ഇന്‍ഷൂറന്‍സ്

ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ !!!

ചോദ്യം: ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണമെന്താണ്? ഉത്തരം: ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാന്‍ പല കാരണങ്ങളും പണ്ഢിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് ഒരു സേവന കമ്പനിയല്ല. ബോണസും നഷ്ടപരിഹാരവും നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു നഷ്ടവും വരികയില്ല. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്കു വ്യാപാരത്തിലൂടെ വമ്പിച്ച ലാഭം തന്നെ ലഭ്യമാകുന്നുണ്ട്. അതിനനുസൃതമായാണ് ഇന്‍ഷൂറന്‍സ് വ്യവസ്ഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ നിന്നും പോളിസി ഉടമകളില്‍ നിന്നും ഈടാക്കുന്ന സംഖ്യയില്‍ വലിയൊരു ഭാഗം വ്യാ പാര വ്യവസായ സ്ഥാപനങ്ങളിലിറക്കി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആദായമുണ്ടാക്കുകയും പലിശ മുഖേന അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. [...]

Read More ..

ഇന്‍ഷൂറന്‍സ് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു ???

ചോദ്യം: ജീവിതം അപകടസാധ്യത നിറഞ്ഞതാണ്. ജീവനും ധനവും വാഹനവും വ്യവസായശാലകളും വ്യാപാര ചരക്കുകളും ഉപകരണ സാമഗ്രികളും ഏതുസമയത്തും അപകടങ്ങള്‍ക്കും വിധേയമാകാം. ചിലപ്പോള്‍ ജീവിതം മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഒരൊറ്റ അപകടം കൊണ്ട് നിശ്ശേഷം നശിച്ചെന്നു വന്നേക്കാം. ഇങ്ങനെയുണ്ടാകുന്ന ആകസ്മിക നഷ്ടങ്ങള്‍ നികത്തിക്കൊടുക്കുകയാണ് ഇന്‍ഷൂറന്‍സ് കമ്പനി ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് മനസ്സമാധാനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ഇതിനുപുറമെ ഈ സംവിധാനം വ്യാപാര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദേശീയ സമ്പത്ത് വളര്‍ത്തുന്നു. കാരണം ഭീമമായ സംഖ്യ മുടക്കി വ്യക്തികളും സംഘങ്ങളും വ്യവസായ [...]

Read More ..

ഇന്‍ഷൂറന്‍സിന്റെ തത്വം

ചോദ്യം: ഒരാളുടെ നഷ്ടം കുറേപേര്‍ കൂട്ടുചേര്‍ന്ന് നികത്തലാണല്ലോ ഇന്‍ഷൂറന്‍സ്. ഉദാഹരണമായി സ്ഥാപനത്തിലെ ജീവനക്കാര്‍. പ്രതിദിനം സ്ഥാപനത്തിലെത്തിച്ചേരുന്നത് കാറിലാണെന്നു സങ്കല്‍പ്പിക്കുക. പ്രതിവര്‍ഷം ഈ കാറുകളില്‍ നിന്ന് രണ്ട് കാറെങ്കിലും മോഷ്ടിക്കപ്പെട്ടുവെന്നും കരുതുക. എങ്കില്‍ കാര്‍ നഷ്ടപ്പെട്ട രണ്ടുപേര്‍ അത് പരിഹരിക്കാന്‍ ഏറെ പ്രയാസപ്പെടുന്നു. ആ പ്രയാസം ലഘൂകരിക്കാന്‍ കമ്പനി മാസാമാസം നൂറു ജീവനക്കാരില്‍ നിന്നും നിശ്ചിത സംഖ്യ ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ ശേഖരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്നു നല്‍കി നഷ്ടം പരിഹരിക്കാവുന്നതാണ്. ഇതാണല്ലോ പരക്കെ നടക്കുന്ന ഇന്‍ഷൂറന്‍സിന്റെ തത്വം. ഈ ഇന്‍ഷൂറന്‍സ് [...]

Read More ..

നഷ്ടപരിഹാരം !!!

