Click to Download Ihyaussunna Application Form
 

 

വ്യാജന്‍

ണ്ണും കാതും മദീനാ പള്ളിയിലേക്ക്. ആ പള്ളിയാണ് തിരുനബി(സ്വ)യുടെ ആസ്ഥാനം. മഞ്ഞുരുകും മലമുകളിലും കാസ്പിയന്‍ കടലിടുക്കിലും നബിയുടെ ശബ്ദം എ ത്തിയിരുന്നു. ലോകത്തെ ഒട്ടുമുക്കാല്‍ രാജകൊട്ടാരങ്ങളിലും തിരുനബി(സ്വ)യുടെ സ ന്ദേശവാഹകര്‍ കടന്നു ചെന്നിരിക്കുന്നു.

ആസ്ഥാന പള്ളിയില്‍ സന്ദര്‍ശകരുടെ തിരക്ക്. അറേബ്യന്‍ ഉപദ്വീപുകളില്‍ വിവിധ സ്ഥ ലങ്ങളില്‍ പരന്നു കിടക്കുന്ന കുടുംബങ്ങള്‍ ഗോത്രങ്ങള്‍, സമൂഹങ്ങള്‍, വ്യക്തികള്‍; എല്ലാവരും മദീനാ പള്ളിയിലെ സന്ദര്‍ശക നിരയില്‍ തിരക്ക് കൂട്ടുന്നു. ഇസ്ലാം സ്വീകരിക്കണം. മുഹമ്മദി(സ്വ)നെ കാണണം. ഈന്തപ്പനത്തൂണുകളുടെ താങ്ങില്‍ ഓല മേ ഞ്ഞ് മേല്‍ക്കൂരയിട്ട പള്ളിയിലെ ഒരു ഭാഗം സന്ദര്‍ശകര്‍ക്കായി തിരുനബി(സ്വ) മാറ്റി വെ ച്ചിരിക്കുന്നു. അറേബ്യന്‍ ഗള്‍ഫിലെ ബഹ്റൈനിന്റെയും നജ്ദിന്റെയും ഇടയിലെ ഒരു പ്രവിശ്യയാണ് യമാമ. യമാമയിലെ അതിപുരാതന ഗോത്രമാണ് ബനൂഹനീഫ കുടുംബക്കാര്‍. മദീനയിലെ കാറ്റ് അവരുടെ മനസ്സിലും അടിച്ചു വീശി. ഒരു സന്ധ്യക്ക് അവരും ഖാഫിലകളുമായി പുറപ്പെട്ടു. എല്ലാവരുടെയും മനസ്സ് ഒരുപോലെ മന്ത്രിക്കുന്നു: മുഹ മ്മദ് (സ്വ)നെ കാണണം. ഇസ്ലാം പുല്‍കണം.

അവരില്‍ ഒരാള്‍ മാത്രം വേറിട്ടു നിന്നു. സുമാമയുടെ പുത്രന്‍ മുസൈലിമ. അറവു മാടി നെപോലെ യാത്രയിലുടനീളം അവന്‍ പിന്നാക്കം വലിഞ്ഞു കൊണ്ടിരുന്നു. യാത്രാ സംഘം മദീനാ അതിര്‍ത്തിയോടടുക്കുന്തോറും അവന്റെ നെഞ്ചിന്‍കൂട് വിങ്ങിക്കൊണ്ടിരുന്നു. തല ഉയര്‍ത്തിനില്‍ക്കുന്ന ഈന്തപ്പനകളും നിരയൊത്ത മലകളും ദൃഷ്ടിയില്‍ പെട്ടപ്പോള്‍ സംഘാംഗങ്ങളുടെ സന്തോഷത്തിനതിരില്ലാതായി. മുസൈലിമയുടെ മുഖം കോപം കൊണ്ട് വിളറി. കത്തിയെരിയുന്ന തൊണ്ടയിലേക്ക് ഒരിറ്റു ഉമിനീരിറക്കാനയാള്‍ വല്ലാതെ ബദ്ധപ്പെട്ടു. “മുഹമ്മദിന്റെ കാലശേഷം അധികാരവും ആധിപത്യവും എനിക്കു വകവച്ചുതരികയാണെങ്കില്‍ ഞാന്‍ ഇസ്ലാം സ്വീകരിക്കാം. അല്ലെങ്കില്‍ ഞാനതിനില്ല.” അവന്‍ പിറുപിറുത്തു കൊണ്ടിരുന്നു.

