Click to Download Ihyaussunna Application Form
 

 

നബിദിനം

നബിദിനം

നബിദിനാഘോഷം പ്രമാണങ്ങളില്‍

ലോകത്തിന് അനുഗ്രഹമായി ജനിച്ച മഹാ വ്യക്തിത്വം മുഹമ്മദ് നബി (സ്വ) യുടെ പിറന്നാളിലുള്ള സന്തോഷ പ്രകടനമാണ് മൌലിദാഘോഷം. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു. പ്രവാചകന്മാരുടെ ജന്മവും ജീവിതവുമെല്ലാം ഒരു തരം അലര്‍ജിയോടെ കാണുന്നവരുണ്ടാകാം. മക്കയിലെ അബൂജഹ്ല്‍ ഈ കൂട്ടത്തിലായിരുന്നു. നബിദിനാഘോഷത്തിന് ലോക മുസ്ലിംകളുടെ അംഗീകാരമുണ്ട്. മുസ്ലിം ലോകത്തിന്റെ ‘ഇജ്മാഅ” തള്ളിപ്പറയുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. മൌലിദില്‍ നടക്കുന്നത് മദ്ഹ് കീര്‍ത്തനവും അന്നദാനവും മറ്റ് സല്‍ക്കര്‍മങ്ങളുമാണ്. ഇതെല്ലാം [...]

Read More ..

മദീനത്തുര്‍റസൂല്‍

മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി പണ്ഢിതന്മാര്‍ മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരില്‍ ഏറ്റം പ്രസിദ്ധനാണ് അല്ലാമാ അലി സംഹൂദി (ഹിജ്റ 844?-911). അദ്ദേഹം മൂന്നു ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റം വിഖ്യാതമായത് ‘വഫാഉല്‍ വഫാ’ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഇവ്വിഷയത്തില്‍ ഏറ്റം ആധികാരികമായി ഗണിച്ചു വരുന്നു. കാരണം മൂന്നു ലക്ഷം ഹദീസ് മനഃപാഠമുള്ള ഈ ശാഫിഈ പണ്ഢിതന്‍ മുഫ്തിയും, മുദരിസുമായി മദീനയില്‍ വളരെക്കാലം താമസിച്ചിട്ടുണ്ട്. ശൈഖ് സംഹൂദി ഈ ഗ്രന്ഥത്തില്‍ മദീനാ പട്ടണത്തിന് ഖുര്‍ആന്‍, ഹദീസ്, പൂര്‍വ്വവേദങ്ങള്‍, [...]

Read More ..

മൌലിദ് എന്നാല്‍ എന്ത്?

മൌലിദ്’ ഇത് അറബി പദമാണ്. ഭാഷയില്‍ ജന്മ സമയം, ജന്മ ദിവസം മുതലായ അര്‍ഥങ്ങളുണ്ട്. മുസ്ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ ഇതാണ്. ‘അല്ലാഹുവിന്റെ അനു ഗ്രഹവും സാമീപ്യവും നേടിയ മഹ്ത്മാക്കളെ സ്നേഹാദരവോടെ സ്മരിച്ചു അവരുടെ സംഭവബഹുലവും സദാചാര സംപുഷ്ടവുമായ ജീവിതത്തിന്റെ സ്തുതി കീര്‍ത്തന ങ്ങള്‍ പദ്യമോ ഗദ്യമോ പദ്യഗദ്യ സമ്മിശ്രമോ ആയി അവതരിപ്പിക്കുക.’ ഇതാണ് സുന്നി കള്‍ പറയുന്ന മൌലിദ്. മൌലിദും മൌലിദാഘോഷവൂം രണ്ടാണ്. മഹാത്മാക്കളുടെ ജന്മത്തില്‍ ആഘോഷം പ്രക ടിപ്പിക്കല്‍ മൌലിദാഘോഷമാണ്. രണ്ടിനും ഖുര്‍ആനിലും സുന്നത്തിലും തെളിവുണ്ട്. [...]

Read More ..

