Click to Download Ihyaussunna Application Form
 

 

അബൂ ഉബൈദത് ബ്നുല് ജറാഹ് (റ)

നബി (സ്വ) യുടെ പിതാമഹന് ഫിഹ്റ് ബ്നു മാലിക്കിലേക്കാണ് മഹാന്റെ ശൃംഖല ചെന്നെത്തുന്നത്. പേര് ആമിര് മാതാവ് ഉമയ്യത്ത്. അബൂഉബൈദഎന്ന ഓമനപ്പേരിലാണ് പ്രസിദ്ധിയാര്ജിച്ചത്. ഈ ഉമ്മത്തിലെ വിശ്വസ്ഥന് എന്ന സ്ഥാനപ്പേരുമുണ്ട്. മെലിഞ്ഞ് നീളമുള്ള ശരീരം, ചെറിയ താടി, മികച്ച പടയാളി,വിനയാന്വിതന് എന്നീ ഗുണഗണങ്ങളുടെ സമ്മിശ്രമായിരുന്നു അബൂഉബൈദ(റ). അബൂബക്റിനോടുള്ള അഗാധ ബന്ധമാണ് ഇസ്ലാമിലേക്ക് വഴി കാണിച്ചത്.പണ്ടെ ബിംബത്തിനോടും ശിര്ക്കിനോടും എതിര്പ്പുമാണ് താനും. വിശ്വാസിയായത് മുതല്ക്ക് ശത്രുക്കളുടെ കണ്ണിലെ കരടായി മാറി. പിതാവിന്റെ ഭാഗത്ത്നിന്നുമുള്ള പീഢനങ്ങളേല്ക്കവയ്യാതെ ഏത്യോപ്യയിലേക്ക് യാത്ര പോവേണ്ടി വന്നു. റസൂല് മദീനയിലേക്ക് ഹിജ്റ പോയതിന് ശേഷമാണ് മഹാന് ഏതോപ്യയില്നിന്നും മദീനയിലേക്ക് പോവുന്നത്.

പിതാവ് അബ്ദുല്ല ബിംബാരാധകനായിരുന്നു മകന് ഇസ്ലാമിലേക്ക് കടന്നത് മുതല് ഖുറൈശികള് കുത്തുവാക്കുകള് ചൊരിയാന് തുടങ്ങി. അതില് പ്രകോപിതനായപിതാവ് തന്റെ മകനെ യുദ്ധമുഖത്ത് കണ്ടുമുട്ടാനായി ശ്രമിച്ചു. തുണ്ടം തുണ്ടമായി അരിഞ്ഞ് വീഴ്ത്താന്. പക്ഷെ അബൂഉബൈദ പിടികൊടുക്കാതെ മാറിക്കളിച്ചു.നിരന്തരമായി പിതാവ് തന്നെ വധിക്കാനൊരുങ്ങി നില്ക്കുന്ന സാഹചര്യം വന്നപ്പോള്, തന്റെ വിശ്വാസസംരക്ഷണത്തിന് മറ്റു വഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള് ഒരുയുദ്ധത്തില് പിതാവിനെ കൊലപ്പെടുത്തി. ഉഹ്ദ് യുദ്ധസമയത്ത് റസൂല് വധിക്കപ്പെട്ടതായി കളവ് പരന്നു. കേട്ട പാടെ അബൂഉബൈദ റസൂലിലേക്ക് ഓടി വന്നു.ചെന്ന് നോക്കുമ്പോള് അവിടുത്തെ നിര്മ്മലമായ അഴകുള്ള ആ കവിളില് അമ്പ് തറച്ചിരിക്കുന്നു. അബൂ ഉബൈദ തന്റെ പല്ലുകള് കൊണ്ടവ പറിച്ചെടുത്തു.റസൂലിന്റെ പൂമുഖം രക്തമയമായി.

