Click to Download Ihyaussunna Application Form
 

 

ജാബിറിന്റെ ഭാര്യ

‘മോനേ ജാബിറേ, ജാബിറേ…’
നേര്‍ത്ത ശബ്ദത്തില്‍ അബ്ദുല്ല(റ) നീട്ടിവിളിച്ചു. അബ്ദുല്ല അംറിന്റെ മകനാണ്. പ്രമുഖ സ്വഹാബിയായ അദ്ദേഹം വലിയ കുടുംബഭാരമുള്ള വ്യക്തിയാണ്. ഒമ്പത് പെകുട്ടികളാണ് അദ്ദേഹത്തിനുള്ളത്. ആതരിയായി ജാബിര്‍ മാത്രം. വീടുവിട്ട് ദൂരസ്ഥലത്തേക്ക് പോകുമ്പോള്‍ പുത്രിമാരെ ശ്രദ്ധിക്കാന്‍ ജാബിറല്ലാതെ ആരുമില്ല. ഇക്കാരണത്താല്‍ അധിക യാത്രകളിലും ജാബിറിനെ കൂടെകൂട്ടാറില്ല. മദീനയില്‍ അത്യാവശ്യം തോട്ടങ്ങളും കൃഷിയുമൊക്കെയുണ്ട്. അവ ശ്രദ്ധിക്കാനും ജാബിറാണുള്ളത്.
ജാബിര്‍ വിളികേട്ടു:
‘ലബ്ബൈക്ക് യാ അബത്തി’
ജാബിര്‍ ഉപ്പയുടെ സമീപത്തുവു. തന്റെ സഹോദരിമാരായ ഒമ്പതുപേരെയും ഉപ്പ അ രികെ നിര്‍ത്തിയിരിക്കുു. അവരെല്ലാം മൂകരായി ആരെയോ കാത്തുനില്‍ക്കുതുപോലെ താിേ.
‘എന്താ ബാപ്പാ വിളിച്ചത്?’
‘ജാബിര്‍, നിാട് ചിലകാര്യങ്ങള്‍ വസ്വിയ്യത്ത് ചെയ്യാനാണ് വിളിച്ചത്.’ അബ്ദുല്ല പറഞ്ഞു.
ജാബിര്‍ ഉപ്പയെയും സഹോദരിമാരെയും മാറിമാറി ശ്രദ്ധിച്ചുകൊണ്ടിരുു. ഇതൊരുപതിവില്ലാത്ത മീറ്റിംഗാണ്. എന്താണ് ബാപ്പ പറയാന്‍ ഒരുങ്ങുത്െ മനസ്സിലായില്ല. സാധാരണ ഉപ്പ വിളിക്കാറുണ്ട്. പലതും ഉപദേശിക്കാറുണ്ട്. അപ്പോഴാുെം സഹോദരിമാരെ കൂട്ടാറില്ല. ഇത്തവണ അവരെ കൂടി വിളിച്ചിരിക്കുു. ആകാംക്ഷയുടെ മുള്‍മുനയില്‍ ജാബിറിന്റെ മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു. പലവിധ ചിന്തകളും കടുവു. ജാബിറിന്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടിരു അബ്ദുല്ല പറഞ്ഞുതുടങ്ങി.
‘ജാബിറേ, ഇവര്‍ ഒമ്പതുപേര്‍ നിന്റെ സഹോദരിമാരാണ്. ഇവരുടെ കാര്യം ശ്രദ്ധിക്കാന്‍ നീയല്ലാതെ മറ്റാരുമില്ല. ഞാന്‍ നാളെ ഉഹ്ദിലേക്ക് പുറപ്പെടുകയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാനാണ് പോകുത്. ബാപ്പ ഇനി തിരിച്ചുവരാന്‍ ആഗ്രഹിക്കുില്ല. ഉഹ്ദില്‍ ശഹീദാകണമൊണ് ആഗ്രഹം.’
