Click to Download Ihyaussunna Application Form
 

 

അനസിന്റെ ഉമ്മ

ഒരു ദിവസം അനസിനെയും കൂട്ടി ഉമ്മ നബി(സ്വ)യുടെ സിധിയിലെത്തി. “ബാപ്പ മരിച്ചുപോയ ബാലനാണിവന്‍. തങ്ങള്‍ക്കാവശ്യമായ ഖിദ്മത്തുകള്‍ ഇവനെക്കൊണ്ട് ചെയ്യിപ്പിക്കണം. ഇവന്‍ ഇവിടെ നിാട്ടെ.”
ഉമ്മുസുലൈം തിരിച്ചുപാുേ.
അുമുതല്‍ അനസ് നബി(സ്വ)യുടെ പരിചാരകനായി. ആവശ്യമായ എല്ലാ സേവനങ്ങ ളും ചെയ്തുകൊടുക്കു അനുസരണയുള്ള കുട്ടി. ഊണിലും ഉറക്കിലും നാട്ടിലും മറുനാട്ടിലും സന്തോഷത്തിലും സന്താപത്തിലും നബി(സ്വ)യുടെ ഇഷ്ടത്തിനും പൊരുത്തത്തിനും ഒത്ത് അവന്‍ നിു. പാതിരാത്രിയില്‍ നിസ്കരിക്കാന്‍ വെള്ളം എത്തിച്ചുകൊടുത്തു. ഒരു പതിറ്റാണ്ട് വര്‍ഷം അനസ് നബിക്ക് ഖിദ്മത്ത് ചെയ്തു. നബി(സ്വ)യുടെ സര്‍വ്വ ചലനങ്ങളും അദ്ദേഹം ഒപ്പിയെടുത്തു.
അതിനിടെ പലപ്പോഴും ഉമ്മയെ കാണാന്‍ അനസ് വീട്ടില്‍ വരുമായിരുു. മകന്‍ അച്ചടക്കത്തോടെ നബി(സ്വ)യുടെ ഉത്തമ ശിഷ്യനായി വളരുത് കണ്ട് ഉമ്മ അത്യധികം സ ന്തോഷിച്ചു. ഉമ്മാക്ക് മാത്രമല്ല രണ്ടാനുപ്പ അബൂത്വല്‍ഹക്കും അവനെ വലിയ ഇഷ്ടമാണ്. അനസിന് വേണ്ടതൊക്കെ അവര്‍ വാങ്ങിക്കൊടുത്തു. ചിലപ്പോള്‍ അവന്‍ വീട്ടിലേക്ക് വരുമ്പോള്‍ നബി(സ്വ)യെയും കൂട്ടിവരുമായിരുു.
ഒരിക്കല്‍ നബി(സ്വ) വപ്പോള്‍ ഉമ്മു സുലൈം എന്തോ പലഹാരം ഉണ്ടാക്കിക്കൊടു ത്തു. നബി(സ്വ) അത് കഴിച്ചു. മറ്റൊരുദിവസം നബി(സ്വ) വീട്ടില്‍വു. അല്‍പനേരം കി ടു. ഉച്ചനേരമായിരുു. നബി(സ്വ) ഉറങ്ങിപ്പോയി. അപ്പോള്‍ തിരുശരീരം വിയര്‍ത്തൊലിച്ചു. ഇതുകണ്ട ഉമ്മുസുലൈം ഓടിച്ച്െ ആ വിയര്‍പ്പുകണങ്ങള്‍ വടിച്ചെടുത്ത് ഒരു കുപ്പിയിലാക്കി. നബി(സ്വ) ചോദിച്ചു:
“’എന്തിനാ ഇത് ഉമ്മുസുലൈം?’”
‘ഞാനിത് ബറകതിന് വേണ്ടി എടുത്തതാണ്’. ഉമ്മുസുലൈം മറുപടിപറഞ്ഞു.
നബി(സ്വ) വരു ദിവസങ്ങളില്‍ വീട്ടില്‍ വലിയ സന്തോഷമായിരുു. ഒരു ആഘോ ഷം കണക്കെ അവര്‍ നബി(സ്വ)യെ സ്വീകരിച്ചു. ഒരുദിവസം വപ്പോള്‍ കാരക്കയും നെയ്യും കൊണ്ടുവു വെച്ച് നബി(സ്വ)യെ സല്‍ക്കരിച്ചു. നബി(സ്വ) അത് കഴിച്ചില്ല.
‘എനിക്കുവേണ്ട. അതൊക്കെ അവിടെ കൊണ്ടുപോയി വെച്ചോളൂ. ഞാന്‍ നോമ്പ് നോറ്റിട്ടുണ്ട്’. നബി(സ്വ) പറഞ്ഞു.
