ഫിഖ്ഹ്‌

ഫിഖ്ഹ്

ജ്ഞാനം എന്നാണ് ഫിഖ്ഹിന്റെ ഭാഷാര്‍ഥം. വിശദമായ തെളിവുകളില്‍ നിന്ന് ഗവേഷ ണം മുഖേന ലഭ്യമാകുന്നതും കര്‍മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കു ന്നതുമായ വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് എന്ന് പറയുന്നത്. വിശു ദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത് (നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൌനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു), ഇജ്മാഅ്(ഒരുകാലഘട്ടത്തിലെ മുജ്തഹിദുകളായ പണ്ഢിതന്മാരുടെ ഏകോപിച്ചുള്ള അഭിപ്രായം), ഖിയാസ് (ഒരുകാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു) എന്നിവയാണ് ഫിഖ്ഹിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.

Read More ..

രക്തദാനത്തിന്റെ വിധി

ഒരാളുടെ ശരീരത്തിലെ രക്തം ആവശ്യത്തിനു പുറത്തെടുക്കാവുന്നതാണ്. അതുകൊണ്ട് അയാള്‍ക്ക് ആരോഗ്യഹാനി സംഭവിക്കരുതെന്ന ഉപാധിയോടെ. പുറത്തെടുക്കുന്ന രക്തം ശറഇന്റെ വീക്ഷണത്തില്‍ നജസായതു കൊണ്ടും ഉടമസ്ഥതയില്ലാത്തതുകൊണ്ടും വില്‍ക്കാന്‍ പാടില്ല. എന്നാല്‍ അതു ദാനം  ചെയ്യാവുന്നതാണ്. ദാനം ചെയ്യു കയെ ന്നതു കൊണ്ട് ഇവിടെ വിവക്ഷ സാധാരണ പോലെ സൌജന്യമായി ഉടമസ്ഥത കൈമാറുകയെന്നല്ല. കൈവശാവകാശ  സൌജന്യം വിട്ടുകൊടുക്കുകയെന്നാണ്. കാരണം നജസായ സാധനങ്ങളില്‍ കൈവശാവകാശം മാത്രമാണുള്ളത്. ഉടമസ്ഥതയില്ല. മലിനമായ എണ്ണ, നായ തുടങ്ങിയ നജസുകൊണ്ട് ഒരാള്‍ സ്വദഖയോ ഹിബത്തോ വസ്വിയത്തോ ആയി ദാനം [...]

Read More ..

രക്ത ചികിത്സ

പലപ്പോഴും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും ചിലപ്പോള്‍ അവന്റെ ജീവന്‍ സം രക്ഷിക്കുന്നതിനും രക്തചികിത്സ അനിവാര്യമാകുന്നു. ഇവ്വിഷയകമായി, മനുഷ്യജീവിതത്തിന്റെ നിഖില പ്രശ്നങ്ങളും കൈകാര്യം ചെയ്തിട്ടുള്ള ഇസ്ലാമിന്റെ പ്രതികരണം എന്ത്? രക്തം ഇസ്ലാമിക വീക്ഷണത്തില്‍ നജസാണ്. നജസ്, സാധാരണഗതിയില്‍ കഴിക്കാനോ ദേഹത്തില്‍ ഉപയോഗിക്കാനോ അതു കൊണ്ടു ചികിത്സിക്കാനോ പാടില്ല. രക്തത്തിന്റെ ഉപയോഗം നിഷിദ്ധമാണെന്നു വിശുദ്ധ ഖുര്‍ആന്‍ അല്‍ ബഖറഃ 173-ലും അല്‍ മാഇദഃ 3-ലും അല്‍ അന്‍ആം 145-ലും അന്നഹ്ല് 115-ലും പറഞ്ഞിട്ടുണ്ട്. പക്ഷേ, നിര്‍ബന്ധിത സാഹചര്യത്തില്‍ രക്തം മുതലായ നജസിന്റെ [...]

Read More ..

മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍

ചോദ്യം: മരണവാര്‍ത്ത നാടൊട്ടുക്കും അറിയിക്കാന്‍ മൈക്ക് കെട്ടി ആഭാസകരമായ രീതിയില്‍ അനൌണ്‍സ് ചെയ്യുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണല്ലോ. ഇത് പ്രോത്സാഹ ജനകമാണോ? ഉത്തരം: “മയ്യിത്തിന് വേണ്ടി ഖുര്‍ആന്‍ ഓതുക, പ്രാര്‍ഥന നടത്തുക, നിസ്കരിക്കുക തുടങ്ങിയവക്ക് കൂടുതല്‍ ജനങ്ങള്‍ സംഘടിക്കുവാന്‍ മരണവാര്‍ത്ത ജനങ്ങളെ അറിയിക്കുക എന്ന സദുദ്ദേശ്യത്തില്‍ അനൌണ്‍സ് നടത്തുന്നതില്‍ പന്തികേടൊന്നുമില്ല” (റൌള 1/612). ഇമാം നവവി(റ) തന്നെ പറയട്ടെ: “വിളിച്ചുപറയല്‍ കൊണ്ടോ (ആളെ അയച്ച്) അറിയിക്കല്‍ കൊണ്ടോ മരണവാര്‍ത്ത ജനങ്ങളില്‍ വിളംബരം ചെയ്യല്‍ സുന്നത്താണോ എന്നതില്‍ അഭിപ്രായാന്തരമുണ്ട്. [...]

Read More ..

മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം

ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്. അനാവശ്യകാര്യങ്ങളെക്കുറിച്ചു ചര്‍വ്വിത ചര്‍വ്വണം നടത്തി സമയം കളയുന്നുവെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളെക്കുറിച്ചു ചില മോഡേണിസ്റ്റുകള്‍ ആരോപിക്കുവാന്‍ കാരണമായ ചില നിയമ വിശകലനങ്ങളില്‍ പെട്ടതാണ് ഇവയെന്നോര്‍ക്കു മ്പോഴാണു നമ്മുടെ ഫിഖ്ഹിന്റെ പുതുമ കൂടുതല്‍ തെളിഞ്ഞു വരുന്നത്. ഒരു കുട്ടി മാതാവിലേക്കോ പിതാവിലേക്കോ ബന്ധം ചേര്‍ക്കപ്പെടുന്നതിനു ചില ഉപാധികളുണ്ട്. പ്രസ്തുത ഉപാധികള്‍ സമ്മേളിക്കുമ്പോള്‍ മാത്രമാണ് അവരെ അവന്റെ [...]

Read More ..

മരിച്ചാല്‍ സുന്നത്താകുന്നവ

ചോദ്യം: ജനാസ പരിപാലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് സുന്നത്താകുന്നതെന്തൊക്കെ? ഉത്തരം: മരിച്ചാലുടനെ രണ്ട് കണ്ണുകള്‍ അടക്കുക, തദവസരം ബിസ്മില്ലാഹി വഅലാ മില്ലതി റസൂലില്ലാ എന്ന ദിക്റ് ചൊല്ലുക, താടി കെട്ടുക, കെണിപ്പുകള്‍ക്ക് അയവു വരുത്തുക, മരിക്കുമ്പോഴുള്ള വസ്ത്രം മാറ്റി ശരീരമാസകലം ഒരു നേര്‍ത്ത വസ്ത്രം കൊണ്ട്  മറയ്ക്കുക, അല്‍പ്പം ഖനമുള്ള വല്ലതും വയറിനു മുകളില്‍ (വസ്ത്രത്തിന് മുകളിലാണ് ഉത്തമം) വെക്കുക, വിരിപ്പും പായയുമില്ലാത്ത വിധം കട്ടില്‍ പോലെയുള്ളവയുടെ മേലില്‍ കിടത്തുക, കിടത്തുന്നത് ഖിബ്ലക്ക് തിരിച്ച് വലത് ഭാഗത്തിന്റെ മേലിലായിരിക്കുക, (ഇങ്ങനെയാകുമ്പോള്‍ [...]

Read More ..

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍

ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിലെ മിക്ക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലുമുണ്ടെന്ന് സുന്നികള്‍ പറയുന്നതിനെ സംബന്ധിച്ച് ഒരു വാരികയില്‍ ചോദ്യത്തിന് മറുപടിയായി ഇപ്രകാരം എഴുതുന്നു: ‘ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് പാടില്ലെന്നതാണ്. ഇത് തുറന്നെഴുതിയ അല്‍ബയാന്‍ പത്രാധിപരെ സമസ്ത പുറത്താക്കിയത്രെ. തന്നെയുമല്ല ഇമാം നവവി(റ)യുടെ അദ്കാറില്‍ ദിക്റ് ചൊല്ലരുതെന്ന് വിവരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചെന്തു പറയുന്നു? ഉത്തരം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്നാണ് കേരളത്തിലെ ആധികാരിക പണ്ഢിതസംഘടനയായ സമസ്തയുടെ തീരുമാനമെന്ന് ഉത്തരക്കാരന്‍ [...]

