Click to Download Ihyaussunna Application Form
 

 

സ്നേഹത്തിന്റെ മഴവില്‍

സൈനബ മുറിക്കുള്ളില്‍ അങ്ങു മിങ്ങും നടന്നു. കിടക്കണമെന്നു തോന്നി. പക്ഷേ, കിട ന്നിട്ടുറക്കം വരുന്നില്ല. മയക്കം പിടിക്കുമ്പോള്‍ മനസ്സിലൂടെ പലതും മിന്നിമറയുന്നു. നബി(സ്വ), സൈദ്….!

സല്‍മയുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്.

സൈനബാ… സല്‍മ നീട്ടിവിളിച്ചു.

സൈനബ പുറത്തുവന്നപ്പോള്‍ വിയര്‍ത്തുനില്‍ക്കുന്ന സല്‍മയെയാണ് കണ്ടത്.

‘എന്നെ മനസ്സിലായില്ലേ? ഞാന്‍ നബിയുടെ പരിചാരിക സല്‍മ. ഉമ്മു റാഫിഅ് എന്നും പറയും.’ നെറ്റിയില്‍ നിന്നടരുന്ന വിയര്‍പ്പ് കണങ്ങള്‍ തുടച്ചുനീക്കിക്കൊണ്ട് സല്‍മ പരി ചയപ്പെടുത്തി.

‘വരൂ. അകത്ത് വരൂ.’

സൈനബയുടെ പിന്നാലെ സല്‍മയും  അകത്തു കടന്നു.

‘കുടിക്കാന്‍ വല്ലതും’

‘ഇപ്പോള്‍ ഒന്നും വേണ്ട. ഞാന്‍ വന്നകാര്യം സംസാരിച്ചാല്‍ ഉടനെ പോകാമല്ലോ.’ സല്‍മ ഭവ്യതയോടെ പറഞ്ഞു.

‘വല്ല പുതിയ വിവരവും?’ പതിഞ്ഞ സ്വരത്തില്‍ സൈനബ ചോദിച്ചു.

‘അതെ. ഉണ്ട് കുട്ടീ.’

സൈനബ ചെവികൂര്‍പ്പിച്ചു. പതിഞ്ഞ സ്വരത്തില്‍ അവര്‍ അല്ലാഹ് അല്ലാഹ് എന്ന് ഉരു വിട്ടുകൊണ്ടിരുന്നു.

‘അതെയ്, ഞാനിപ്പോള്‍ നബിയുടെ അരികില്‍നിന്നാണ് വരുന്നത്.’

സല്‍മ ഇടക്ക് വെച്ച് നിര്‍ത്തി.

‘എന്നിട്ട്’

‘ആഇശയോടൊപ്പമിരുന്നു സംസാരിക്കുന്നതിനിടെ നബി(സ്വ)ക്ക് വഹ്യ് വന്നു.’

‘അത് സാധാരണമല്ലേ.’ സൈനബ ഇടക്ക് കയറിപറഞ്ഞു.

‘അതല്ല കുട്ടീ, ഞാന്‍ പറയുന്നത് കേള്‍ക്ക്.’ സല്‍മ അധികാരസ്വരത്തില്‍ ശാസിച്ചു.

‘ശരി. എങ്കില്‍ ഞാനൊന്നും മിണ്ടുന്നില്ല.’

‘അല്ലാഹു നിങ്ങളെ നബി(സ്വ)ക്ക് ഭാര്യയാക്കി വിവാഹം നടത്തിയിരിക്കുന്നു എന്നായി രുന്നു വഹ്യ്.’

ഭൂഗോളം കയ്യടക്കിയ ജേതാവിനെപ്പോലെ സൈനബ സന്തോഷം താങ്ങാന്‍ കഴിയാതെ സുജൂദില്‍ വീണു. അതിനുംപുറമെ രണ്ടുമാസം സുന്നത്ത് നോമ്പ് നേര്‍ച്ചയാക്കി. ലോകഗുരുവിനെ തന്റെ ഭര്‍ത്താവായി അല്ലാഹു തീരുമാനിച്ചിരിക്കുന്നു. ഇതിനപ്പുറം ഇനിയെന്തു വേണം ഒരു പെണ്ണിന്.

ഒരു മനോഹരചിത്രം പോലെ സല്‍മയുടെ അറിയിപ്പ് സൈനബയുടെ മനസ്സില്‍ പതി ഞ്ഞു.

