Click to Download Ihyaussunna Application Form
 

 

മദ്ഹബ് ഇമാമുകള്‍

മദ്ഹബ് ഇമാമുകള്‍

അഹ്മദ്ബ്നു ഹമ്പല്‍ (റ)

പൂര്‍ണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പല്‍ എന്നാകുന്നു. ഹിജ്റ 164 റബീഉല്‍ അവ്വല്‍ 20 നാണു ജനനം. പിതാവ് ‘മുജാഹിദ്’ എന്ന അഭിധാനത്തില്‍ അറിയപ്പെട്ട മുഹമ്മദ് ആയിരുന്നു. ഹദീസ് വിജ്ഞാനത്തിലും നിയമത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഹമ്പല്‍ തങ്ങള്‍. സത്യത്തിന്റെ പക്ഷത്തു നിന്നു കൊണ്ട് ഖലീഫക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍ വാസം അനുഭവിച്ച ഹമ്പല്‍ (റ) തന്റെ ജീവിതം മുഴുവന്‍ ദീനീ സേവനത്തിനായി ഉഴിഞ്ഞു വച്ചവരായിരുന്നു. മുഅ്തസിലികള്‍ക്കു ശക്തമായ സ്വാധീനമുള്ള കാലമായിരുന്നു [...]

Read More ..

ഇമാം ശാഫിഈ (റ)

ൈബതുല്‍ മുഖദ്ദസിനടുത്ത് ‘ഗസ്സത്ത്’ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ല്‍ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂര്‍ണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രണ്ടാം വയസ്സില്‍ ഇമാം ശാഫിഈ (റ) യെ മക്കയില്‍ കൊണ്ടുപോയി. അനാഥനായിരുന്ന ഇമാം ശാഫിഈ (റ) ഉമ്മയുടെ നിയന്ത്രണത്തിലായിരുന്നു വളര്‍ന്നത്.”ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇമാം ശാഫിഈ (റ) പത്താം വയസ്സില്‍ ഇമാം മാലികി (റ) ന്റെ മുവത്വയും ഹൃദിസ്ഥമാക്കി” (താരീഖുബഗ്ദാദ്: വാ:2, പേ:63). ചെറു പ്രായത്തില്‍ ദാരിദ്യ്രം കൊണ്ട് കഷ്ടപ്പെടുമ്പോഴും [...]

Read More ..

ഇമാം മാലിക്(റ)

ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമുണ്ട്‏. തദ്കിറതുല്‍ ഹുഫ്ഫാള്: വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് (റ). മാലികി ഇമാമിന്റെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായി ഏതാനും പണ്ഢിതന്മാരുടെ വാക്കുകള്‍ ഉദ്ധരിക്കാം. ഉമറുല്‍ ഇസ്വ്ബഹാനി (റ) യില്‍ നിന്ന് ഇബ്നു അബീ ഹാതിം (റ) നിവേദനം ചെയ്യുന്നു. അവര്‍ പറഞ്ഞു: “ഇബ്നു മഹ്ദി (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. കൂഫയില്‍ സുഫ്യാനുസ്സൌരി (റ) യും ഹിജാസില്‍ ഇമാം മാലികും [...]

Read More ..

ഇമാം അബൂ ഹനീഫ (റ)

ഹിജ്റ 80 ല്‍ കൂഫയില്‍ ജനിച്ച നുഅ്മാനുബ്നു സാബിതുബ്നു സൂത്വയാണ് ഇമാമുല്‍ അഅ്ളം അബൂഹനീഫതുല്‍ കൂഫി(റ). സ്വഹാബിവര്യന്മാരില്‍ ഒരു വിഭാഗം ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു. “ഇവരില്‍ ഒരു സമൂഹത്തെ നേരില്‍ കാണാന്‍ ഇമാം അബൂ ഹനീഫ (റ) ക്ക് സാധിക്കുകയും ചെയ്തു” (ഇമാം സുയൂഥി (റ) യുടെ തബ്യീളുസ്സ്വഹീഫ ഫീ മനാഖിബി അബീ ഹനീഫ: പേ:132) “സ്വഹാബാക്കളില്‍ നാലാളുകള്‍ ഈ കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നതു ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമറ്റതാണ് ”(ഇമാം കര്‍ദരിയുടെ മനാഖിബു അബീ ഹനീഫ: വാ:2, പേ:9) [...]

Read More ..