Click to Download Ihyaussunna Application Form
 

 

നിസ്കാരവും അനുബന്ധവും

തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്

ചോദ്യം: തസ്ബീഹ് നിസ്കാരം ജമാഅതായി നിസ്കരിക്കുന്നതിന്റെ നിയമമെന്ത്? അനുവദനീയമാണെങ്കില്‍ തന്നെ ഫാതിഹയും മറ്റും ഇമാമ് വഹിക്കുമോ? ഉത്തരം: തസ്ബീഹ് നിസ്കാരത്തിന് ജമാഅത് സുന്നത്തില്ല. ഫത്ഹുല്‍ മുഈന്‍ പറയുന്നത് കാണുക: “സുന്നത്ത് നിസ്കാരം രണ്ടിനമാണ്. ജമാഅത് സുന്നത്തുള്ളതും ഇല്ലാത്തതും. റവാതിബ്, വിത്റ്, ളുഹാ, തഹിയ്യത്, തസ്ബീഹ് തുടങ്ങിയവ ജമാഅത് സുന്നത്തില്ലാത്തവയില്‍ പെടും” (ഫത്ഹുല്‍ മുഈന്‍ പേജ് 102- 109). ഇതു സംബന്ധമായി ഇമാംകുര്‍ദി(റ)യോട് ചോദ്യം വന്നപ്പോള്‍ അവിടുന്ന് മറുപടി പറഞ്ഞതിപ്രകാരമാണ്. “തസ്ബീഹ് നിസ്കാരം ജമാഅത് സുന്നത്തുള്ളവയില്‍ പെട്ടതല്ല. ഇമാം [...]

Read More ..

ഖളാഉല്‍ ഹാജതിന്റെ നിസ്കാരം

ചോദ്യം: ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ? ഉത്തരം: ഈ നിസ്കാരം സ്വലാതുല്‍ ഹാജത് എന്ന പേരിലറിയപ്പെടുന്ന നിസ്കാരമാണ്. ഇത് പന്ത്രണ്ട് റക്അതാണെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വും ആയതുല്‍ കുര്‍സിയ്യും ഓതേണ്ടതാണെന്നും ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് (ശറഹു ബാ [...]

Read More ..

തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍

ചോദ്യം: തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ? ഉത്തരം: വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ [...]

Read More ..

നബി(സ്വ)യുടെ മാതൃക

ചോദ്യം: നബി(സ്വ)യുടെ മാതൃക എന്ന ശീര്‍ഷകത്തില്‍ ഒരു മൌലവി എഴുതുന്നു: “നിസ്കാരാനന്തരം ‘അല്ലാഹുമ്മ അന്‍തസ്സലാം വമിന്‍കസ്സലാം’ എന്നുതുടങ്ങുന്ന ദിക്റ് ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) ഇരിക്കാറുണ്ടായിരുന്നില്ലെന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്.” ഒന്ന് വിശദീകരിച്ചാലും. ഉത്തരം: ഹാഫിള് ഇബ്നുഹജര്‍(റ) ബാബു ദുആഇ ബഅ്ദസ്സ്വലാത് എന്ന ബുഖാരിയി ലെ അധ്യായം വിശദീകരിച്ച് കൊണ്ട് പറയുന്നു: “ഇമാം മുസ്ലിം(റ) ഉദ്ധരിച്ച പ്രസ്തുത ഹദീസ് ആധാരമാക്കി നിസ്കാരാനന്തരം ദുആ സുന്നത്തില്ല എന്ന വാദത്തെ റദ്ദുചെയ്യാന്‍ വേണ്ടിയാണ് ഈ അധ്യായം തന്നെ ഇമാം ബുഖാരി [...]

Read More ..

ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം

ചോദ്യം: ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണമെന്നും പി ന്നെയും അവിടെ ചടഞ്ഞിരിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? നിസ്കാരാനന്തരം ഇമാമ് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ലെ? നിസ്കാരശേഷമുള്ള കൂട്ടപ്രാര്‍ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാദം ശരിയാണോ? ഈ പ്രശ്നത്തില്‍ വല്ല ആയത്തോ ഹദീസോ ഉണ്ടോ? ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് ക്രിസ്ത്യന്‍ സ്വഭാവമാണെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചെന്തു പറയുന്നു? ഉത്തരം: : “നിങ്ങള്‍ നിസ്കാരം [...]

Read More ..

കൂട്ടപ്രാര്‍ഥന

ചോദ്യം: നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന് വല്ല പ്രബലമായ ഹദീസും തെളിവുണ്ടോ? ഉത്തരം: അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി എഴുതുന്നു: “ഫര്‍ള് നിസ്കാരാനന്തരം ഇരുകരങ്ങളുമുയര്‍ത്തി ഇമാമ് പ്രാര്‍ഥിക്കുകയും പിന്നിലുള്ള മഅ്മൂമുകള്‍ കരങ്ങളുയര്‍ത്തിക്കൊണ്ട് ആമീന്‍ പറയുകയും ചെയ്യുന്നത് സംബന്ധിച്ച് ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ട്. അത് അനുവദിച്ചുകൂടെന്നാണ് ചിലര്‍ പറയുന്നത്. സ്വഹീഹായ പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ബിദ്അത്താണെന്നുമാണ് അവരുടെ ധാരണ. എന്നാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകള്‍ [...]

