നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം

അള്ളാഹുവിന്റെ അടിയാറുകളേ ! അള്ളാഹുവിനെ സൂക്ഷിക്കുവാൻ, ഞാന്‍ നിങ്ങളോട് വസ്വിയ്യത് ചെയ്യുന്നു. നാഥനു വഴിപ്പെട്ടു ജീവിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഖൈറായ ഒരാളുടെ സഹായം കൊണ്ട് ഞാന്‍ തുടങ്ങുന്നു. ഓ ജനങ്ങളേ.. ! എന്റെ വാക്കുകള്‍ നിങ്ങള്‍ സസൂക്ഷ്മം ശ്രവിക്കുക. ഈ വർഷത്തിനു ശേഷം ഈ പവിത്ര ഭൂമിയില്‍ വെച്ച് ഇനി ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളുമായി സന്ധിക്കാനിടയില്ല. ജനങ്ങളേ! നിങ്ങളുടെ രക്തവും അഭിമാനവും സമ്പാദ്യവും അന്ത്യനാള്‍ വരെ പവിത്ര മാണ്. ഈ ദിവസവും ഈ മാസവും ഈ പുണ്യഭൂമിയും പവിത്രമായത് പോലെ. നിശ്ചയം നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടും. അന്ന് നിങ്ങളുടെ കർമ്മങ്ങളെക്കുറിച്ച് അവന്‍ നിങ്ങളോട് ചോദിക്കും. ഈ സന്ദേശം ഞാന്‍ നിങ്ങനിങ്ങൾക്ക്‌ എത്തിച്ചു തന്നിരിക്കുന്നു. അള്ളാഹുവേ നീ അതിന് സാക്ഷി.
അറിയുക! നിങ്ങള്‍ ഒരിക്കലും അക്രമം ചെയ്യരുത്. അറിയുക! നിങ്ങളൊരിക്കലും അന്യായം പ്രവർത്തി ക്കരുത്. അറിയുക ! നിങ്ങളന്യോന്യം ഹിംസകളിലേർപ്പെടുകയുമരുത്. നിശ്ചയം വിശ്വാസികള്‍ പരസ്പരം സഹോദന്മാരാണ്. വിശ്വാസിയായ നിങ്ങളുടെ സഹോദരന്‍ മനഃസംതൃപ്തിയോടെ തരുന്നതല്ലാത്ത ഒന്നും നിങ്ങളില്‍ നിന്ന് ഒരാൾക്കും അനുവദനീയമല്ല. അറിയുക ! ആരുടെയെങ്കിലും പക്കല്‍ വല്ല അമാനത്തുകളുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേൽപ്പിച്ചു കൊള്ളട്ടെ.

നിശ്ചയം, ജാഹിലിയ്യാ കാലത്തെ എല്ലാ പ്രതികാര നടപടികളും സാമ്പത്തിക ഇടപാടുകളും പരമ്പരാഗതമായ കുലമഹിമകളും ഇന്നുമുതല്‍ നാം അസാധുവാക്കിയിരിക്കുന്നു. ആദ്യമായി റബീഅ് ബ്നു ഹാരിസ് ബ്നു അബ്ദുല്‍ മുത്വലിബ് കൊല ചെയ്യപ്പെട്ട കാരണത്താല്‍ ഹുദൈല്‍ ഗോത്രക്കാരെ മേലിലുള്ള പ്രതികാര നടപടിയെ ഞാനിതാ ഒഴിവാക്കുന്നു. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുർബലപ്പെടുത്തിയിരിക്കുന്നു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസ്(റ)നു കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദ് ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ നനൽകിയ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്. അതിനാല്‍ നിങ്ങൾക്കൊട്ടും നഷ്ടം സംഭവിക്കുന്നില്ല. നിങ്ങള്‍ അക്രമിക്കപ്പെടുന്നുമില്ല.

അറിയുക ! നിശ്ചയം കാലചക്രം കറങ്ങിക്കറങ്ങി ഇന്ന്, ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെട്ട അന്നേ ദിവസത്തെ സ്ഥിതിയിലെത്തി നിനിൽക്കുന്നു (പിന്നെ അവിടുന്ന് തൗബ സൂറയിലെ മുപ്പത്തിയാറാം വചനം ഓതി). ആകാശഭൂമികളുടെ സൃഷ്ടിപ്പ് നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെയടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യാതാർത്ഥ നിയമം. നിശ്ചയം, എനിക്കു ശേഷം പരസ്പരം സംഘട്ടനങ്ങളില്‍ ഏർപ്പെട്ട് അരുംകൊല ചെയ്യുന്നവരായി, അവിശ്വാസികളായി സത്യദീന്‍ വിട്ട് നിങ്ങള്‍ വ്യതിചലിക്കരുത്.