ശേഷം നബി(സ്വ) എഴുറ്റുേ വീടിന്റെ ഒരു മൂലയില്‍ ചുെ സുത്ത് നിസ്കരിച്ചു. വീട്ടുകാര്‍ക്കും ഉമ്മുസുലൈമിനും വേണ്ടി പ്രത്യേകം ദുആ ചെയ്തു. അപ്പോള്‍ ഉമ്മു സുലൈം പറഞ്ഞു:
‘എനിക്കൊരു സാധുകുട്ടിയുണ്ട്. ഒുമില്ലാത്തവനാണവന്‍. അവനുവേണ്ടി ദുആ ചെയ് താലും’.
അതാരാണ്െ നബി(സ്വ) ചോദിച്ചു.
‘താങ്കളുടെ ഖാദിം അനസ് ത’.
അപ്പോള്‍ നബി(സ്വ) അനസിനുവേണ്ടി ദുആ ചെയ്തു.
‘അല്ലാഹുവേ, അവന് ധനവും സന്താനങ്ങളും നല്‍കി ബറകത് ചെയ്യണമേ’.
അനസ് പറയുു:
നബി(സ്വ)യുടെ ആ പ്രാര്‍ഥന ഫലിച്ചു. അന്‍സ്വാരികളില്‍ വലിയ ധനവാന്‍ ഞാനായി. നല്ല ഐശ്വര്യമുണ്ടായി. ഒരുപാട് കുഞ്ഞുങ്ങളും ജനിച്ചു.
ഉമ്മായുടെ ധൈര്യംകണ്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ വീ ട്ടില്‍ ചെപ്പോള്‍ ഉമ്മായുടെ മുഖത്ത് വലിയ സന്തോഷം കണ്ടു. എനിക്ക് കാര്യം പിടികിട്ടിയില്ല. ഉമ്മായുടെ വയര്‍ വീര്‍ത്തിട്ടുണ്ടായിരുു. ഉമ്മ പറഞ്ഞു: ‘മോനേ, നിനക്ക് ഒരു അനുജന്‍ ജനിക്കാന്‍ പോകുു’.
എനിക്ക് വലിയ സന്തോഷമായി. ഹോ. കളിക്കാനും ചിരിക്കാനും ഒരു കൂട്ടുകാരന്‍ ഉ ണ്ടാകുമല്ലോ. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉമ്മ പ്രസവിച്ചു. അബൂത്വല്‍ഹ അവന് അബൂഉമൈര്‍ എ് ഓമനപ്പേരിട്ടു. ഉപ്പ അവന് പല കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്തിരുു. ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുു അവനെ. ഒരുദിവസം അവന് സുഖമില്ലാതായി. അബൂത്വല്‍ഹ(റ) അ് തോട്ടത്തിലോ മറ്റോ പോയതായിരുു. രോഗം മൂര്‍ച്ഛിച്ചു. എ നിക്കു വലിയ സങ്കടമായി. ഉമ്മ അവനെ തുണികൊണ്ട് മൂടി. റൂമില്‍ ഒരിടത്ത് കിടത്തി. അവന്‍ മിണ്ടുില്ല. ശ്വാസം വലിക്കുില്ല.

‘ഉമ്മാ, അബൂഉമൈര്‍ എന്താ ഒും മിണ്ടാത്തത്?’
‘അവന്‍ ഉറങ്ങുകയാണ് മോനേ, ബാപ്പ വരുമ്പോള്‍ നീ അവനെപ്പറ്റി ഒും പറയരുത് കെട്ടോ?’
ശരി. ഞാന്‍ ഒും പറയില്ല. അബൂത്വല്‍ഹയുടെ ആദ്യത്തെ കമണിയായിരുു അവന്‍. നബി(സ്വ) വരുമ്പോഴൊക്കെ അവനെ കളിപ്പിക്കാറുണ്ടായിരുു. അവന് വല്ല വിഷമവും പറ്റിയ്െ അറിഞ്ഞാല്‍ അവന്റെ ഉപ്പ അത് സഹിക്കില്ല. പക്ഷേ, എന്റെ കുഞ്ഞനുജന്‍ ഉറങ്ങുകയാണ്. അവസാനത്തെ ഉറക്കം, ഒരിക്കലും ഉണരാത്ത ഉറക്കം. ഉമ്മായുടെ ഒരു ധൈര്യം കണ്ടോ? അവന്‍ മരിച്ചതാണ്. പക്ഷേ, ഉമ്മ അതിന്റെ പേരില്‍ വിലപിക്കുില്ല. അവന്റെ മയ്യിത്ത് കുളിപ്പിച്ചു. ചെവിയിലും നാസികാദ്വാരങ്ങളിലും പഞ്ഞിവെച്ച് കഫന്‍ ചെയ്ത് പുതച്ചുമൂടി കിടത്തിയിരിക്കുകയാണ്.