Read More ..

ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം

ചോദ്യം: ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നത് ബിദ്അത്താണെന്നും അങ്ങനെയൊരു സുന്നത്ത് നിസ്കാരം നബി(സ്വ) നിര്‍വഹിച്ചിട്ടില്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? ഉത്തരം: ശരിയല്ല. ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “ഈ നിസ്കാരത്തിന് ഹദീസിന്റെ പിന്‍ബലമില്ലെന്ന് ധരിച്ചുകൊണ്ട് ചിലര്‍ ഇത് ബിദ്അത്താണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത് ശരിയല്ല. കാരണം ഇബ്നുമാജ(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ സുലൈകുല്‍ ഗത്വ്ഫാനി(റ) കടന്നുവന്നപ്പോള്‍ താങ്കള്‍ ഇവിടെ വരുന്നതിന് മുമ്പ് നിസ്കരിച്ചിരുന്നോ എന്ന് ചോദിക്കുകയും ഇല്ലെന്നു പറഞ്ഞപ്പോള്‍ [...]

Read More ..

ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍

ഉത്തരം: ഫതാവയില്‍ ഈ പരാമര്‍ശമുണ്ടെന്നത് ശരിതന്നെ. ഫതാവയുടെ വാക്കുകള്‍ കാണുക: “ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി(റ) പറഞ്ഞത് കൊണ്ട് വരുന്നത് തക്ബീറതുല്‍ ഇഹ്റാമിന് ശേഷം വെക്കുന്നതുപോലെ തന്നെ ഇഅ്തിദാലിലും ഇരുകരങ്ങളും വെക്കണമെന്നാണ്. നമ്മുടെ ശറഹുല്‍ ഇര്‍ശാദിലും മറ്റും ഈ അഭിപ്രായത്തിലൂടെയാണ് നാം പോയിട്ടുള്ളത്” (അല്‍ ഫതാവല്‍ കുബ്റാ – 1/139). എന്നാല്‍ ഫതാവയില്‍ തന്നെ മറ്റൊരിടത്ത് പറയുന്നത് കാണുക: “ഇഅ്തിദാലില്‍ ഇരുകരങ്ങളും താഴ്ത്തിയിടണമെന്നും നെഞ്ചിന് താഴെ വെക്കരുതെന്നുമാണ് പ്രബലം. നിര്‍ ത്തത്തില്‍ ഇരു കരങ്ങളും നെഞ്ചിന് താഴെ [...]

Read More ..

അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?

ചോദ്യം: അബൂമാലിക്(റ) തന്റെ പിതാവിനോട് ഇപ്രകാരം ചോദിച്ചു. “താങ്കള്‍ നബി    (സ്വ)യുടെ പിന്നിലും അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ പിന്നിലും കൂഫയില്‍ വെച്ച് അന്‍പതോളം വര്‍ഷം അലി(റ)ന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ടല്ലോ. അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ? പിതാവ് പറഞ്ഞു: കുഞ്ഞുമകനേ, അത് മുഹ്ദസ് (പുതുതായുണ്ടാക്കപ്പെട്ടത്) ആകുന്നു.” ഈ ഹദീസ് തിര്‍മുദി(റ)യും നസാഇ(റ)യും ഇബ്നുമാജ(റ)യും നിവേദനം ചെയ്തതായി മിശ്കാതില്‍ കാണുന്നു. ഇതിനെ സംബന്ധിച്ചെന്തു പറയുന്നു. ഉത്തരം: ഇമാം ത്വീബി(റ) ഈ ഹദീസിന് മിശ്കാത് വ്യാഖ്യാനമായ കാശിഫില്‍ ഇപ്രകാരം മറുപടി നല്‍കുന്നു. [...]

Read More ..

മഅ്മൂമുകള്‍ ആമീന്‍ പറയല്‍

ചോദ്യം: ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ? ഉത്തരം: ഫത്ഹുല്‍മുഈനിന്റെ രചയിതാവായ ബഹു. സൈനുദ്ദീനുല്‍ മഖ്ദൂം(റ) പറയുന്നു: “സലാം വീട്ടിയ ശേഷം ഇമാം ദുആ ചെയ്യുമ്പോള്‍ മഅ്മൂമുകള്‍ക്ക് ദുആക്ക് ആമീന്‍ പറയലാണോ സ്വന്തമായി വാരിദായ ദുആ ചെയ്യലാണോ ഏറ്റവും ഉത്തമമെന്ന് എന്റെ ഉസ്താദ് ബഹു. ഇബ്നുഹജര്‍(റ)നോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. -ഇമാമിന്റെ വാരിദായ പ്രാര്‍ഥന മഅ്മൂമുകള്‍ കേള്‍ക്കുന്നുവെങ്കില്‍ ആമീന്‍ പറയലാണ് അവര്‍ക്ക് സുന്നത്ത്.- വീണ്ടും മഖ്ദൂം(റ) [...]

Read More ..
1 2 3