‘ബാപ്പാ എന്തൊക്കെയാണിപ്പറയുത്?’ ജാബിര്‍ ഇടക്കുകയറിപ്പറഞ്ഞു.
അബ്ദുല്ല തുടര്‍ു: ‘എന്തിനാണ് മകനേ ഒരുപാട് കാലം ജീവിക്കുത്. ജീവിക്കു കാലമത്രയും പുലിക്കുട്ടിയായി ജീവിച്ചാല്‍ മതി. അതിനാല്‍ ഈ കാണു പെങ്ങ•ാരെ നീ ശ്രദ്ധിക്കണം.’
ദുഃഖം അണപൊട്ടിയൊഴുകി. ഖല്‍ബുകള്‍ തേങ്ങി. കുട്ടികള്‍ എല്ലാവരും അബ്ദുല്ലയു ടെ മുഖത്തേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുു. ഉപ്പ പറഞ്ഞാല്‍ പറഞ്ഞത് സംഭവിക്കുമെവര്‍ക്കറിയാം. ‘നിശ്ചയം അല്ലാഹുവിന്റെ ചില ദാസ•ാര്‍ അല്ലാഹുവിനെ മുന്‍നിര്‍ ത്തി വല്ലതും പറഞ്ഞാല്‍ അത് സംഭവിച്ചതുത.’ എ നബിവചനം അവര്‍ ഓര്‍ത്തു. അവിവാഹിതനും യുവാവുമായ ജാബിര്‍ എന്തുപറയണമെറിയാതെ തരിച്ചുനിു. ഉപ്പയുടെ സ്നേഹവും വാത്സല്യവും ഇനി ലഭിക്കുമോ? തന്റെ താങ്ങും തണലുമായ ഉപ്പ എക്കുെേമായി വിട്ടുപിരിയുകയോ? കുടുംബഭാരം തന്റെ പിരടിയിലര്‍പ്പിക്കപ്പെടുകയോ? ജാബിറിന്റെ നയനങ്ങള്‍ നിറഞ്ഞു. അാരു രാത്രി ഉപ്പ യാത്രാ ഒരുക്കങ്ങള്‍ നടത്തിയത് ജാബിര്‍ ഓര്‍ത്തുപോയി.
മദീനയില്‍ നിു മക്കയിലേക്ക് പുറപ്പെടു ഒരു സംഘത്തില്‍ അണിചേരാനാണ് ഒരു ക്കം. അും ഇതേപോലെ ഒരുവസ്വിയ്യത്തിനു ബാപ്പ വിളിച്ചിരുു. അ് ഉപദേശിച്ചത് തോട്ടം നോക്കു കാര്യമായിരുു.
‘മകനേ ഉപ്പ ഒരു യാത്രക്ക് പോവുകയാണ്. നീ ഉമ്മയെ അനുസരിച്ച് വീട്ടില്‍ കഴിയണം. നമ്മുടെ കൃഷിത്തോട്ടം ശ്രദ്ധിക്കണം. ഉപ്പ മടങ്ങിവരുമ്പോള്‍ നിനക്കാവശ്യമായ പുതിയ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, എല്ലാം വാങ്ങിച്ചുകൊണ്ടുവരാം. പക്ഷേ, അ് താനതെ ല്ലാം പാടേ നിരസിച്ചു. ഒരുവിധ ഓഫറുകള്‍ക്കും വഴങ്ങാതെ ഉപ്പയുടെ കൂടെ തയുെം കൊണ്ടുപോകണമ്െ ശാഠ്യംപിടിച്ചു. അവസാനം തന്റെ കരച്ചിലിനു ഉപ്പ കീഴടങ്ങി. വിനോദയാത്രയോ കച്ചവടയാത്രയോ ആയിരുില്ല അത്. അത്രയേ തനിക്ക് ഓര്‍മയു ള്ളൂ. മരുഭൂമികള്‍ താണ്ടി ദിവസങ്ങളോളം താനും അവരുടെ കൂടെ യാത്ര ചെയ്തു.
