അഖീദ

അല്ലാഹുവിലുള്ള വിശ്വാസം

വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്. അതിനാല്‍ സൃഷ്ടികളെ മനസ്സിലാക്കുന്ന പോലെ, അവന്റെ സത്തയെ ദർശിച്ചോ മറ്റോ ഗ്രഹിക്കാൻ പറ്റിയതല്ല. അവനെ മനസ്സിലാക്കുന്നത് അവന്റെ ദാത്ത്(സത്ത)യുമായി വേറിടാത്ത, -പിരിയാത്ത- വിശേഷണങ്ങള്‍ മനസ്സിലാ ക്കിയാണ്. ആ വിശേഷണങ്ങളുടെ വിപരീതങ്ങൾ ഒരു നിലക്കും അവനില്‍ ഗണിക്കാൻ പറ്റിയതുമാകില്ല. അപ്പോള്‍ അവന്റെ ദാത്തിയായ ഇരുപത് വിശേഷണങ്ങളും അവയുടെ വിപരീതങ്ങളും ഗ്രഹിക്കുമ്പോൾ ഗ്രഹിക്കപ്പെടുന്ന സത്തയാണ് അല്ലാഹു [...]

Read More ..

ചിന്തയും ചിന്താ വിഷയവും

ചിന്താശക്തിയും ചിന്തയും ഉള്ളവനാണ് യഥാർഥ മനുഷ്യന്‍. മനുഷ്യാകൃതിയും സംസാര ശേഷിയും ഉള്ളത് കൊണ്ട് ഒരു പൂർർണ മനുഷ്യനാവുകയില്ല.കാര്യങ്ങള്‍ വേണ്ടും വിധം ഗ്രഹിച്ച് മനസ്സിലാക്കാനുള്ള ചിന്താ ശക്തിയും,ആവശ്യമായിവരുമ്പോള്‍ ആ കഴിവ് ഉപയോഗിച്ച് മനസ്സിനേയും തുടർർന്ന് ശരീരത്തേയും നയിക്കുന്ന വനാണ് സത്യത്തില്‍ ഉന്നത സൃഷടിയായ മനുഷ്യന്‍. മനുഷ്യന്‍ തന്നെക്കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നത് ഉൽപ്പത്തിയിൽ നിന്നായിരിക്കണം. അവന്‍ എവിടെ നിന്നു എങ്ങനെയുണ്ടായി എന്നത് ചിന്താവിഷയമാണ്. അവന്‍ ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്നു നിഷ്പ്രായസം മന സ്സിലാകും. അവന്‍ ഒരു സൃഷ്ടിയാണെന്ന സത്യത്തില്‍ എത്തിച്ചേരും. പ്രാകാശം [...]

Read More ..

വിലായത്തും കറാമത്തും

മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകര്‍ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ പേരില്‍തന്നെ ഇസ്ലാം വിരുദ്ധ സംഘടനകള്‍ ഉണ്ടാകാനും ആത്മീയനായകരുടെ വേഷത്തിലും സ്വഭാവത്തിലും വ്യാജ ന്മാര്‍ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് നിമിത്തമായി. ശൈഖും ത്വരീഖത്തുമെല്ലാം പ്രചാ രണ പ്രവര്‍ത്തനങ്ങളിലൂടെ വിറ്റഴിക്കാനും മുരീദുകളെത്തേടി ശൈഖുമാര്‍ അലഞ്ഞു നടക്കാനുമൊക്കെ കാരണമായതും ആത്മീയതയോടുള്ള മുസ്ലിംകളുടെ പ്രതിപത്തി മുതലെടുത്തുകൊണ്ടായിരുന്നു. വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയതയുടെ തനിമ തിരിച്ചറിയാതെ പോവു കയോ [...]

Read More ..

