Click to Download Ihyaussunna Application Form
 

 

കാര്‍മേഘം

വെയില്‍ ചൂടാവുതേയുള്ളൂ. അബ്ദുല്ല പുറത്തിറങ്ങി കുപ്രചാരണം തുടങ്ങി. മൂാം ഖലീഫ ഉസ്മാന്‍(റ) ആണ് ഇപ്പോഴത്തെ ഇര. ബസ്വറയിലെ എല്ലാ കവലകളിലും അ വന്‍ വരും. രാത്രി ഇരുട്ടിയാലും നുണപ്രചാരണം തുടരും. സ്വന്‍ആ പട്ടണത്തിലെ സബഇന്റെ മകനാണ് അബ്ദുല്ല. ഉള്ളില്‍ ജൂതന്‍. പുറമെ മുസ്ലിമായി ചമയും. ദുഷ്പ്രചാരണങ്ങള്‍ക്കൊപ്പം ഏതാനും പിഴച്ച വാദങ്ങളും അബ്ദുല്ലക്കുണ്ടായിരുു. അയാളുടെ ചില സംഭാഷണങ്ങള്‍ ഇങ്ങനെ: “ഈസാനബി അവസാനകാലത്ത് തിരിച്ചു വരില്ലേ?”
“അതെ”. കേള്‍ക്കുവര്‍ പറയും. “മുഹമ്മദ് നബി ഈസാ നബിയേക്കാള്‍ ശ്രേഷ്ഠനല്ലേ?” “അതെ”. “നബിക്കല്ലേ അവസാനകാലം വരും മുമ്പ് തിരിച്ചു വരാനുള്ള അര്‍ഹത?’ നബി ഇനിയും തിരിച്ചു വരുമ്െ ആളുകളെ കൊണ്ട് വിശ്വസിപ്പിക്കാനാണ് അ യാള്‍ ഓരോ ചോദ്യവും ഉപയോഗിക്കുത്. വേറൊരു വാദമുള്ളത് ഇതാണ്: “അലി    (റ)ക്ക് മുഹമ്മദ് നബി(സ്വ) തന്റെ ശേഷം ഖിലാഫത്ത് വസ്വിയത്ത് ചെയ്തിട്ടുണ്ട്. അതിനാല്‍ ഉസ്മാന്‍(റ)വിന്റെ മുമ്പ് അലി(റ)വിന് അധികാരം നല്‍കണം.”
മുസ്ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുു അയാള്‍. ഇറാഖിലെ കൂഫ, ബസ്വറ, പട്ടണങ്ങളില്‍ ന്ി അയാളെ ആട്ടിയോടിച്ചു. പി ശാമിലേക്ക് പോ യി. കൂട്ടാളികളെ കിട്ടിയില്ല. അവസാനം ഈജിപ്തില്‍ ചുെ. അവിടെ ചില പഴുതുകള്‍ കണ്ടെത്തി കുപ്രചാരണങ്ങള്‍ തുടങ്ങി. ഖലീഫയുടെ ഭരണപരമായ ചില നടപടികളെ യും വിമര്‍ശിച്ചു. കാര്യമറിയാതെ ജനങ്ങള്‍ അവന്റെ പിില്‍ കൂടാന്‍ തുടങ്ങി.
“ഖലീഫ മുസ്വ്ഹഫ് കത്തിച്ചില്ലേ?” ഇവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരുു. ഖുര്‍ആ ന്‍ ഒരു മുസ്വ്ഹഫ് രൂപത്തില്‍ ക്രോഡീകരിച്ചത് ഉസ്മാന്‍(റ) ആയിരുു. ക്രോഡീകര ണം പൂര്‍ത്തിയായപ്പോള്‍ ചില പ്രതികള്‍ തയ്യാറാക്കുകയും അത് പാരായണം ചെയ്ത് പഠിപ്പിക്കുവാന്‍ ഗുരുനാഥ•ാര്‍ സഹിതം രാജ്യത്തെ പ്രധാന പട്ടണങ്ങളിലേക്കയച്ചു കൊടുക്കുകയും ചെയ്തിരുു. ഇനിയും പഴയ പകര്‍പ്പുകള്‍ ജനങ്ങള്‍ കൈവശം വച്ചു കൊണ്ടിരിക്കുത് നിലനിാല്‍ പില്‍ക്കാലത്ത് ഖുര്‍ആനിന്റെ കാര്യത്തില്‍ ജനങ്ങള്‍ ഭി ിക്കാന്‍ കാരണമായേക്കുമ്െ കരുതി ശേഷിക്കു കോപ്പികള്‍ കരിച്ചുകളയാന്‍ ഖ ലീഫ ഉത്തരവിട്ടിരുു. അക്കാര്യം വിശദമായി അറിയാതെയാണ് ജനങ്ങള്‍ അബ്ദുല്ലയുടെ പിില്‍ വിപ്ളവകാരികളായി നിത്. ‘സോദ്ദേശ്യ വിഭാഗക്കാരുടെ സംഘം’ എ ായിരുു അവര്‍ സ്വയം വിശേഷിപ്പിച്ചത്. അവര്‍ മദീനയിലും എത്തി.
