Click to Download Ihyaussunna Application Form
 

 

നിസ്‌കാരം

നിസ്കാരത്തിന്റെ നിബന്ധനകള്‍

നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്‍ വിശ്വാസി വരുമ്പോള്‍ ആദ്യമായി ശാരീരിക ശുദ്ധി ഉറപ്പ് വരുത്തണം. വലിയ അശുദ്ധിയില്‍ നിന്ന് കുളിച്ചും ചെറിയ അശുദ്ധിയില്‍ നിന്ന് വുളൂഅ് ചെയ്തും വൃത്തിയാകല്‍ നിര്‍ബന്ധമാണ്. നിയ്യത്തോടുകൂടി മുഖവും കയ്യും കഴുകുകയും തല തടവിയ ശേഷം ഞെരിയാണി ഉള്‍പ്പെടെ കാലുകള്‍ കഴുകുകയും ചെയ്യലാണ് വുളൂഇല്‍ നിര്‍ബന്ധം സൂറത്ത് മാഇദഃയിലൂടെ അല്ലാഹു പറയുന്നു. സത്യവിശ്വാസികളെ നിങ്ങള്‍ [...]

Read More ..

പെരുന്നാള്‍ നിസ്കാരം

പെരുന്നാള്‍ നിസ്കാരം പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്താണ്. ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: “പെരുന്നാള്‍ നിസ്കാരം പ്രബലമായ സുന്നത്താണ്. ഈയര്‍ത്ഥത്തിലാണ് ഇമാം ശാഫിഈ(റ) ഈ നിസ്കാരത്തെക്കുറിച്ച് വുജൂബ്(നിര്‍ബന്ധം) എന്നുപറഞ്ഞത്. സൂറത്തുല്‍ കൌസര്‍ രണ്ടാം സൂക്തത്തി ലെ നിസ്കരിക്കുക എന്ന പ്രയോഗത്തിന്റെ താത്പര്യം പെരുന്നാള്‍ നിസ്കാരമാണെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ നബി(സ്വ) പെരുന്നാള്‍ നിസ്കാരം കൃത്യമായി അനുഷ്ഠിച്ചി രുന്നുവെന്നതും ഇതു പ്രബലമായ സുന്നത്താണെന്നതിന് തെളിവാണ്. നബി(സ്വ)യുടെ ആദ്യത്തെ പെരുന്നാള്‍ നിസ്കാരം ഈദുല്‍ഫിത്വ്ര്‍ നിസ്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു ഇത്. ഖുര്‍ആനില്‍ [...]

Read More ..

ഈദുല്‍ ഫിത്വ്ര്‍ ആഘോഷം

“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍. ‘ഈദ് എന്ന അറബി പദത്തെക്കുറിച്ച് ഇബ്നുഹജറുല്‍ ഹൈതമി(റ) എഴുതുന്നു: “‘ഈദിന്റെ നിഷ്പത്തി ‘ഔ ദില്‍ നിന്നാണ്. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന് ഈ പേര് നല്‍കാന്‍ കാ രണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസ്സുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിനു പിന്നില്‍ ചിലര്‍ കാണുന്നുണ്ട്. ചില പണ്ഢിതന്മാരുടെ [...]

Read More ..

തറാവീഹ് : ജല്‍പ്പനവും മറുപടിയും

(1) ഇരുപത് റക്’അത് തറാവീഹിനെകുറിച്ച് ‘ഉമര്‍(റ) തന്നെ നല്ല ബിദ്’അതെന്ന് പ്രസ്താവിച്ചു. അപ്പോ ള്‍ അത് ബിദ്അതല്ലേ?. മറുപടി: ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചശേഷം ഇത് നല്ല ബിദ്അതെന്ന് ‘ഉമര്‍(റ) പ്രസ്താവിച്ചത് റക്’അതുകളുടെ എണ്ണത്തെ സംബന്ധിച്ചല്ല. പ്രത്യുത, ഒരു ഇമാമിന്റെ കീഴിലായി വിപുലമായൊരു ജമാ’അത് സംഘടിപ്പിച്ചതിനെ സംബന്ധിച്ചാണ്. ഇമാം ശ’അ്റാനി(റ) പറയുന്നു: “നബി(സ്വ)യുടെ വഫാതിനു ശേഷവും ജനങ്ങള്‍ വിവിധ സംഘങ്ങളായിട്ടായിരുന്നു നിസ്കരിച്ചിരുന്നത്. ചിലര്‍ ജമാ’അതായും മറ്റുചിലര്‍ തനിച്ചും. അപ്പോള്‍ ‘ഉമര്‍(റ) പറഞ്ഞു. അല്ലാഹുവാണ് സത്യം. ഇവരെ ഒരു [...]

