Click to Download Ihyaussunna Application Form
 

 

ഹജ്ജ്

ഹജ്ജ്

മദീനയിലെ കിണറുകള്‍

നബി(സ്വ)ഉപയോഗിച്ചതും അവിടുന്ന് ബറകത് ചൊരിഞ്ഞതുമായ നിരവധി കിണറുകള്‍ മദീനയിലുണ്ട്. പൂര്‍വ്വകാല വിശ്വാസികള്‍, നബി(സ്വ) തുപ്പുകയും വുളൂഅ് ചെയ്യുകയും കുളിക്കുകയും ചെയ്ത ഇത്തരം കിണറുകള്‍ സംരക്ഷിക്കുകയും അതിലെ വെള്ളം ബറകതിനുവേണ്ടി പെരുമാറുകയും ചെയ്തിരുന്നു. ബിഅറുഹാഅ് എന്ന പ്രശസ്തമായ കിണര്‍ മദീനാപള്ളിയുടെ വികസനത്തോടെ അതിനകത്ത് മൂടപ്പെടുകയുണ്ടായി. ചരിത്രപ്രധാനമായ പല കിണറുകളും അടുത്ത കാലത്ത് മൂടപ്പെടുകയും സ്ഥാനം വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. (1) ബിഅ്റു അരീസ്: മസ്ജിദു ഖുബായുടെ നടുവിലുള്ള പടിഞ്ഞാറെ വാതില്‍ കടന്ന് പുറത്തേക്ക് ഏകദേശം അമ്പത് മീറ്റര്‍ അടുത്ത് സ്ഥിതി [...]

Read More ..

മദീനയിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍

മദീനാ മുനവ്വറയിലെ ഓരോ മണല്‍തരിയും ചരിത്രമുറങ്ങുന്ന മണ്ണാണ്. വ്യാപകാര്‍ഥത്തി ല്‍ മദീന മുഴുവന്‍ സന്ദര്‍ശന സ്ഥാനമാണ്. എന്തെങ്കിലും ഒരു ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഓരോ ദിക്കുകളും. മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലക്ക് സ്മാരകങ്ങളുടെയും ചരിത്രസ്ഥാനങ്ങളുടെയും കലവറയാണ് മദീനാ ശരീഫ്. മദീനായുടെ ഊടും വഴിയും ഇക്കാലത്ത് ചരിത്ര ഗവേഷകര്‍ വിശകലന വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ പൂര്‍വ്വകാല മുസ്ലിംകള്‍ കാണിച്ച ചരിത്രബോധം ഈയടുത്ത കാലത്ത് കാണിക്കാതെ പോയതിനാല്‍ മദീനയിലെ അത്യപൂര്‍വ്വമായ പല ചരിത്രസ്മാരകങ്ങളും അപ്രത്യക്ഷമാവുകയും നാമാവശേഷമാവുകയും ചെയ്തിരിക്കുന്നു. ഇടക്കാലത്ത് ഫഹദ് ഭരണകൂടം [...]

Read More ..

തിരുസമക്ഷത്തിങ്കലേക്ക്

മദീനയിലെത്തിയാല്‍ ഏറെ താമസിയാതെ മസ്ജിദുന്നബവിയിലേക്ക് വരാം. വളരെ ഉല്‍കൃഷ്ടമായ ആഗ്രഹവും അഭിലാഷവും വെച്ച് പതിറ്റാണ്ടുകളായി താലോലിച്ച സ്വപ്നം ഇതാ പൂവണിയുകയാണ്. ഹബീബായ റസൂലുല്ലാഹി(സ്വ)യുടെ ആദരണീയ സമക്ഷത്തിങ്കല്‍ ചെന്ന് നേരിട്ടൊരു സലാം പറയാനുള്ള മുഹൂര്‍ത്തം സഫലമാവുകയാണ്. വലതുകാല്‍മുന്തിച്ച് സാധാരണ പള്ളികളില്‍ പ്രവേശിക്കും പ്രകാരം മസ്ജിദുന്നബവിയില്‍ കടന്നുചെല്ലുമ്പോള്‍ അഊദുബില്ലാഹില്‍ അദീം. വബിവജ്ഹിഹില്‍ കരീം…..എന്ന ദുആ (“ദിക്റു ദുആകള്‍”) ഉരുവിടുക.. ബാബു ജിബ്രീലിലൂടെ കടക്കുന്നത് സുന്നത്താണ്. പള്ളിയിലേക്ക് കയറിയ ഉടനെ വിശുദ്ധ റൌളയിലേക്ക് പോയി മിമ്പറിനരികില്‍ വെച്ച് രണ്ട് റക്അത് തഹിയ്യത്ത് [...]

Read More ..

