Click to Download Ihyaussunna Application Form
 

 

മനസ്സില്‍ കാറ്റ് മാറി വീശുന്

ഉമൈറിനെ തടയാന്‍ ഉമര്‍(റ) ശ്രമിച്ചു. ‘വിടൂ ഉമറേ, അവന്‍ വരട്ടേ’ . നബി(സ്വ) നിര്‍ദേ ശം നല്‍കി.
നബിയുടെ മുമ്പില്‍ അല്‍പം അകലെയായി അവന്‍ വിരുു. ‘അടുത്തിരിക്കൂ ഉമൈറേ’. നബി കല്‍പിച്ചു. ഉമൈര്‍ നിര്‍ദേശത്തിനു വഴങ്ങി കുറച്ചുകൂടി മുാട്ടടുത്തിരുു. ചുറ്റും കൂടിയിരിക്കു സ്വഹാബികളുടെ മനസ്സില്‍ ആശങ്ക. അവര്‍ പരസ്പരം നോക്കിക്കൊണ്ടിരുു.
‘പ്രഭാതവന്ദനം. അന്‍ഇം സ്വബാഹന്‍.’ ഉമൈര്‍ നബിക്ക് അഭിവാദ്യമര്‍പ്പിച്ചു. സദസ്യരില്‍ ചിലര്‍ നെറ്റിചുളിച്ചു. ‘ഉമൈറേ, നിന്റെ ഈ വന്ദനത്തേക്കാള്‍ ഉത്തമമായ ഒരഭിവാദ്യം അല്ലാഹു ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. സ്വര്‍ഗീയ വചനങ്ങളായ രക്ഷകൊണ്ടുള്ള പ്രാര്‍ഥനയാണത്.’
നബി(സ്വ) അവന് വിശദീകരിച്ചുകൊടുത്തു. ക്ഷമയോടെ തലതാഴ്ത്തിയിര്ു നബിവചനങ്ങള്‍ ശ്രദ്ധിച്ച ഉമൈര്‍ പറഞ്ഞു: ‘മുഹമ്മദ്, അതൊക്കെ ഇപ്പോ അടുത്തകാലത്തുണ്ടായതാണ്.’ ‘അതൊക്കെ ഇരിക്കട്ടെ. നീ വ കാര്യം പറയൂ.’ നബി(സ്വ) പറഞ്ഞു.
ഉമൈര്‍ യാചനാസ്വരത്തില്‍ പറഞ്ഞു: ‘എന്റെ മകന്‍ വഹബ് ബദര്‍ തടവുകാരിലുണ്ട്. അവനെ വിട്ടുകിട്ടുതിനു വതാണ്.’ ‘മകനെ മോചിപ്പിക്കുതിനെന്തിന് കഴുത്തില്‍ വാള്‍? വകാര്യം പറയൂ.’ നബി(സ്വ) ആവര്‍ത്തിച്ചു. ‘വാളോ, അതെന്തിന് പറ്റും? അതുകൊണ്ട് വല്ലതും നേടിയിട്ടുണ്ടോ?’ ഉമൈര്‍ ലാഘവത്തോടെ ശ്രദ്ധതിരിച്ചു വിടാന്‍ ശ്രമിച്ചു. ‘സത്യം പറയൂ ഉമൈറേ, നീ എന്തുകാര്യത്തിന് ഇവിടെ വു?’
‘ഞാനാവശ്യപ്പെട്ട കാര്യത്തിനുത.’
‘അല്ല, നീയും സ്വഫ്വാനും കഴിഞ്ഞ ദിവസം ഹിജ്റില്‍ വെച്ച് എടുത്ത തീരുമാനപ്രകാരമല്ലേ നീ വിട്ടുള്ളത്. നിന്റെ കടവും കുടുംബ ഭാരവും സ്വഫ്വാന്‍ ഏറ്റെടുത്തിട്ടില്ലേ. അത്തെ വാഗ്ദത്തമനുസരിച്ച് എന്റെ ശിരസ്സ് അവന് സമ്മാനിക്കാന്‍ വതല്ലേ നീ?. അല്ലാഹുവാണ് എ സംരക്ഷിക്കുവന്‍. നമുക്കിടയില്‍ വേറെ യാതൊരു മറയുമില്ല.’
നബി(സ്വ) പറഞ്ഞു.
ഉമൈറിന്റെ കണ്ണുകള്‍ അത്ഭുതംകൊണ്ട് വികസിച്ചു. നബി(സ്വ)യുടെ ഓരോ വാക്കും ഉദ്വേഗത്തോടെ അവന്‍ കേട്ടിരുു.
മൂാമതൊരു മനുഷ്യക്കുഞ്ഞ് പോലും കേട്ടിട്ടില്ലാത്ത ഞങ്ങളുടെ തീരുമാനത്തിന്റെ വിശദരൂപം മുഹമ്മദിതാ തുറു പറയുു. ഉമൈറിന്റെ പാദം മുതല്‍ ഉച്ചിവരെ ഒരു വിറ പാഞ്ഞുകയറി.
