Click to Download Ihyaussunna Application Form
 

 

ഇസ്ലാമും ഖാദിയാനിസവും

വളരെ വ്യക്തവും യുക്തവുമാണ് ഇസ്ലാമിക ആശയാദര്‍ശങ്ങള്‍. മുഹമ്മദ് ന ബി(സ്വ) തന്റെ സംഭവ ബഹുലമായ 23 വര്‍ഷക്കാലം കൊണ്ട് ഇസ്ലാം പരിപൂ ര്‍ണമായി അവതരിപ്പിച്ചു. ശേഷം ഒരു പ്രവാചകന്റെ ആവശ്യം ഇസ്ലാമിന് തീ രെയില്ല. മുഹമ്മദ് നബി(സ്വ) തങ്ങള്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അര്‍ ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി പറഞ്ഞു. ‘ഇന്നേ ദിവസം ഞാന്‍ നി ങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു.’ തന്റെ ശേഷം വേറെ നബിയില്ലെന്നും നബി(സ്വ) തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആ നും ഈ കാര്യം ഊന്നിപ്പറയുന്നു. ഇതൊക്കെയുണ്ടായിട്ടും മുഹമ്മദ് നബി(സ്വ)ക്കു ശേഷം ഒരു പ്രവാചകനായി രംഗത്തെത്തിയ മീര്‍സാ ഗുലാം അഹ്മദ് ഖാ ദിയാനി രൂപം നല്‍കിയ ഒരു പുതിയ മതമാണ് ഖാദിയാനിസം. യഥാര്‍ ഥത്തില്‍ ഖാദിയാനികള്‍ ഇ സ്ലാമിലെ അവാന്തര വിഭാഗമല്ല. അവരുടേത് ഒരു സ്വതന്ത്ര മതമാണ്.

ഖാദിയാനിസം മറ്റൊരു മതം

തൌഹീദിന്റെ സ്ഥാനത്ത് പുതിയൊരു ദൈവിക ദര്‍ശനം, മുഹമ്മദ് നബി(സ്വ)ക്കു പകരം പുതി യൊരു പ്രവാചകന്‍, ഖുര്‍ആനു പകരം പുതിയൊരു വേദഗ്രന്ഥം, മക്ക, മദീന എന്നീ പുണ്യ കേന്ദ്ര ങ്ങള്‍ക്കു പകരം പുതിയൊരു തീര്‍ഥാടന കേന്ദ്രം, റൌളാ ശരീഫിനു പകരം പുതിയൊരു മഖ് ബറ, ഹജ്ജിനു പകരം വിപുലമായൊരു സമ്മേളനം തുടങ്ങി സ്ഥിരപ്രതിഷ്ഠിതമായ ഇസ്ലാമിക തത്വ ങ്ങള്‍ക്കൊക്കെ സമാന്തരവും വികൃതവുമായ ബദല്‍ സംവിധാനമേര്‍പ്പെടുത്തി ഇസ്ലാമിന്റെ നേര്‍ ക്കുനേര്‍ എതിര്‍വശത്തുള്ള മറ്റൊരു മതം നിര്‍മിക്കുകയാണ് മീര്‍സ ചെയ്തത്. ഇസ്ലാമിന് സമാ ന്തരമായൊരു കുഫ്ര്‍ പ്രസ്ഥാനം സ്വപ്നം കണ്ട പലരുമായിരുന്നു ഈ നവ മതത്തിന് ആ ത്മാവും ഊര്‍ജ്ജവും നല്‍കിയത്.