ഒരിക്കല് നജ്റാനില് നിന്നൊരു സംഘം റസൂലിലേക്ക് വന്നു. അവര്ക്ക് ഖുര്ആന് പഠിക്കാനും അനുബന്ധ കര്മ്മങ്ങളുടെ പ്രയോഗവല്ക്കരണത്തിനും റസൂലിന്റശിഷ്യരെ തേടിയാണവര് വന്നിരിക്കുന്നത്. റസൂല് പറഞ്ഞു: “നിങ്ങള്ക്കൊപ്പം ഞാന് യഥാര്ത്ഥ വിശ്വസ്ഥനെ അയച്ചുതരാം”. ഞാനാവണം ആ ബഹുമതിയുള്ളവന്എന്നെല്ലാവരും കൊതിച്ചു. റസൂലിന്റെ കണ്ണുകള് മിന്നി മറഞ്ഞു അവസാനം പതിച്ചത് അബൂഉബൈദായുടെ നേര്ക്കാണ്. “ഓ അബൂഉബൈദ ഇവര്ക്ക് ഒപ്പംപുറപ്പെടുക. പഠിപ്പിച്ച് കൊടുക്കുക”. റസൂല് (സ്വ) പറയുന്നതായി അനസ് (റ) ന്റെ ഉദ്ധരണി. “ഏതൊരു സമൂഹത്തിനും ഒരു വിശ്വസ്തന് ഉണ്ടാകും. എന്റെ സമുദായത്തില് അത് അബൂഉബൈദയാണ്”.

ജാബിര് (റ) പറയുന്നു. ഒരിക്കല് അബൂഉബൈദയുടെ നേതൃത്വത്തില് ഖുറൈശികളുമായി യുദ്ധം ചെയ്യാന് റസൂല് ഞങ്ങളെ യാത്രയാക്കി. ഒരു തോല്പാത്രത്തില് അല്പം ഈത്തപ്പഴമുണ്ട് കൂടെ. ഇടവിട്ട് ഓരോ ഈത്തപ്പഴം ഉബൈദ ഞങ്ങള്ക്ക് തരും. ഞങ്ങളത് ഊമ്പി അല്പാല്പമായിസമയമെടുത്ത് കഴിക്കും. പിന്നെ വെള്ളം കുടിച്ച് വയര് നിറക്കും. ഒരു ദിവസത്തെ രംഗമാണിത്. അത് തീരാറായപ്പോള് പച്ചിലകളായി ഭക്ഷണം.അങ്ങനെ ദൂരമേറിയ ആ യാത്രക്കിടയില് ഞങ്ങള് ഒരു കടല്ക്കരയിലൂടെ നടന്നു നീങ്ങി. പെട്ടെന്ന് വലിയൊരു മണല്ക്കൂന പോലോത്ത രൂപം ഞങ്ങള്ക്ക്മുന്നില് പ്രത്യക്ഷ്യപ്പെട്ടു. ഞങ്ങള് ചെന്ന് നോക്കിയപ്പോള് അമ്പര് ( ഒരു തരം അത്തര് ) തരുന്ന മൃഗമാണത്. അബൂ ഉബൈദ പറഞ്ഞു. ഇത് നമുക്കുള്ളഭക്ഷണമാണ്. ഞങ്ങള് ആകെ മുന്നൂറ് പേരുണ്ട്. അവിടെ ഒരു മാസത്തോളം ഞങ്ങള് കഴിച്ചു കൂട്ടി. ഞങ്ങളോരോരുത്തരും തടിച്ച് കൊഴുത്തിരുന്നു.

അബൂ ഉബൈദ (റ) ന്റെ നേതൃത്വം ഇസ്ലാമിക ജിഹാദിന് ഒഴിച്ച് കൂടാനാകാത്തതാണ്. പ്രശസ്തരും പ്രഗല്ഭരുമായ ധാരാളം നബി അനുചരന്മാര് ഉള്ളിടത്താണ് മഹാനെ ഈ മഹത്വങ്ങള് വന്നണഞ്ഞത്. വിട്ട് വീഴ്ച, അധികാര മോഹിയാവാതിരിക്കുക തുടങ്ങിയ വിശേഷണങ്ങ്ള് അബൂ ഉബൈദയുടെവ്യതിരികതതയാണ്. അബൂബക്ര് (റ) ന്റെ കാലത്ത് ശാമിലേക്ക് ഖാലിദ് ബ്നുല് വലീദ് (റ) നെ ഗവര്ണ്ണറായി നിയമിച്ചു. അബൂഉബൈദക്ക് പകരമായിരുന്നു ഈ നിയമനം. ഖാലിദ് ശാമിലേക്ക് വന്നപ്പോള് നിറഞ്ഞ മനസ്സോടെ സ്വീകരിച്ച് അധികാരം കൈമാറുകയാണുണ്ടായത്.