നബി(സ്വ)യുടെ ഓരോ വാക്കും അയാളുടെ മനസ്സില്‍ മുറിവുകളുണ്ടാക്കി. ആ മുറിവുകളില്‍ ന്ി നേര്‍മാര്‍ഗത്തിന്റെ തേന്‍ പൊടിഞ്ഞുകൊണ്ടിരുു. അവസാനം അത് ചാലുകളായി ഒഴുകാന്‍ തുടങ്ങി.
‘തിരുദൂതരേ, താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍ തയൊണ്െ ഞാന്‍ സത്യസാക്ഷ്യം വഹിക്കുു. താങ്കള്‍ പറഞ്ഞിരു കാര്യങ്ങള്‍ ദൈവീക വെളിപാടുകള്‍ കാരണമാണെ ും മാലാഖമാര്‍ എത്തിച്ചു തരുതാണുെം കേട്ടപ്പോള്‍ ഞങ്ങള്‍ അവിശ്വസിക്കുകയും പരിഹസിക്കുകയും ചെയ്തിരുു. എാല്‍ എന്റെ ഈ യാത്രയുടെ ഉദ്ദേശ്യം എനിക്കും സ്വഫ്വാനുമല്ലാതെ മറ്റൊരാള്‍ക്കും അറിയില്ലത. അത് താങ്കള്‍ പറഞ്ഞത് അല്ലാഹു അറിയിച്ചു തതുകൊണ്ടു മാത്രമാണ്. ആ സത്യത്തിന്റെ നേരെ ഇനിയും മുഖം തിരിഞ്ഞുനിിട്ട് കാര്യമില്ല. ഞാനിതാ ഇസ്ലാം സ്വീകരിക്കുു. എ അംഗീകരിച്ചാലും.’
കാല്‍മുട്ട് കുത്തി അങ്ങേയറ്റത്തെ ആദരവ് പ്രകടിപ്പിച്ച് വിനയപൂര്‍വം ഉമൈര്‍ പറഞ്ഞു. പുഞ്ചിരി തൂകിയ തിരുദൂതരുടെ വദനം കണ്ട് സ്വഹാബികള്‍ ആനന്ദപുളകിതരായി. നേരത്തെ കോപാകുലനായി കൈകാലുകള്‍ വിറച്ച ഉമര്‍(റ)വിന്റെ മിഴികള്‍ നിറഞ്ഞു. “അല്ലാഹുവാണ് സത്യം. പിയെയായിരുു ഉമൈറിനെക്കാള്‍ എനിക്കിഷ്ടം. എാലിപ്പോള്‍ അദ്ദേഹം എന്റെ മക്കളെക്കാള്‍ ഇഷ്ടപ്പെട്ടവനായി മാറി.” ഉമര്‍(റ) പ്രഖ്യാപിച്ചു.
ഉമൈര്‍(റ)വിനെ മുിലിരുത്തി സ്വഹാബികളോട് നബി(സ്വ) ഉത്തരവിട്ടു: ‘ഇദ്ദേഹം നിങ്ങളുടെ സഹോദരനാണ്. ദീനില്‍ ആവശ്യമായത് പഠിപ്പിക്കുക. ഇയാള്‍ ആവശ്യപ്പെട്ട ബന്ധിയെ മോചിപ്പിക്കുക.’
***
വഴിയോരത്ത് ദിവസവും സ്വഫ്വാന്‍ ചിെരിക്കുു. വളഞ്ഞുപുളഞ്ഞുപോകു മദീനാ വഴിയിലൂടെ വല്ല വാഹനക്കാരും വരുുണ്ടോയൊണ് പരതുത്. ഓരോ ഇലയനക്കവും ഒട്ടകത്തിന്റെ കുളമ്പടിയായി സ്വഫ്വാന് താിേ. മദീനയിലേക്ക് പോയ ഉമൈറിന്റെ വിവരങ്ങളാുെമറിയാതെ വ്യഥപൂണ്ട മനസ്സുമായി അയാള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി. ദൃഷ്ടിയില്‍പ്പെട്ട കൂട്ടുകാരോടെല്ലാം ചില ശുഭസൂചനകള്‍ കൊടുക്കാന്‍ അയാള്‍ മറില്ല. ‘അടുത്ത ദിവസം ഒരു വാര്‍ത്ത നിങ്ങള്‍ക്കു ലഭിക്കും.’ ഒരു കൂട്ടുകാരനോട് സ്വഫ്വാന്‍ പറഞ്ഞു.