ചോദ്യം: വാഹനം തട്ടി അംഗവൈകല്യം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്തവരുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാറുണ്ടല്ലോ. ഈ നഷ്ടപരിഹാരം വാങ്ങല്‍ അനുവദനീയമാണോ? മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ലഭിച്ച നഷ്ടപരിഹാര ധനം അവകാശികള്‍ക്കിടയില്‍ എങ്ങനെ വീതിക്കണം? നഷ്ടപരിഹാരത്തിന്റെ തുക എത്രയെന്ന് ഇസ്ലാം നിര്‍ണയിച്ചിട്ടുണ്ടോ? ഉത്തരം: ആരാണോ അംഗ വൈകല്യമുണ്ടാക്കിയത് അവരാണ് യഥാര്‍ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ നഷ്ടം വരുത്തിവെച്ചവര്‍ക്ക് പകരമായി മറ്റൊരാള്‍ നഷ്ടം കൊടുക്കാന്‍ ഏറ്റെടുത്താല്‍ അതിന് വിരോധമില്ല. ഈ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്ന പണം നിഷിദ്ധമായതാണെന്ന് [...]

Read More ..

ഇന്‍ഷൂറന്‍സിലെ തെറ്റുകള്‍

ചോ: ഇന്ന് നിലവിലുള്ള ഇന്‍ഷൂറന്‍സില്‍ ഇസ്ലാമികമായി എന്താണ് തെറ്റ്? ഉ: (1) മരണം, അത്യാഹിതം, നഷ്ടം എന്നിവ സംഭവിക്കുമ്പോള്‍ പണം നല്‍കാമെന്ന കമ്പനികളുടെ ബാധ്യതയില്‍ ചൂതാട്ടത്തിന്റെ (മൈസിര്‍) അടിസ്ഥാനങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. (2) പ്രീമിയം മുഖേന …..

Read More ..

ഇന്‍ഷൂറന്‍സ് ചൂതാട്ടമാണോ?

ഇന്‍ഷൂറന്‍സ് ചൂതാട്ടമാണോ? ഉ: ചൂതാട്ടം തന്നെയാണ്. ചൂതാട്ടത്തിന് പണ്ഢിതന്മാര്‍ നല്‍കിയ നിര്‍വചനത്തില്‍ ഇത് ഉള്‍പ്പെടുന്നുണ്ട്. ഇന്‍ഷൂറന്‍സിലെ തെറ്റുകള്‍ ചോ: ഇന്ന് നിലവിലുള്ള ഇന്‍ഷൂറന്‍സില്‍ ഇസ്ലാമികമായി എന്താണ് തെറ്റ്? ഉ: (1) മരണം, അത്യാഹിതം, നഷ്ടം എന്നിവ സംഭവിക്കുമ്പോള്‍ പണം നല്‍കാമെന്ന കമ്പനികളുടെ ബാധ്യതയില്‍ ചൂതാട്ടത്തിന്റെ (മൈസിര്‍) അടിസ്ഥാനങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. (2) പ്രീമിയം മുഖേന ശേഖരിക്കുന്ന തുകയുടെ നല്ലൊരു ഭാഗം പലിശ സംബന്ധമായ ഇടപാടുകളില്‍ വിനിയോഗിച്ചു ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രയോജനം കരസ്ഥമാക്കുന്നുണ്ട്. തന്മൂലം ഏതെങ്കിലും രൂപത്തില്‍ തങ്ങളെയോ തങ്ങളുടെ [...]

Read More ..

ഇന്‍ഷൂറന്‍സ് ചിലന്യായീകരണങ്ങള്‍ !!!

ചോ: ഇന്‍ഷൂറന്‍സ് പരസ്പരം സംതൃപ്തിയോടെ നടത്തുന്ന ഒരു വ്യാപാരമാണ്. അതുകൊണ്ട് അത് അനുവദനീയമാണെന്നു ചിലര്‍ വാദിക്കുന്നു. ഇത് ശരിയാണോ? ഉ: ശരിയല്ല. സംതൃപ്തി ഉണ്ടായത് കൊണ്ട് ഫലമില്ല. ഇടപാട് ഇസ്ലാമിക ദൃഷ്ട്യാ അം ഗീകൃതമാകണം. പരസ്പര സംതൃപ്തിയോട് കൂടി ചൂതാട്ടം നടത്താന്‍ പറ്റില്ലെങ്കില്‍ പലിശയും ചൂതാട്ടവുമടങ്ങിയ ഇന്‍ഷൂറന്‍സും അങ്ങനെ തന്നെ. ഇരുപക്ഷവും ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം തെറ്റായ ഒരിടപാട് ശരിയായിത്തീരുകയില്ല. ചോ: ഒരുപറ്റം ഉദാരമതികള്‍ തങ്ങളുടെ ധനത്തില്‍ നിന്നു നിശ്ചിത വിഹിതമെടുത്തു നടത്തുന്ന പരസ്പര സഹായ സ്ഥാപനമാണ് ഇന്‍ഷൂറന്‍സ് [...]

Read More ..