സഈദ് ബ്നു സൈദ് (റ)

മക്കള് നന്നാകാനും ഉയരാനും ഗൃഹാന്തരീക്ഷം പ്രധാന ഘടകമാണ്. സഈദ് (റ) ന്റെ ജീവിതത്തില് അത്തരം നല്ലൊരു കാഴ്ച നമുക്ക്കാണാനാകും. ഉപ്പയായ സൈദ് ജാഹിലിയ്യ കാലത്തില് തന്നെ ബിംബാരാധനയെ എതിര്ത്തിരുന്നു. അത് കണ്ടും കേട്ടുമാണ് സഈദ് വളരുന്നത്.ഉപ്പയുടെ നിലപാടിലുറച്ച കുറേ സുഹൃത്തുക്കളും തന്റെ കൂട്ടനുണ്ടായിരുന്നു. വറഖത്ത് ബ്നു നൗഫല്, ഉസ്മാനുബ്നുല് ഹുവൈരിസ്, സൈദ്ബ്നു അംറ് (സഈദ് (റ) ന്റെ പിതാവ്) ഉബൈദുള്ളാഹി ബ്നു ജഹ്ശ് തുടങ്ങിയവര് ബിംബാരാധനകള്ക്കെതിരെ ശക്തമായി നില കൊണ്ടവരായിരുന്നു.അവര് പറഞ്ഞു: “നമ്മുടെ ജനങ്ങള് എന്താ ഈ പടുകുഴിയില് ചെന്ന് വീണത് ? കാണാത്ത, കേള്കാത്ത, ഉപകാരം ചെയ്യാത്ത കല്ലുകളാണോആരാധ്യന്മാര് ?”.

വിമോചനത്തിന്റെ വഴികള് തേടി അവര് യാത്ര പുറപ്പെട്ടു. അങ്ങനെ വറഖത്തും ഉസ്മാനും കൃസ്ത്യാനികളായി, ഉബൈദുള്ളഎവിടെയും ചേരാതെ അവസാനം ഇസ്ലാം വന്നപ്പോള് മുസ്ലിമായി. ശേഷം എത്യോപ്യയിലേക്ക് ഹിജ്റ പോയി. അവിടെ വെച്ച് കൃസ്ത്യാനിയായി മാറി.എന്നാല് സൈദ് ഹിദായത്തിന്റെ വെളിച്ചം തേടി അറേബ്യന് ഉപഭൂഖണ്ഡമാകെ കറങ്ങി. അവസാനം മൗസില് ദേശത്ത് വെച്ച് ഒരു പുരോഹിതനെ കണ്ടു.അയാള് പറഞ്ഞു. ഇബ്റാഹീമിയാ സരണിയുടെ പരിസമാപ്തി കുറിച്ച് മക്കയില് നിന്നും ഒരു പ്രവാചകന് വരാനടുത്തായിട്ടുണ്ട്. സൈദ് സന്തുഷ്ടനായി.മക്കയിലേക്ക് തിരിച്ചെങ്കിലും വഴിവക്കില് വെച്ച് മരണപ്പെട്ടു.

പിതാവില് നിന്നും മനസ്സിലാക്കിയ നല്ല നടപ്പ് സഈദിനെ ഇസ്ലാമിലേക്ക് നയിച്ചു. കൂടെ ഭാര്യ ഉമ്മു ജമീല എന്ന ഫാത്വിമയും മുസ്ലിമായി. മഹതി ഉമര് (റ)ന്റെ സഹോദരിയാണ്. ഈ ദമ്പതികളുടെ ഇടപെടലാണ് ഉമര്(റ) നെ ഇസ്ലാമിലേക്ക് നയിച്ചത്. ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും സഈദിന്റെ സാന്നിദ്ധ്യമുണ്ട്.ബദ്ര് യുദ്ധ വേളയില് പങ്കെടുക്കാനായില്ല. തിരു റസൂല് (സ്വ) അബൂസുഫ്യാന്റെ നേതൃത്തിലുള്ള കച്ചവട സംഘത്തിന്റെ വിവരം അറിയാന് പറഞ്ഞയച്ചു.കച്ചവട സംഘം വഴി മാറ്റി പിടിച്ച് കടന്ന് കളഞ്ഞു. തിരിച്ച് മദീനയിലെത്തിയപ്പോഴാണ് റസൂലും കൂട്ടരും ബദ്റിലേക്ക് പുറപ്പെട്ടതായറിയുന്നത്. ബദ്ര് ലക്ഷ്യമാക്കിസഈദ് പുറപ്പെട്ടെങ്കിലും വഴിവക്കില് വെച്ച് റസൂലും സംഘവും യുദ്ധം കഴിഞ്ഞ് മടങ്ങുന്നതായാണ് കണ്ടത്. പങ്കെടുത്തിട്ടില്ലെങ്കിലും തത്വത്തില് ബദ്രീങ്ങളുടെകൂട്ടത്തിലും മഹാനുണ്ട്.