രാത്രി വളരെ വൈകിയാണ് അബൂത്വല്‍ഹ വത്. വപാടേ ഉമ്മുസുലൈം ഭക്ഷണം വിളമ്പി.  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അബൂത്വല്‍ഹ കുട്ടിയെ അന്വേഷിച്ചു.
അബൂ ഉമൈര്‍ എവിടെ?
നിങ്ങള്‍ ഭക്ഷണം കഴിക്കൂ, അവന്‍ അവിടെ കിടപ്പുണ്ട്.
അദ്ദേഹം പി ഒും മിണ്ടിയില്ല. രണ്ടുപേരും ശയനമുറിയിലേക്ക് നീങ്ങി. ഇരുവരും ഒരുമിച്ചുകിടു. ശാരീരികബന്ധം പുലര്‍ത്തി. വിശ്രമിച്ചു കിടക്കുമ്പോള്‍ ഉമ്മുസുലൈം തലയിണമന്ത്രം തുടങ്ങി:
‘അബൂത്വല്‍ഹാ’
‘ങ്ഹൂം’
‘ഞാനൊരു കാര്യം ചോദിക്കട്ടെ.’
‘ചോദിച്ചോളൂ.’
നാം ഒരു വീട്ടുകാരനോട് വല്ല സാധനവും വായ്പ വാങ്ങിയാല്‍ അവര്‍ തിരിച്ചുചോദിക്കുമ്പോള്‍ കൊടുക്കണ്ടേ? തീര്‍ച്ചയായും. അത് മടക്കിക്കൊടുക്കണം. എങ്കില്‍ താങ്കള്‍ ക്ഷമിക്കണം. അല്ലാഹു നമ്മെ ഏല്‍പ്പിച്ച സമ്പത്തായിരുു നമ്മുടെ മകന്‍ അബൂഉമൈര്‍. അവനെ അല്ലാഹു തിരിച്ചുവിളിച്ചിട്ടുണ്ട്.
‘ഇാലില്ലാഹി…..’
അബൂത്വല്‍ഹക്ക് പരിഭ്രാന്തിയായി. അദ്ദേഹം ഒരുവിധം നേരം വെളുപ്പിച്ചു. കുളിച്ചുശുദ്ധിയാകുവാന്‍ പോലും കാത്തുനില്‍ക്കാതെ നബി(സ്വ)യുടെ ചാരത്തേക്കോടി. നട സംഭവങ്ങളൊക്കെ നബിയോട് വിവരിച്ചു. നബി(സ്വ) ഉമ്മുസുലൈമിന്റെ ധൈര്യത്തെ പ്രശംസിച്ചു. അവിടെന്ി പ്രാര്‍ഥിച്ചു: ‘നിങ്ങള്‍ രണ്ടുപേരും ആ രാത്രിയില്‍ ബന്ധപ്പെട്ടതില്‍ ബറകത് ചെ യ്യട്ടെ’.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഉമ്മായുടെ വയര്‍ കൂടുതല്‍ കൂടുതല്‍ വീര്‍ത്തുവു. അനസിന് സമാധാനമായി. ഇനിയും ഉമ്മ പ്രസവിക്കുമല്ലോ. കുറച്ചുനാളുകള്‍ക്കുശേഷം ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. രാത്രിയാണ് ഉമ്മ പ്രസവിച്ചത്. നേരം വെളുത്തപ്പോള്‍ അവനെ എന്റെ കയ്യില്‍ തിട്ടു പറഞ്ഞു:
എടാ അനസേ, നീ ഇവനെ നബി(സ്വ)യുടെ സിധിയില്‍ കൊണ്ടുപോയി മധുരം നല്‍കാന്‍ അപേക്ഷിക്കണം. ഞാന്‍ കൊണ്ടുപോയി. നബി(സ്വ) കാരക്ക ചവച്ചു വായില്‍ വെച്ചു കൊടുത്തു. കുഞ്ഞ് അത് നുണഞ്ഞു. അബ്ദുല്ല എ പേര് വിളിച്ചു.
അബ്ദുല്ല വലുതായി. വിവാഹം ചെയ്തു. സന്താനങ്ങളുണ്ടായി. അവരെല്ലാം ഖുര്‍ആന്‍ മനഃപാഠമാക്കിയവരായി. നബി(സ്വ)യുടെ ആ പ്രാര്‍ഥന ഫലിച്ചു. അതിനൊക്കെ കാരണക്കാരി യഥാര്‍ഥത്തില്‍ ഉമ്മുസുലൈം ത. ഉമ്മയുടെ തന്ത്രങ്ങള്‍ മാത്രം. അബൂത്വല്‍ ഹായുടെ ഭാഗ്യം. അനസിന്റെ ഉമ്മയുടെയും.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