Click to Download Ihyaussunna Application Form
 

 

ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മന: പാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതിന്റെ പാരായണം ഇബാദത്ത് (ആരാധന) ആണ്. ഇത് അര്‍ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ബാധകമാണ്. ഖുര്‍ആന്‍ താവാതുര്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. (അസത്യത്തില്‍ ഒത്തുവരാന്‍ സാധ്യതയില്ലാത്തത്ര ആളുകള്‍ തലമുറയായി കൈമാറി വരുന്നതിനാണ് താവാതുര്‍ എന്ന് പറയുന്നത്). ഖുര്‍ആന്‍ മുഅജിസത്ത് [...]

Read More ..

വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം

റോസാപ്പൂ. എന്തൊരു ചന്തമാണതിന്. തലപുകഞ്ഞ് നീറുകയാണെങ്കില്‍പോലും വിടര്‍ന്നുനില്‍ക്കുന്ന പൂ ഒന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. അതിന്റെ സുഗന്ധവും സൌന്ദര്യവും നമ്മുടെ കണ്ണിലൂടെ, ആത്മാവിലൂടെ കടന്നുപോകും. അതനുഭവിക്കാന്‍ അല്‍പ്പം സൌന്ദര്യബോധമേ ആവശ്യമുളളൂ. ഇതരജീവികളില്‍ നിന്ന് മനുഷ്യരെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത കൂടിയാണല്ലോ സൌന്ദര്യബോധം. എന്നാല്‍ ഈ പുഷ്പ ത്തിന് ചില പോരായ്മകളുണ്ട്. ഒന്ന്: നൈമിഷികത. നശ്വരമാണ് പുഷ്പം. അതെത്ര സുന്ദരിയും മോഹിനിയുമാണെ ങ്കിലും അല്‍പായുസ്സാണ്. രണ്ട്: വിശുദ്ധിഭംഗം. മികച്ച സൌന്ദര്യത്തിന്റെ നിറച്ചാര്‍ത്തു മായി വിടര്‍ന്നുനില്‍ക്കുന്ന പുഷ്പത്തിന്റെ കാണ്ഡം, വേരുകള്‍ [...]

Read More ..

വഹ്യിന്റെ ആരംഭം

നബി (സ്വ) യുടെ വഹ്യി (ദിവ്യബോധനം) ന്റെ ആരംഭം, പ്രഭാതം പോലെ പുലര്‍ന്ന സ്വപ്നങ്ങളായിരുന്നു. ഇത് ഖുര്‍ആന്‍ അവതരണത്തിന്റെ തൊട്ടു മുമ്പുള്ള ആറു മാസക്കാലം നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. അവസാനം തങ്ങള്‍ക്ക് ഏകാന്തവാസം ഇഷ്ടകരമായി. ദിവസങ്ങളോളം ഹിറാഅ് പര്‍വ്വതത്തിന്റെ ഗുഹയില്‍ ഒറ്റക്കിരുന്നു ഇബാദത്ത് (ആരാധന) ചെയ്യുക പതിവായി. ഒരു ദിനം ജിബ്രീല്‍ (അ) പ്രത്യക്ഷപ്പെട്ടു. “ഇഖ്റഅ്” (നീ വായിക്കുക) എന്നു പറഞ്ഞു. തങ്ങള്‍ ‘മാ അന ബിഖാരിഇന്‍’ (ഞാന്‍ വായിക്കുന്നവനല്ല) എന്നു മറുപടി പറഞ്ഞു. ജിബ്രീല്‍ (അ) നബി [...]

Read More ..

ഖുര്‍ആന്‍ മന:പാഠമാക്കല്‍

ഖുര്‍ആന്‍ മനഃപാഠമാക്കല്‍ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫര്‍ള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോള്‍ മുസ്ലിം സമുദായത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരു വിഭാഗം എക്കാലത്തും ഉണ്ടാകണം. മനഃപാഠമാക്കിയ ഒരാള്‍ പോലും ഇല്ലാതെ വന്നാല്‍ ആ കാലഘട്ടത്തിലെ എല്ലാ മുസ്ലിംകളും കുറ്റക്കാരാകും. ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് പല ശ്രേഷ്ഠതകളും ഹദീസുകളില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ തണല്‍ അല്ലാതെ മറ്റൊരു തണല്‍ ഇല്ലാത്ത ദിവസം ഖുര്‍ആന്‍ വാഹകര്‍ അവന്റെ തണലിലായിരിക്കും. ഖുര്‍ആന്‍ വല്ലവനും ഓതി മനഃപാഠമാക്കുകയും അതിലെ ഹലാലിനെ [...]

