Click to Download Ihyaussunna Application Form
 

 

വുളൂ

വുളൂഇന്റെ ചരിത്രം

വുളൂഅ് കര്‍മ്മം എന്നാണ് തുടങ്ങിയത്? നബി(സ്വ)യുടെ മുമ്പുള്ള പ്രവാചകന്മാര്‍ക്കും വുളൂഅ് ഉണ്ടായിരുന്നുവോ? ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇന്നത്തെ രൂപമായിരുന്നില്ല എന്നും പണ്ഢിതന്മാരില്‍ വലിയ ഒരു വിഭാഗം അഭിപ്രയപ്പെടുന്നു. ഇബ്റാഹീം നബി(അ)യുടെ ഭാര്യ സാറ ബീവി(റ)യെ ധിക്കാരിയായ രാജാവ് അക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ മഹതി വുളൂഅ് നിര്‍വ്വഹിച്ച് നിസ്കാരത്തിലേക്ക് പ്രവേശിച്ചുവെന്ന് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബിയുടെ മുമ്പ് കഴിഞ്ഞുപോയ ഔലിയാക്കളില്‍ പ്രമുഖരായ ജുറൈജ്(റ)വിന്റെ ചരിത്രം ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തിലും താന്‍ വുളൂഅ് നിര്‍വ്വഹിച്ച് നിസ്കാരത്തിലേക്ക് പ്രവേശിച്ചതായി [...]

Read More ..

വുളൂഇലെ വസ്വാസ്

സത്യവിശ്വാസിയുടെ മനസ്സില്‍ പിശാച് സ്വാധീനം ചെലുത്തുകയും അനാവശ്യമായ ചിന്തകള്‍ക്ക്  അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിന് വസ്വാസ് എന്ന് പറഞ്ഞുവരുന്നു. പണ്ഢിതന്മാര്‍ ഈ വിപത്തിനെ സംബന്ധിച്ച് ധാരാളം ഉദ്ബോധിപ്പിച്ചിട്ടുണ്ട്. വുളൂഅ് നിര്‍വ്വഹിക്കുന്നവനെ പലപ്പോഴും ഈ വസ്വാസ് വഴിതെറ്റിക്കാറുണ്ടെന്ന് മഹാന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇമാം ഗസ്സാലി(റ) ഇഹ്യാഇല്‍ രേഖപ്പെടുത്തുന്നത് കാണുക: (മിക്കവാറും) വസ്വാസ് ആരംഭിക്കുന്നത് ശുദ്ധിയുടെ ഭാഗത്തിലൂടെയാണ്. വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ ആരംഭിച്ചു നിസ്കാരത്തിലും മറ്റും വസ്വാസ് പകര്‍ന്ന് അവസാനം വിശ്വാസം തന്നെ തകര്‍ക്കാന്‍ കഴിയുമോ എന്നതായിരിക്കാം പിശാച് ഇതിലൂടെ ഉന്നം വെക്കുന്നത്. [...]

Read More ..

വുളൂഅ് സുന്നത്തായ സന്ദര്‍ഭങ്ങള്‍

ഗുഹ്യരോമം, തുട, വൃഷ്ണം തുടങ്ങിയവ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയില്ലെങ്കിലും നിസ്കാരവും മറ്റും നിര്‍വ്വഹിക്കാന്‍ വുളൂഅ് സുന്നത്താണ്. ചെറിയ പെണ്‍കുട്ടിയെയോ സൌന്ദര്യമുള്ള ആണ്‍കുട്ടിയേയോ തൊട്ടാലും വുളൂഅ് സുന്നത്തുണ്ട്. ശരീരത്തില്‍ നിന്ന് രക്തം പുറത്ത് വന്നാ ലും വികാരത്തോടെ ബന്ധുക്കളെ പോലും നോക്കിയാലും വുളൂഅ് സുന്നത്ത് തന്നെ. പരദൂഷണം, ഏഷണി, കളവ്, ചീത്ത തുടങ്ങിയ തെറ്റായ കാര്യങ്ങള്‍ സംസാരിക്കുകയോ ദേഷ്യം വരികയോ ചെയ്താലും വുളൂഅ് നിര്‍വ്വഹിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മോശമായ വാചകം പറഞ്ഞ കാരണത്താല്‍ വുളൂഅ് നിര്‍വ്വഹിക്കുന്നത് നല്ല ഭക്ഷണം കഴിച്ചതിന്റെ [...]

Read More ..

