Click to Download Ihyaussunna Application Form
 

 

ഖാദിയാനിസം

ഖാദിയാനിസം

ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി

ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി

ഇന്ത്യ വൈവിധ്യവും വൈരുദ്ധ്യവുമായ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്. കാലാന്തരങ്ങളിലായി പലരും ഇന്ത്യ ഭരിച്ചു. ആയിരത്താണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം മുസ്ലിംകളുടേതായിരുന്നു. ഖാദിയാനി മതത്തിന്റെ അടിവേരന്വേഷിക്കു മ്പോള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട മുസ്ലിം ഇന്ത്യയുടെ ചരിത്ര താളുകള്‍ അല്‍പം പിറകോട്ടു മറിക്കേണ്ടതുണ്ട്. ആദം നബി(അ) നാല്‍പത് പ്രാ വശ്യം ഇന്ത്യയിലൂടെ നടന്ന് പോയി ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നത് ആദം നബി (അ)യില്‍ നിന്നു തന്നെ തൌഹീദിന്റെ സന്ദേശം കേള്‍ക്കാന്‍ ഇന്ത്യക്ക് സൌഭാഗ്യമുണ്ടായെന്നാണ്. നബി (സ്വ)യുടെ [...]

Read More ..

അബദ്ധങ്ങളില്‍ ചിലത്

ദാബ്ബതുല്‍ അര്‍ള് ‘പ്ളേഗ് രോഗാണു’ ദജ്ജാല്‍, തീവണ്ടി, ക്രൈസ്തവത ഗൂഢ ലക്ഷ്യം തിരിച്ചറിയുക! വഴി മാറി വന്ന മരണ വാറണ്ടുകള്‍ അന്ത്യനാളിനോടടുത്ത് മുഹമ്മദ് നബി(സ്വ)യുടെ സന്താന പരമ്പരയില്‍ നിന്നും മഹ്ദി ഇമാം വന്ന് സുന്ദരമായി ദീനീ പ്രവര്‍ത്തനം നടത്തുമെന്ന് വിശ്വ മുസ്ലിംകള്‍ വിശ്വസിക്കുന്നു. സൂറത്തുസ്സുഖ് റുഫ് അറുപത്തിരണ്ടാം ആയത്തു കൊണ്ട് (അദ്ദേഹം അന്ത്യദിനത്തിന്റെ അടയാളമാണ്) വിവ ക്ഷ മഹ്ദിയാണെന്ന പ്രസിദ്ധ പണ്ഢിതന്മാരായ മുഖാതിലുബ്നു സു ലൈമാന്‍(റ)വും മറ്റും രേഖപ്പെ ടുത്തിയിട്ടുണ്ട് പ്രമുഖ സ്വഹാബിമാരായ അലി(റ), ഇബ്നു അബ്ബാസ്(റ), [...]

Read More ..

സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി

ഇസ്ലാമും ഖാദിയാനിസവും ധ്രുവാന്തരമുണ്ട്. നൂറ്റാണ്ടുകള്‍ യൂ റോപ്യന്‍ മസ്തിഷ്കം ഇസ്ലാമി നെതിരെ രൂപപ്പെടുത്തിയ സമാന്തര ചിന്താധാരയാണ് മീര്‍സയിലൂടെ ലോകം കണ്ടത്. നിരവധി മഹാന്മാ ര്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ ജന്നത്തുല്‍ ബഖീഇന്ന് സ മാന്തരമായി മീര്‍സ സ്ഥാപിച്ച ഖബര്‍സ്ഥാന്റെ കാപട്യമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.ഇസ്ലാമിക വ്യവസ്ഥിതിക്കെതിരെ സമാന്തര സം രംഭവും അതിലൂടെ സാമ്പത്തിക നേട്ടവും മീര്‍ സയുടെ പ്രധാന ലക്ഷ്യമായിരുന്നു. വിലായത്ത് മുതല്‍ ഉലൂഹിയ്യത്ത് വരെ വാദിച്ച മീര്‍സ ഭൂമിയില്‍ സമ്പന്നര്‍ക്ക് സ്വര്‍ഗ ശ്മശാനം പണിയാന്‍ പദ്ധതിയിട്ടു. [...]

Read More ..

