ലേഖനങ്ങള്‍

ലേഖനങ്ങള്‍

അല്ലാഹുവിലുള്ള വിശ്വാസം

വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്. അതിനാല്‍ സൃഷ്ടികളെ മനസ്സിലാക്കുന്ന പോലെ, അവന്റെ സത്തയെ ദർശിച്ചോ മറ്റോ ഗ്രഹിക്കാൻ പറ്റിയതല്ല. അവനെ മനസ്സിലാക്കുന്നത് അവന്റെ ദാത്ത്(സത്ത)യുമായി വേറിടാത്ത, -പിരിയാത്ത- വിശേഷണങ്ങള്‍ മനസ്സിലാ ക്കിയാണ്. ആ വിശേഷണങ്ങളുടെ വിപരീതങ്ങൾ ഒരു നിലക്കും അവനില്‍ ഗണിക്കാൻ പറ്റിയതുമാകില്ല. അപ്പോള്‍ അവന്റെ ദാത്തിയായ ഇരുപത് വിശേഷണങ്ങളും അവയുടെ വിപരീതങ്ങളും ഗ്രഹിക്കുമ്പോൾ ഗ്രഹിക്കപ്പെടുന്ന സത്തയാണ് അല്ലാഹു [...]

Read More ..

അജ്മീരിലെ പനിനീര്‍പൂക്കള്‍

തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്.

Read More ..

യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്

ഭാര്യ, മകന്‍, മകള്‍, പെങ്ങള്‍ നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. (1.) വീട്ടില്‍ പരസ്പരം ദര്‍ശനം ഹലാലായവരെ മാത്രം പ്രവേശിപ്പിക്കുക. ഭര്‍തൃകുടുംബാംഗത്തെയോ ഭാര്യ കുടുംബാംഗത്തെയോ പോലും ശരീഅത്തിന്റെ വീക്ഷണത്തില്‍ അന്യത്വമുണ്ടെങ്കില്‍ വീട്ടിനകത്ത് കയറ്റരുത്. പുറത്ത് നിന്ന് മാത്രം ചോദിക്കുക, വാങ്ങുക, സംസാരിക്കുക. അമുസ്ലിം യുവാക്കള്‍ക്ക് മുസ്ലിം വീട്ടല്‍ ടി.വി. കാണാന്‍ വരുന്നതിന് പാസ്സ് നല്‍കിയിരുന്നു എന്നാണ് നാദാപുരം സംഭവങ്ങളിലെ വെളിപ്പെടുത്തലുകളിലൊന്ന്. (2) സെക്സ് കൃതികള്‍, കാസറ്റുകള്‍, സി.ഡികള്‍, നെറ്റ് സംവിധാനങ്ങള്‍ക്കെതിരെ കുടുംബത്തില്‍ യുദ്ധം പ്രഖ്യാപിക്കുക. ഇന്റര്‍നെറ്റ് [...]

Read More ..

ഉറുക്ക്, മന്ത്രം, ഏലസ്സ്

ഉറൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു: “ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284). ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ [...]

Read More ..

സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം

സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന്‍ അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി, സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്‍കുന്ന ഹദീസ് [...]

Read More ..

പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍

ഖുര്‍ആനും തിരുസുന്നതും മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അനുശാസിച്ച സ്ഥലം സ്വന്തം വീടാണ്. വീട്ടിലുള്ള നിസ്കാരത്തിന് വര്‍ദ്ധിച്ച പ്രതിഫലവും ലഭിക്കുന്നു. പള്ളിയിലുള്ള നിസ്കാരത്തിന് സ്ത്രീക്ക് പ്രത്യേക പ്രതിഫലം ലഭ്യമല്ല. പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ച ഉമ്മുഹുമൈദഃ(റ)നോട് നബി (സ്വ) പറഞ്ഞത് നീ വീടിന്റെയുള്ളിന്റെയുള്ളില്‍ നിസ്കരിക്കലാണ് ഗുണകരവും പ്രതിഫലാര്‍ഹവുമെന്നാണ്. ഇക്കാര്യം ഹദീസ് വ്യക്തവും സുദൃഢവുമാണ്. സ്ത്രീകള്‍ക്ക് വീടിനേക്കാള്‍ നല്ലത് പള്ളിയാണെന്ന് നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ഗുണം വീടാണെന്ന് നബി(സ്വ) പഠിപ്പിച്ചു. അത് മറികടന്ന് സ്ത്രീകളെ [...]

Read More ..

