Click to Download Ihyaussunna Application Form
 

 

തീപ്പന്തങ്ങള്‍

പാതിരാകഴിഞ്ഞതേയുള്ളൂ. എന്തൊക്കെയോ സംഭവിക്കുന്നതിന്റെ ആരവം, ആളുകള്‍ കിടപ്പറയില്‍ നിന്ന് എഴുന്നേറ്റ് പുറത്തിറങ്ങി.  ഇഹ്റാന്‍ മലനിരയില്‍ നിന്ന് കാട്ടുതീയെ വെല്ലുന്ന തീപ്പന്തങ്ങളുടെ വെളിച്ചം. മുഹമ്മദ് നബിയും അനുയായികളുമായിരിക്കുമോ? എങ്കില്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല. നിഷ്ഠൂരമര്‍ദ്ദനങ്ങളേറ്റ് നാടും വീടും വിട്ടോടിയവര്‍ പ്രതികാരം വീട്ടുമോ? അവര്‍ പോയതോടെ കഥ കഴിഞ്ഞെന്നാണ് കരുതിയിരുന്നത്. പക്ഷേ, അവര്‍ പടര്‍ന്നു പിടിച്ചു ശക്തരായി. അജയ്യമായ മുന്നേറ്റമായിരുന്നു പിന്നെ. ഇനി അവര്‍ മക്കയിലേക്കും. മക്കയുടെ മണല്‍ പ്രതികാരപ്പോരില്‍ ചെഞ്ചായമണിയും. മക്കാനിവാസികള്‍ പരിഭ്രാന്തരായി വിറങ്ങലിച്ചു നിന്നു.

ചന്ദ്രമുഖം മറച്ചുവച്ച കാര്‍മേഘം നീങ്ങിയപ്പോള്‍ നിലാവ് പരന്നു. ഇതിനിടെ രഹസ്യ നിരീക്ഷണത്തിനിറങ്ങിയ അബൂസുഫ്യാനെയും രണ്ടു കൂട്ടുകാരെയും തിരുനബിയുടെ പട്ടാളം പിടികൂടി, തിരുനബിയുടെ സന്നിധിയില്‍ ഹാജറാക്കി. അവിടെവെച്ച് അവര്‍ സത്യസാക്ഷ്യം മൊഴിഞ്ഞു വിശ്വാസികളായി. അബൂസുഫ്യാന്റെ കൂട്ടുകാര്‍ മക്കയിലേക്ക് തിരിച്ചു. അബൂസുഫ്യാനും പോകാന്‍ ധൃതിയായി. അപ്പോള്‍ അബ്ബാസ്(റ) ഇടപെട്ടു:   “അബൂസുഫ്യാന്‍, താങ്കള്‍ക്ക് അല്‍പം കഴിഞ്ഞു പോകാം.” അദ്ദേഹം സമ്മതിച്ചു. അബൂസുഫ്യാന്റെ കണ്‍മുന്നിലിപ്പോള്‍ തക്ബീര്‍ ചൊല്ലി  കടന്ന് പോകുന്ന ആള്‍കൂട്ടങ്ങള്‍. ഓരോ കൂട്ടവും ഓരോ കൊടിക്ക് പിറകെ. ചിട്ടയൊപ്പിച്ച അണി. പതിനായിരം സ്വഹാബിമാര്‍. കണ്ണ് ആ കാഴ്ചകള്‍ പകര്‍ത്തവെ ഖല്‍ബ് കുറച്ച് പിന്നോട്ട് നടന്നു. എട്ട് കൊല്ലം മുമ്പ്…