Read More ..

എട്ട് റക്’അത് നിഷ്ഫലം

തറാവീഹ് നിസ്കാരത്തിന്റെ റക്’അതുകള്‍ എട്ടാണെന്ന് വാദിക്കുന്നവരുടെ തെളിവുകളെല്ലാം ദുര്‍ബലമാണെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് സന്ദര്‍ശകര്‍ മനസ്സിലാക്കിയല്ലോ. എന്നാല്‍ തറാവീഹ് എട്ട് റക്’അതാണെന്ന വിശ്വാസത്തോടെ പ്രസ്തുത റക്’അതുകള്‍ മാത്രം ഒരാള്‍ നിസ്കരിച്ചാല്‍ ആ നിസ്കാരത്തിന് സാധുതയുണ്ടോ? എന്ന കാര്യം നമുക്ക് പരിശോധിക്കാം. ഇ’ആനതുല്‍ മുസ്ത’ഈന്‍ 1/349ല്‍ പറയുന്നു: “തറാവീഹിന്റെ റക്’അതുകള്‍ ഇരുപതില്‍നിന്ന് ചുരുക്കി (ഇരുപതിനെക്കാള്‍ ചുരുങ്ങിയതാണെന്ന് കരുതി) തറാവീഹിനു വേണ്ടി തക്ബീറതുല്‍ ഇഹ്റാം ചെയ്താല്‍ അത് സാധുവാകുകയില്ല. സഹ്വിന്റെ സുജൂദ് രണ്ടെണ്ണമുണ്ടായിരിക്കെ ഒന്നില്‍ ചുരുക്കി സുജൂദ് ചെയ്താല്‍ സാധുവാകാത്തപോലെതന്നെ. മാത്രമല്ല, [...]

Read More ..

രേഖകള്‍ ഇരുപതിനു തന്നെ

(1) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8) (2) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് [...]

Read More ..

തറാവീഹിന്റെ റക്’അതുകള്‍

മുസ്ലിം ലോകം ഏകോപിച്ചംഗീകരിച്ച തറാവീഹെന്ന നിസ്കാരത്തില്‍ തര്‍ക്കമുന്നയിക്കുന്നവര്‍ അതിന്റെ റക്’അതുകളുടെ എണ്ണത്തിലും തര്‍ക്കമുന്നയിക്കുന്നു. വാസ്തവത്തില്‍ ഇത് വിരോധാഭാസമാണ്. തറാവീഹിന്റെ അസ്തിത്വം പോലും നിഷേധിക്കുന്നവര്‍ അതിന്റെ റക്’അതുകളെകുറിച്ച്  ചര്‍ച്ച ചെയ്യു ന്നത് തന്നെ ബാലിശമല്ലേ?. തറാവീഹ് എന്ന പ്രത്യേക സുന്നത് നിസ്കാരത്തില്‍ മുസ്ലിം ഉമ്മത് ഏ കോപിച്ചത് പോലെ അത് ഇരുപത് റക്’അതാണെന്നതിലും അവര്‍ ഏകോപിച്ചിരിക്കുന്നു. മുസ്ലിം ഉമ്മതിന്റെ ഈ ഇജ്മാ’അ് തീര്‍ത്തും അപ്രതിരോധ്യമാണ്. മാത്രമല്ല മറ്റു രേഖകളുടെയും പിന്‍ബലം ഇതിനാണുള്ളത്. എന്നാല്‍ നബി(സ്വ) നിര്‍വഹിച്ചു കാണിച്ച ഈ നിസ്കാരം സ്വഹീഹായ പരമ്പരയിലൂടെ [...]

