Click to Download Ihyaussunna Application Form
 

 

തയമ്മും

മടക്കി നിസ്ക്കരിക്കേണ്ടവര്‍

സാധുവായാല്‍ പോലും പിന്നീട് മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാകുന്ന നിസ്കാരങ്ങള്‍ താഴെ പറയപ്പെടുന്നവയാണ്. (1) സാധാരണഗതിയില്‍ വെള്ളമുണ്ടാവാറുള്ള സ്ഥലത്തുവെച്ച്, ജയിലിലോ മറ്റോ ആയതു കാരണം, വെള്ളം ലഭ്യമാവാത്തതിനാല്‍ തയമ്മും ചെയ്ത് നിസ്ക്കരിച്ചവര്‍ വെള്ളം ലഭ്യമാവുമ്പോള്‍ നിസ്കാരം മടക്കേണ്ടതാണ്. എന്നാല്‍ വെള്ളമുണ്ടാവാറില്ലാത്ത സ്ഥലത്തോ, ഉണ്ടാവലും ഇല്ലാതിരിക്കലും തുല്യമായ സ്ഥലത്തോ വെച്ച് വെള്ളമില്ലാത്തതിനു വേണ്ടി തയമ്മും ചെയ്ത് നിസ്കരിച്ചവര്‍ പിന്നീട് മടക്കേണ്ടതില്ല. യാത്രക്കാരും അല്ലാത്തവരും ഈ കാര്യത്തില്‍ ഒരുപോലെയാണ്. (2) പൂര്‍ണ ശുദ്ധിയില്ലാതിരിക്കെ മുറിവിന്മേല്‍ മരുന്ന് വെച്ചു കെട്ടിയവന്‍ അതു നീക്കാന്‍ [...]

Read More ..

തയമ്മും ബാത്വിലാകുന്ന കാര്യങ്ങള്‍

കുളിക്കു പകരം ചെയ്ത തയമ്മും കുളി നിര്‍ബന്ധമാക്കുന്ന ഏതു കാര്യങ്ങള്‍ കൊണ്ടും, വുളുവിനു പകരം ചെയ്ത തയമ്മും വുളു മുറിയുന്ന ഏതുകാര്യം കൊണ്ടും ബാത്വിലാകും. ജനാബത്തുകാരന്‍ കുളിക്കു പകരം തയമ്മും ചെയ്ത ശേഷം വുളു മുറിയുന്ന ഏതെങ്കിലും കാര്യമുണ്ടായാലും ഖുര്‍ആന്‍ പാരായണം, പള്ളിയില്‍ താമസിക്കല്‍ തുടങ്ങിയ വുളുവില്ലാതെ അനുവദനീയമായ കാര്യങ്ങള്‍ അവനു ചെയ്യാവുന്നതാണ്. കുളി നിര്‍ബന്ധമാകുന്ന കാര്യങ്ങളു ണ്ടായാലേ അവ ഹറാമാകൂ. രോഗത്തിനോ മുറിവിനോ വേണ്ടി ചെയ്ത തയമ്മും അവ സുഖപ്പെടല്‍ കൊണ്ടും ജല ദൌര്‍ ലഭ്യം [...]

Read More ..

തയമ്മുമിന്റെ സുന്നത്തുകള്‍

ബിസ്മി ചൊല്ലുക, മുഖം തടവാന്‍ മണ്ണെടുക്കുമ്പോള്‍ തന്നെ മോതിരമഴിക്കുക, രണ്ടടിയിലും വിരലുകള്‍ വിടര്‍ത്തിപ്പിടിക്കുക, മുഖത്തിന്റെ മേല്‍ഭാഗത്ത് തടവല്‍ തുടങ്ങുക, കൈകളില്‍ ആദ്യം വലത്തേതിനെ തടവുക, വിരലുകളുടെ അറ്റം കൊണ്ടാ രംഭിക്കുക, പൊടി ലഘൂകരിക്കുക, നിസ്കാരാവസാനം വരെ അവയവങ്ങളിലെ മണ്ണ് നീക്കാതിരിക്കുക തുടങ്ങിയവ തയമ്മുമിന്റെ സുന്നത്തുകളാണ്. കൈകള്‍ തടവുന്നതിന്റെ ഏറ്റവും നല്ല രൂപം: രണ്ട് കൈകള്‍ കൊണ്ട് മണ്ണടിച്ചെടുത്ത് ഇടതു കയ്യിന്റെ പെരുവിരലല്ലാത്ത എല്ലാ വിരലുകളും വലതു കയ്യിന്റെ പെരുവിരല ല്ലാത്ത എല്ലാ വിരലുകളുടെയും പുറം ഭാഗത്തുവെച്ച്, ആ [...]