റസൂല് (സ്വ) യുടെ പിതാമഹന് കഅ്ബിലൂടെയാണ് സഈദ്(റ)വിന്റെ പരമ്പരയും കടന്ന് പോകുന്നത്. ഉമര് (റ) തന്റെ ഉപ്പയുടെസഹോദരപുത്രനാണ്. പിതാവ് റസൂലിന്റെ ആഗമനത്തിന് മുമ്പെ ഇബ്റാഹീമിയ നടപടി ക്രമത്തിലൂടെ നീങ്ങുന്നവരായിരുന്നു. രക്തം കുടിക്കുകയോ, ശവത്തിനെഭക്ഷിക്കുകയോ, വിഗ്രഹങ്ങള്ക്ക് അറവ് നടത്തുകയോ ചെയ്തിട്ടില്ല. വറഖത്ത് ബ്നു നൗഫലും സൈദും (റ) ശരിയായ മാര്ഗം അന്വേഷിച്ചിറങ്ങി. വറഖത്ത് ക്രിസ്തീയസരണി സ്വീകരിച്ചപ്പോള് സൈദ് പിന്മാറി. മൗസിമിലെ പുരോഹിതന്റെ നിര്ദ്ദേശപ്രകാരം ഇബ്റാഹീമിയാ സരണി സ്വീകരിച്ചു. അസ്മാഅ് ബീവി പറയുന്നു.സൈദിനെ ഒരിക്കല് കഅ്ബയിലേക്ക് പുറം ചാരിയിരിക്കുന്നതായി ഞാന് കണ്ടു. അവര് പറയുകയാണ്: ഓ ഖുറൈശികളേ ഇബ്റാഹീമി മതത്തില് ഞാനല്ലാതെആരുമില്ല. ഇബ്റാഹീം നബി(അ) കുഴിച്ച് മൂടപ്പെട്ട പെണ്മക്കള്ക്ക് ജീവിതം നല്കിയവരാണ്. മറ്റൊരാളെ കൊല്ലാന് ഒരുങ്ങുന്ന കാപാലികനോട് പറഞ്ഞു.പൊന്നോമനയെ നീ കൊല്ലല്ലെ, ചിലവിന് കഴിയില്ലെങ്കില് നീ ഇങ്ങ് തന്നേക്ക് ഞാന് നോക്കിക്കൊള്ളാം.

ഓമനപ്പേര് അബുല് അഅ്വര്. സഅ്ദ് (റ) വിന്റെ സഹോദരി ആതിഖ (റ), ഭര്താവ് അബ്ദുല്ലാഹിബ്നു അബൂബക്കര് എന്നിവരും മുസ്ലിമായി.യുദ്ധാവശ്യര്ത്ഥം ധാരാളം വിട്ട് നില്കേണ്ടി വന്നതിനാല് പിതാവ് അബൂബക്കര് മൊഴി ചൊല്ലാന് നിര്ദ്ദേശിച്ചു. അങ്ങനെ മൊഴി ചൊല്ലി. പിന്നീട് തിരിച്ചെടുത്തു.ഭര്താവായിരിക്കെ മരിച്ചു. ശേഷം ഉമര്(റ) വിവാഹം കഴിച്ചു. ഭര്താവായിരിക്കെ ഉമറും മരിച്ചു. പിന്നീട് സുബൈറുബ്നുല് അവ്വാം (റ) വിവാഹം ചെയ്തു.ആതിഖ രാത്രി പള്ളിയില് പോകുന്നവരായിരുന്നു. സുബൈറിനത് അനിഷ്ടമായിരുന്നു. പല തവണ തന്റെ എതിര്പ്പ് പരിഗണ്ക്കാതെ പോയ ഭാര്യയെ ഒരു രാത്രിവഴിയില് വെച്ച് തടഞ്ഞു, പ്രഹരിച്ചു, പിന്നീട് പോയിട്ടില്ല. കാരണമന്യേഷിച്ചപ്പോള് ആതിഖ പറഞ്ഞു. ഓ അബാ അബ്ദില്ലാഹ്, ജനങ്ങള് വഴി തെറ്റിയിരിക്കുന്നു. ഭര്താവായിരിക്കെ സുബൈറും മരിച്ചു. ശേഷം അലി(റ) വിവാഹം അന്യേഷിച്ചപ്പോള് തന്നെ ഭര്ത്താക്കന്മാര്ക്ക് പിടിപെട്ട മരണത്തെ ഓര്മ്മപ്പെടുത്തി പിന്മാറി. 31 മക്കളുണ്ട്. 13 ആണ്, 18 പെണ് ഹി. 51 ല് അഖീഖയില് മരിച്ചു. മദീനയിലേക്ക് കൊണ്ട് പോയി. 70 ലധികം വയസ്സുണ്ട്.


RELATED ARTICLE

 • അബ്ദുറഹ്മാനുബ്നു ഔഫ് (റ)
 • അബൂ ഉബൈദത് ബ്നുല് ജറാഹ് (റ)
 • സഈദ് ബ്നു സൈദ് (റ)
 • സഅ്ദ് ബ്നു അബീവഖാസ് (റ)
 • സുബൈറുബ്നുല് അവ്വാം (റ)
 • ത്വൽഹ(റ)
 • അലി(റ)
 • ഉസ്മാന് (റ)
 • ഉമര് (റ)
 • സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)
 • അലീ ബിന്‍ അബൂത്വാലിബ് (റ)
 • ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)
 • ഉമറുബ്നുല്‍ ഖത്വാബ്( റ)
 • അബൂബക്ര്‍ സ്വിദ്ധീഖ് (റ)