മുസ്ലിംകളില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് മുഹമ്മദ് നബി(സ്വ)യാണ്. മാതാപിതാക്കള്‍, ഭാ ര്യാസന്താനങ്ങള്‍, മറ്റു സ്നേഹ ഭാജനങ്ങള്‍, ഇവരേക്കാള്‍ ഒരു വിശ്വാസിക്ക് ഏറ്റവും പ്രിയപ്പെട്ടത് മുഹമ്മദ് നബി(സ്വ)യായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം (ബുഖാരി, മുസ്ലിം). മുസ്ലിംകള്‍ മുഹമ്മദ് നബി(സ്വ)ക്ക് നല്‍കുന്ന സ്നേഹാദരങ്ങള്‍ മനസ്സിലാക്കിയ മീര്‍സ പില്‍ക്കാലത്ത് നബി(സ്വ)യുടെ പേരില്‍ ആള്‍മാറാട്ടം നടത്താന്‍ കാലേകൂട്ടി കരുക്കള്‍ നീക്കിയിരുന്നു. ഭ്രാന്തുകള്‍ വ ല്ലതും പറയുന്ന കൂട്ടത്തില്‍ താന്‍ മുഹമ്മദാണെന്നും മീര്‍സ അവകാശപ്പെടാറുണ്ട്. മീര്‍സയുടെ വാക്കുകള്‍ കാണുക. ഇരുപത്തിമൂ ന്ന് വര്‍ഷം മുമ്പ് ബറാഹീനില്‍ എന്നെ അല്ലാഹു മുഹമ്മദെന്നു വിളിച്ചു (ഏക് ഗലത്വീ കാ ഇസാല, പേജ്: 3). ആള്‍മാറാട്ടത്തിന്റെ സങ്കീര്‍ണ സമസ്യ മീര്‍സ സമര്‍ ഥിക്കുന്നത് ഇപ്രകാരമാണ്. നബി(സ്വ)ക്ക് രണ്ട് നിയോഗമുണ്ട്. ആദ്യത്തേത് അപൂര്‍ണ രൂപത്തില്‍ അറേബ്യയിലും രണ്ടാമത്തേത് പൂര്‍ണ രൂപത്തില്‍ ഖാ ദിയാനിലുമാണ്. ഈ തോന്നിവാസം സ്ഥാ പിക്കാന്‍ മീര്‍സ സുറത്തു ജുമുഅഃയിലെ നാലാം സൂക്തം ദുര്‍ വ്യാഖ്യാനം ചെയ്യുകയാണുണ്ടാ യത്. മീര്‍സയുടെ ചില വരികള്‍ കാണുക. ഞാന്‍ ആദം നൂഹും ശീശും മൂസയും മുഹമ്മദുമാണ് (ഹഖീഖത്തുല്‍ വഹ്യ്, പേജ്: 72). എന്നെയും മുഹമ്മദ് നബി(സ്വ)യെയും വ്യത്യ സ്ത വീക്ഷണ കോണിലൂടെ കണ്ടവര്‍ എന്നെ കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ല (ഖുത്വുബയെ ഇല്‍ഹാമിയ്യ, പേജ്: 171). ഖാദിയാനി പത്രം പറയുന്നു: മുഹമ്മദ് നബി വീണ്ടും ലോകത്ത് അവതരി ക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മീര്‍സ മുഹമ്മദ് നബി തന്നെയാണ് (അല്‍ ഫസല്‍). മീര്‍സാ ഗുലാം അഹ്മദിനെ ഖാദിയാനികള്‍ മുഹമ്മദാണെന്നു തന്നെയാണ് വിശ്വസിക്കു ന്നത് (അല്‍ ഫസല്‍  27‏‏‏121914). മസീഹിനെ(മീര്‍സ) നബിയുടെ റൌളയില്‍ മറവ് ചെയ്യപ്പെടുമെന്ന തിന്റെ ഉദ്ദേശ്യം മുഹമ്മദ് നബിക്കും മീര്‍സക്കുമിടയില്‍ പൂര്‍ണ സാദൃശ്യമുണ്ടെന്നാണത്രെ (കലി മത്തുല്‍ ഫസ്വ്ല്‍  ജ.104). പഴയതോ പുതിയതോ ആയ ഒരു നബിയും ഇവിടെ വന്നിട്ടില്ല, മറിച്ച് മു ഹമ്മദ് നബി പുനരവതരിച്ചതാണ് (അല്‍ഹികം 03‏-10-1901).