അബൂലഹബും ഥുവൈബയും

അബൂലഹബിന് അനുഗ്രഹം ലഭിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും, നബി (സ്വ) യുടെ ജന്മവാര്‍ത്ത അറിയിച്ച സമയം അബൂലഹബ് ഒരു അടിമ സ്ത്രീയെയും മോചിപ്പിച്ചിട്ടില്ല, പ്രത്യുത ഥുവൈബയുടെ മോചനം നടന്നത് പ്രവാചകന്റെ മക്ക യില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് ശേഷം മാത്രമാണെന്നും മൌലിദ് വിരോധികള്‍ പലപ്പോഴും തട്ടിവിടാറുണ്ട്. എന്നാല്‍, സാക്ഷാല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ പുത്രനും തന്റെ ഏറ്റം അറിയപ്പെട്ട ശിഷ്യനും, ബദ്റുല്‍ അഅ്ലാം എന്ന ഓമനപ്പേരില്‍ ഇവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് [...]

Read More ..

റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല

മൌലിദാകാം, ആഘോഷവുമാവാം, കാമ്പയിനാല്‍ ബഹുകേമവും. പക്ഷേ, റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടന് ഇവയൊന്നും പാടില്ല. പാടില്ലാപാര്‍ട്ടികള്‍ ഇന്നെത്തിനില്‍ക്കുന്നതിവിടെയാണ്. തിങ്കളാഴ്ച നോമ്പ് സംബന്ധിച്ചു പറഞ്ഞ ഹദീസ് നബിദിനത്തിന് ഇസ്ലാമില്‍ പ്രാധാന്യമുണ്‍ടെന്ന് തെളിയിക്കുന്നു. തിങ്കളാഴ്ചയുടെ പ്രാധാന്യമായി ഹദീസില്‍ രണ്‍ടു കാര്യമാണ് നബി(സ്വ)പറഞ്ഞത്. ഒന്ന് ‘എന്റെ ജന്മദിനം’, രണ്‍ണ്ട് വഹ്യ് അവതരിച്ചുവെന്നത്. ഇപ്പോള്‍ നബിയുടെ ജന്മം കൊണ്‍ട് തിങ്കളാഴ്ചക്കു പ്രാധാന്യം ലഭിച്ചുവെന്നത് തീര്‍ച്ചയാണ്. ഇത് എങ്ങനെയാണ് നിഷേധിക്കുക? തിങ്കളാഴ്ച ഈ നിലയില്‍ പ്രാധാന്യമുള്ള ദിവസമാണ് എന്നത് തന്നെയാണ് അത് ആഘോഷിക്കാന്‍ അര്‍ഹമായതും. ഈ [...]

Read More ..

പുണ്യദിനാഘോഷങ്ങള്‍

പുണ്യദിനങ്ങള്‍ ആഘോഷിക്കുകയെന്നത് ജാതി മത ഭേതമന്യെ നടപ്പുള്ള കാര്യമാണ്. രാഷ്ട്രങ്ങള്‍ സ്വാതന്ത്യ്ര ദിനമാഘോഷിക്കുന്നു, പാര്‍ട്ടികള്‍ നേതാവിന്റെ ദിനം ആചരി ക്കുന്നു. ബഹുമുഖ വ്യക്തിത്വമുള്ള മഹാന്മാരുടെ സ്മരണക്കായി വിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഒഴിവനുവദിക്കുന്നു. രാജ്യ വ്യാപകമായ പ്രകടനങ്ങള്‍ നട ത്തുന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ ഇത്തരം ആ ഘോഷങ്ങള്‍ ഇസ്ലാമിക വീക്ഷണത്തില്‍ അനുവദനീയമാണോ? ഇവക്ക് ഇസ്ലാം പ്രോത്സാഹനം നല്‍കിയിട്ടുണ്ടോ?. അല്ലാഹു പറയുന്നു. “മനുഷ്യരെ ! നിങ്ങള്‍ക്ക്, നിങ്ങളുടെ നാഥനില്‍ നിന്ന് ഹൃദയാന്തര രോഗങ്ങള്‍ക്ക് ചികിത്സയും, നിര്‍ദ്ധേശവും സത്യ [...]

Read More ..