ബിദ്അത്ത്

ഇസ്ലാമിക നിയമങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലോകത്ത് സര്‍ വാംഗീകൃതമായ നിലപാടാണിത്. പ്രസ്തുത പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി നിയമങ്ങള്‍ നിര്‍മിക്കുന്നത് വെറുക്കപ്പെട്ടതും ഇസ്ലാമില്‍ അംഗീകരിക്കപ്പെടാത്തതുമാകുന്നു. മേല്‍ പ്രമാണങ്ങളെ നിരസിക്കാത്തതും അവയിലൊന്നിന്റെ പിന്‍ബലമുള്ളതുമായ കാര്യങ്ങള്‍ ശരീഅത്തിന്റെ വൃത്തത്തില്‍ പെടുന്നു. അതു കൊണ്ടുതന്നെ അവയെ എതിര്‍ക്കുന്നത് മതവിരുദ്ധമാണ്. ഒരുകാര്യം ഇസ്ലാമികമാണെന്നതിന് അത് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൌനാനുവാദം എന്നിവയിലൊന്നുകൊണ്ടുതന്നെ സ്ഥിരപ്പെടണമെന്നില്ല. പ്രത്യുത അവക്കെതിരാ കാതിരിക്കുകയും ഇസ്ലാമികമായ മറ്റു രേഖകളിലൊന്നിന്റെ പിന്‍ബലമു [...]

Read More ..

ഇസ്തിഗാസ:സംശയങ്ങളും മറുപടികളും

ചോദ്യം (1) ഇസ്തിഗാസ എന്നാല്‍ എന്ത് ? ഉത്തരം: ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്.  അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്.  ഈ രണ്ട് സന്ദര്‍ഭങ്ങളിലും സാങ്കേതികാര്‍ത്ഥം മാറുന്നു.  ചോദിക്കുന്നവന്‍ അടിമയാണെന്നും ചോദിക്കപ്പെടുന്നവന്‍ അല്ലാഹുവാണെന്നുമുള്ള വിശ്വാസത്തോടെ, സ്വയം സഹായിക്കുമെന്ന രൂപത്തില്‍ ചെയ്യുന്ന സഹായാര്‍ത്ഥനയാണ് അല്ലാഹുവിനോടു ചെയ്യുന്ന ഇസ്താഗസ.  ഈ ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോട് അനുവദനീയമല്ല. എന്നാല്‍ അമ്പിയാക്കള്‍, ഔലിയാക്കളോട് സുന്നികള്‍ ചെയ്യുന്ന ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കറാമത്തിന്റെ അടിസ്ഥാനത്തില്‍ [...]

Read More ..

വിലായത്തും കറാമത്തും

മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകര്‍ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ പേരില്‍തന്നെ ഇസ്ലാം വിരുദ്ധ സംഘടനകള്‍ ഉണ്ടാകാനും ആത്മീയനായകരുടെ വേഷത്തിലും സ്വഭാവത്തിലും വ്യാജന്മാര്‍ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് നിമിത്തമായി. ശൈഖും ത്വരീഖത്തുമെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിറ്റഴിക്കാനും മുരീദുകളെത്തേടി ശൈഖുമാര്‍ അലഞ്ഞു നടക്കാനുമൊക്കെ കാരണമായതും ആത്മീയതയോടുള്ള മുസ്ലിംകളുടെ പ്രതിപത്തി മുതലെടുത്തുകൊണ്ടായിരുന്നു. വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയതയുടെ തനിമ തിരിച്ചറിയാതെ പോവുകയോ പാടേ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന [...]

Read More ..