ബ്രഷിങ് നേട്ടങ്ങളും സുന്നത്തായ സ്ഥലങ്ങളും

ബ്രഷിങ്ങിനെ ഇസ്ളാം വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വുളൂഇന് വേണ്ടി മാത്രമല്ല, നിസ്കാരത്തിനും ബ്രഷിങ് സുന്നത്താണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഹുമൈദി(റ) ഉ ദ്ധരിച്ച ഹദീസില്‍ ബ്രഷ് ചെയ്തുകൊണ്ട് നിര്‍വ്വഹിക്കുന്ന രണ്ട് റക്അത്ത് നിസ്കാരം ബ്രഷ് ചെയ്യാതെ എഴുപത് റക്അത്ത് നിസ്കരിക്കുന്നതിനേക്കാള്‍ പുണ്യമാണെന്ന് വന്നതായി ഫത്ഹുല്‍ മുഈനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ പാരായണം, ഹദീസ് പാരായണം, ഇസ്ലാമിക പഠനം, ഉറക്ക് എന്നിവക്ക് വേണ്ടി മിസ്വാക്ക് ചെയ്യല്‍ സുന്നത്താണ്. ഭക്ഷണം കഴിക്കാതിരിക്കുക, നീണ്ട സമയം മൌനം ദീക്ഷിക്കുക, ഉള്ളി, വെളുത്തുള്ളി തുടങ്ങിയ ദുര്‍ഗന്ധമുള്ള വല്ലതും [...]

Read More ..

വുളൂഅ് ഇല്ലത്താവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍

വുളൂഅ് ഇല്ലാതെ നിര്‍വ്വഹിക്കാന്‍ പാടില്ലാത്ത കുറ്റകരമായ ചില കാര്യങ്ങളുണ്ട്. (1)നിസ്കാരം. ഇക്കാര്യത്തില്‍ വീക്ഷണ വ്യത്യാസങ്ങളില്ല. നബി(സ്വ) പ്രഖ്യാപിക്കുന്നു: വുളൂഅ് ഇല്ലെങ്കില്‍ വുളൂഅ് നിര്‍വ്വഹിക്കുന്നത് വരെ നിങ്ങളില്‍ ഒരാളുടെയും നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല (ബു.മു). (2)ഖുര്‍ആന്‍ പാരായണ സുജൂദും മയ്യിത്ത് നിസ്കാരവുമെല്ലാം നിസ്കാരം ഹറാമാണെന്ന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് പണ്ഢിതന്മാര്‍ വിശദീകരിച്ചിരിക്കുന്നു. (3) ത്വവാഫിന് (കഅബ പ്രദക്ഷിണം ചെയ്യുന്നതിന്) വുളൂഅ് നിര്‍ബന്ധമാണ്. വുളൂഅ് ഇല്ലാതെ ത്വവാഫ് ചെയ്യുന്നത് ഹറാമാണ്. നബി(സ്വ) പറഞ്ഞു: അല്ലാഹു സംസാരത്തെ അനുവദിച്ചു എന്നതൊഴിച്ചാല്‍ ത്വവാഫ് [...]

Read More ..

വുളൂഇന്റെ സുന്നത്തുകള്‍

മുന്‍കൈ കഴുകുകല്‍ ഇത് വുളൂഇന്റെ സുന്നത്തുകളില്‍ പെട്ടതാണ്. ഇമാം ബൂഖാരിയും(റ) മുസ് ലിമും(റ) അബ്ദുല്ലാഹി ബ്നു സൈദ്(റ) വിന്റേതായി ഉദ്ധരിച്ച ഹദീസാണ് ഇതിന്റെ തെളിവ്. നബി(സ്വ)തങ്ങളുടെ വുളൂഇനെ വിവരിക്കുമ്പോള്‍ അബ്ദുല്ലാഹിബ്നു സൈദ്(റ) പറഞ്ഞു: “ന ബി(സ്വ) വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അതില്‍ നിന്ന് കൈകളുടെ മേല്‍ വെള്ളമൊഴിച്ച് മൂന്ന് പ്രാവശ്യം കഴുകി.” ഖിബ്ലക്ക് അഭിമുഖമായി നിന്നുകൊണ്ടാണ് വുളുവിന്റെ എല്ലാ പ്രവൃത്തികളും നിര്‍വഹിക്കല്‍ സുന്നത്ത്. അഊദും ബിസ്മിയും താഴെ പറയുന്ന ദിക്റും ചൊല്ലിക്കൊണ്ടാണ് മുന്‍കൈ കഴുകേണ്ടത്. വുളുഇന്റെ സുന്നത്തിനെ ഞാന്‍ [...]

Read More ..

വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ മദ്ഹബുകളില്‍

വിശുദ്ധ ഖുര്‍ആനും നബി(സ്വ)യുടെ ചര്യയുമാണ് ഇസ്ലാമിന്റെ മൂലപ്രമാണങ്ങള്‍. ഇജ്മാഉം ഖിയാസും ഖുര്‍ആനിന്റെയും ഹദീസിന്റെയും പശ്ചാത്തലത്തില്‍ പ്രമാണങ്ങളായിത്തീരുകയാണ്. പ്രമാണങ്ങള്‍ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പ്രഥമ അധികാരവും അര്‍ഹതയും നബി(സ്വ)യുടെ ശിഷ്യന്മാരായ സ്വഹാബികള്‍ക്കാണ്. അവരുടെ ചുവടുകള്‍ക്കനുസൃതമായി മാത്രമേ ശേഷമുള്ളവര്‍ക്ക് ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കാന്‍ നിര്‍വ്വാഹമുള്ളൂ. പ്രമാണങ്ങളില്‍ തിരിമറി നടത്തിയും ദുര്‍വ്യാഖ്യാനം ചെയ്തും നിയമങ്ങള്‍ സൃഷ്ടിക്കുന്ന പൌരോഹിത്യത്തില്‍ നിന്ന് ഇസ്ലാമിക കര്‍മ്മശാസ്ത്രത്തെ സംരക്ഷിക്കാനാണ് ഇസ്ലാം വ്യാഖ്യാനത്തിനുള്ള പ്രാമാണികാധികാരം സ്വഹാബത്തില്‍ ഒതുക്കി നിര്‍ത്തുകയും പില്‍ക്കാല ക്കാരോട് അവരെ പിന്തുടരാന്‍ നിര്‍ദ്ദേശിച്ചതും. വിശുദ്ധ ഖുര്‍ആനില്‍ സ്വഹാബത്തിന്റെ [...]

