Click to Download Ihyaussunna Application Form
 

 

അഖ്‌ലാഖ്

രോഗ സന്ദര്‍ശനം

സുഹൃത്തിന് രോഗം കലശലാണെന്ന വിവരം കിട്ടിയപ്പോള്‍ മറ്റു പരിപാടികളെല്ലാം മാറ്റിവച്ച് അങ്ങോട്ടു പുറപ്പെട്ടു. ബസ്സിറങ്ങുമ്പോള്‍ രോഗം കണ്ടുവരുന്ന ചില പരിചയക്കാരുടെ മുഖത്തു നിരാശ. ‘രക്ഷപ്പെടുന്ന കാര്യം പ്രയാസമാണ്.’ ഒരാള്‍ അടുത്തു വന്ന് അടക്കം പറഞ്ഞു. ‘നല്ല ബോധമില്ല, വല്ലപ്പോഴും കണ്ണുതുറക്കും. വായില്‍ വെള്ളം ഉറ്റിച്ചുകൊടുത്താല്‍ ഇറക്കിയെങ്കിലായി.’ മറ്റൊരാള്‍ രോഗനില വ്യക്തമാക്കി. ഇതുകൂടെ കേട്ടപ്പോള്‍ മനസ്സില്‍ എവിടെയെല്ലാമോ വേദന ഉറപൊട്ടി. കണ്ണില്‍ നനവ് പരന്നു. മനുഷ്യന്‍ എത്ര നിസ്സാരന്‍! ഒരാഴ്ച മുമ്പുവരെ എത്ര ഊര്‍ജ്ജസ്വലനായി ഓടിനടന്ന ചെറുപ്പക്കാരനായിരുന്നു. സുഹൃത്തിന്റെ [...]

Read More ..

സ്നേഹന്ധവും പരിഗണനയും

സ്നേഹന്ധവും  പരിഗണനയും

വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചു കൊണ്ടായിരിക്കണം. മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കണം.അതിനു കഴിയില്ലെങ്കില്‍ ബുദ്ധിമുട്ടാക്കാതിരിക്കുകയെങ്കിലും വേണം.

Read More ..

സമൂഹം: ക്രമവും വ്യവസ്ഥയും

ഇസ്ലാമിക സംസ്കാരത്തില്‍ ഏറ്റവും സജീവമായ ഭൂമിക സമൂഹമാണ്. കെട്ടുറപ്പുള്ള സമൂ ഹം എന്ന ആശയമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്. ദേശവിഭജനങ്ങളോ വര്‍ഗ വര്‍ണ ജാതി ഭേതങ്ങളോ ഇല്ലാത്ത ഒരാഗോള സമൂഹം എന്നതാണ് തദ്വിഷയകമായി ഇസ്ലാമിന്റെ പൊതു കാഴ്ചപ്പാട്. ലോകത്തിന്റെ ഏതു കോണിലുള്ള മുസ്ലിമും മറ്റൊരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സഹോദരനാണ്. നബി തിരുമേനി അരുളുന്നു: “ഒരു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ പരസ്പരം ബലം കൊടുക്കുന്നതുപോലെയാണ് ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്.” ഇതു പറഞ്ഞ ശേഷം നബി തന്റെ ഇരു [...]

Read More ..

തൊട്ടതിനൊക്കെ സത്യം വയ്യ

അബ്ദുല്ലാഹിബിന്‍ ഉമര്‍ (റ) ഉദ്ധരിക്കുന്നു :അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു: “സത്യം ചെയ്യല്‍ ലംഘനമോ ഖേദമോ മാത്രമാണ്” (ഇബ്നു മാജഃ 2103, ഇബ്നു ഹിബ്ബാന്‍ 1175). “നിങ്ങള്‍ പിതാക്കളെക്കൊണ്ടു സത്യം ചെയ്യുന്നത് അല്ലാഹു നിരോധിക്കുന്നു. വല്ലവനും സത്യം ചെയ്യുന്നവനെങ്കില്‍ അവന്‍ അല്ലാഹുവെക്കൊണ്ടു സത്യം ചെയ്യട്ടെ’. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ” (ബുഖാരി 6646, മുസ്ലിം 1646). സ്ഥിരപ്പെട്ടിട്ടില്ലാത്ത ഒരു കാര്യം സ്ഥാപിക്കുന്നതിനും ഉറപ്പിക്കുന്നതിനുമുള്ളതാണു സത്യം. അക്കാര്യം ഉണ്ടായിരുന്നുവെന്നോ ഉണ്ടായിരുന്നില്ലെന്നോ അല്ലെങ്കില്‍ ഇപ്പോള്‍ ഉണ്ടെന്നോ ഇല്ലെന്നോ അതുമല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകുമെന്നോ ഉണ്ടാകുകയില്ലെന്നോ സ്ഥാപിക്കുകയാണു [...]