ആള്‍മാറാട്ടത്തിലൂടെ രംഗത്തെത്തിയ മീര്‍സയെ പിന്നീട് അഹങ്കാരത്തിലും അതിരുകടന്നതായിട്ടാ ണ് ലോകം കാണുന്നത്. യോഗ്യതയിലും പൂര്‍ണതയിലും തന്റെ നാലയലത്ത് എത്താന്‍ പോലും മുഹമ്മദ് നബി(സ്വ)ക്ക് സാധിച്ചിട്ടില്ലെന്നായിരുന്നു മീര്‍സയുടെ അവകാശവാദം. മീര്‍സയുടെ അ ഹങ്കാരം കാണുക: ചില കാര്യങ്ങള്‍ പ്രവാചകന്മാര്‍ക്ക് അല്ലാഹു അറിയിച്ചു കൊടുക്കാറുണ്ട്. എ നിക്ക് അറിയിച്ചു തന്നതില്‍ അല്‍പവും കുറവില്ല. എല്ലാ പ്രവാചകന്മാര്‍ക്കും വിജ്ഞാനത്തിന്റെ കുടം നല്‍കി. എന്നാല്‍ എന്റെ കുടമാണ് നിറഞ്ഞത് (ദുറസൈമിന്‍, പേജ്: 287) വീണ്ടും കാണുക. മുഹമ്മദ് നബി(സ്വ)ക്ക് എന്തോ ചില കാരണങ്ങളാല്‍ ഇബ്നു മര്‍യം, ദജ്ജാല്‍, യഅ്ജൂജ് മഅ്ജൂജ്, ദാബത്തുല്‍ അര്‍ള് എന്നിവയെ കുറിച്ച് വ്യക്തമായ വിവരം നല്‍കപ്പെട്ടിട്ടില്ല (ഇസാലെ ഔഹാം, പേജ്: 691). അഹങ്കാരി വീണ്ടും പറയുന്നു. നബി(സ്വ)ക്ക് മൂവായിരം അടയാളങ്ങള്‍ നല്‍കപ്പെട്ടെങ്കില്‍ എനിക്ക് മൂന്ന് ലക്ഷം അടയാളങ്ങളുണ്ട് (തുഹ്ഫായേ ഗോള്‍ഡവിയ്യ, പേജ്: 40). ഖാദിയാനീ പത്രം പറയട്ടെ, മീര്‍സ പതിമൂന്ന് നൂറ്റാണ്ട് മുമ്പ് അറേബ്യയില്‍ വന്നിരുന്നു. ഇപ്പോള്‍ തന്റെ നിയമനം ലോകത്തിനാകമാനമാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു(അല്‍ ഫസല്‍ 26‏-09-1917). നബി(സ്വ)യുടെ അതുല്യ വ്യക്തിത്വത്തിനെതിരെ മീര്‍സയുടെ അഭിശപ്തമായ നാവും തൂലികയും ചലിച്ച തിന് എത്രയോ തെളിവുകള്‍ വേറെയുണ്ട്.

ഖാദിയാനി മതത്തിലെ ദൈവവും ദൂതനും മീര്‍സ തന്നെ. യഥാര്‍ഥത്തില്‍ ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുള്ള’യെന്ന കലിമയുടെ അര്‍ഥം ലാഇലാഹ ഇല്ലാമീര്‍സാ മീര്‍സാറസൂലു മീര്‍സ യെന്നാണ്. ഖാദിയാനി ശഹാദത്തു കലിമ ആധുനികവല്‍കരിക്കണമെന്ന ആശയവുമായി ചിലര്‍ രംഗത്തു വന്നു. പലരും പലതും നിര്‍ദേശിച്ചു. പ്രസ്തുത നിര്‍ദേശങ്ങള്‍ക്കെതിരെയുള്ള ബശീര്‍ അഹ്മദിന്റെ പ്രതികരണം ഇപ്രകാരമാണ്. മുഹമ്മദ് നബി ഒരിക്കല്‍ കൂടി പുനരവതരിപ്പിക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. സാക്ഷാല്‍ മീര്‍സ തന്നെയാണ് പ്രസ്തുത മുഹമ്മദ് നബി. അതിനാല്‍ കലിമത്തുശ്ശഹാദ നവീകരിക്കേണ്ടുന്ന യാതൊരാവശ്യവുമില്ല (റിവ്യൂ ഓഫ് റിലീജ്യണ്‍: 158). ഖാദി യാനികളുടെ ശഹാദത്തു കലിമ നവീകരിക്കപ്പെടാതിരിക്കുന്നതിന്റെ രഹസ്യം വായനക്കാര്‍ മനസ്സി ലാക്കിയല്ലോ. വിഷക്കുപ്പിക്കു തേനിന്റെ ലേബല്‍ ഒട്ടിക്കുന്ന കൊലച്ചതിയാണ് ശഹാദത്തു കലിമ യില്‍ പോലും ഖാദിയാനികള്‍ സ്വീകരിച്ചിരിക്കുന്നത്.

