലപ്പെടുകയും ഭൌതിക ശരീരം മക്കയില്‍ കൊണ്ട് വരാന്‍ പോലും കഴിയാതെ ബദ്റില്‍ കുഴിച്ച് മൂടേണ്ടിവരികയും ചെയ്തതോടെ അരിശത്തിന് അതിരില്ലാതായി.
പോര്‍ക്കളങ്ങളിലൂടെ മുഹമ്മദിനോടതിനു പ്രതികാരം വീട്ടി. ഒടുവില്‍ മക്കാ പ്രവേശന ദിവസം സഹികെട്ടു താന്‍ ഓടിപ്പോരുകയാണുണ്ടായത്. പശ്ചാതാപത്തിന്റെ പുതിയ മനസ്സുമായി നബിയെ സമീപിക്കുതിനാണ് പ്രിയതമ ഇവിടെ വിരിക്കുത്. തന്റെ ജീവിത സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ഉമ്മുഹക്കീമിന്റെ അപേക്ഷ എങ്ങനെ തട്ടിക്കളയും?
അതിനുപുറമെ യമനിലേക്കുള്ള സമുദ്രയാത്രയില്‍ ഉണ്ടായ അനുഭവം ത ചിന്തിപ്പിക്കുു. യാഥാര്‍ത്ഥ്യങ്ങളുടെ അര്‍ത്ഥ തലങ്ങളിലേക്ക് മനസ്സിനെ അനുനയിപ്പിക്കുക കൂടിചെയ്യുു. സ്വപ്നത്തില്‍ നി പോലെ ഞെട്ടിയുണര്‍ു. ഉമ്മുഹക്കീമിനോട് ചേര്‍ിര്ു കണ്ഠമിടറി സംസാരിച്ചു തുടങ്ങി:
“മക്കയില്‍ ന്ി ഞാന്‍ ഓടി ഇവിടെയെത്താന്‍ ഏറെത്യാഗം സഹിച്ചു. ദീര്‍ഘിച്ച സമുദ്രയാത്ര ചെയ്താണ് ഈ കാണു തീരത്ത് ഞാനിറങ്ങിയത്. കപ്പല്‍യാത്രയില്‍ എനിക്കൊരു അനുഭവമുണ്ടായി.”
ഉമ്മുഹക്കീമില്‍ ജിജ്ഞാസ വര്‍ദ്ധിച്ചു.
“എന്തായിരുു അത്? വല്ല അപകടവും….’ അവള്‍ ചോദിച്ചു.
“അതെ, അപകടം ത. കപ്പല്‍ മുങ്ങുമൊയി. രക്ഷാമാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടു. ഒടുവില്‍ കപ്പല്‍ ഉദ്യോഗസ്ഥന്‍ എല്ലാ യാത്രക്കാരോടും ആത്മാര്‍ത്ഥതയോടെ അല്ലാഹുവിനെ വിളിക്കാന്‍ അഭ്യര്‍ഥിച്ചു. അതിന് വിസമ്മതിച്ചു കൊണ്ടാണ് ഈ യാത്ര തയ്ൈ ഞാനപ്പോള്‍ പറഞ്ഞു. എങ്കിലും ഞാനവരോട് ഒരു കരാര്‍ ചെയ്തിട്ടുണ്ട്”. ഉമ്മുഹക്കീമിന്റെ കണ്ണുകള്‍ ഒുകൂടി വിടര്‍ു. ഇക്രിമയുടെ വാക്കുകള്‍ക്കായി കാത് കൂര്‍പ്പിച്ചു.
“ഈ യാത്രയില്‍ മുങ്ങിമരിക്കാതെ രക്ഷപ്പെടുകയാണെങ്കില്‍ ഞാന്‍ അല്ലാഹുവിലും അവന്റെ നബിയിലും വിശ്വസിക്കാമൊയിരുു ആ കരാര്‍.”
എഴുറ്റ്േ ഇക്രിമയുടെ കൈ പിടിച്ച് പറഞ്ഞു: “വരൂ, ഇനി താമസിക്കണ്ട. പുറപ്പെടാം”
“നീ എന്റെ കാര്യം സംസാരിച്ചിട്ടുണ്ടോ? നബി തിരുമേനി (സ) എനിക്ക് മാപ്പ് തരില്ലേ?” ഒു കൂടി ഉറപ്പിച്ചു അന്വേഷിച്ചു ഇക്രിമ.