****
ഖലീഫ ധൃതിയില്‍ നടക്കുകയായിരുു. പിില്‍ നിാരു ശബ്ദം കേട്ടു. നോക്കിയപ്പോള്‍ ഒരു സംഘം ആളുകള്‍ ത ലക്ഷ്യം വെച്ച് ഓടി വരുു. അവരില്‍ അധികപേരും കൂഫക്കാരായിരുു. പാതയോരത്തെ ഈത്തപ്പന മരങ്ങളിലാിെന്റെ താഴെ ഉസ്മാന്‍(റ) ഒതുങ്ങി നിു.
“നിങ്ങളാരാണ്?” ഖലീഫ ചോദിച്ചു.”താങ്കളെ കാണാന്‍ വരികയാണ്, ഇറാഖിലെ കൂഫയില്‍ ന്ി” “ശരി, എന്താണ് കാര്യം?” “ചിലത് സംസാരിക്കാനുണ്ട്.” “എാല്‍ വരൂ”. ഖലീഫ അവരെ വിളിച്ചു. അവര്‍ ഖലീഫയുടെ പിാലെ നടു. “എന്താണ് സം സാരിക്കാനുള്ളത്? തുറ് പറയൂ.”  ഖലീഫ തുടങ്ങി വച്ചു.
“അങ്ങ് ചില ഗവര്‍ണ്ണര്‍മാരെ മാറ്റിയ നടപടി ശരിയായില്ല.” ഒരാള്‍ തുടങ്ങി. “ഞങ്ങളുടെ ഗവര്‍ണ്ണറെ മാറ്റിത്തരണം” ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാതികളാണ് ആകെക്കൂടി അവര്‍ പറഞ്ഞത്. ഖലീഫ എല്ലാം കേട്ടു. “എല്ലാ പരാതികളും പരിഗണിച്ച് വേണ്ട നടപടിയെടുക്കാം” ഖലീഫ അവരെ ആശ്വസിപ്പിച്ചു. “ഞാനവരെ വരുത്തി അന്വേഷിക്കട്ടേ. അതുവരെ നിങ്ങളിവിടെ തങ്ങുക.”
ശരിയെ ഭാവത്തില്‍ അവര്‍ തലകുലുക്കി. എല്ലാ ഉദ്യോഗസ്ഥരെയും ഉസ്മാന്‍(റ) വിളിച്ചു വരുത്തി. കാര്യങ്ങള്‍ അന്വേഷിച്ചു. നിയമവിരുദ്ധമോ അനീതിയുള്ളതോ ആയ യാതൊരു നടപടിയും അവരാരും എടുത്തിട്ടില്ല്െ ഖലീഫക്ക് ബോധ്യപ്പെട്ടു.
“അവരോടിങ്ങോട്ട് വരാന്‍ പറ” .
ഖലീഫയുടെ ഉത്തരവ് കേട്ട ആരോ പരാതിക്കാരെ വിളിച്ചു. അവരോട് ഖലീഫ പറ ഞ്ഞു: “നിങ്ങള്‍ പറഞ്ഞ വിധത്തിലുള്ള കുറ്റങ്ങളാുെം ഉദ്യോഗസ്ഥ•ാര്‍ക്കില്ല. ആരെയെങ്കിലും മാറ്റണമെ വാശിയുണ്ടെങ്കില്‍ മാറ്റിത്തരാം”
“ഞങ്ങളുടെ ഗവര്‍ണ്ണറായ സഈദ്ബ്നു ആസ്വിയെ മാറ്റുക ത വേണം.” കൂഫക്കാര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ പിന്‍വലിച്ചു പകരം അബൂമൂസല്‍ അശ്അരിയെ ഗവര്‍ണ്ണറായി നിയമിച്ചു. കിട്ടിയത് ലാഭമ്െ കരുതി സംഘം തിരികെ പോയി. ഖലീഫയുടെ ദര്‍ ബാര്‍ ശൂന്യമായി. ഉദ്യോഗസ്ഥര്‍ വിടത്തേക്ക് തിരിച്ചു പോയി.