Read More ..

മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി

ഇത്തരം ശിശുക്കള്‍ ഇന്ന് ആധുനിക ലോകത്തു നിയമ ശാസ്ത്രജ്ഞന്മാരെ കുഴക്കുന്ന പല പ്രശ്നങ്ങളും തൊടുത്തുവിടുന്നു. ഒരു നിയമശാസ്ത്രത്തിനും കുരുക്കഴിക്കാന്‍ കഴിയാത്ത സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍. ഇത്തരം ശിശുക്കള്‍ മനുഷ്യരാണോ? മാനുഷിക നിയമങ്ങള്‍ അവര്‍ക്കു ബാധകമാണോ? അഥവാ നായ്ക്കളുടെ നിയമങ്ങള്‍ ഇവര്‍ക്കു ബാധകമാക്കേണ്ടതുണ്ടോ? മതദൃഷ്ട്യാ ഇവര്‍ക്കു നമസ്കാരാദി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍ബന്ധമുണ്ടോ? നായയെപ്പോലെ നജസായി ഗണിക്കപ്പെടുമോ? അവരെ സ്പര്‍ശിക്കാമോ? പള്ളിയില്‍ കയറ്റാമോ? ഇമാമത്തു നിര്‍ത്താമോ? അവരുമായി വൈവാഹിക ബന്ധം പാടുണ്ടോ? ഇങ്ങനെ പോകുന്നു പ്രശ്നങ്ങള്‍. എന്നാല്‍ മനുഷ്യ-മൃഗ ബീജസങ്കലനം അസംഭവ്യമെന്നു [...]

Read More ..

മആശിറ വിളി

ചോദ്യം: ഖുത്വുബക്ക് മുമ്പുള്ള മആശിറ വിളിക്ക് വല്ല തെളിവുമുണ്ടോ? ഉത്തരം: ഇമാം റംലി(റ)യോട് ഇതുസംബന്ധമായി ഇങ്ങനെ ചോദിക്കപ്പെട്ടു. “വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മആശിറ വിളിക്കുന്ന മൂര്‍ഖി (ഇമാമിനെ മിമ്പറില്‍ കയറ്റുന്നയാള്‍) ഓതുന്ന ഹദീസ് സ്വഹീഹാണോ? ആണെങ്കില്‍ തന്നെ നബി(സ്വ)യുടെ കാലത്ത് ഇത് നടപ്പുണ്ടോ? നടപ്പുണ്ടെങ്കില്‍ ഇന്നറിയപ്പെട്ട ഈ വാചകം തന്നെയായിരുന്നോ? ഖത്ത്വീബിന് മുമ്പില്‍ വിളിക്കപ്പെടുന്ന ബാങ്കിന് വല്ല അടിസ്ഥാനവുമുണ്ടോ?” ഇതിന് ഇമാം റംലി(റ) ഇങ്ങനെ മറുപടി നല്‍കി: “പ്രസ്തുത ഹദീസ് സ്വഹീഹായതുംബാങ്ക് നബി(സ്വ)യുടെയും സ്വിദ്ദീഖുല്‍ അക്ബര്‍(റ), ഉമര്‍(റ) [...]

Read More ..

പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ട മയ്യിത്ത്

ചോദ്യം: പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ട മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ തയമ്മും ചെയ്യേണ്ടതുണ്ടോ? ഉത്തരം: വെള്ളം ചേരല്‍ നിര്‍ബന്ധമായ ഭാഗങ്ങളിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തുന്നിയത് കൊണ്ടോ മറ്റോ വെള്ളം ചേരാതിരുന്നാല്‍ തയമ്മും നിര്‍ബന്ധമാകുന്നതാണ്. കുളിപ്പിക്കുമ്പോള്‍ മയ്യിത്തിന്റെ ശരീരം മുഴുവനും വെള്ളം എത്തിക്കല്‍ നിര്‍ബന്ധമാണെന്ന് തുഹ്ഫ 3/98 ലും ചേലാകര്‍മ്മം ചെയ്യപ്പെടാത്ത വ്യക്തിയുടെ ലിംഗാഗ്ര ചര്‍മ്മത്തിന് താഴെ വെള്ളം ചേര്‍ക്കല്‍ അസാധ്യമായാല്‍ തയമ്മും ചെയ്യപ്പെടണമെന്ന് തുഹ്ഫ 3/113ലും പ്രസ്താവിച്ചതില്‍ നിന്ന് ഇത് വ്യക്തമാകും.

Read More ..
1 2 3