Read More ..

സദ്യയും വിരുന്നും

(1) അനസുബ്നു മാലിക് (റ) ഉദ്ധരിക്കുന്നു: അബ്ദുറഹ്മാനുബ്നു ഔഫ് (റ) വിവാഹിതനായപ്പോള്‍ റസൂല്‍ അദ്ദേഹത്തോട് പറഞ്ഞു: “ഒരു ആടറുത്തെങ്കിലും വിവാഹ സദ്യ നടത്തുക.” (ബുഖാരി 5167). (2) അനസ്ബ്നു മാലിക് (റ) പ്രസ്താവിച്ചു: “സൈനബ് (റ) എന്ന പത്നിയുടെ വിവാഹ സദ്യ നടത്തിയതിനേക്കാള്‍ അധികമായി അഥവാ ശ്രേഷ്ഠമായി തന്റെ പത്നിമാരില്‍ മറ്റൊരാളുടെ വിവാഹത്തിനും അല്ലാഹുവിന്റെ തിരുദൂതര്‍ സദ്യ നടത്തിയിട്ടില്ല. അപ്പോള്‍ സാബിതുല്‍ ബു നാനി അനസി (റ) നോടു ചോദിച്ചു: എന്തു സദ്യയായിരുന്നു? അദ്ദേഹം പറഞ്ഞു: തിരുമേനി [...]

Read More ..

സഭാ മര്യാദകള്‍

അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പറയുന്നതു ഞാന്‍ കേട്ടു: ‘സദസ്സുകളില്‍ ഏറ്റം ഉത്തമം അവയില്‍ ഏറ്റം വിശാലമായതാണ്’ (അബൂദാവൂദ് 4820). അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പ്രസ്താവിച്ചു: ‘നിങ്ങളിലൊരാളും മറ്റൊരാളെ അയാളുടെ  ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പിച്ച് അവിടെ ഇരിക്കരുത്. പ്രത്യുത നിങ്ങള്‍ സൌകര്യപ്പെടുത്തുകയും വിശാലതയുണ്ടാക്കുകയും ചെയ്യുക.’ ഈ ഹദീസിന്റെ നിവേദകനായ ഇബ്നു ഉമര്‍ (റ) തനിക്കു വേണ്ടി മറ്റൊരാള്‍ അയാളുടെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൊടുത്താല്‍, അവിടെ ഇരിക്കുമായിരുന്നില്ല (ബുഖാരി 6229, മുസ്ലിം [...]

Read More ..

ഐശ്വര്യവാന്‍

അല്ലാഹുവിന്റെ തിരുദൂതര്‍ (സ്വ) പ്രസ്താവിച്ചതായി അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: “സമ്പല്‍ സമൃദ്ധി മൂലം ഉണ്ടാകുന്നതല്ല ഐശ്വര്യം. പ്രത്യുത, മാനസികൈശ്വര്യമാണ് യഥാര്‍ഥ ഐശ്വര്യം.”(ബുഖാരി 81:15/6446, മുസ്ലിം 12:40/120/1051). ‘ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമുള്ളതാണ്’ എന്ന് താങ്കള്‍ക്കറിയില്ലേ?’(2/107). ‘ആകാശഭൂമികളിലുള്ളതെല്ലാം  അല്ലാഹുവിന്റേതാകുന്നു’ (2/284). എന്നാല്‍ സകലവസ്തുക്കളും ശിഷ്ട സൃഷ്ടികളായ മനുഷ്യര്‍ക്കു വേണ്ടി അല്ലാഹു സംവിധാനിച്ചിരിക്കുന്നു. ‘ആകാശഭൂമികളിലുള്ള വസ്തുക്കളെ അല്ലാഹു നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നതും പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കവന്‍ സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നതും നിങ്ങള്‍ കണ്ടില്ലേ?’ (31/20). മനുഷ്യന്റെ ജനന മരണങ്ങളും നിവാസവും ഭൂമിയിലാണ്. [...]