ശഹാദത്തു കലിമ വിഷലിപ്തമാക്കിയ ശേഷം മീര്‍സ ചിന്തിച്ചത് ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിനു സമാന്തരമായൊരു ഗ്രന്ഥത്തെക്കുറിച്ചായിരുന്നു. ലക്ഷ്യ സാക്ഷാത്കാരത്തിനായി തന്റെ പ്രേമ സങ്കല്‍പങ്ങളും പൈശാചിക ദുര്‍ബോധനങ്ങളും ദൈവിക ബോധനങ്ങളാണെ ന്ന് മീര്‍സ അവകാശപ്പെട്ടു. മീര്‍സ പറയുന്നു. ഖുര്‍ആനിലും മറ്റു ദൈവിക ഗ്ര ന്ഥങ്ങളിലും വിശ്വസിക്കുന്നതുപോലെ എന്റെ വഹ്യുകളില്‍ വിശ്വസിക്കലും നിര്‍ബന്ധമാണ്. കാര ണം അവയും ദൈവവചനങ്ങള്‍ തന്നെയാണ് (ഹഖീഖത്തുല്‍ വഹ്യ് : 211). തന്റെ വഹ്യുകളുടെ സമാഹാരം ഇരുപത് ജുസ്ഉകള്‍ ഉണ്ടെന്നാണ് മീര്‍സയുടെ അവകാശവാദം (ഹഖീഖത്തുല്‍ വഹ് യ് : 9). മീര്‍സയുടെ ‘വഹ്യുകള്‍’ കിതാബുല്‍ മുബീന്‍ എന്ന പേരിലാണറിയപ്പെടുന്നത്.