ചരിത്രസ്മാരകങ്ങള്‍

റസൂലുല്ലാഹി(സ്വ)യുടെ പള്ളിയില്‍ മുമ്പുണ്ടായിരുന്ന തൂണുകളുടെ സ്ഥാനത്തുള്ളതാണ് ഇപ്പോഴത്തെ 19 തൂണുകള്‍. റൌളാശരീഫില്‍ നിസ്കരിക്കുന്നതിന് ലക്ഷങ്ങള്‍ കണക്കെ പ്രതിഫലമുണ്ടെന്ന് ഹദീസില്‍ വന്നിരിക്കുന്നു. റൌളാശരീഫിലുള്ള തൂണുകളെക്കുറിച്ചും ചില അടയാളങ്ങളെക്കുറിച്ചും അല്‍പ്പം വിവരിക്കാം. 1. നബി(സ്വ)യുടെ മിഹ്റാബ്: നബി(സ്വ) ഇമാമായി നിസ്കരിച്ച മിഹ്റാബാണിതെന്ന് ഇതിന്മേല്‍ എഴുതപ്പെട്ടിരിക്കുന്നു. 2. അല്‍ ഉസ്ത്വുവാനതുല്‍ മുഖല്ലഖ: എന്ന് എഴുതപ്പെട്ട ഒരു തൂണുണ്ട്. ഇത് നബി(സ്വ)യുടെ മിഹ്റാബിനടുത്താണ്. പ്രിയപ്പെട്ട നബി(സ്വ) കൂടുതലായി ഇരിക്കാറുള്ള സ്ഥാനമായിരുന്നതിനാല്‍ മഹാന്മാരായ സ്വഹാബാക്കള്‍ ഈ തൂണിന്മേല്‍ സുഗന്ധം പുരട്ടാറുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ പേര് [...]

Read More ..

മസ്ജിദുന്നബവി

ഹിജ്റയുടെ സന്ദര്‍ഭത്തില്‍ നബി(സ്വ) മദീനാശരീഫില്‍ എത്തിയപ്പോള്‍ ഒട്ടകം ആദ്യമായി മുട്ടുകുത്തിയ സ്ഥലത്താണ് അവിടുന്ന് മസ്ജിദുന്നബവി സ്ഥാപിച്ചത്. ഒട്ടകം രണ്ടാമത് മുട്ടുകുത്തിയ അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടിലാണ് നബി(സ്വ) ഒരു വര്‍ഷത്തോളം താമസിച്ചത്. ആദ്യമായി ഒട്ടകം മുട്ടുകുത്തിയ ആ സ്ഥലം ബനൂനജ്ജാര്‍ ഗോത്രക്കാരുടെ വശമായിരുന്നു. അവര്‍ സ്ഥലം ദാനം നല്‍കാന്‍ തയ്യാറായെങ്കിലും അത് സ്വീകരിക്കാതെ നബി(സ്വ) വിലകൊടുത്തുവാങ്ങുകയും പള്ളി പണിയുകയും ചെയ്തു. ഹിജ്റ ഏഴാം വര്‍ഷം ഖൈബര്‍ യുദ്ധം കഴിഞ്ഞുവന്നശേഷം നബി(സ്വ) തന്നെ പള്ളി അല്‍പ്പം വിപുലീകരിക്കുകയുണ്ടായി. പില്‍ക്കാലത്ത് [...]

Read More ..

മദീനാ മുനവ്വറയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദീനാമുനവ്വറയിലെ താമസ വേളയില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണര്‍ത്തട്ടെ. മദീനയിലെ ഓരോ കാല്‍വെപ്പുകളും വളരെ കരുതലോടെയായിരിക്കണം. പുണ്യം നേടുന്നതിനു പകരം ഗുരുത്വക്കേട് സമ്പാദിക്കുന്ന യാതൊന്നും വന്നുപോകാതിരിക്കാന്‍ അത്യുത്സാഹംകാണിക്കണം. (1). മസ്ജിദുന്നബവിയില്‍ എല്ലാ ജമാഅത്തിലും ഒന്നാം തക്ബീര്‍ മുതല്‍ ഹാജരാവുക. മറ്റ് പള്ളികളില്‍ നിര്‍വഹിക്കുന്നതിന്റെ ലക്ഷങ്ങള്‍ കണക്കെ പ്രതിഫലം അവിടെ ഒരു റക്അതിന് ലഭിക്കുന്നതാണ്. എല്ലാ സല്‍പ്രവര്‍ത്തനങ്ങള്‍ക്കും ഈ വര്‍ധിച്ച പ്രതിഫലം ലഭിക്കും. (2). അത്യാശ്യത്തിനല്ലാതെ പള്ളി വിട്ടുപോകാതിരിക്കുക. ഇഅ്തികാഫ് വര്‍ധിപ്പിക്കുക. (3). മദാനാ താമസവേളയില്‍ നബി(സ്വ)ക്ക് [...]

Read More ..

മദീനാ ഹറമിന്റെ മഹത്വം

മദീനാശരീഫിന്റെ മഹത്വങ്ങള്‍ നിരവധിയാണ്. മക്കാ പ്രദേശം ഒന്നാമത്തെ ഹറമായി പ്ര ഖ്യാപിക്കപ്പെട്ട പ്രകാരം മദീനാമുനവ്വറയും സത്യവിശ്വാസകളുടെ വിശുദ്ധ ഹറമാണ്. നബ(സ്വ) ഇപ്രകാരം പറഞ്ഞു. അല്ലാഹുവേ, നിശ്ചയം ഇബ്രാഹിംനബി(അ)യുടെ നാവിലൂടെ മക്കാപ്രദേകത്തെ നീ ഹറമാക്കി.