മദീനാപള്ളിയുടെ കിഴക്കുഭാഗം. നിരനിരയായി വളച്ചുകെട്ടിയ കൊച്ചുകൂരകള്‍. ആ കൂര കളില്‍ ആവശ്യമായ സൌകര്യങ്ങള്‍ പോലുമില്ല. അവയാണ് നബിയുടെ ഭാര്യാഗൃ ഹങ്ങള്‍. പള്ളിയുടെ കിഴക്ക് ചുമരിനോട് ചാരിനില്‍ക്കുന്ന ഒന്നാം നമ്പര്‍ വീടാണ് ആഇ ശയുടേത്. തുടര്‍ന്നു സൌദ, ഹഫ്സ, സൈനബ ബിന്‍ത് ഖുസൈമ എന്നിവരുടെ ഭവനങ്ങള്‍. ഇവരുടെ കൂട്ടത്തിലേക്കാണ് പുതിയ ഒരാള്‍ കൂടി കടന്നുവരുന്നത്.

സൈനബയുടെ മണിയറയില്‍ കൂടി കഴിഞ്ഞതിന്റെ പിറ്റേന്ന് നബി പരിചാരകനായ അനസിനെ വിളിച്ചു പറഞ്ഞു.

‘മോനേ നീ പോയി അവിടെ പള്ളിയിലും വഴിയിലും കാണുന്നവരെയൊക്കെ കൂട്ടി കൊണ്ടുവാ’

അനസ് പുഞ്ചിരിയോടെ നബിയുടെ മുമ്പില്‍ കൂണുനിന്നു തിരക്കി.

‘എന്താ നബിയേ, വല്ല പുതിയ വിശേഷവും.’

‘സൈനബയുടെ വിവാഹവും വീടുകൂടലും കഴിഞ്ഞല്ലോ. ഒരു വലീമത്ത് -സദ്യ നല്‍ കണ്ടേ.’

അനസിന് വായില്‍ വെള്ളമൂറി.

‘അതിനെന്താ തിരുദൂതരേ ഭക്ഷണം?’

ആകാംക്ഷയോടെ അനസ് അന്വേഷിച്ചു.

‘കുറച്ച് പത്തിരിയും ഇറച്ചിയും തയ്യാറായിട്ടുണ്ട്.’ നബി(സ്വ) പറഞ്ഞു.

കേട്ടപാടെ അനസ് ഒറ്റയോട്ടം. നേരെ പള്ളിയില്‍ ചെന്നു. അബൂബക്ര്‍, ഉമര്‍ തുടങ്ങിയ സര്‍വ പ്രമുഖരെയും വിളിച്ചു. നബിയുടെ ക്ഷണം സ്വീകരിച്ച് അവരൊക്കെ വന്നു ചേ ര്‍ന്നു.

വന്നവരൊക്കെ ഞെരുങ്ങിയിരുന്ന് ഭക്ഷണം കഴിച്ചു.  വിസ്തരിച്ച് ഇരിക്കാനും വിശ്രമി ക്കാനുമുള്ള വിശാലമായ വീടല്ലാത്തതുകൊണ്ട് നന്നേ പ്രയാസപ്പെട്ടു. പക്ഷേ, ഭക്ഷണ ത്തിനു യാതൊരു കുറവുമില്ല. കഴിച്ചവരൊക്കെ ഉടനെ പിരിഞ്ഞു പോയി.

‘അനസേ, ഇനിയാരുമില്ലേ?’ നബി അന്വേഷിച്ചു.

‘ഞാന്‍ ഒന്നുകൂടി പോയി നോക്കാം റസൂലേ’

അനസ് വീണ്ടും പള്ളിയിലെത്തി. ഉറങ്ങുന്നവരെയൊക്കെ വിളിച്ചുണര്‍ത്തി ക്ഷണിച്ചു.

വീണ്ടും ജനങ്ങള്‍ സംഘങ്ങളായെത്തി ഭക്ഷണം കഴിച്ചു തിരിച്ചുപോയിക്കൊണ്ടിരുന്നു.

നേരം ഇരുട്ടി.

സദ്യക്കെത്തിയവരില്‍ ചിലര്‍ തിരിച്ചു പോകാതെ വീട്ടുമുറ്റത്ത് കൂട്ടംകൂടി സംസാരി ച്ചിരിക്കുന്നു. കേമമായ സദ്യകഴിഞ്ഞ് സൈനബയുടെ മണിയറയില്‍ നിന്നിറങ്ങിയ നബി മറ്റു ഭാര്യമാര്‍ ഓരോരുത്തരുടെയും വീടുകളില്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു.