എന്താണ് വാര്‍ത്തയ്െ കുത്തിക്കുത്തി ചോദിച്ചിട്ടും സ്വഫ്വാന്‍ സംഗതി വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല. രാത്രിയില്‍ കിടിട്ട് സ്വഫ്വാന് ഉറക്കം വരുില്ല. മയക്കം പിടിക്കുമ്പോഴേക്കും മുഹമ്മദിന്റെ ശിരസ്സ് കൈയിലേന്തി ഓടിക്കിതച്ച് വരു ഉമൈറിനെയാണ് മുില്‍ കാണുത്. ഉറക്കച്ചടവോടെ വീടിന്റെ കതക് തുറ് കോലായില്‍ ഇറങ്ങി. പുറത്ത് നല്ല നിലാവെളിച്ചമുണ്ടായിരുു.
മുറ്റത്തിറങ്ങി ദൂരേക്ക് ദൃഷ്ടി പായിച്ചു. ദൂരെന്ി കുടുകുടു ശബ്ദമുണ്ടാക്കിവരു ഒട്ടകത്തെ കണ്ടതും സ്വഫ്വാന്‍ അതിനെ ലക്ഷ്യംവെച്ച് മുാട്ടു നടു. യാത്രക്കാരന്‍ മദീനയില്‍ ന്ി വരികയാണെറിഞ്ഞപ്പോള്‍ അയാളുടെ മിഴികള്‍ വിടര്‍ു.
‘മദീനയില്‍ പുതിയ വല്ല വിവരവും?’ സ്വഫ്വാന്‍ ചോദിച്ചു. ‘ഒരു വലിയ വാര്‍ത്തയുണ്ട്.’ യാത്രക്കാരന്റെ മറുപടി സ്വഫ്വാന്റെ മനസ്സിനെ ത്രസിപ്പിച്ചു. നിനച്ചത് സംഭവിച്ചുവ്െ അയാള്‍ കരുതി. ‘മുഹമ്മദിന്റെ കഥ കഴിഞ്ഞുവല്ലേ?’
‘അല്ല. അങ്ങനെയാുെം സംഭവിച്ചിട്ടില്ല. മുഹമ്മദിന്റെ തലയെടുക്കാന്‍ ഉമൈര്‍ വിരുു. പക്ഷേ, അദ്ദേഹം മുസ്ലിമായി മാറി. അതാണ് മദീനയിലെ പുതിയ വാര്‍ത്ത.’ സ്വഫ്വാന്‍ ആകെ വിവശനായി. അയാളുടെ മനസ്സിനെ കീറിമുറിച്ചുപോയ അസ്ത്രമായി ആ വാര്‍ത്ത പരിണമിച്ചു. കോപവും പകയും അയാളെ വലിച്ചുമുറുക്കി. ‘അവന്‍ മക്കത്ത് തിരിച്ചുവരട്ടെ. ഞാനവനുമായി സംസാരിക്കുക പോലുമില്ല’ അയാള്‍ ശപഥം ചെയ്തു.
കഥാസാരം
നബി(സ്വ)യുടെ കഥകഴിക്കാന്‍ വാളുമായി പുറപ്പെട്ട പലരും ഇസ്ലാം സ്വീകരിച്ചാണ് മടങ്ങിയത്. നബി(സ്വ)യുടെ തിരുമുിലെത്തുമ്പോള്‍ അവരുടെ മനസ്സില്‍ അല്ലാഹു ഹിദായത്ത് നല്‍കുകയായിരുു. മറഞ്ഞ കാര്യങ്ങള്‍ പറയുകയെത് പ്രവാചകര്‍ക്ക് അല്ലാഹു നല്‍കിയ അത്ഭുത സിദ്ധിയായിരുു. അതിന്റെ മുിലാണ് ഉമൈര്‍ പകച്ചുപോയത്. ക്രുദ്ധനായി വ ഉമൈറിനെ സ്നേഹ സമ്പമായ വാക്കുകള്‍ കൊണ്ടാണ് നബി(സ്വ) കീഴടക്കിയത്. പ്രബോധക സമൂഹത്തില്‍ പല സ്വഭാവക്കാരുണ്ടാകും. അവരെയെല്ലാം പിഴച്ചവരാക്കി എഴുതിത്തള്ളാന്‍ പാടില്ല. സഹിഷ്ണുതയോടെ അവരെ സമീപിച്ചു സദുപദേശം ചെയ്ത് നാക്കിയെടുക്കുകയാണ് വേണ്ടത്. അല്ലാഹു ഹിദായത്ത് ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ ഉപദേശം കാന്തം കണക്കെ കയറിപ്പിടിക്കും. ഉമൈര്‍(റ) അവസാനം നബി(സ്വ)യോട് സമ്മതം വാങ്ങി മക്കയിലേക്ക് പോയി. അവിടെ നിരന്തരപ്രബോധകനായി മാറി. അനവധിയാളുകള്‍ അദ്ദേഹം മുഖേന ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