നടന്നകലുന്ന ആള്‍കൂട്ടം അവന്റെ വാക്കുകള്‍ കേട്ടു അന്ധാളിച്ചു നിന്നു. മുസൈലിമ ആവര്‍ത്തിച്ച് കൊണ്ടിരുന്നു. “മുഹമ്മദിന്റെ കാലശേഷം അധികാരവും…”

*** ***

പ്രഭാതം,

മദീനാ പള്ളിയുടെ പൂമുഖത്ത് തിരുമേനി(സ്വ) വന്നിരുന്നു. നിസ്കാരം കഴിഞ്ഞ് സ്വഹാബികള്‍ അങ്ങിങ്ങായി മാറിയിരിക്കുന്നു.

“അവരോടിങ്ങ് വരാന്‍ പറയൂ….”

സ്വഹാബികള്‍ ഓരോരുത്തരായി വന്നു നബിയുടെ ചുറ്റും താഴ്മയോടെ ഇരുന്നു. നബി (സ്വ) പറഞ്ഞു: “ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. അത് നിങ്ങളോട് പറയാമെന്നു വെച്ചു”. സംഗതി ഗൌരവമാണെന്ന് അവര്‍ക്കു മനസ്സിലായി. ഗുരുതരമായ കാര്യങ്ങളുണ്ടാവുമ്പോഴാണ് തിരുനബി പ്രത്യേകം വിളിച്ച് പറയാറ്. നബിമാരുടെ സ്വപ്നം, ദിവ്യസന്ദേശത്തിന്റെ ഭാഗം തന്നെ. സ്വപ്ന ദര്‍ശനത്തിലൂടെ ഒരു സന്ദേശം കിട്ടിയാല്‍ സത്യസ ന്ധമായി പുലരുക തന്നെ ചെയ്യും.

“സ്വര്‍ണ്ണത്തിന്റെ രണ്ട് വളകള്‍ എന്റെ കൈകളില്‍ അണിയിക്കപ്പെട്ടതായി ഞാന്‍ കി നാവ് കണ്ടു. എനിക്കത് വലിയ വിഷമമായി. അതിനെ ഊതിപ്പറപ്പിക്കാന്‍ എനിക്ക് വഹ് യുണ്ടായി. ഞാനതിനെ ഊതി. അപ്പോഴത് പാറിപ്പോയി. എന്റെ കാലശേഷം വരാനിരിക്കുന്ന രണ്ട് വ്യാജന്മാരാണവര്‍ എന്ന് ഞാന്‍ വ്യാഖ്യാനം നല്‍കുന്നു. ഒന്ന്, യമനിലെ സ്വന്‍ആ പട്ടണത്തിലെ അസ്വദുല്‍  അന്‍സി. രണ്ട്, യമാമയിലെ മുസൈലിമ”.

സ്വഹാബികള്‍ ആശ്ചര്യത്തോടെ മുഖത്തോടുമുഖം നോക്കി. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കുക നബി(സ്വ)യുടെ പതിവാണ്. ആ പ്രവചനങ്ങള്‍ പുലര്‍ന്നിട്ടുമുണ്ട്. അല്‍പനേരം കഴിഞ്ഞപ്പോള്‍ ബനൂഹനീഫയിലെ സംഘം ആവേശത്തോടെ നബി  (സ്വ)യുടെ പള്ളിയില്‍ വന്നുകയറി. അവര്‍ നടന്നടുക്കുന്നത് കണ്ടപ്പോള്‍ നബി(സ്വ) എഴുന്നേറ്റു. ഒരു ഈന്തപ്പനയുടെ ചീന്ത് കയ്യില്‍ പിടിച്ചു കൊണ്ട് മുസൈലിമയുടെ നേരെ ചെന്ന്  പറഞ്ഞു: “അധികാരം പോയിട്ട് എന്റെ കയ്യിലുള്ള ഈ ഓലച്ചീന്ത് ചോദിച്ചാല്‍ പോലും ഞാന്‍ നിനക്ക് തരില്ല. നിന്നെ സംബന്ധിച്ച് അറിയേണ്ടതെല്ലാം എനിക്ക് കാണിക്കപ്പെട്ടിരിക്കുന്നു.” മുസൈലിമയുടെ ഇടനെഞ്ച് പിളര്‍ത്തിയ ചാട്ടുളിയായിരുന്നു ഈ വാക്കുകള്‍. അവന്‍ നിന്നു വിറക്കാന്‍ തുടങ്ങി. സംഘത്തിലെ മറ്റുള്ളവരുടെ നേരെ നോക്കി അടുത്തു വരാന്‍ നബി(സ്വ) ആംഗ്യം കാണിച്ചു. അവരുടെ മനസ്സില്‍ തേന്മഴയായിരുന്നു. എല്ലാ നൊമ്പരങ്ങളും അവര്‍ മറന്നു. അവര്‍ ഒരോരുത്തരായി ഇസ്ലാം സ്വീകരിച്ചു. സന്തോഷത്തോടെ തിരിച്ചു പോയി. ഒരു കാറ്റും കോളും കഴിഞ്ഞ പ്രതീതിയോടെ സ്വഹാബികള്‍ ശാന്തരായി ഇരുന്നു.