ആഇശയുടെ വീട്ടിലെത്തി. വാതില്‍ക്കല്‍ നിന്ന് സലാം പറഞ്ഞു.

‘അസ്സലാമു അലൈക്കും യാ…’

അകത്തളത്തില്‍ നിന്ന് ആഇശ സലാം മടക്കി. നബിയെ കണ്ടപ്പോള്‍ ആഇശയുടെ കണ്‍ പീലികള്‍ വിടര്‍ന്നു.

‘എന്താ റസൂലേ, സുഖമാണോ?’

‘അതെ സുഖം’

‘സൈനബ എങ്ങനെയുണ്ട്.’

‘ഖൈര്‍ തന്നെ.’

‘അല്ലാഹു അവള്‍ക്കും അങ്ങേക്കും അനുഗ്രഹം ചൊരിയട്ടേ.’

ആഇശ മനസ്സുണര്‍ന്നു പ്രാര്‍ഥിച്ചു.

‘എന്നാല്‍ ഞാന്‍ പോയി വരാം.’

നബി വീട്ടില്‍ നിന്നിറങ്ങി. ആഇശ നബിയെത്തന്നെ നോക്കിനിന്നു.

എല്ലാ ഭാര്യമാരെയും സന്ദര്‍ശിച്ച് നബി ആശീര്‍വാദങ്ങളും അഭിനന്ദന പ്രാര്‍ഥനയും ഏ റ്റുവാങ്ങി. അപ്പോഴേക്കും സന്ധ്യയായിരുന്നു. തിരിച്ചു നടന്നു വീട്ടില്‍ എത്തിയപ്പോഴും രണ്ടുമൂന്നു പേര്‍ പിരിഞ്ഞു പോകാതെ നേരംപോക്ക് പറഞ്ഞിരിക്കുന്നതായി കണ്ടു.

നിന്നുതിരിയാന്‍ ഇടമില്ലാത്ത കൂരയില്‍ വിരുന്നുകാരുടെ സാന്നിധ്യം  നബി(സ്വ)ക്ക് വി ഷമമായി.

ക്ഷണിക്കപ്പെട്ടവരോട് തിരിച്ചുപോയ്ക്കൊള്ളാന്‍ പറയുന്നത് എങ്ങനെയെന്ന ലജ്ജ.

ലജ്ജകാരണം നബിയത് പറഞ്ഞില്ല. വന്നവരാകട്ടെ കണ്ടറിഞ്ഞ് ഒഴിഞ്ഞുപോകുന്നുമില്ല. നബി വീണ്ടും അവിടെ നിന്ന് സ്ഥലംവിട്ടു. ഇത് മനസ്സിലാക്കി അവര്‍ മടങ്ങിപ്പോയി. അവര്‍ പിരിഞ്ഞു പോയ വിവരം മനസ്സിലാക്കിയ നബി തിരിച്ചു വീട്ടിലെത്തി. അപ്പോഴേ ക്കും വഹ്യ് വന്നു. അഹ്സാബ് സൂറഃ യിലെ 53-ാം വചനങ്ങള്‍.

“സത്യ വിശ്വാസികളേ, വല്ല ഭക്ഷണവും കഴിക്കുവാന്‍ ക്ഷണിച്ചുകൊണ്ട് അനുവാദം കിട്ടിയാലല്ലാതെ നിങ്ങള്‍ നബിയുടെ വീടുകളില്‍ പ്രവേശിക്കരുത്. അത് പാകമാകുന്നത് നോക്കിക്കൊണ്ടിരിക്കുന്നവരാവാത്തനിലക്ക്. എന്നാല്‍ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ പ്രവേ ശിക്കുകയും ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞുപോവുകയും ചെയ്യുക. വല്ല വര്‍ത്തമാന ത്തിനും വേണ്ടി രസം കൊള്ളുന്നവരായി അവിടെ നില്‍ക്കരുത്. നിശ്ചയം അതെല്ലാം ന ബിയെ ശല്യപ്പെടുത്തുന്നതാണ്. അപ്പോള്‍ നിങ്ങളോടത് തുറന്നുപറയുവാന്‍ നബി ല ജ്ജിക്കുന്നു. സത്യം തുറന്നുപറയുവാന്‍ അല്ലാഹു ലജ്ജിക്കുകയില്ല. നബിയുടെ പത്നി മാരോടു വല്ലതും ചോദിക്കുന്നപക്ഷം മറയുടെ പിന്നില്‍ നിന്ന് കൊണ്ടു ചോദിക്കുക. നി ങ്ങളുടെയും അവരുടെയും


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