ഓ ജനങ്ങളെ! നിങ്ങളുടെ ഈ നാട്ടില്‍, പിശാചിന് ആരാധിക്കപ്പെടലിനെത്തൊട്ട് പിശാച് തന്നെ നിരാശനായിരിക്കുന്നു. എങ്കിലും കുഴപ്പങ്ങളിലേക്ക് നിങ്ങളെ ഇളക്കി വിടുന്ന പ്രവൃത്തിയിലാണവൻ. നിങ്ങളുടെ പക്കല്‍ നിന്നുണ്ടാകുന്ന നീചമായ പ്രവർത്തനങ്ങൾ അവനെ സന്തോഷിപ്പിക്കുന്നു. അത് കൊണ്ട് ദീനിന്റെ. കാര്യത്തില്‍ അവനെ നിങ്ങള്‍ സൂക്ഷിക്കുക.

സ്തീകളുടെ കാര്യത്തില്‍ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം അവര്‍ നിങ്ങളുടെ സംരക്ഷണത്തിലാണ്. അള്ളാഹുവിന്റെ അമാനത്തായാണ് നിങ്ങള്‍ അവരെ വിവാഹം ചെയ്തത്. അവന്റെ തിരുവാക്യങ്ങൾക്ക് പകരമായി അവര്‍ നിങ്ങൾക്ക് ഇണയാവുകയും ചെയ്തു. നിങ്ങൾക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങളല്ലാത്ത ഒരാളെയും നിങ്ങളുടെ വിരിപ്പ് സ്പര്ശിക്കാൻ അവര്‍ അനുവദിക്കരുത്. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കാനും അവര്‍ അനുവാദം നല്കുകകയും അരുത്. വ്യക്തമായ നീച പ്രവൃത്തികളില്‍ ഏർപ്പെടുകയും ചെയ്യരുത്. അവരുമായി പിണങ്ങി നില്ക്കുന്ന അവസരമുണ്ടായാല്‍ നിങ്ങളവരോട് സദുപദേശം ചെയ്യുക. കിടപ്പറയില്‍ അവരെ നിങ്ങള്‍ വെടിയുക. ശിക്ഷിക്കേ ണ്ടതായി വന്നാല്‍ മുറിവ് ഉണ്ടാക്കാത്ത വിധത്തില്‍ നിങ്ങളവരെ ശിക്ഷിക്കുക.

ജനങ്ങളേ..! എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്വ്വം കേള്ക്കുക. വളരെ വ്യക്തമായ കാര്യം ഇട്ടേച്ചാണ് ഞാന്‍ വിടവാങ്ങുന്നത്. അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക. എന്നാല്‍ എനിക്കു ശേഷം നിങ്ങള്‍ പിഴച്ചുപോകില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ അഹ് ലുബൈത്തുമാകുന്നു അത്.

ജനങ്ങളേ നിങ്ങളുടെ റബ്ബ് ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ സന്തതികളുമാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍ നിന്നും. ആയതിനാല്‍ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനേക്കാളോ ഒട്ടും ശ്രേഷ്ടതയില്ല. ദൈവ ഭക്തിയുടെ മാനദണ്ഡത്തിലല്ലാതെ. നിശ്ചയം നിങ്ങളിലേറ്റവും വലിയ മാന്യന്‍ നാഥന്റെനയരികില്‍ ഏറ്റവും ഭക്തിയുള്ളവരത്രെ. ഞാന്‍ ഈ സന്ദേശം നിങ്ങൾക്ക് എത്തിച്ചു തന്നില്ലെയോ? അല്ലാഹുവേ നീയതിനു സാക്ഷി…. നീ സാക്ഷി നീ സാക്ഷി.