മീര്‍സ തന്റെ വഹ്യുകള്‍ക്ക് ബഹുഭാഷകളുടെ വിശേഷണമാണ് പ്രധാനമായും നല്‍കിയത്. അറ ബി ഭാഷയിലുള്ള ഖുര്‍ആന്‍ ഇത്രയേറെ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയെങ്കില്‍ ബഹുഭാഷ കളിലുള്ള വേദഗ്രന്ഥം എത്രമാത്രം ജനശ്രദ്ധ പിടിച്ചുപറ്റും എന്നതായിരുന്നു മീര്‍സയുടെ ചിന്ത. തു ടര്‍ന്ന് ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, ഹീബ്രു, ഉറുദു, അറബി തുടങ്ങിയ നിരവധി ഭാഷകളില്‍ മീര്‍ സ കുറെ വിവരക്കേടുകളും തെറിപ്പൂരങ്ങളും അഹങ്കാരങ്ങളും വഹ്യ് എന്ന പേരില്‍ വിളംബരം ചെയ്തു. ഇവ ഭക്തിപുരസ്സരം പാരായണം ചെയ്യാന്‍ ഖാദിയാനികള്‍ വിധിക്കപ്പെട്ടിരിക്കുന്നു. മീര്‍ സായി പത്രം പറയുന്നു. ഖുര്‍ആന്‍ ഓതുമ്പോഴുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും മീര്‍സ യുടെ വഹ്യ് പാരായണം ചെയ്യുമ്പോള്‍ ഉണ്ടാകും. അവയിലെ വാഗ്ദാനങ്ങള്‍ മനസ്സിലാക്കി പാ രായണം ചെയ്താല്‍ നാം ഒരിക്കലും നിരാശനോ നിരാലംബനോ ആവില്ല (അല്‍ഫസല്‍ 13‏-04- 1928). മീര്‍സായുടെ വഹ്യുകള്‍ അര്‍ഥം ഗ്രഹിച്ച് പാരായണം ചെയ്യണമെന്നാണ് നിയമം. പക്ഷേ, തനിക്ക് ലഭിച്ച മിക്ക വഹ്യുകളുടെയും ഭാഷയും വ്യാഖ്യാനവും പാവം മീര്‍സക്ക് പോലും അറി ഞ്ഞുകൂടായിരുന്നു. ഒരു ഉദാഹരണം കാണുക. ഇടക്കിടെ മീര്‍സക്ക് ഇംഗ്ളീഷ് വഹ്യ് ഇറങ്ങാറുണ്ടത്രെ. പക്ഷേ, ഇംഗ്ളീഷ് അറിയാത്ത മീര്‍സ തന്റെ ദൈവിക നിര്‍ദേശങ്ങള്‍ മനസ്സിലാക്കാനാവാതെ വലഞ്ഞു. അവസാനം ഇംഗ്ളീഷ് വഹ്യുകള്‍ പരി ഭാഷപ്പെടുത്താന്‍ ഒരു ഹിന്ദു പയ്യനെ കണ്ടെത്തി. എന്നാല്‍ മീര്‍സയുടെ പൈശാചിക ബോധന ങ്ങളിലെ ദുര്‍ഗ്രാഹ്യമായ ഇംഗ്ളീഷ് വഹ്യുകള്‍ പല പ്പോഴും പരിഭാഷപ്പെടുത്താന്‍ പയ്യന് കഴിഞ്ഞില്ല. ഒരു ദിവസം ചില ഇംഗ്ളീഷ് വഹ്യുകളുടെ അര്‍ ഥവും വ്യാഖ്യാനവും തേടി തന്റെ സന്തത സഹചാരിയായ അലി അബ്ബാസ് ഷാക്ക് മീര്‍സ എഴുതി.

ഇംഗ്ളീഷില്‍ ചില വഹ്യുകള്‍ ഈ ആഴ്ച അവതരിക്കുകയുണ്ടായി. നമ്മുടെ ഹിന്ദു പയ്യന്റെ പരി ഭാഷ എനിക്ക് വേണ്ടത്ര സമാധാനമായിട്ടില്ല. ചില വഹ്യുകള്‍ അല്ലാഹു തന്നെ പരിഭാഷപ്പെടു ത്തി തരികയുണ്ടായി. ചില വഹ്യുകള്‍ ഹീബ്രുവിലാണെന്നു തോന്നുന്നു. ഏതായാലും അവയുടെ അര്‍ഥം അറിയല്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ അച്ചടിയിലുള്ള പുസ്തകത്തിന്റെ പുറം ചട്ടയില്‍ അവ യില്‍ ചിലതെല്ലാം ചേര്‍ക്കാമല്ലോ. അതുകൊണ്ട് താഴെ കുറിക്കുന്ന വഹ്യുകളുടെ അര്‍ഥം ആ രോടെങ്കിലും ചോദിച്ചു വേഗം അറിയിക്കുക. പ്രഷ്യന്‍, ഉമര്‍, പിറാത്തോസ്, ഇല്‍ഹാമിന്റെ വേഗത കൊണ്ട് പിലാത്തോസ് എന്നാണോ പിറാത്തോസ് എന്നാണോയെന്നറിഞ്ഞുകൂടാ. ഉമര്‍ അറബി ഭാ ഷയാണ്. പ്രഷ്യനും പിറാത്തോസും ഏതു ഭാഷയാണെന്നും അര്‍ഥമെന്താണെന്നും അറിഞ്ഞു കൂടാ. ഇംഗ്ളീഷ് വഹ്യുകളുടെ തുടക്കം ചില അറബി പദങ്ങളാണ്. ശേഷം You must do what I told you ‘ഞാന്‍ പറഞ്ഞ പോലെ പ്രവര്‍ത്തിക്കുക’ എന്ന് ഉറുദുവില്‍ പരിഭാഷയുണ്ട്. തുടര്‍ന്നുള്ള വാ ക്യം അര്‍ഥസഹിതമല്ല, വാക്കുകളുടെ ക്രമീകരണ വ്യത്യാസവും പഴക്കവും മൂലം പയ്യന് ഒന്നും മനസ്സിലായില്ല. പിന്നീട് Though All men should be angry but God is with you. He shall help you, words of God not can exchange ‘എല്ലാ ആളുകളും അതൃപ്തി കാണിച്ചാലും ദൈവം നിന്റെ കൂടെയുണ്ട്. അവന്‍ നിന്നെ സഹായിക്കും. അല്ലാഹുവിന്റെ വചനങ്ങളില്‍ മാറ്റപ്പെടുകയില്ല’ പിന്നീടിറങ്ങിയ ഇം ഗ്ളീഷ് വഹ്യുകളില്‍ ചിലതു മാത്രമെ ഓര്‍മയുള്ളൂ.