“ഉവ്വ്, ഞാന്‍ സംസാരിക്കുകയും അനുവാദം വാങ്ങുകയും ചെയ്താണ് ഇത്ര ദൂരം യാത്ര ചെയ്തത്. അതിനാല്‍ നമുക്ക് പുറപ്പെടാം”.
****
ഉറക്കം വരാതെ ഇക്രിമ തിരിഞ്ഞും മറിഞ്ഞും കിടു. മയക്കം വരുമ്പോഴേക്കും കണ്ണില്‍ പലരും മിിമറയുു. തിരുനബി(സ), അബൂബക്കര്‍, ഉമര്‍ (റ) ………! മുമ്പില്‍ നിവര്‍ മാടി വിളിക്കുു. ചാരത്ത് കൂര്‍ക്കം വലിച്ചുറങ്ങു ഉമ്മു ഹക്കീമിനെ നോക്കി കുറേ നേരം ഇരുു. അവളുടെ പൂവിതള്‍ പോലുള്ള ചുണ്ടുകള്‍, വടിവൊത്ത ഉടല്‍.
മനസ്സില്‍ ചെറുതായൊരു മോഹം മൊട്ടിട്ടു. അവളുടെ ഇത്തെ അവസ്ഥയെന്താണറിയില്ല. രണ്ടും കല്‍പിച്ച് ഉമ്മു ഹക്കീമിനെ മെല്ലെ തഴുകി. അവള്‍ ഉറക്കില്‍ നിുണര്‍ു.
“ഉമ്മുഹക്കീം, യാത്ര നമ്മെ വല്ലാതെ ക്ഷീണിപ്പിച്ചുവല്ലേ? നീ നല്ല ഉറക്കിലായിരുു. ഞാനാുെ തലോടിയപ്പോള്‍ നീ ഉണര്‍ു. എന്റെ ഉള്ളിന്റെ ഉള്ളില്‍ ഒരാഗ്രഹം……..” ഇക്രിമ തന്റെ ഇംഗിതം അറിയിച്ചു.
ഉമ്മുഹക്കീം വിടര്‍ മിഴിയോടെ ദയനീയമായ്ൊ അദ്ദേഹത്തെ നോക്കി അവള്‍ പറഞ്ഞു.
“പ്രിയപ്പെട്ട ഭര്‍ത്താവേ, പണ്ട് ഞാന്‍ താങ്കളുടെ മാനസ മോഹിനിയായിരുു. താങ്കള്‍ ആഗ്രഹിക്കുതെന്തും എില്‍ സാധിച്ചിരുു. ഇപ്പോഴും ഞാന്‍ താങ്കളുടെ ഭാര്യാപദത്തില്‍ തയൊണ്. പക്ഷേ,………”
ഇക്രിമയുടെ ഭാവം മാറി: “പക്ഷേ, എന്താണ് നീ പറയു പക്ഷേ. നീ എന്റെ ഭാര്യ തയെല്ലേ? പിയൈന്താണ് എന്റെ ദാഹം തീര്‍ക്കുതിന് നിനക്ക് തടസ്സം.
ഉമ്മുഹക്കീമിന്റെ മിഴികള്‍ നിറയാന്‍ തുടങ്ങി. തന്റെ നിസ്സഹായവസ്ഥ ഒു കൂടി ഉമ്മു ഹക്കീം വിശദീകരിച്ചു:
“ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചതോടെ നമ്മുടെ ദാമ്പത്യ ബന്ധത്തില്‍ എല്ലാം ചെയ്യാവു സര്‍വ്വ സ്വാതന്ത്യ്രത്തിന് വിലങ്ങു വീണു. നമ്മുടെ യാത്ര തുടരുക. തിരുനബി (സ)യുടെ മുിലെത്തി ഇസ്ലാം സ്വീകരിക്കുക. അതോടെ ആ പൂട്ട് തുറക്കപ്പെടും. എിട്ടാവാം ആഗ്രഹ സഫലീകരണം. അതുവരെ എ തൊടരുത്! എാട് ക്ഷമിക്കണം. താങ്കളിപ്പോള്‍ മുശ്രിക്കാണല്ലോ… അതിന് മാറ്റം വരാതെ മുസ്ലിം സ്ത്രീയുടെ ശരീരം സ്പര്‍ശിക്കാനധികാരമില്ല.”