Read More ..

തയമ്മുമിന്റെ ഫര്‍ളുകള്‍

തയമ്മുമിന്റെ ഫര്‍ളുകള്‍ അഞ്ചാകുന്നു. (1) നിയ്യത്തു ചെയ്യുക. നിസ്കാരത്തെ ഹലാലാ ക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നുവെന്നോ മുസ്വ്ഹഫ് സ്പര്‍ശിക്കാന്‍ വേണ്ടിയെന്നോ മറ്റോ കരുതിയാല്‍ മതി. പക്ഷേ, തയമ്മും ചെയ്യുന്നുവെന്നോ തയമ്മുമിന്റെ ഫര്‍ളിനെ വീട്ടുന്നുവെന്നോ കരുതിയാല്‍ മതിയാവുകയില്ല. മാത്രമല്ല, അശുദ്ധിയെ നീക്കുന്നുവെന്നു കരൂതിയാലും മതിയാവുകയില്ല. കാരണം തയമ്മും കൊണ്ട് അശുദ്ധി നീങ്ങുക യില്ല. അതുകൊണ്ടാണ് തയമ്മും ചെയ്തവന് വെള്ളം ഉപയോഗിക്കാന്‍ സാധിച്ചാല്‍ തയമ്മും അസാധുവും വുളു നിര്‍ബന്ധവുമാണെന്ന് പറയുന്നത്. തയമ്മുമിന്റെ നിയ്യത്തുകള്‍ മൂന്നു വിധമാണ്. (1) ഫര്‍ളു നിസ്കാരത്തിനുവേണ്ടി [...]

Read More ..

തയമ്മുമിന്റെ ശര്‍ത്വുകള്‍

തയമ്മും വുളുവും കുളിയും അസാധ്യമായവര്‍ക്കുള്ള താല്‍ക്കാലിക ശുദ്ധീകരണമാണ് തയമ്മും. താല്‍ക്കാലിക ശുദ്ധീകരണമാണെന്നതുകൊണ്ട് ഓരോ ഫര്‍ള് നിസ്ക്കാരത്തിനും (അടിസ്ഥാന ഫര്‍ളുകളായ അഞ്ചു സമയത്തെ നിസ്കാരങ്ങള്‍ക്കും നേര്‍ച്ച കൊണ്ട് നിര്‍ബന്ധമാകുന്നവക്കും) ഓരോ തയമ്മും അനിവാര്യമാണ്. എന്നാല്‍ ഒരു തയമ്മും കൊണ്ടു തന്നെ സുന്നത്ത് നിസ്കാരവും മയ്യിത്ത് നിസ്കാരവും എത്രയുമാവാം. തയമ്മുമിന്റെ ശര്‍ത്വുകള്‍ തയമ്മുമിന് നാല് ശര്‍ത്വുകളുണ്ട് (1) നജസില്‍ നിന്ന്് ശുദ്ധിയാവുക. ദേഹത്തില്‍ വിടുതി ചെയ്യപ്പെടാത്ത നജസുണ്ടായിരിെക്ക തയമ്മും സാധുവാകുകയില്ല. (2) സമയമായെന്നറി യുക. ഫര്‍ളോ സമയം നിര്‍ണ്ണയിക്കപ്പെട്ട സുന്നത്തോ [...]

Read More ..