Read More ..

ദരിദ്രന്‍

നബി (സ്വ) പറഞ്ഞതായി ശിഷ്യന്‍ അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: ‘ഒന്നോ രണ്ടോ ചുള കാരക്കയോ, ഒന്നോ രണ്ടോ പിടി ആഹാരമോ തിരിച്ചയക്കുന്നവനല്ല (അതു കൊടുത്തു തിരിച്ചയക്കാവുന്ന യാചകനല്ല) അഗതി, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ് അഗതി. നിശ്ചയം നിങ്ങള്‍ (കൂടുതല്‍ തെളിവ് ഉദ്ദേശിക്കുന്നുവെങ്കില്‍) അല്ലാഹുവിന്റെ പ്രസ്താവന കൂടി വായിക്കുക. “ഭൂമിയില്‍ സഞ്ചരിച്ചു ഉപജീവനം നേടാന്‍ സാധിക്കാത്ത നിലയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രര്‍ക്കുള്ളതാണ് ദാനധര്‍മങ്ങള്‍. അവരുടെ മാന്യത നിമിത്തം, അറിയാത്തവര്‍ അവരെ സമ്പന്നരാണെന്നു ധരിച്ചുപോകും. എന്നാല്‍ അവരുടെ [...]

Read More ..

നല്ല പെരുമാറ്റം

നല്ല പെരുമാറ്റം നല്ല ബന്ധത്തിനനിവാര്യമാണ്. പുഞ്ചിരിപോലും ധര്‍മമാണെന്നു പഠിപ്പിച്ച പ്രവാചകന്‍ പലപ്പോഴും ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. “നിങ്ങളിലുത്തമന്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ” (ബു.മു). “സല്‍സ്വഭാവമാണു യഥാര്‍ഥ നന്മ. നിന്റെ മനസ്സില്‍ സംശയമുളവാക്കുന്നതും ജനങ്ങളറിയുന്നതും നിനക്കു വിഷമകരമായിത്തീരുന്നതുമായ പ്രവര്‍ത്തനങ്ങളാണു തിന്മ” (മുസ്ലിം). “അന്ത്യ ദിനത്തില്‍ വിശ്വാസിയുടെ തുലാസില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനം തൂങ്ങുന്ന മറ്റൊന്നുമില്ല. നീച വാക്കുകള്‍ പറയുന്ന ദുസ്വഭാവിയോട് അല്ലാഹു കോപിക്കുക തന്നെ ചെയ്യും” (തിര്‍മുദി).”ധാരാളം നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ പദവികള്‍ സല്‍സ്വഭാവം കൊണ്ടു നേടിയെടുക്കാന്‍ വിശ്വാസിക്കു കഴിയും” (അബൂ [...]

Read More ..

കാരുണ്യം

അബ്ദുല്ലാഹിബിന്‍ അംറ് (റ) അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞതായി ഉദ്ധരിക്കുന്നു:”ക രുണ കാണിക്കുന്നവരോടു പരമ കാരുണികനായ അല്ലാഹു കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക. എന്നാല്‍ ആകാശത്തുള്ളവര്‍ നിങ്ങളോടു കരുണ കാണിക്കും” (തുര്‍മുദി 1924, അബൂദാവൂദ് 4920). ജരീറുബിന്‍ അബ്ദില്ലാഹി (റ) പറയുന്നു: അല്ലാഹുവിന്റെ തിരു ദൂതര്‍ പ്രസ്താവിച്ചു: “ജനങ്ങളോടു വല്ലവനും കരുണ കാണിച്ചില്ലെങ്കില്‍ മഹാനും പ്രതാപിയുമായ അല്ലാഹു അവനോട് കരുണ കാണിക്കുകയില്ല”(മുസ്ലിം 2319).”വല്ലവനും കരുണ കാണിച്ചില്ലെങ്കില്‍ അവനു ക    രുണ ലഭിക്കില്ല” (ബുഖാരി 6013). ഇഹത്തിലും [...]

Read More ..