പക്ഷേ, ഡമസ്കസിലെ ഗവര്‍ണ്ണറായ മുആവിയ(റ) മാത്രം പോയില്ല. അദ്ദേഹം പതുങ്ങി അവിടെ ത കൂടി. ഖലീഫയുടെ മുറിയില്‍ ആരും ഇല്ലുെറപ്പുവരുത്തി മുആവിയ  കയറിച്ചുെ.
“എന്താ മുആവിയാ, പോകുില്ലേ?” ഖലീഫയുടെ ചോദ്യം. “അമീറുല്‍ മുഅ്മിനീന്‍, എനിക്ക് പേടിയാവുു. താങ്കള്‍ക്കു വല്ല അപകടവും പിണയുമോ? ലക്ഷണം നല്ല. താങ്കള്‍ എന്റെ കൂടെ വാലും.”
“എങ്ങോട്ട്?” “ശാമിലേക്ക്, നമുക്കൊരുമിച്ച് പോകാം. വല്ലതും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല”
“ഇല്ല; ഞാനില്ല. തിരുനബിയുടെ ചാരത്ത് ജീവിക്കാനാണെനിക്കിഷ്ടം. അവിടുത്തെ ഞാന്‍ പിരിയില്ല.” ഉസ്മാന്‍(റ) പറഞ്ഞു. “എാല്‍ സഹായത്തിന് ഒരു പട്ടാളസംഘ ത്തെ ഞാന്‍ ശാമില്‍ നിയച്ചു താലോ?”
ഖലീഫ അല്‍പം ഗൌരവഭാവത്തില്‍ പറഞ്ഞു: “റസൂലുല്ലാഹിയുടെ നാട്ടില്‍ താമസിക്കു സ്വഹാബികള്‍ക്ക് പട്ടാളത്തെ കൊണ്ട് വിഷമമുണ്ടാവും. ഞാന്‍ കാരണമായി അ ങ്ങനെ ഒരാള്‍ പ്രയാസത്തിലാവരുത്.” മുആവിയയുടെ മുഖം കൂടുതല്‍ വിവര്‍ണ്ണമായി.
“ശത്രുക്കള്‍ ആയുധം മൂര്‍ച്ചകൂട്ടുകയാണ്. അവര്‍ താങ്കളെ അപകടപ്പെടുത്തും.” “എനിക്കല്ലാഹു മതി.” ഖലീഫ പറഞ്ഞു.
നിറകണ്ണുകളോടെ മുആവിയ നടു. വഴിയില്‍ കണ്ടവരോടൊക്കെ സംഗതിയുടെ ഗൌ രവം ബോധ്യപ്പെടുത്തി. “ഖലീഫയെ ശ്രദ്ധിക്കണം. ശത്രുക്കളുടെ കയ്യില്‍ കുടുങ്ങരുത്.” “അവര്‍ മദീനയുടെ അടുത്തെത്തി എാണ് പറയുത്.” ആരോ വിളിച്ചു പറഞ്ഞ ശ ബ്ദം കേട്ട് ഖലീഫ ചോദിച്ചു.
“ആര്?”
കൂഫ, ബസ്വറ, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ ന്ി ജനക്കൂട്ടം നിവേദകരെ വ്യാ ജേന ഇറങ്ങിത്തിരിച്ചിരിക്കുു. അവര്‍ ഇവിടെ എത്താറായി. അവരുടെ ലക്ഷ്യമറിയാന്‍ പറ്റിയ രണ്ടാളെ പറഞ്ഞയച്ച് കാര്യമറിയണം. അവരെ പിന്തുണക്കുമ്െ കരുതാന്‍ സാ ധ്യതയുള്ളവരെ ത അയക്കണം. എാലേ അവര്‍ മനസ്സ് തുറക്കുകയുള്ളൂ.