RELATED ARTICLE

 • പൈത്യക മഹത്വംഇസ്‌ലാമില്‍
 • ഭൌതികതയുടെയും ആത്മീയതയുടേയും സമന്വയം
 • സ്വൂഫി തത്വങ്ങള്‍
 • നിലനില്‍ക്കാന്‍ അര്‍ഹതയുള്ള മതം
 • മദീനയിലെ കിണറുകള്‍
 • മദീനയിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍
 • തിരുസമക്ഷത്തിങ്കലേക്ക്
 • ചരിത്രസ്മാരകങ്ങള്‍
 • മസ്ജിദുന്നബവി
 • മദീനാ മുനവ്വറയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 • മദീനാ ഹറമിന്റെ മഹത്വം
 • മദീനാസന്ദര്‍ശനം
 • മക്കയിലെ സന്ദര്‍ശന സ്ഥലങ്ങള്‍
 • പ്രാര്‍ഥനക്ക് ഉത്തരമുള്ള സ്ഥലങ്ങള്‍
 • കഥ പറയുന്ന സംസം
 • കഅ്ബാ ശരീഫ്
 • വിശുദ്ധ മക്കയുടെ മഹത്വം
 • നഗരങ്ങളുടെ മാതാവ്
 • യാത്രക്കാരുടെ നിസ്കാരം
 • ഹജ്ജ് : തയ്യാറെടുപ്പുകള്‍
 • ഹജ്ജ് : കര്‍മ്മങ്ങള്‍ ഒറ്റനോട്ടത്തില്‍
 • ഹജ്ജിന്റെ വിധിയും നിബന്ധനകളും
 • ആത്മീയ ചികിത്സ
 • സഅ്യിന്റെ സുന്നത്തുകള്‍
 • സഅ്യിന്റെ നിബന്ധനകള്‍
 • സഅ്യ്
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • മതത്തിന്റെ അനിവാര്യത
 • മതത്തിന്റെ ധര്‍മം
 • ഇസ്ലാമിന്റ മൂലതത്വങ്ങള്‍
 • ഇസ്ലാമും വിദ്യാസ്നേഹവും
 • ഇസ്ലാം മതത്തിന്റെ മാഹാത്മ്യം
 • ഇസ്ലാമികാധ്യാപനങ്ങള്‍
 • മടക്കയാത്ര
 • പകരം ഹജ്ജ് ചെയ്യല്‍
 • കുട്ടികളുടെയും ഭ്രാന്തന്റെയും ഹജ്ജ്
 • ഹജ്ജ് കര്‍മ്മങ്ങള്‍: സംക്ഷിപ്ത വിവരം
 • മക്കയില്‍ താമസിക്കുമ്പോള്‍ ശ്രദ്ധിക്കുക
 • സ്ത്രീകള്‍ക്ക് പ്രത്യേകമായവ
 • തടയപ്പെട്ടാലുള്ള വിധി
 • വിദാഇന്റെ ത്വവാഫ്
 • മിനയില്‍ നിന്നും പുറപ്പെടല്‍
 • ജംറകളെ എറിയല്‍
 • മിനയില്‍ രാപ്പാര്‍ക്കല്‍
 • ഇഫാള്വതിന്റെ ത്വവാഫ്
 • മുടി എടുക്കല്‍
 • ഫിദ്യയുടെ വിവരങ്ങള്‍
 • ജംറതുല്‍ അഖബയെ എറിയല്‍
 • മുസ്ദലിഫയില്‍ താമസിക്കല്‍
 • അറഫയില്‍ നില്‍ക്കുന്നതിന്റെ മര്യാദകള്‍
 • അറഫയിലേക്ക്
 • മിനായില്‍ എത്തിയാല്‍
 • മിനയിലേക്ക്
 • യൌമുത്തര്‍വിയ
 • ത്വവാഫ്: ശ്രദ്ധേയമായ വസ്തുതകള്‍
 • ത്വവാഫിന്റെ സുന്നത്തുകള്‍
 • ത്വവാഫിന്റെ വാജിബാത്തുകള്‍
 • ത്വവാഫ്
 • തല്‍ബിയത്ത്
 • ഇഹ്റാം: പ്രായോഗികരൂപം
 • ഇഹ്റാമിന്റെ രീതികള്‍
 • ഹജ്ജിന്റെ മീഖാത്തുകള്‍
 • ഹജ്ജ് : തയ്യാറെടുപ്പുകള്‍
 • ഹജ്ജിന്റെ വിധിയും നിബന്ധനകളും
 • ബലികര്‍മ്മം
 • ഇബ്രാഹിം നബി(അ)യുടെ നാട്
 • അനുഭൂതികളില്‍ മുഴുകിയ ഹജ്ജ് യാത്ര
 • ഹാജി
 • മാനവികതയുടെ ഇമാം
 • ഒരു തീര്‍ത്ഥാടകന്റെ കനവുകള്‍
 • തിരുനബിയുടെ ഹജ്ജ്; ഒരെത്തിനോട്ടം
 • മാനവികതയുടെ സംഗമം
 • ഹജ്ജ്: പാരമ്പര്യ ചിത്രങ്ങള്‍
 • ആത്മസമര്‍പ്പണത്തിന്റെ സൌന്ദര്യം
 • ഹജ്ജ് സവിശേഷതകളുടെ സംഗമം
 • ഹജ്ജ്, ഉംറ: ശ്രേഷ്ഠതയും മഹത്വവും
 • ഇസ്‌ലാമിലെ പാരിസ്ഥിതിക മൂല്യങ്ങള്‍
 • ആള്‍ ദൈവങ്ങള്‍
 • ഇസ്‌ലാമും പരിസ്ഥിതിയും
 • ഇസ്‌ലാമും പരിസരശുചിത്വവും
 • ഇസ്‌ലാം ബുദ്ധിജീവികളുടെ വീക്ഷണത്തില്‍
 • ഇസ്‌ലാമില്‍ നബിയുടെയും തിരുചര്യയുടെയും സ്ഥാനം
 • ഇസ്‌ലാമും യുദ്ധങ്ങളും
 • സകാത്
 • ഇസ്‌ലാമും സാമ്പത്തിക നയങ്ങളും
 • ഇസ്‌ലാമും സ്വൂഫിസവും
 • ഇസ്‌ലാം ശാന്തിമാര്‍ഗ്ഗം
 • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
 • നബി(സ്വ)യുടെ വിടവാങ്ങൽ പ്രസംഗം