കാലങ്ങള് പിന്നിട്ടപ്പോള് അബൂബക്ര് (റ)വഫാതായി. ഉമര്(റ) ഖലീഫയായപ്പോള് തല്സ്ഥാനത്തേക്ക് അബൂഉബൈദ തന്നെ കടന്ന് വരണമെന്ന് അറിയിച്ച് മഹാനിലേക്ക് കത്തയച്ചു. കാരണം ശാംരാജ്യത്തിന് ഇനി വേണ്ടത് പടയാളിയെയല്ല, മറിച്ച് രാജ്യഭരണ സംവിധാനത്തെ ക്രമപ്പെടുത്തുന്നവരാണ്. അബൂഉബൈദ ആ വിഷയത്തില് അഗ്രഗണ്യനാണ്.പക്ഷെ ആ കത്ത് അബൂഉബൈദ മറച്ച് വെച്ച് ഖാലിദിന്റെ പടയാളിയായി സേവനം ചെയ്തു. ഒരിക്കല് റോം രാജാവ് അബൂഉബൈദയോട് സന്ധിയുടെ കാര്യംചര്ച്ച ചെയ്യാന് ഒരാളെ അയച്ചു. വില കൂടിയ വസ്ത്രങ്ങള് ധരിച്ചാണ് അയാള് വന്നത്. പക്ഷെ വേണ്ടത്ര പരിഗണന കൊടുത്തില്ല. ദേഷ്യത്തോടെഅയാള് ചോദിച്ചു: “നിങ്ങളുടെ അമീര് എവിടെ ?”. “അതാ അവിടെ”. അബൂ ഉബൈദ നിലത്തിരിക്കുന്നു. അയാള് ചോദിച്ചു: “താങ്കളാണോ അറബികളുടെ നേതാവ് ?”. ഞാന് മുസ്ലിം സൈന്യത്തിന്റെ നായകനാണെന്ന് ഉത്തരം നല്കി. “താങ്കള് എന്താണ് നിലത്തിരിക്കുന്നത് ?. പ്രൗഢിയിലിരുന്നാല് മോശമാണോ ?”.”എനിക്കിരിക്കാന് മെത്തെയൊന്നുമില്ല. ഞാനത് ഗൗനിക്കുന്നുമില്ല. നാം റബ്ബിന്റെ അടിമകള്, ഭൂമിയിലൂടെ നടന്നകലാന് മാത്രമേ നമുക്ക് സമയമുള്ളൂ “.സംഭാഷണം അര്ത്ഥഗര്ഭമായിരുന്നു.


RELATED ARTICLE

 • അബ്ദുറഹ്മാനുബ്നു ഔഫ് (റ)
 • അബൂ ഉബൈദത് ബ്നുല് ജറാഹ് (റ)
 • സഈദ് ബ്നു സൈദ് (റ)
 • സഅ്ദ് ബ്നു അബീവഖാസ് (റ)
 • സുബൈറുബ്നുല് അവ്വാം (റ)
 • ത്വൽഹ(റ)
 • അലി(റ)
 • ഉസ്മാന് (റ)
 • ഉമര് (റ)
 • സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)
 • അലീ ബിന്‍ അബൂത്വാലിബ് (റ)
 • ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)
 • ഉമറുബ്നുല്‍ ഖത്വാബ്( റ)
 • അബൂബക്ര്‍ സ്വിദ്ധീഖ് (റ)