Read More ..

തറാവീഹിലെ ജമാ’അത്

ഇബ്നു തൈമിയ്യ എഴുതുന്നു: “തറാവീഹ് ജമാ’അത്തായി നിസ്കരിക്കലും ബിദ്’അതല്ല. പ്രത്യുത, ശരീ’അത്തില്‍ അത് സുന്നതാണ്. നിശ്ചയം നബി(സ്വ) റമള്വാന്‍ മാസത്തിലെ രണ്ട് രാവുകളില്‍ ജമാ’അതായി അത് നിര്‍വഹിച്ചിട്ടുണ്ട്. എന്നല്ല, മൂന്ന് രാത്രികളില്‍. പള്ളിയില്‍ വെച്ച് നബി (സ്വ)യുടെ കാലഘട്ടത്തില്‍ തന്നെ ജനങ്ങളും (സ്വഹാബത്) അത് ജമാ’അത്തായി നിര്‍വഹിച്ചിരുന്നു. അത് നബി(സ്വ) അംഗീകരിക്കുകയും ചെയ്തു. നബി(സ്വ)യുടെ അംഗീകാരം സുന്നതുമാകുന്നു.” (ഇഖ്തിള്വാഉസ്സ്വിറാത്വ്, പേജ് 275) ഇമാം അബൂദാവൂദ്(റ), അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: അവര്‍ പറയുന്നു: “നബി(സ്വ) (ഒരു രാത്രിയില്‍) പുറപ്പെട്ടു. [...]

Read More ..

തറാവീഹ് നിസ്കാരം

റമള്വാന്‍ രാവുകളില്‍ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇമാം ശര്‍ഖ്വാവി(റ) പറയുന്നു: “തറാവീഹ് എന്ന പദം തര്‍വീഹത് എന്ന ‘അറബി പദത്തിന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ് തര്‍വീഹത്തിന്റെ ഭാഷാര്‍ത്ഥം. ഈ നിസ്കാരത്തിന്റെ നാല് വീതം റക്അതുകള്‍ക്കിടയില്‍ അല്‍പ്പസമയം വിശ്രമിക്കാറുണ്ടായിരുന്നത് കൊണ്ടാണ് ഓരോ നന്നാല് റക്അത്തുകള്‍ക്ക് തര്‍വീഹത് എന്ന പേര് വെക്കപ്പെട്ടത്.” (ഫത്ഹുല്‍മുബ്ദി 2/165 നോക്കുക.) തര്‍വീഹതിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം തന്നെ ഈ നിസ്കാരത്തില്‍ രണ്ടില്‍ കൂടുതല്‍ തര്‍വീഹതുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അപ്പോള്‍ [...]

Read More ..

തസ്ബീഹ് നിസ്കാരം

ചോദ്യം: തസ്ബീഹ് നിസ്കാരത്തെ സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാമോ? ഉത്തരം: നല്‍കാം. തസ്ബീഹ് നിസ്കാരം നാല് റക്അതാണ്. ഒരു സലാം കൊണ്ടോ ഈരണ്ട് റക്അതായി രണ്ട് സലാം കൊണ്ടോ അവസാനിപ്പിക്കാം (ഫത്ഹുല്‍ മുഈന്‍, പേജ് 109). ഇമാം നവവി(റ) പറയുന്നു: “ഇബ്നുല്‍ മുബാറക്(റ) പറഞ്ഞു: തസ്ബീഹ് നിസ്കാരം രാത്രി നിസ്കരിക്കുന്ന പക്ഷം ഈരണ്ട് റക്അത്തുകളില്‍ സലാം വീട്ടുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പകലില്‍ നിസ്കരിക്കുന്ന പക്ഷം രണ്ടാം റക്അത്തില്‍ സലാം വീട്ടുകയോ വീട്ടാതിരിക്കുകയോ ചെയ്യാം” (അദ്കാര്‍ പേജ് 157). [...]

Read More ..
1 2 3