മഖ്സൂമി കുടുംബത്തിലെ രണ്ടു പയ്യ•ാരുണ്ടല്ലോ. മുമ്പ് ചില ദുര്‍നടപടികളുടെ പേ രില്‍ ശിക്ഷിക്കപ്പെട്ടവരാണവര്‍. അവരെ ത അയക്കാം. ഇപ്പോള്‍ അവര്‍ നല്ലവരാണ്.  മിടുക്ക•ാര്‍. അക്കഥ വിപ്ളവകാരികള്‍ക്കറിയില്ല. ഞാന്‍ അവരെ ശിക്ഷിച്ചത് കൊണ്ട് എ ന്റെ ശത്രുക്കളാണ്െ ധരിക്കും; നല്ല തന്ത്രം. ചൂട് പിടിച്ച മനസ്സ് തണുത്തു. ഉടന്‍ത  അവരെ അയക്കാന്‍ ഉത്തരവിട്ടു. രണ്ടുയുവാക്കള്‍ സംഘത്തിനു മുില്‍ പ്രത്യക്ഷപ്പെട്ടു.
അവര്‍ തങ്ങളെ സ്വയം പരിചയപ്പെടുത്തി. ഖലീഫയുടെ ദഢനമേറ്റ രണ്ടു പേരെയാ ണ് കിട്ടിയിരിക്കുത്. ഖലീഫക്കെതിരെ കൊഞ്ഞനം കാട്ടാന്‍ രണ്ടാളെയും പറ്റും.  സം സാരത്തിനിടെ യുവാക്കള്‍ ചോദിച്ചു: “അല്ല, നിങ്ങള്‍ തുറ് പറയൂ. എന്താണ് ഈ യാ ത്രയുടെ ഉദ്ദേശ്യം?” മറുപടി കിട്ടാതായപ്പോള്‍ യുവാക്കള്‍ പറഞ്ഞു: “ഞങ്ങളോട് പറ യാം. ഭയപ്പെടേണ്ട”. മറ്റാരും കേള്‍ക്കുില്ലുെറപ്പ് വരുത്തിയ ശേഷം സംഘക്കാര്‍ പറഞ്ഞു.
“ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചിലത് പറഞ്ഞ് പിടിപ്പിച്ചിട്ടുണ്ട്. ഖലീഫയെക്കുറിച്ചുള്ള പരാതികള്‍. അത് അന്വേഷിക്കാനെ വ്യാജേനയാണ് ഈ പോക്ക്. ഖലീഫ അതൊ ക്കെ സമ്മതിച്ചുവ്െ ഞങ്ങള്‍ ജനങ്ങളോട് പറയും. പി കൂടുതല്‍ ആളുകളെ കൂട്ടി ഞങ്ങള്‍ വീണ്ടും വരും. ആ വരവില്‍ ഒുകില്‍ ഖലീഫയുടെ സ്ഥാനചലനം, അല്ലെങ്കില്‍ മരണം. ഇതാണ് ഞങ്ങളുടെ പ്ളാന്‍.”
നായിട്ടുണ്ട് എ അര്‍ഥത്തില്‍ യുവാക്കള്‍ തലയാട്ടി. രാത്രി ഏറെ ഇരുട്ടിയിരുു. അവര്‍ വഴിമധ്യേ തമ്പടിച്ച് വിശ്രമിച്ചു. സംഘാംഗങ്ങള്‍ സുഷുപ്തിയിലായപ്പോള്‍ നിരീക്ഷകരായെത്തിയ യുവാക്കള്‍ മദീനയിലേക്കു പുറപ്പെട്ടു. അവര്‍ കടു കളഞ്ഞത് ആ രുമറിഞ്ഞില്ല. മദീനാ പള്ളിയില്‍ ജമാഅത്ത് കഴിഞ്ഞ് ജനം പുറത്തിറങ്ങുു. “നമ്മുടെ തന്ത്രം നായി ഫലിച്ചിരിക്കുു. ഏതായാലും അവര്‍ വരട്ടെ. എിട്ടാകാം ബാക്കി.” പറഞ്ഞു അല്പസമയം കഴിഞ്ഞതേയുള്ളൂ. ആ സംഘം മദീനാശരീഫില്‍ എത്തിച്ചേ ര്‍ു.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