Read More ..

ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍

ഖുര്‍ആന്‍ പാരായണം വളരെ പുണ്യകരമായ ഒരു ഇബാദത്ത് (ആരാധന) ആണ്. അര്‍ഥം അറിയാതെ പാരായണം ചെയ്താലും പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. നബി (സ്വ) പറയുന്നു: “അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും ഒരു ഹര്‍ഫ് (അക്ഷരം) വല്ലവനും ഓതിയാല്‍ അത് അവന് ഒരു പുണ്യകര്‍മ്മമാണ്. ഒരു പുണ്യകര്‍മ്മത്തിന് പത്തു മടങ്ങ് പ്രതിഫലം ലഭിക്കും. ‘അലിഫ് ലാം മീം’ ഒന്നിച്ചു ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരവും ലാം മറ്റൊരക്ഷരവും മീം വേറെ ഒരക്ഷരവുമാണ്” (തിര്‍മിദി). അപ്പോള്‍ ‘അലിഫ് ലാം [...]

Read More ..

ഖുര്‍ആന്‍ പാരായണ മര്യാദകള്‍

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ താഴെ കൊടുത്ത അദബുകള്‍ (മര്യാദകള്‍) പാലിക്കല്‍ സുന്നത്താണ്. വുളൂഅ് ചെയ്യുക. മിസ്വാക് ചെയ്യുക. നേരത്തെ വുളൂഅ് ചെയ്യുമ്പോള്‍ മിസ്വാക് ചെയ്തിട്ടുണ്ടെങ്കിലും ഖുര്‍ആന്‍ പാരായണ വേളയില്‍ അതു പ്രത്യേകം സുന്നത്തുണ്ട്. വൃത്തിയുള്ള സ്ഥലത്തു വെച്ചായിരിക്കുക. മസ്ജിദ് (പള്ളി) ആണ് ഏറ്റവും ഉത്തമം. ഖിബ്ലക്ക് അഭിമുഖമായി ഭക്തിപൂര്‍വ്വം തല താഴ്ത്തി ഇരിക്കുക. പാരായണം തുടങ്ങുമ്പോള്‍ ‘അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം’ (ശപിക്കപ്പെട്ട പിശാചില്‍ നിന്നു അല്ലാഹുവിനോട് ഞാന്‍ കാവല്‍ തേടുന്നു), ‘ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ (കാരുണ്യകനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ [...]

Read More ..

ഖുര്‍ആന്‍ തുറന്ന വഴി

വിശ്വനാഗരികതകളുടെ ഈറ്റില്ലമായി യൂറോപ്യന്‍ ചരിത്രം പരിചയപ്പെടുത്തുന്ന ഏതന്‍ സിന്,  അറിവ് ദൈവങ്ങളുടെ സ്വകാര്യ സങ്കേതങ്ങളില്‍ നിന്ന് കട്ടെടുക്കപ്പെട്ട നിധിയായിരുന്നു. അറിവു മോഷ്ടിച്ചു മനുഷ്യര്‍ക്കു നല്‍കി എന്ന കുറ്റത്തിന് പ്രോമിത്യൂസ് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്തു. അറിവിന്റെ സൂക്തങ്ങള്‍ അവര്‍ണരുടെ കാതില്‍ പതിഞ്ഞ് അശുദ്ധമാവുന്നതിനെതിരെ ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയായിരുന്നു ഇന്ത്യയിലെ ആര്യന്‍മാര്‍. ഗ്രീക്ക്, ഇന്ത്യന്‍ സംസ്ക്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറിവിനെ ജനകീയമാക്കുന്നതിനു വേണ്ടിയാണ് ഇസ്ലാം നിലകൊണ്ടത്. ലോക നാഗരികതകളെ ക്കുറിച്ചുള്ള താരതമ്യ പഠനം ഒന്നാമതായി അടയാളപ്പെടുത്തുന്ന സത്യം ഇതാണ്. അറിവിന്റെ ജനകീയവത്ക്കരണത്തിനു [...]

Read More ..