നബി(സ്വ) പറഞ്ഞയച്ച സത്യദൂതനായ മിസ്വഅബബിനു ഉമൈറിന്റെ ക്ഷണം സ്വീകരിച്ച് ഇസ്ലാമില്‍ അണിചേര്‍വരുടെ ഒരു സംഘമായിരുു അത്. സാര്‍ഥവാഹകസംഘം. തിരുനബിയുടെ സന്ദേശങ്ങളും ഖുര്‍ആന്‍ വചനങ്ങളും അവരുടെ മനസ്സിനെ സ്വാധീനിച്ചിരുു. ദുര്‍ഘടം നിറഞ്ഞ വഴികളിലൂടെ അവര്‍ മക്കയിലെത്തി തീരുമാനിച്ചുറച്ചപ്രകാരം തിരുനബി(സ്വ)യുമായി ഒരുമിച്ചുകൂടി. നബി(സ്വ) സംഘത്തിലെ ഓരോരുത്തരെയും ഹസ്തദാനം നടത്തി സ്വീകരിക്കുതും സംസാരിക്കുതും ഓര്‍മയില്‍ മായാ തെ ഇടംപിടിച്ചു. മടക്കയാത്രയില്‍ താന്‍ പിതാവിനോട് കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.
‘ഉപ്പാ, അതാരാണ്?’
പിതാവ്: ‘അല്ലാഹുവിന്റെ റസൂലാണ് ജാബിറേ.’
ജാബിര്‍: ‘ആ റസൂലിനെ അയച്ച അല്ലാഹു ആരാണ്?’
അബ്ദുല്ല: ‘ആകാശഭൂഗോളാദികളെ സൃഷ്ടിച്ചവന്‍. ഇരുളും വെളിച്ചവും നല്‍കുവന്‍.’
‘ഉപ്പാ നിങ്ങള്‍ പറയുതാുെം എനിക്ക് മനസ്സിലാകുില്ല.’ ‘സാരമില്ല മകനേ, അതൊക്കെ ഞാന്‍ വിശദമായി പഠിപ്പിച്ചുതരാം. നമ്മുടെ തോട്ടത്തിലെ പാറക്കെട്ടുകളില്‍ ന്ി വെള്ളമൊഴുകുത് നീ കണ്ടിട്ടില്ലേ.’
‘ഉവ്വ്’ ‘അതുണ്ടാക്കിയവനാരാണ്?’ ‘അറിയില്ല.’
‘നമ്മുടെ തോട്ടത്തില്‍ നാം വിത്ത് പാകാറില്ലേ. അവ മുളച്ച് വേര് താഴോട്ടും ചെടി മുകളിലേക്കും വരുു. ഇത് ചെയ്യിപ്പിക്കുവനാരാണ്?’
‘അറിയില്ല.’
‘മുകളിലേക്ക് നോക്കൂ. മകനേ, ആകാശത്തില്‍ നക്ഷത്രങ്ങള്‍ പ്രകാശം ചൊരിയുു.’
‘അതേ ബാപ്പാ, ആരാണ് നക്ഷത്ര വിളക്കുകളെ അവിടെ വെച്ചത്.’
‘മകനേ, ഇവയൊക്കെ സൃഷ്ടിച്ചവനാണ് അല്ലാഹു. അവന്‍ ഏകനാണ്. പരാശ്രയം ഇ ല്ലാത്തവനാണ്. നാം ഇത്രയും കാലം കണ്ടിരു വിഗ്രഹങ്ങളോ ദൈവങ്ങളോ അല്ല അ ല്ലാഹു.’
‘സര്‍വശക്തനായ ആ പടച്ചവന്‍ നിയോഗിച്ച പ്രവാചകനാണ് മുഹമ്മദ് നബി(സ്വ). അതിനാല്‍ പറയൂ മകനെ അശ്ഹദു അന്‍…..’