*** *** ***

പറവകള്‍ കൂടണയുന്ന നേരം യമാമയില്‍ നിന്ന് ഒരപരിചിതന്‍ നബി(സ്വ)യുടെ സമീപത്തെത്തി. കയ്യിലുണ്ടായിരുന്ന ഒരു തുണ്ട് നബി(സ്വ)യുടെ നേരെ നീട്ടി.

“ദാ…. ഇത് മുസൈലിമ തന്നയച്ച കത്താണ്…” ആഗതന്റെ കയ്യില്‍ നിന്ന് കത്ത് വാങ്ങി നബി(സ്വ) വായിച്ചു.

“അല്ലാഹുവിന്റെ ദൂതനായ മുഹമ്മദിന്, അല്ലാഹുവിന്റെ ദൂതനായ മുസൈലിമ കുറിക്കുന്നത്: താങ്കള്‍ക്കു സലാം. ഞാനും താങ്കള്‍ക്കൊപ്പം റസൂലായി ചേര്‍ന്നിരിക്കുന്നു. ഭൂമിയിലെ അധികാരം നമുക്കു പങ്ക് വെക്കാം. പകുതിയെനിക്ക്. പകുതി ഖുറൈശികള്‍ക്ക്. പക്ഷേ, ഖുറൈശികള്‍ നീതി ചെയ്യാത്തവരാണ്.”

എഴുത്ത് വായിച്ച് മറുപടി എഴുതി.

“അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് വ്യാജനായ മുസൈലിമക്കെഴുതുന്നത്. സന്മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്ക് സലാം. നിശ്ചയം, ഭൂമി അല്ലാഹുവിന്റെ അധീനത്തിലാണ്. അവന്റെ ദാ സന്മാരില്‍ അവനുദ്ദേശിക്കുന്നവര്‍ക്കത് അനന്തിരമായി ഏല്‍പിച്ചു കൊടുക്കും. അന്തിമ വിജയം അവന്റെ ഭക്തന്മാര്‍ക്ക് മാത്രമായിരിക്കും.”

കത്തുമായി നബിയുടെ ദൂതന്‍ മുസൈലിമയുടെ അടുത്തെത്തി. കത്ത് കൊടുത്തു. മു സൈലിമ വായിച്ചു. കള്ളനെന്നു വിശേഷിപ്പിച്ചത് അയാളെ വല്ലാതെ തളര്‍ത്തി. എന്നാ ലും ജാള്യത മറച്ചു വെച്ച് മുസൈലിമ പ്രവാചകനാണെന്ന് വാദിക്കാന്‍ തുടങ്ങി. മുഹമ്മദ് നബി(സ്വ) പ്രവാചകത്വത്തില്‍ തന്നെ പങ്കാളിയാക്കിയിട്ടുണ്ടെന്ന പ്രചാരണം അ ഴിച്ചു വിട്ടു. ഒറ്റപ്പെട്ട ചിലരൊക്കെ അത് വിശ്വസിച്ചു അവന്റെ അനുയായികളായി. അറബി ഭാഷയില്‍ പിടിപാടുണ്ടായിരുന്ന മുസൈലിമത്തുല്‍ കദ്ദാബ് ഖുര്‍ആനിനെ വെ ല്ലുവിളിക്കാന്‍ വേറെ ചിലത് പടച്ചുണ്ടാക്കി.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