മറഞ്ഞ കാര്യങ്ങള്‍ അറിയല്‍

അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ താല്‍പ്പര്യപ്രകാരം മറഞ്ഞകാര്യങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ തെളിയിക്കുന്നുണ്ട്. പക്ഷേ, ഇസ്ലാമിലെ പരിഷ്കരണവാദികള്‍ ഇത് നിഷേധിക്കുന്നു. ഈ നിഷേധത്തി ലൂടെ ഇവര്‍ ഖുര്‍ആനും ഹദീസുമാണ് നിഷേധിക്കുന്നത്. ഈസാ(അ)ന്റെ അവകാശവാദങ്ങള്‍ ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളില്‍ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിശ്ചയം ഇതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’‘ (ആലുഇംറാന്‍ 49). അദൃശ്യങ്ങളറിയുന്നവന്‍ എന്നുള്ളത് അല്ലാഹുവിന്റെ വിശേഷണമമാണ്. പക്ഷേ, അല്ലാഹുവിന്റെ അനുവാദപ്രകാരം തനിക്ക് അദൃശ്യമറിയുമെന്ന് സ്വയം അവകാശപ്പെടുന്നതോ മഹാന്മാര്‍ക്ക് അത്തരം കഴിവുണ്ടെന്ന് [...]

Read More ..

ബറകത്തെടുക്കല്‍

മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ ബറകത്തെടുക്കാമെന്ന് സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു: “ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു. ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43). പ്രവാചകരുടെ ശരീരവുമായി ചേര്‍ന്നുനിന്ന കാരണത്താല്‍ ആ [...]

Read More ..

ശഫാഅത്

രണ്ട് ഘട്ടങ്ങളിലുള്ള ശഫാഅത്് ഇസ്ലാം പരാമര്‍ശിക്കുന്നുണ്ട്. മഹ്ശറിലാണ് ഒരു ഘട്ടം. വിശേഷപ്പെട്ട ഈ ലോകത്തിന്റെ വിഹ്വലാവസ്ഥകളില്‍ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തി അവരെ വിചാരണ ചെയ്യുന്നതിന് സാഹചര്യമൊരുക്കുകയാണ് ഈ ശഫാഅതിലൂടെ. നബി (സ്വ) യാണ് ഇവിടെ ശിപാര്‍ശകനായിവരുന്നത്. ദോഷികളായ വിശ്വാസികളെ നരകത്തില്‍നിന്നു രക്ഷപ്പെടുത്താനുള്ളതാണ് രണ്ടാം ഘട്ട ശഫാഅത്്. ഇതില്‍ നബി (സ്വ) യും സ്വര്‍ഗാവകാശികളായ വിശ്വാസികളും പങ്കാളികളാകുന്നു. അല്ലാഹുവിന്റെ അനുവാദത്തോടെ മഹാത്മാക്കള്‍ക്ക് ശഫാഅത്ത് ചെയ്യാനാകുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്‍ബഖറഃ 255-ാം സൂക്തം കാണുക: “അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെ [...]

Read More ..

ബറാഅത് രാവ്

ശഅ്ബാന്‍ പതിനഞ്ചിന്റെ രാവ് ഏറെ പുണ്യമുള്ളതാണ്. ഹദീസുകളും വിശുദ്ധ ഖുര്‍ ആന്‍ തന്നെയും ഇത് വ്യക്തമാക്കുന്നുണ്ട്. സൂറഃ ദുഖാന്‍ മൂന്നാം സൂക്തം വിവരിച്ചു കൊണ്ട് പ്രമുഖ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നതു കാണുക: “ഇക്രിമഃ (റ) വും ഒരു വിഭാഗം പണ്ഢിതന്മാരും പറഞ്ഞിരിക്കുന്നു: ഈ ആയത്തില്‍ പറഞ്ഞ ബറകതുള്ള രാത്രി ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയാണ്. ഇതിന് ബറാഅത് രാവ് എന്നും പേരുണ്ട്”(റൂഹുല്‍മആനി, 13/110). “ആയതില്‍ പറഞ്ഞ ബറകതുള്ള രാത്രി ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയാണെന്ന് പല പണ്ഢിതന്മാരും പറഞ്ഞതായി ഇമാം ത്വബ്രി [...]

Read More ..
1 2 3