Read More ..

വുളൂഅ് മുറിയുന്ന കാര്യങ്ങള്‍

വുളൂഅ് നാല് കാര്യങ്ങള്‍ കൊണ്ട് മുറിഞ്ഞുപോകും. (1) ഒരു വ്യക്തിയുടെ മുന്‍ പിന്‍ ദ്വാരങ്ങളിലൊന്നിലൂടെ ഇന്ദ്രിയമല്ലാത്ത വല്ലതും പുറത്ത് വന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ വുളൂഅ് നഷ്ടപ്പെട്ടുപോകും. കേവലം സംശയം കൊണ്ട് വുളൂഅ് മുറിയുകയില്ല. കാറ്റ് പോലെ പ്രകടമായി കാ ണാത്തതോ മൂത്രം പോലെ തടിയുള്ള വസ്തുവോ നനവുള്ളതോ നനവ് ഇല്ലാത്തതോ എന്ത് പുറത്ത് വന്നാലും വുളൂഅ് മുറിയും. അപൂര്‍വ്വമായി മാത്രം പുറത്ത് വരാറുള്ള പൈല്‍സ് രോഗിയുടെ രക്തം പോലെ വല്ലതും പുറപ്പെട്ടാലും വുളൂഅ് മുറിയും. പുറത്ത് വന്ന വസ്തു [...]

Read More ..

നിയ്യത്ത് എന്ത്? എങ്ങനെ?

പ്രവൃര്‍ത്തിയോട് ബന്ധപ്പെട്ട ഉദ്ദേശ്യത്തിനാണ് നിയ്യത്തെന്ന് പറയുന്നത്. ഹൃദയമാണ് നിയ്യത്തിന്റെ യഥാര്‍ഥ ഇടം. നാവ് കൊണ്ട് മൊഴിഞ്ഞില്ലെങ്കിലും മനസ്സില്‍ കരുത്തുണ്ടായാല്‍ നിയ്യത്തായിക്കഴിഞ്ഞു. ഹൃദയത്തില്‍ വിഷയത്തെ സംബന്ധിച്ച് ബോധമുണ്ടാക്കാന്‍ സഹായിക്കുന്നതിനാല്‍ കരുതപ്പെടുന്ന വിഷയം നാവ് കൊണ്ട് മൊഴിയുന്നത് നല്ലതാണെന്ന് പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചസമയം വരെ ചളിയിലും മണ്ണിലും അദ്ധ്വാനിച്ച ഒരു വ്യക്തി ഉച്ചക്ക് ക്ഷീണം മാറ്റാനും ചളി നീക്കാനുമായി തന്റെ മുഖവും പിന്നെ കയ്യും കഴുകി തലയില്‍ മുടി ശരിപ്പെടുത്താന്‍ അല്‍പം വെള്ളമുപയോഗിച്ച് തടവിയശേഷം കാല്‍ നന്നായി കഴുകുകയും ചെയ്തു. [...]

Read More ..

വുളൂഇന്റ്െ ഫര്‍ളുകള്‍

വുളൂഇന് ആറ് നിര്‍ബന്ധ ഘടകങ്ങളു(ഫര്‍ളുകള്‍)ണ്ട്. (1) നിയ്യത്ത് നിര്‍വ്വഹിക്കല്‍. വിശുദ്ധ ഖു ര്‍ആനിലെ മാഇദ സൂറയിലെ വുളൂഇനെ പരാമര്‍ശിക്കുന്ന വാക്യത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന പല പണ്ഢിതന്മാരും ആ വാക്യത്തില്‍ നിന്ന് തന്നെ നിയ്യത്ത് നിര്‍ബന്ധമാകുമെന്ന വിധി കണ്ടെടുത്തിട്ടുണ്ട്. ഇബ്നു ഹജറില്‍ അസ്ഖലാനി(റ) ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തുന്നു. വിശുദ്ധഖുര്‍ആനിലെ  ‘ഇദാ ഖുംതും’എന്ന പരാമര്‍ശത്തില്‍ നിന്ന് തന്നെ നിയ്യത്ത് നിര്‍ബന്ധമാകുമെന്ന ആശയം ഉലമാക്കളില്‍ ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ആന്തരികാര്‍ഥം നിസ് കാരം നിര്‍വ്വഹണത്തിന് നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് വേണ്ടി (ആ [...]

Read More ..