അപ്രതീക്ഷിതമായി ഉഹ്ദിലും ഹുദൈബിയാ സന്ധിയിലും മുഹമ്മദിനെ കണ്ടിരുന്നു. അന്ന് താന്‍ പ്രതിപക്ഷ നേതാവായിരുന്നു. ഇപ്പോള്‍ മനസ്സു മാറി പ്രവാചകന്റെ കൂടെ. കടന്നുപോവുന്ന സ്വഹാബികള്‍ ആശ്ചര്യത്തോടെ അബൂസുഫ്യാനെ നോക്കുന്നു. എ ല്ലാം നോക്കിക്കാണവെ അദ്ദേഹം അബ്ബാസിനെ വിളിച്ച് പറഞ്ഞു: “അബ്ബാസ്, ഇതൊരു ഒഴുക്ക് തന്നെ. തന്റെ സഹോദരപുത്രന്‍ തിളങ്ങിയിരിക്കുന്നു.”

അന്‍സ്വാരി സംഘത്തിന്റെ പതാക വാഹകനായ സഅ്ദ്ബിനുഉബാദക്ക് അബൂസുഫ് യാനെ കണ്ടപ്പോള്‍ രോഷമടക്കാന്‍ കഴിഞ്ഞില്ല. പല്ല് ഞെരിച്ച് കൊണ്ട് സഅ്ദ് പറഞ്ഞു: “ഇന്ന് നിന്റെ ആയുസ്സ് എത്തീന്ന് കരുതിക്കോടാ, ഇന്ന് ചോരയിറ്റുന്ന ദിനമാണ്. എല്ലാ വിലക്കുകളും ലംഘിക്കപ്പെടുന്ന ദിവസം.”

അബൂസുഫ്യാന്‍ കേട്ടു നില്‍ക്കുക മാത്രം ചെയ്തു. സഅദിന്റെ ഭീഷണി തിരുനബി (സ്വ)ക്ക് രസിച്ചില്ല. അവിടുന്നു സഅ്ദില്‍ നിന്നു പതാക വാങ്ങി അദ്ദേഹത്തിന്റെ മകന്‍ ഖൈസിന്റെ കയ്യില്‍ കൊടുത്തു. സഅദ് വല്ലാതായി. നബി അബൂസുഫ്യാനോട് പറ ഞ്ഞു:”ഇന്ന് കാരുണ്യത്തിന്റെ ദിനമാണ്. രക്തരഹിതമായ ദിനം. ഖുറൈശികള്‍ അന്തസ്സ് കൈവരിക്കുന്ന ദിവസം.” അബൂസുഫ്യാന്‍ ചിരിച്ചു. തിരുനബി(സ്വ)യും സ്വഹാബിമാരും മക്കയില്‍ കടന്നു. പേടിച്ചരണ്ട ജനം ആശ്വസിച്ചു. അബുസുഫ്യാനെ തുടര്‍ന്ന് അവര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു. അന്ന് ഹിജ്റാബ്ദം എട്ട് റമളാന്‍ പതിനാറാം തിയ്യതിയായിരുന്നു.

മക്കാ വിജയത്തിന്റെ കേളി എവിടെയും പരന്നു. കേട്ടവര്‍ കേട്ടവര്‍ ഇസ്ലാം സ്വീകരിക്കാന്‍ വന്നു. വിശുദ്ധ കഅ്ബാലയത്തിലെ മുന്നൂറ്റി അറുപത് വിഗ്രഹങ്ങള്‍ അനാഥരായി. അവ കൂപ്പു കുത്താനുള്ള അവസരം കാത്തുനിന്നു.