* * *
ജാബിര്‍ ദുഃഖിതനായി. ഹിജ്റ നാലാംവര്‍ഷം നട ദാത്തുരിഖാഅ് യുദ്ധത്തില്‍ ജാബിറും നബി(സ്വ)യും ഒത്തുകൂടി. ജാബിറിന്റെ വ്യഥ നേരില്‍ മനസ്സിലാക്കി ജാബിറിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നബി(സ്വ) തീരുമാനിച്ചു.
ജാബിര്‍ സഞ്ചരിച്ചിരു ഒട്ടകം ആരോഗ്യം കുറഞ്ഞതായിരുു. അതിനാല്‍ സഞ്ചാരത്തിനു വേഗത കുറഞ്ഞു. യാത്രാസംഘത്തിന്റെ വളരെ പിില്‍ ഒറ്റപ്പെട്ടുവരികയായിരുു ജാബിര്‍. ഇതുകണ്ട് നബി(സ്വ) ചോദിച്ചു: ‘എന്തുപറ്റി ജാബിര്‍?’
‘ഒട്ടകത്തിന് വേഗത വളരെ കുറവാണ്.’
‘എങ്കില്‍ ഒിവിടെ നിര്‍ത്തൂ.’
ജാബിര്‍ ഒട്ടകത്തെ മുട്ടുകുത്തിച്ചുനിര്‍ത്തി.
‘നിന്റെ കയ്യിലുള്ള വടി ഇങ്ങുതരൂ.’ നബി(സ്വ) പറഞ്ഞു.
ജാബിര്‍ വേഗം വടി നബിതിരുമേനിക്ക് കൊടുത്തു. വടി കയ്യില്‍പിടിച്ചു ഒട്ടകത്തെ ഒുരണ്ടുതവണ തൊഴിച്ചു. എിട്ട് ജാബിറിനോട് അതിന്റെ പുറത്ത് കയറി ഓടിക്കാന്‍ പറഞ്ഞു. ജാബിര്‍ ഓടിച്ചു. നല്ലശക്തിയുള്ള ഒട്ടകം. എന്തുവേഗത!
‘ജാബിര്‍, നീ ഇതിനെ വില്‍ക്കുമോ?’
‘വില്‍പ്പനയല്ല. അവിടത്തേക്ക് ഞാന്‍ വെറുതെ തരാം.’
‘വേണ്ട. വെറുതെ വേണ്ട. വിലയെത്ര വേണം?’
‘എങ്കില്‍ അവിട്ു വിലപറഞ്ഞാലും നബിയേ.’
‘ഞാന്‍ ഒരുദിര്‍ഹമിന് എടുത്തുകൊള്ളാം.’
‘പോരാ, വിലയായിട്ടില്ല.’ ജാബിര്‍ പറഞ്ഞു.
‘എങ്കില്‍ രണ്ടുദിര്‍ഹം തരാം.’
‘ഇല്ല, മതിയാവുകയില്ല.’
നബിതിരുമേനി വിലകയറ്റി ഒരു ഊഖിയ വരെയെത്തിയപ്പോള്‍ ജാബിര്‍ ചോദിച്ചു. അവിട്ു തൃപ്തിപ്പെട്ടുവോ?
‘അതെ, തൃപ്തിത.’
* * *
യാത്ര കഴിഞ്ഞുമടങ്ങിയെത്തിയ ജാബിര്‍ ഒട്ടകത്തെ ഏല്‍പ്പിച്ചുകൊടുക്കുതിനായി മസ്ജിദുബവിയിലെത്തി. വീട്ടില്‍ വിശ്രമിക്കുകയായിരു നബി(സ്വ) പള്ളിയിലേക്കുവു. വപാടേ ഒട്ടകത്തെ കാണാനിടയായി.
‘ഇതെന്താണിത്?’ നബി ചോദിച്ചു.
‘ജാബിര്‍ കൊണ്ടുവതാണ്.’ സ്വഹാബികള്‍ പറഞ്ഞു.