പാക്ഷികങ്ങള്‍ കഥപറയുന്നു

ഇപ്പോള്‍ നബിദിനം കൊണ്ടാടല്‍ അനാചാരമാണെന്നും ശിര്‍ക്കാണെന്നും റസൂല്‍(സ്വ) ന്റെ പേരില്‍ ഒരു യാസീന്‍ ഓതിയാല്‍ കാഫിറായിപ്പോകുമെന്നും മറ്റും നോട്ടീസുകള്‍, പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ വഴിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പതിഷ് ണുക്കളുടെ പഴയ നേതാക്കളായ മൌലവിമാര്‍ നബിദിനം കൊണ്ടാടല്‍ മുസ്ലിംകളുടെ കടമയാണെന്നു പ്രചരിപ്പിച്ചവരും മൌലിദ് ഓതിച്ചു അന്നദാനം നല്‍കിയവരും ആയിരു ന്നുവെന്നു ഇന്നത്തെ കുട്ടികള്‍ക്ക് അറിയുകയില്ല. അതിനാല്‍ ആ കൂട്ടരുടെ പഴയ പ്രസിദ്ധീകരണങ്ങളില്‍ നിന്നും അല്‍പം ചില ഉദ്ധരണികള്‍ താഴെ ചേര്‍ക്കാം. 1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍ 12ന് കേരള [...]

Read More ..

മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?

(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3). [...]

Read More ..

മക്കാ വിജയം

മുസ്ലിംകളും ശത്രുക്കളും ഹുദൈബിയ്യയില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു പ്രധാന വ്യവസ്ഥയായിരുന്നു മക്കയിലെ ഏത് ഗോത്രങ്ങള്‍ക്കു വേണമെങ്കിലും രണ്ടാലൊരു പക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന്. ഇപ്രകാരം കുടിപ്പകക്കാരില്‍ പ്രധാനികളായ ബനൂബക്ര്‍ ഗോത്രം ശത്രുക്കളോടും ബനൂഖുസാഅ മുസ്ലിംകളോടും സഖ്യത്തിലായി. ഒത്തുതീര്‍പ്പ് കഴിഞ്ഞു രണ്ടു വര്‍ഷമേ ആയുള്ളൂ. എട്ടു വര്‍ഷം ബാക്കിയിരിക്കേ, ബനൂബക്ര്‍ ഗോത്രം ശത്രുക്കളുടെ സഹായത്തോടെ മുസ്ലിം സഖ്യകക്ഷിയായ ബനൂഖുസാഅയെ അക്രമിക്കുകയും ഇരുപത്തിമൂന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തു (ഇബ്നുഹിശാം, 4/31). ബനൂഖുസാഅ പ്രതിനിധി മദീനയിലെത്തി വിവരം പറഞ്ഞപ്പോള്‍ പ്രവാചകര്‍ അക്ഷരാര്‍ഥത്തില്‍ മനംനൊന്തു [...]

Read More ..

അറേബ്യ : ഭൂതവും വര്‍ത്തമാനവും

ഏഷ്യാ വന്‍കരയുടെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന വിസ്തൃത ഭൂഖണ്ഡമാണ് അറേബ്യ. 30,07,305 ച.കി.മീ. വിസ്തീര്‍ണ്ണം കണക്കാക്കപ്പെടുന്നു. ആദ്, സമൂദ്, ജുര്‍ ഹൂം എന്നിവര്‍ ഇവിടുത്തെ പൌരാണിക ഗോത്രങ്ങളായിരുന്നു. ഒട്ടനവധി കാലം മു മ്പുള്ള ചരിത്രം ഏറെക്കുറെ വിശ്വസനീയമായ വിധത്തില്‍ അറേബ്യക്കായി എഴുതപ്പെട്ടിട്ടുണ്ട്. അജ്ഞാനകാലം എന്നു വിശേഷിപ്പിക്കപ്പെട്ട കാലത്തെ രചനകള്‍, അറബികള്‍ മനഃപാഠമാക്കിവച്ച നാടോടിക്കഥകള്‍, ഐതിഹ്യങ്ങള്‍, ഹിറോഡോട്ടസ്, പ്ളീനി എന്നീ യൂറോപ്യന്മാരുടെ രചനകള്‍, പാശ്ചാത്യ സഞ്ചാരികളുടെ വിവരണങ്ങള്‍ തുടങ്ങിയ നിരവധി ചരിത്ര സ്രോതസ്സുകള്‍ അറേബ്യയെ പരിചയപ്പെടുത്തുന്നതായിട്ടുണ്ട്. വ്യവസായ വാണിജ്യ രംഗങ്ങളിലും [...]

Read More ..
1 2 3 4