എല്ലാം കേട്ടിരുു ഇക്രിമ. ഉമ്മുഹക്കീമിന്റെ ആത്മാര്‍ത്ഥമായ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു ഉദ്ദേശ്യത്തില്‍ ന്ി പി•ാറി. ഉമ്മുഹക്കീമിന്റെ മുഖഭാവം മാറി. അവര്‍  തുടര്‍ു: “താങ്കളെയന്വേഷിച്ചു പുറപ്പെട്ടപ്പോള്‍ നമ്മുടെ ഭൃത്യന്‍ റോമക്കാരനായ ആ ചെറുക്കനും എന്റെ കൂടെയുണ്ടായിരുു. അവനെ ഒരു വഴിക്കാക്കിയാണ് ഞാന്‍ രക്ഷപ്പെട്ട് താങ്കളുടെയടുത്ത് എത്തിയത്.” ഇക്രിമയുടെ ജിജ്ഞാസ വര്‍ദ്ധിച്ചു: “എിട്ട് അവന്‍ എവിടെ?”.
“അത് ഒരു കഥയാണ്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അദ്ധ്യായം. ഓര്‍ക്കുമ്പോഴൊക്കെ നെഞ്ചില്‍ ആണി തറക്കു വേദനയുണ്ടാക്കു കഥ. ഞാനത് മറ് കഴിഞ്ഞിരിക്കുു. അപ്പോഴാണ് ഉണങ്ങിവ ആ മുറിപ്പാടില്‍കുത്തി വേദനിപ്പിച്ചു കൊണ്ട് താങ്കളുടെ ആഗ്രഹം ഉയര്‍ത്”.
ഇക്രിമയുടെ മനസ്സില്‍ അലിവിന്റെ ഉറവപൊട്ടി.
“ഉം, നീ അത് പറയൂ. ഞാന്‍ അറിയട്ടെ.”
നിറഞ്ഞൊഴുകിയ കതടം തുടച്ച് കൊണ്ട് ഉമ്മുഹക്കീം പറഞ്ഞു തുടങ്ങി:
“വഴി മദ്ധ്യേ ഇതു പോലൊരു രാത്രിയില്‍ അവന്‍ എ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു”.
“ഹോ, ദുഷ്ടന്‍…. പാല് കൊടുത്ത് വളര്‍ത്തിയവന്‍ യജമാനത്തിയെ കടിക്കുകയോ?….’
കോപം കൊണ്ട് ഇക്രിമയുടെ ചുണ്ട് കോടി. നെറ്റിയിലെ സര്‍വ്വ ഞരമ്പുകളും വലിഞ്ഞു കയറി. “മഹാ പാപി; നീ എങ്ങനെ ആ ദ്രോഹിയില്‍ ന്ി രക്ഷപ്പെട്ടു?”
“ഞാന്‍ ജീവനും കൊണ്ടോടി അകലെ കണ്ട ഒരു വീട്ടില്‍കയറി സങ്കടം പറഞ്ഞു. ചുറ്റും താമസിച്ചിരു അറബി കുടുംബങ്ങളിലെ ആളുകള്‍ ഓടിക്കൂടി അവനെ പിടിച്ചു കെട്ടി. അങ്ങനെയാണ് ഞാന്‍ താങ്കളുടെ അടുത്തെത്തിയത്. അങ്ങനെ നമ്മുടെ ദാമ്പത്യബന്ധം ഞാന്‍ പാവനമാക്കി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതിനി താങ്കളായിട്ട് തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കരുത്.”
ഉമ്മു ഹക്കീമിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ അലിവ് താിേയ ഇക്രിമ അവരെ ആശ്വസിപ്പിച്ചു: “സാരമില്ല, നീ എാട് ക്ഷമിക്കണം. നീ കരയരുത്.  ഈ മിഴികള്‍ ഒരിക്കലും നനയരുത് പെണ്ണേ എ് ഞാന്‍ പറയാറില്ലേ, നമുക്ക് യാത്ര തുടരാം. ബാക്കി കാര്യങ്ങളെല്ലാം മക്കയില്‍ നബി(സ)യുടെ സിധാനത്തിലെത്തിയതിന് ശേഷം”. .


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