മീര്‍സ തന്നെ മഹ്ദിയും

അന്ത്യനാളിനോടടുത്ത് മുഹമ്മദ് നബി(സ്വ)യുടെ സന്താന പരമ്പരയില്‍ നിന്നും മഹ്ദി ഇമാം വന്ന് സുന്ദരമായി ദീനീ പ്രവര്‍ത്തനം നടത്തുമെന്ന് വിശ്വ മുസ്ലിംകള്‍ വിശ്വസിക്കുന്നു. സൂറത്തുസ്സുഖ് റുഫ് അറുപത്തിരണ്ടാം ആയത്തു കൊണ്ട് (അദ്ദേഹം അന്ത്യദിനത്തിന്റെ അടയാളമാണ്) വിവ ക്ഷ മഹ്ദിയാണെന്ന പ്രസിദ്ധ പണ്ഢിതന്മാരായ മുഖാതിലുബ്നു സു ലൈമാന്‍(റ)വും മറ്റും രേഖപ്പെ ടുത്തിയിട്ടുണ്ട് പ്രമുഖ സ്വഹാബിമാരായ അലി(റ), ഇബ്നു അബ്ബാസ്(റ), ഇബ്നു ഉമര്‍(റ), ത്വല്‍ഹത്ത്(റ), അബ്ദു ല്ലാഹിബ്നു മസ്ഊദ്(റ), അബൂ ഹുറൈറ(റ), അനസ്(റ), അബൂസഈദ്(റ), സൌബാന്‍(റ), അബ്ദു ല്ലാഹിബ്നു ഹാരിസ്(റ), ഉമ്മുസല്‍മ(റ), [...]

Read More ..

മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും

അല്ലാഹു അമാനുഷികതയും അദൃശ്യജ്ഞാനങ്ങളും നല്‍കി അനുഗ്രഹിച്ചവരാ ണ് പ്രവാചകന്മാര്‍. പ്ര ബോധന രംഗത്ത് പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ഇതു മനസ്സിലാക്കി മീര്‍സ പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പും ശേഷവും പ്രവചനങ്ങളുടെ പ്രവാഹം തന്നെ നടത്തി. പക്ഷേ, അവയില്‍ ഒന്നെങ്കിലും അവിചാരിതമായി പോലും പുലര്‍ന്നില്ല. 1887 തൊട്ട് മീര്‍സ ദിവ്യവെ ളിപാടുകള്‍ അവകാശപ്പെടാന്‍ തുടങ്ങിയിട്ടുണ്ട് (ഹഖീഖത്തുല്‍ വഹ്യ്, പേജ്: 209). തന്റെ സത്യാസത്യവിവേചനത്തിന് മീര്‍സ മാനദണ്ഢമാക്കുന്നതില്‍ ചിലത് പ്രവചനങ്ങളാണുതാനും (ആയിനെ കമാലതെ ഇസ്ലാം, പേജ്: 288). മീര്‍സയുടെ പാളിയ [...]

Read More ..

യേശു ക്രിസ്തു കാശ്മീരില്‍

ഈസാ നബി(അ)യെ കുറിച്ച് അവ്യക്തതകള്‍ക്കവകാശമില്ലാത്ത വിധം ഖുര്‍ആനും ഹദീസുകളും പ്രതിപാദിച്ചിട്ടുണ്ട്. ശത്രുവ്യൂഹം മഹാനെ കൊല ചെയ്യാന്‍ വേണ്ടി തന്ത്രങ്ങള്‍ മെനയുകയും സജ്ജരായി രംഗത്തു വരികയും ചെയ്തപ്പോള്‍ അല്ലാഹു അദ്ദേഹത്തെ ആകാശലോകത്തേക്കുയര്‍ത്തി. ഖുര്‍ആന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകനായ ഈസാ(അ)നെ വധിച്ചുവെന്ന് പറയുന്നതിനാലും (ജൂതര്‍ അഭിശപ്തരായി). അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല. കുരിശില്‍ തറച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലകപ്പെടുകയാണ് ചെയ്തത്. ഈസാ നബിയുടെ കാര്യത്തില്‍ അഭിപ്രായാന്തരമുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് സംശയാലുക്കളാണ്. ഊഹം പിന്തുടരുകയല്ലാതെ അവര്‍ക്ക് അതു സംബന്ധമായി ദൃഢജ്ഞാനമില്ല. അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല [...]

Read More ..

മീര്‍സയുടെ അവകാശവാദങ്ങള്‍

ലോകത്ത് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരെയും ഒരു മനുഷ്യനില്‍ ഒരുമിച്ചു കൂട്ടാന്‍ അല്ലാഹു ഉദ്ദേശിച്ചു. ആ മനുഷ്യന്‍ ഞാനാണെന്ന് ഖുത്വുബയെ ഇല്‍ഹാമിയ്യിയില്‍ അവകാശപ്പെട്ട മീര്‍സ എഴുതുന്നു. ആദം നബി മുതല്‍ നൂഹ്, ശീസ്, ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യൂസുഫ്, ദാവൂദ്, മൂസാ, ഈസാ, മുഹമ്മദ് വരെയുള്ള പ്രവാചകരൊക്കെ ഞാന്‍ തന്നെ (ഹഖീഖത്തുല്‍ വഹ്യ് ഹാശിയ 72). പരലക്ഷം പ്രവാചകന്മാരെ പേറിയ മീര്‍സ, പൂര്‍വ പ്രവാചകന്മാരൊന്നും പ്രസ്തുത സ്ഥാനത്തിനര്‍ഹരല്ലെന്നാണ് പറയുന്നത് (ഹഖീഖത്തുല്‍ വഹ്യ്: 390). ഉലുല്‍അസ്മുകളില്‍ പെട്ട ചിലരേക്കാള്‍ [...]