ഖുര്‍ആനും സസ്യശാസ്ത്രവും

സസ്യങ്ങളും സസ്യോല്‍പന്നങ്ങളും വിശുദ്ധ ഖുര്‍ആന്റെയും നബിവചനങ്ങളുടെയും പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളെ സംബന്ധിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പണഢിതന്മാര്‍ പ്രയത്നിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലാണ് ആദ്യഘട്ടങ്ങളില്‍ അവര്‍ ഉള്‍ക്കൊള്ളിച്ചത്. നബിവചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ചെടികളെക്കുറിച്ചും ഇ ത്തരം അന്വേഷണങ്ങളുണ്ടായി. ഈന്തപ്പന, ഒലീവ്, മുന്തിരി, മന്ന, ഉറുമാന്‍, അത്തി, കാറ്റാടി, ദേവദാരു, ഇഞ്ചി, ഉള്ളി, പയര്‍, കക്കിരി, തുളസി, കടുക്, കള്ളിമുള്‍ച്ചെടി എന്നിവ ഖുര്‍ആന്‍ പരാമര്‍ശിച്ച ചെടികളില്‍ പെടുന്നു. കൃഷിയെയും കാര്‍ഷിക വിളകളെയും സംബന്ധിച്ചും ഖുര്‍ആനില്‍ [...]

Read More ..

ഖുര്‍ആനും വൈദ്യശാസ്ത്രവും

ആരോഗ്യപരിപാലനവും ചികിത്സയും ഇസ്ലാമിക വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാ ഗമായാണ് വളര്‍ന്നുവന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യപദാര്‍ഥങ്ങളും പാനീയങ്ങളും നിരോധിച്ച ഖുര്‍ആന്‍ “നല്ലതും അനുവദനീയമായതുമേ ആഹരിക്കാവൂ’ എന്ന് അനുശാസിക്കുകയും ചെയ്തു. ശുചിത്വം, വ്യായാമം, വിശ്രമം, ഉപവാസം, മിതഭോജനം, ആരോഗ്യപൂര്‍ണമായ ശീലങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നതാണ് ഇസ്ലാമില്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള ആരാധനകളും അനുഷ്ഠാനങ്ങളും. നിത്യേന അഞ്ചുനേരങ്ങളിലുള്ള പ്രാര്‍ഥന ആത്മാവിനു ശാന്തിയും മനസ്സിന് നവോന്മേഷവും ശരീരത്തിന് ഓജസ്സും നല്‍കുന്നു. വ്രതാനുഷ്ഠാനം ആത്മീയമായ ഉല്‍ക്കര്‍ഷത്തോടൊപ്പം ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണവും ഉറപ്പുവരുത്തുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിര്‍ത്തുന്നതില്‍ ധ്യാനത്തിനും പ്രാര്‍ഥനക്കുമുള്ള [...]

Read More ..

ഖുര്‍ആനും ഭൂമിശാസ്ത്രവും

സമതലവും മരുഭൂമിയും വനങ്ങളും പര്‍വതങ്ങളും സമുദ്രങ്ങളും അരുവികളും കാറ്റും ഭൂമിയുടെ നിരപ്പും സൌന്ദര്യവുമെല്ലാം ഖുര്‍ആന്‍ മുഖേന മുസ്ലിംകള്‍ക്ക് പരിചയമായിത്തീര്‍ന്നു. ഗോളശാസ്ത്രത്തെപ്പോലെ ഭൂമിശാസ്ത്രവും മുസ്ലിം ധിഷണാ ശാലികളെ ആകര്‍ഷിക്കാന്‍ ഇതൊരു കാരണമായി. ഇസ്ലാമിക നാഗരികതയില്‍ ഗോളശാസ്ത്രം കൈവരിച്ചതിനു സമാനമായ പ്രാധാന്യം ഭൂമിശാസ്ത്രത്തിനും ലഭിച്ചു. അറബ് നാടോടി ജീവിതത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന യാത്രയും ഖുര്‍ആന്റെ വിഷയങ്ങളിലൊന്നാണ്. ഭൂമിശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ സഞ്ചാരത്തിനു വലിയ പങ്കുണ്ട്. ഗ്രീഷ്മവും ഹേമന്തവും യാത്രക്ക് എപ്രകാരമാണ് അനുകൂലമായിത്തീരുന്നത് എന്നത് ഖുര്‍ആന്‍ ഒരു ചിന്താവിഷയമായി എടുത്തിടുന്നുണ്ട്. “ഖുറൈശികള്‍ സുരക്ഷിതരാവുന്നതിന്, [...]

Read More ..