Click to Download Ihyaussunna Application Form
 

 

About Us

ഇസ്‌ലാമിക ആശയാദര്‍ശ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ സേവനം കാഴ് ചവെക്കുകയും ലോകത്തിന്റെ കാലിക ചലനങ്ങള്‍ മനസ്സിലാക്കി പ്രശ്‌ന പരിഹാരം ക ത്തൊന്‍ ശ്രമിച്ചുവരികയും ചെയ്യുന്ന I C F ആണ് ഈ സംരംഭ ത്തിനും പിന്നില്‍.

“നന്മയിലേക്ക് ക്ഷണിക്കുകയും നല്ലത് കല്‍പ്പിക്കുകയും തിന്മ വിരോധി ക്കുകയും ചെ യ്യുന്ന ഒരു സമൂഹം നിങ്ങളില്‍ നിന്നുയര്‍ന്നുവരണം. അവരാണ് വിജയം വരിച്ചരെ”ന്ന പ്രബഞ്ച സ്രഷ്ടാവിന്റെ കല്‍പ്പനയും, “നിങ്ങള്‍ എന്നില്‍ നിന്ന് എത്തിച്ചുകൊടുക്കണം, അതൊരു തുമാ ണെങ്കിലും” എന്ന പ്രവാചക തിരുമേനി(സ്വ)യുടെ ആജ്ഞയുമാണ് ഞങ്ങള്‍ക്ക് പ്രചോദനം.

സത്യം എത്താത്തവര്‍ക്ക് അതെത്തിച്ചുകൊടുക്കുക. ഇസ്‌ലാമിലേക്ക് ജനങ്ങളെ ക്ഷണി ക്കുക. ഇത് നമ്മുടെയെല്ലാം നിര്‍ബന്ധ കടമയാണ്. ഒരു വിശ്വാസിയുടെ നാവും തൂലി കയും വിരല്‍ തുമ്പും അവനായുധമാണ്. അവ ഫലപ്രദമായി ഉപയോകപ്പെടുത്താന്‍ നാം സര്‍വ്വാത്മനാ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേത് നമ്മുടെ ബാധ്യതയാണ്.

സൈബര്‍ മേഖലയില്‍ അല്ലെങ്കില്‍ വിവരസാങ്കേതിക രംഗത്ത് ഇസ്‌ലാമിക സന്ദേശങ്ങ ള്‍ക്കു നേരെ നടക്കുന്ന കുപ്രചരണങ്ങള്‍ക്കും ദുരുദ്ധേശ്യപരമായ ആരോപണങ്ങള്‍ ക്കും എതിരെ നേരായ ആശയം കൊു പ്രതിരോധിക്കുക, ഇസ്‌ലാമിന്റെ പ്രചരണത്തിനും അസത്യത്തിന്റെ തകര്‍ച്ചക്കും വഴി കാണിക്കുക. സത്യമതത്തിന്റെ ആശയങ്ങള്‍ തനതായ രൂപത്തില്‍ എത്തിച്ച് കൊടുത്ത് തെറ്റ്ധാരണയും അജ്ഞതയും അകറ്റുക. ഇവ ലക്ഷ്യങ്ങളില്‍ ചിലതാണ്.

ഇസ്‌ലാമിന്റെ ശത്രുക്കളും, ഇസ്‌ലാമില്‍ തന്നെയുള്ളവരും വലിയ വലിയ പോര്‍ട്ടലുക ളില്‍ സബ് ഫോള്‍ഡറുകള്‍ പ്രവര്‍ത്തിപ്പിച്ചും, സ്വന്തം പോര്‍ട്ടലുകള്‍ തുറന്നും തെറ്റായ ആശയങ്ങള്‍ നിഷ്‌കളങ്കരായ ജനങ്ങിലേക്ക് നിരന്തരം എത്തിച്ചുകൊിരിക്കുന്നു. ഈ ദുരവസ്ഥക്ക് നേരിയ പരിഹാരമെന്ന നിലക്കാണ് ഒരു വര്‍ഷം മുമ്പ് ഒരൂ ഇ ദഅ്‌വഃ സെല്ലിന് രൂപം നല്‍കിയത്. നിരവധി ഗ്രൂപ്പുകളില്‍ അംഗമായി ചേര്‍ന്ന് ശരിയായ ഇസ് ലാമികാശയങ്ങള്‍ അഭ്യസ്ഥവിദ്യരായ സഹോരങ്ങളി ലേക്കെത്തിക്കാനും അവരുടെ സം ശയങ്ങള്‍ ദൂരീകരിക്കാനും പരമാവധി ശ്രമിച്ചു വരുന്നു.

ഓണ്‍ലൈന്‍ ദഅ്‌വയില്‍ സജീവമായി ഇടപൊടാനും സത്യസരണി തേടിയെത്തുന്ന വര്‍ക്ക് വിരല്‍ തുമ്പില്‍ എല്ലാം എളുപ്പത്തില്‍ മനസ്സിലാക്കാനും സഹായിക്കുന്ന ദ്വിഭാഷ (ഇംഗ്ലീഷ്, മലയാളം)യിലുള്ള ഒരു ‘ക്യുക്ക് റഫറന്‍സ് ലൈബ്രറി’ (Quick reference library) യായി ഈ സൈറ്റിനെ മാറ്റിയെടെക്കുന്നതിന് സര്‍വ്വവിധ സഹായ സഹകരണ ങ്ങളും ഉപദേശ നിര്‍ദ്ധേശങ്ങളും എല്ലാവരിലും നിന്നും പ്രതീക്ഷിക്കുന്നു.
ഇസ്‌ലാമിനെയും അതിന്റെ സനാതന മൂല്ല്യങ്ങളെയും ശരിയായി മനസ്സിലാക്കാനുതകു ന്ന കാസറ്റുകളും സി.ഡികളും തയാര്‍ ചെയ്ത് സൗജന്യമായി വിതരണം നടത്തുക. അ ത്തരത്തിലുള്ള മലയാള പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുക തുടങ്ങിയവയും ഈ സെല്‍ ലക്ഷ്യമിടുന്നു.