ഹിജൂനില്‍ കെട്ടിയുണ്ടാക്കിയ തമ്പില്‍ നിന്ന് കുളിച്ചൊരുങ്ങി നബി(സ്വ) കഅ്ബയുടെ അടുത്തെത്തി. വാഹനപ്പുറത്തിരുന്നു തന്നെ കഅ്ബ പ്രദക്ഷിണം വെച്ചു. നീണ്ട എട്ടു കൊല്ലത്തിന് ശേഷം കൈവന്ന സ്വാതന്ത്യ്രം. തിരുനബി കയ്യിലുണ്ടായിരുന്ന വടികൊണ്ട് വിഗ്രഹങ്ങളെ പ്രഹരിച്ചു. “സത്യം പുലര്‍ന്നു, അസത്യം നീങ്ങി;  അസത്യം നീങ്ങുക തന്നെ വേണം” എന്നിങ്ങനെ അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു. അവ വീണുടഞ്ഞു. അവയ്ക്കു വേണ്ടി ഒച്ചവെക്കാനും കരയാനും ആരുമുണ്ടായില്ല. കഅ്ബയുടെ പരിസരം വൃത്തിയായപ്പോള്‍ നബി സ്വഫാ കുന്നിലേക്കു പോയി. സ്വഹാബിമാരും പിന്നാലെ. കുന്നിന്റെ നെറുകയില്‍ ഒരു വിഗ്രഹമുണ്ടായിരുന്നു. കയ്യിലിരുന്ന വടികൊണ്ട് ഒരടി കൊടുത്തു. ഒരു ഭീകര ജീവി അതില്‍ നിന്ന് അലമുറയിട്ട് ഓടിമറയുന്നത് ജനങ്ങള്‍ കണ്ടു. അന്തം വിട്ട ജനങ്ങളോട് തിരുനബി(സ്വ) പറഞ്ഞു: “വിഗ്രഹത്തിലെ പിശാചാണ് ആ ഓടി മറഞ്ഞത്”. മുന്നൂറ്റി മുക്കോടി ദേവീ ദേവന്മാരെ പൂജിച്ചിരുന്ന അവര്‍ തങ്ങളുടെ വിഡ്ഢിത്തം ഓര്‍ത്തു പരിതപിച്ചു.


RELATED ARTICLE

  • വിനോദത്തിന്റെ മായാവലയം
  • കവിത: ആലാപനവും ആസ്വാദനവും
  • വൈദ്യന്‍ നോക്കിയിട്ടുണ്ട്
  • മുതലാളി
  • മരിച്ചാലും മരിക്കാത്തവര്‍
  • മാപ്പ്
  • മംഗല്യസാഫല്യം
  • മടക്കയാത്ര
  • ലുബാബയുടെ ഉപ്പ
  • കോഴിയുടെ കൊത്ത്
  • ഒരു കൌമാരം തളിര്‍ക്കുു
  • ഖൌലയുടെ നൊമ്പരങ്ങള്‍
  • മനസ്സില്‍ കാറ്റ് മാറി വീശുന്
  • കാര്‍മേഘം
  • ജാബിറിന്റെ ഭാര്യ
  • ദരിദ്രന്‍
  • ധീരമാതാവ്
  • ചോരക്കൊതി
  • അതിരില്ലാത്ത സന്തോഷം
  • അന്ത്യ നിമിഷം
  • അനസിന്റെ ഉമ്മ
  • അബൂലഹബിന്റെ അന്ത്യം
  • വ്യാജന്‍
  • വഴിപിരിയുന്നു
  • സ്നേഹത്തിന്റെ മഴവില്‍
  • രോഷം കൊണ്ട ഉമ്മ
  • പട്ടി കുരച്ച രാത്രി
  • വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം
  • ചോരയില്‍ കുതിര്‍ന്ന താടിരോമം
  • ആദ്യ രക്തസാക്ഷി സുമയ്യ
  • വിഫലമായ ചാരപ്പണി
  • വന്‍മരങ്ങള്‍ വീഴുന്നു
  • മദീനയിലെ മണിയറയിലേക്ക്
  • ഒരു നിശബ്ദ രാത്രിയില്‍
  • പൊടിക്കൈകള്‍
  • തണ്ണീരും കണ്ണീരും
  • സ്വര്‍ഗത്തിലേക്കുള്ള വഴി
  • വിരഹദുഃഖം
  • തീപ്പന്തങ്ങള്‍
  • തകര്‍ന്ന ബന്ധം
  • ഇഷ്ടമാണ്;പക്ഷേ,
  • ഓര്‍മകള്‍