ക്ലോണിങ് മനുഷ്യനിന്ദനം

ഭൌതിക പദാര്‍ഥങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയുമെന്ന പോലെ മനുഷ്യനെ കേവല പരീക്ഷണ വസ്തുവാക്കുന്ന ഒരു പ്രവര്‍ത്തനമാണു ക്ളോണിങ്. കാരണം, ക്ലോണിങ്ങില്‍ പലപ്പോഴും വൈകൃതങ്ങളും വൈരൂപ്യങ്ങളും സംഭവിക്കാറുണ്ട്. 1962-ല്‍ ഡോ. ജോണ്‍ ഗര്‍ഡന്‍ ജന്തുവര്‍ഗത്തിലെ ആദ്യത്തെ ക്ലോണിങ് സാധിച്ചതു തവളകളിലായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പരീക്ഷണങ്ങളില്‍ ഒരു ശതമാനം മാത്രമാണു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തവളകളായി വിജയം വരിച്ചത്. ഡോ.എ.എന്‍. നമ്പൂതിരി എഴുതുന്നു: ന്യൂക്ളിയസ് മാറ്റിവെയ്ക്കപ്പെട്ട അണ്ഡങ്ങളില്‍ ഒരു ശതമാനം മാത്രമേ ഈ വിധം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തവളകളായിത്തീര്‍ന്നുള്ളൂ. ബാക്കിയുളളതില്‍ ഒരു വിഭാഗം [...]

Read More ..

സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍

വളരെ അപൂര്‍വ്വമായി ചില സമരൂപ ഇരട്ടകള്‍ ശരീരങ്ങള്‍ തമ്മില്‍ പലരീതിയില്‍ ഒട്ടിപ്പിടിച്ച നിലയില്‍ ഉണ്ടാവാറുണ്ട്. ഇത്തരം ഇരട്ടകളെ സയാമീസ് ഇരട്ടകള്‍ (ടശമാലലെ ഠംശി), സംയുക്ത ഇരട്ടകള്‍ (ഇീിഷീശിലറ ഠംശി) എന്നൊക്കെ വിളിച്ചുവരുന്നു. ഇത്തരം ഇരട്ടകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്നിരിക്കുകയും ചില അവയവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. സംയോജനം സാധാരണ, ഉടലിലോ തലയുടെ മുന്‍ഭാഗത്തോ പിന്‍ഭാഗത്തോ വശങ്ങളിലോ ആയിരിക്കും. സയാമീസ് ഇരട്ടകള്‍ രണ്ടുവിധമുണ്ട്. ഒന്ന്, പ്രതിസമതയുള്ള സയാമീസ് (ട്യാാലൃശരമഹ ടശമാലലെ ഠംശി). സംയോജനം നടന്ന ഭാഗമൊഴിച്ചു മറ്റുഭാഗങ്ങളിലെല്ലാം സാധാരണ നിലയിലുള്ള ഇരട്ടകളാണിവ. [...]

Read More ..

സംശയത്തിന്റെ കരിനിഴല്‍

ക്ലോണെയ്ഡ് പ്രസിഡന്റ് ‘ബ്രിജിത്ത് ബോയ്സ്ലിയല്‍’ പലതും അവകാശപ്പെടുകയുണ്ടായി: “താന്‍ മറ്റു ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ അഞ്ചുശിശുക്കളെ ക്ലോണ്‍ ചെയ്തിട്ടുണ്ട്. അതില്‍ പ്രഥമ ക്ലോണ്‍ ശിശുവാണ് ഹവ്വാ. മറ്റുനാല്‍വര്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കകം ജന്മം കൊള്ളും. വേറെ ഇരുപതു ശിശുക്കളെ ക്ളോണ്‍ ചെ യ്യാനുള്ള ശ്രമം 2003 ജനുവരിയില്‍ തന്നെ പൂര്‍ത്തിയാകും. മാത്രമല്ല, മരണപ്പെട്ട രണ്ടു കുട്ടികളുടെ കാര്‍ബണ്‍ കോപ്പികള്‍, അവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചു തയ്യാറാക്കുന്നുണ്ട്. “31 കാരിയായ അമേരിക്കന്‍ സ്ത്രീയാണ് ജന്മം കൊണ്ട ഹവ്വായുടെ മാതാവ്. അവരുടെ ചര്‍മ [...]

Read More ..

ജനിതക ശാസ്ത്രം

സന്താനങ്ങള്‍ മാതാപിതാക്കളുടെ വംശപാരമ്പര്യം നിലനിര്‍ത്തുകയും അതോടൊപ്പം ചില വ്യതിയാനങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെ സ്വഭാവ വിശേഷങ്ങള്‍ സന്താനങ്ങളിലേക്കു പകരുന്ന പ്രക്രിയക്കാണ് വംശപാരമ്പര്യം (ഒലൃലറശ്യ) എന്നു പറയുന്നത്. മാതാപിതാക്കളില്‍ നിന്നു ഭിന്നമായി സന്താനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്വഭാവ വിശേഷങ്ങള്‍ക്കു വ്യതിയാനങ്ങള്‍ (ഢമൃശമശീിേ) എന്നും  പറയുന്നു. ഈ വംശ പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന ജീവ ശാസ്ത്രശാഖയാണ് ജനിതക ശാസ്ത്രം (ഏലിലശേര). കൃഷി, മൃഗസംരക്ഷണം, വൈദ്യ ശാസ്ത്രം- തുടങ്ങിയ മേഖലകളില്‍ ജനിതകശാസ്ത്രം സൃഷ് ടിച്ച വിപ്ളവകരമായ മാറ്റങ്ങള്‍ മനുഷ്യരാശിക്കു വലിയ അനുഗ്രഹമായിത്തീര്‍ന്നിട്ടുണ്ട്. [...]

Read More ..
1 2 3