Read More ..

മദീനാസന്ദര്‍ശനം

സത്യവിശ്വാസിയുടെ ജീവിതാഭിലാഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദീനാ മുനവ്വറ സന്ദര്‍ശനം. സൃഷ്ടികളില്‍ അത്യുത്തമരും നേതാവും നായകരും മാര്‍ഗദര്‍ശിയും ശിപാര്‍ശകരും പ്രപഞ്ചോല്‍പ്പത്തിക്കു കാരണഭൂതരും എല്ലാമെല്ലാമായ മഹാനുഭാവനായ സയ്യിദുനാ റസൂലുല്ലാഹി(സ്വ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ സ്ഥാനമാണ് ഭൂമിയിലെ ഏറ്റവും വിശിഷ്ടസ്ഥലം. മദീനാ ശരീഫില്‍ ചെന്ന് അശ്റഫുല്‍ ഖല്‍ഖ് റസൂല്‍(സ്വ)യെ സന്ദര്‍ശിക്കുന്നതില്‍ അളവറ്റ ശ്രേഷ്ഠതകളും പുണ്യങ്ങളും മഹത്വങ്ങളും ഉണ്ട്. അത് അല്ലാഹുവിനു ചെയ്യുന്ന മുഖ്യമായ ഇബാദത്തുകളില്‍ പെട്ടതാണ്. മുസ്ലിം ലോക പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായപ്രകാരം അത് വളരെ പ്രതിഫലാര്‍ഹമായ സുന്നത്താണ്. എന്നാല്‍ [...]

Read More ..

മക്കയിലെ സന്ദര്‍ശന സ്ഥലങ്ങള്‍

ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്കാശരീഫ്. മനുഷ്യാരംഭം മുതല്‍ ജനവാസമാരംഭിക്കുകയും ബി.സി. നാലായിരാമാണ്ടില്‍ ഇബ്രാഹിം നബി(അ)യു ടെ പ്രബോധന കേന്ദ്രമായിത്തീരുകയും ചെയ്ത മക്കാപട്ടണം വിവിധപ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും താവളമായിവര്‍ത്തിച്ചിട്ടുണ്ട്. അശ്റഫുല്‍ ഖല്‍ഖ് മുഹമ്മദ് നബി(സ്വ)യുടെ ജന്മം മുതല്‍ വീണ്ടും പ്രശസ്തി വര്‍ധിച്ച ഈ മലനാട് ഭൂമിയുടെ മാതാവാകാന്‍ എന്തുകൊണ്ടും അര്‍ഹത പിടിച്ചുപറ്റിയ കേന്ദ്രമാണ്. ഇസ്ലാമികമായി ചരിത്രപ്രാധാന്യമുള്ള വിവിധസ്ഥലങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ, ദുഃഖകരമെന്ന് പറയട്ടെ, സുപ്രധാനമായ പലതും സംരക്ഷിക്കുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചുപോയിരിക്കുന്നു. പല ചരിത്രസ്മാരകങ്ങളും ഇന്ന് നിലവിലില്ല. ഉള്ളവക്കുതന്നെ വേണ്ടത്ര [...]

Read More ..

പ്രാര്‍ഥനക്ക് ഉത്തരമുള്ള സ്ഥലങ്ങള്‍

വിശുദ്ധ മക്കയില്‍ പ്രത്യേക പുണ്യമുള്ള പല സ്ഥലങ്ങളും ഉണ്ട്. അവിടെയെല്ലാം സന്ദര്‍ ശിച്ച് സദ്കര്‍മ്മങ്ങള്‍ ചെയ്ത്, കൂലി കരസ്ഥമാക്കേണ്ടതാണ്. പ്രാര്‍ഥനക്ക് പ്രത്യേക ഉത്തരം ലഭിക്കുന്ന പ്രധാനപ്പെട്ട പല സ്ഥലങ്ങളുമുണ്ട്. അതിപ്രധാനമുള്ള പതിനഞ്ച് സ്ഥല സന്ദര്‍ഭങ്ങള്‍ താഴെ പറയുന്നു. (1). ത്വവാഫ് ചെയ്യുമ്പോള്‍ (2). മുല്‍തസമില്‍ – ഹജറുല്‍ അസ്വദിന്റെയും കഅ്ബാലയ കവാടത്തിന്റെയും ഇടയിലുള്ള സ്ഥലം.(3). കഅ്ബാശരീഫിന്റെ മുകളില്‍ സ്ഥാപിച്ച പാത്തിയുടെ താഴെ. ഹിജ്റിസ്മാഈലില്‍ പ്രവേശിച്ചാല്‍ കൃത്യമായി ഇതിന്റെ താഴെയെത്താം. (4). മഖാമു ഇബ്രാഹിമിന്റെ പിന്നില്‍ (5). സ്വഫാകുന്നില്‍. [...]

Read More ..
1 2 3 7