ഡയാലിസിസ്

ഏകദേശം അര നൂറ്റാണ്ട് കാലമായി പ്രചാരത്തിലുള്ള ഒരു ചികിത്സാ മാധ്യമമാണ് ഡയാലിസിസ്. മനുഷ്യ ശരീരത്തില്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുകയോ പ്രവര്‍ത്തനക്ഷമമല്ലാതാകുകയോ ചെയ്യുമ്പോഴാണ് ഡയാലിസിസ് പരീക്ഷിക്കുന്നത്. വിശങ്ങളെ അരിച്ചെടുക്കുന്ന പ്രവൃത്തിയാണല്ലോ വൃക്കകള്‍ പ്രധാനമായും ചെയ്യുന്നത്. വൃക്കകളുടെ ഈ പ്രവര്‍ത്തനം യന്ത്രത്തെക്കൊണ്ട് ചെയ്യിക്കുന്ന രീതിയാണ് ഡയാലിസിസ് എന്നു പറയാം.

രോഗിയുടെ ധമനീ രക്തം ഒരു കുഴല്‍ വഴി യന്ത്രത്തില്‍ എത്തിക്കുന്നു. അത് സെലോഫന്‍ കൊണ്ടുള്ള ഒരു ട്യൂബിലൂടെ ഒഴുകുന്നു. ഈ ട്യൂബ് ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്നു. പ്രസ്തുത ട്യൂബില്‍ വളരെ ചെറിയ സുഷിരങ്ങളിലൂടെ രക്തത്തിലെ വിശവസ്തുക്കള്‍ ദ്രാവകത്തിലേക്ക് അരിച്ചിറങ്ങിക്കൊള്ളും. അങ്ങനെ രക്തം ശുദ്ധിയാകും. ശുദ്ധീകരിച്ച രക്തം തിരികെ രോഗിയുടെ സിരകളിലേക്ക് ഒഴുകുന്നു. ഈ പ്രക്രിയയാണ് ഡയാലിസിസ്. രക്തത്തില്‍ യൂറിയ വര്‍ദ്ധിക്കുന്ന അവസ്ഥക്കാണ് യുറേമിയ എന്നു പറയുന്നത്.

രോഗത്തിന്റെ കാഠിന്യമനുസരിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ടി വന്നേക്കാം.

1950 ലാണ് ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും വൃക്കകളെ തകരാറിലാക്കുന്നു.

മൂത്രത്തില്‍ 97 ശതമാനം ജലവും ബാക്കി ഭാഗം യൂറിയ, ലവണങ്ങള്‍ എന്നിവയുമാണ്.

ഓരോ വൃക്കയിലും 12 ലക്ഷത്തിലധികം നെഫ്രോണുകളുണ്ടത്രെ.

പയര്‍ മണിയുടെ ആകൃതിയിലുള്ള വൃക്കക്ക് 11 സെ.മീ. നീളവും 6 സെ.മീ. വീതിയും 4 സെ.മീ. കനവും ഏതാണ്ട് 140 ഗ്രാം ഭാരവുമുണ്ട്.


RELATED ARTICLE

 • മുഹര്‍റം
 • ലേഖനങ്ങള്‍
 • പ്രതിദിന ദിക്റുകള്‍
 • എല്ലാദിവസവും ചൊല്ലേണ്ട ദുആ
 • ആത്മീയ ചികിത്സ
 • സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ
 • പ്ലാസ്റ്റിക്‌ സര്‍ജറിയും അവയവമാറ്റവും
 • നബി(സ്വ) യുടെ ആഹാര ക്രമം
 • മരുന്നും മറുമരുന്നും
 • ദ്വിലിംഗമനുഷ്യനും ലിംഗമാറ്റ ശസ്ത്രക്രിയയും
 • കൃത്രിമാവയവങ്ങള്‍
 • അവയവ മാറ്റത്തിന്റെ ചരിത്രം
 • പെന്‍സിലിന്‍ വന്ന വഴി
 • ഡയാലിസിസ്
 • ബി പി കുറയുമ്പോള്‍
 • രക്ത ഗ്രൂപ്പുകള്‍
 • പ്രകൃതിയുടെ രക്ത സംരക്ഷണ പ്രക്രിയ
 • ബ്ളഡ് ശേഖരം അനിവാര്യം
 • ശിശുക്കളുടെ ത്വക്ക് രോഗങ്ങള്‍
 • വിവാഹം നേരത്തെയായാല്‍
 • വ്യഭിചാരത്തിന് അംഗീകാരം!
 • സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ
 • കുടുംബ ഭദ്രത
 • കുടുംബ ബന്ധങ്ങള്‍
 • സ്നേഹന്ധവും പരിഗണനയും
 • സമൂഹം: ക്രമവും വ്യവസ്ഥയും
 • തൊട്ടതിനൊക്കെ സത്യം വയ്യ
 • സദ്യയും വിരുന്നും
 • സഭാ മര്യാദകള്‍
 • ഐശ്വര്യവാന്‍
 • ദരിദ്രന്‍
 • ആള്‍ ദൈവങ്ങള്‍
 • ഇസ്‌ലാമും പരിസരശുചിത്വവും
 • ഇസ്‌ലാമും യുദ്ധങ്ങളും
 • ഇസ്‌ലാം സമ്പൂര്‍ണ്ണ മതം