‘എവിടെ ജാബിര്‍? വിളിക്കൂ അവനെ.’
ജാബിറിനെ ആരോ വിളിച്ചുകൊണ്ടുവു. ഭവ്യതയോടെ ജാബിര്‍ നബി(സ്വ)യുടെ മുമ്പില്‍ നിു. സംഗതി മനസ്സിലാക്കിയ നബി(സ്വ) പറഞ്ഞു: ‘സഹോദരപുത്രാ, നീ ആ ഒട്ടകത്തെ അഴിച്ചുകൊണ്ടുപോയ്ക്കോളൂ. അത് നിന്റേതാണ്.’
ശേഷം നബി സ്വഹാബികളുടെ മുഖത്തേക്ക് നോക്കി കൂട്ടത്തില്‍ ന്ി ബിലാലിനെ വി ളിച്ചു: ‘ബിലാല്‍, ഈ ജാബിറിനെ കൂടെകൊണ്ടുപോയി ഒരു ഊഖിയ അവന് കൊടുക്കുക.’
ബിലാല്‍(റ) ജാബിറിനെ കൂട്ടിക്കൊണ്ടുപോയി ഒരു ഊഖിയയും കൂടുതലും കൊടുത്തു. ജാബിറിന്റെ ഉപ്പ അബ്ദുല്ല(റ) തന്റെ ആത്മാവും ശരീരവും വിറ്റിരിക്കുു. അല്ലാഹുവാണ് വാങ്ങിയത്. പ്രതിഫലം സ്വര്‍ഗം. എ വലിയ ഗുണപാഠമാണ് നബി(സ്വ) ജാബിറിനെ പഠിപ്പിച്ചത്.
‘നിശ്ചയം സത്യവിശ്വാസികളില്‍ന്ി അവരുടെ ശരീരത്തെയും ധനത്തെയും അല്ലാഹു വാങ്ങിയിരിക്കുു’ (തൌബ 111).
ജാബിര്‍ നബി(സ്വ)യുമായി കൂടുതല്‍ കൂടുതല്‍ അടുത്തു. ഏതുകാര്യവും അവിടെ പറയാതെയും അന്വേഷിക്കാതെയും നടത്തില്ല. ഒരിക്കല്‍ നബി ചോദിച്ചു:
‘ജാബിര്‍’
‘ങും എന്താ റസൂലേ.’
‘നീ വിവാഹം കഴിച്ചില്ലെ?’
‘ഉവ്വ്’
‘ഭാര്യ എങ്ങനെ? കന്യകയാണോ?’
‘അല്ല തിരുദൂതരേ, കന്യകയല്ലാത്തവളെയാണ് കല്യാണം കഴിച്ചത്.’
‘നിനക്ക് കന്യകയെ അന്വേഷിച്ചുകൂടായിരുാ?’
‘ശരിയാണ് റസൂലേ. പക്ഷേ, എന്റെ പിതാവ് ഉഹ്ദ് രണാങ്കണത്തിലേക്ക് പുറപ്പെടുതിന്റെ തലേനാള്‍ ഒമ്പത് സഹോദരിമാരെ എന്റെ കയ്യില്‍ തുകൊണ്ടാണ് പോയത്. അവരെക്കൂടി ശ്രദ്ധിക്കാന്‍ പറ്റു ഒരു സ്ത്രീയെയാണ് ഞാന്‍ വിവാഹം ചെയ്തത്. ഒരുകന്യകയെ ഞാന്‍ ഇണയാക്കി ഞങ്ങള്‍ ഉല്ലസിച്ചു ജീവിച്ചാല്‍ സഹോദരികളുമായി ഒത്തുപോവുകയില്ല. എന്റെ ഉപ്പാടെ പൊരുത്തം മാനിച്ചാണ് ഞാനങ്ങനെ ചെയ്തത്.’
‘ശരി അങ്ങനെതയൊണ് വേണ്ടത് ജാബിര്‍.’ നബി(സ്വ) അംഗീകരിച്ചു.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