Read More ..

മീര്‍സയും മസീഹിയ്യത്തും

ഈസാ നബിയുടെ ആഗമനത്തോടെ ജിഹാദ് ചിന്ത മുസ്ലിം മനസ്സുകളില്‍ നിന്ന് വഴിമാറുമെന്നറിഞ്ഞ ബ്രിട്ടീഷുകാര്‍ മുസ്ലിം ജിഹാദ് ചിന്ത നിര്‍വീര്യമാക്കാന്‍ പരീക്ഷിച്ച മറ്റൊരു കുതന്ത്രമായിരുന്നു മീര്‍സയുടെ മസീഹിയ്യത്ത് വാദം. ഖാദിയാനിസത്തിന്റെ മസ്തിഷ്കമായ ഹകീം നൂറുദ്ദീനാണ് ഈ വാദത്തിന്റെ സൂത്രധാരന്‍. വ്യാജന്മാര്‍ വിപണിയില്‍ വിലസുന്നത് മാന്യന്മാരുടെ മേല്‍വിലാസത്തിലാണ്. ആ തരത്തിലുള്ള കള്ളനാണയങ്ങളെ മുമ്പേ കണ്ടറിഞ്ഞ മുഹമ്മദ് നബി(സ്വ) മുസ്ലിംകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളൊക്കെ സ്വീകരിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഈസാ(അ)യുടെ ആകാശാരോഹണവും അന്ത്യനാളിനോടടുത്ത ആഗമനവും വിശദമായി വിശദീകരിച്ചു. ആര്‍ക്കും നടത്താനാവാത്തവിധം മസീഹി(അ)ന്റെ പോക്കു [...]

Read More ..

മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും

അതുല്യനും ഭാവനകള്‍ക്കതീതനുമായ അല്ലാഹുവിലാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘പ്രവാചകരെ പ്രസ്താവിക്കുക, അല്ലാഹു ഏകനാണ്, നിരാശ്രയനും. അവന്‍ ജനനിയോ ജനയിതാവോ അല്ല. അവനോട് ഒരു സൃഷ്ടിക്കും തുല്യതയില്ല’ (സൂറത്തു ഇഖ്ലാസ്വ്). ‘അല്ലാഹുവിനെ പോലെ ഒരു വസ്തുവും ഇല്ല’ (സൂറത്തു ശുഅറാ). ഇമാം മാലിക്(റ) പറയുന്നു: ഹൃദയത്തില്‍ രൂപാന്തരപ്പെടുന്ന രൂപഭാവങ്ങ ള്‍ക്കതീതമാണ് അല്ലാഹു. കാരണം ഹൃദയത്തില്‍ രൂപപ്പെടുന്നത് പോലും അല്ലാഹുവിന്റെ സൃഷ്ടിയാണ് (ബഹ്ജത്തുന്നുഫൂസ്). എല്ലാ സൃഷ്ടികളോടും എല്ലാ അര്‍ഥത്തിലും അല്ലാഹു വിയോജിക്കുന്നു. ഇതാണ് മുസ്ലിംകളുടെ വി ശ്വാസം. ഇസ്ലാമിനെതിരെ [...]

Read More ..

മീര്‍സയുടെ മ്ളേഛ വ്യക്തിത്വം

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ബട്ടാല താലൂക്കില്‍ പെട്ട ഖാദിയാന്‍ ഗ്രാമമാണ് മീര്‍സാ ഗുലാം അഹ്മദിന്റെ ജന്മസ്ഥാന്‍. മീര്‍സാ ഗുലാം മുര്‍തസാ ചിറാഗ് ബീബി ദമ്പതികളുടെ മകനായ മീര്‍സയുടെ ജനനം 1835 ലാണെന്നും 1839 ലാണെന്നും 1840 ലാണെന്നും അഭിപ്രായമുണ്ട്. തിമൂറിന്റെ പിതൃവ്യനായ ബര്‍ലാസിന്റെ നാമത്തിലാണ് മീര്‍സായുടെ ഗോത്രം. ബര്‍ലാസാവട്ടെ, മുഗള്‍ വംശത്തിലെ ഒരു ഉപഗോത്രവും. ഇമാം മഹ്ദിയുടെ പേരില്‍ ആള്‍മാറാട്ടം നടത്താന്‍ മുഗള്‍ വംശജനായ മീര്‍സാ തന്റെ തറവാട് ഫാരിസിയാണെന്ന് മാറ്റിപ്പറഞ്ഞു. മീര്‍സായുടെ വാക്കുകള്‍ കാണുക: എന്റെ [...]

Read More ..