I shall help you, You have to go Amirtsar  തുടര്‍ന്നുള്ള  He halts in the zila peshwar  എന്ന വാക്യം ഒട്ടും മനസ്സിലായില്ല. നിങ്ങള്‍ ദയവു ചെയ്ത് ഇവയുടെ അര്‍ഥം പഠിച്ച് ഉടന്‍ കത്ത് അയക്കുക (മക്ത്തൂബാതെ അഹ്മദിയ്യ 1/68). പാവം മീര്‍സക്ക് തന്റെ പൈശാചിക ദുര്‍ബോധനങ്ങള്‍ സ്വയം മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ല. പ്രസ്തുത വഹ്യുകളുടെ സമാഹാരമത്രെ ‘കിതാബുല്‍ മുബീന്‍.’ അത് അര്‍ഥമറി ഞ്ഞ് പാരായണം ചെയ്യല്‍ ഖാദിയാനികള്‍ക്ക് നിര്‍ബന്ധവും. ഗതികേടേ നിന്റെ പേരോ ഖാദിയാനിസം.

മുസ്ലിം പുണ്യകേന്ദ്രങ്ങളാണ് മക്കയും മദീനയും. ഓരോ സെക്കന്റിലും മുസ്ലിം ജനകോടികളു ടെ വിചാര വികാരങ്ങള്‍ ആ കേന്ദ്രങ്ങളെ വട്ടമിട്ട് പറക്കുന്നു. ലോകമുസ്ലിം പ്രതിനിധികളായി ജന ലക്ഷങ്ങള്‍ വര്‍ഷാവര്‍ഷം ആഗോള മുസ്ലിം വാര്‍ഷിക സമ്മേളനമായ ഹജ്ജിനായി അവിടങ്ങളില്‍ ഒത്തുകൂടുന്നു. സമാന്തര വീരനായ മീര്‍സ ഇവിടെയും അടങ്ങിയില്ല. മക്കക്കും മദീനക്കും പകര മായി ഖാദിയാന്‍ പ്രദേശവും ഹജ്ജിന് പകരമായി ഡിസംബറില്‍ ഖാദിയാനില്‍ വെച്ച് വിപുലമാ യൊരു സമ്മേളനവും നടത്താന്‍ തീരുമാനിച്ചു. മീര്‍സയുടെ വാക്കുകള്‍ കാണുക. മക്ക, മദീന പോലെ ഖാദിയാനും അനുഗൃഹീതമാണെന്ന് അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു (അല്‍ ഫസല്‍ 11‏-12-1932). മനുഷ്യമഹാസംഗമം മൂലം ഹറമിന്റെ പവിത്രതയാണ് വിശുദ്ധ ഖാദിയാനിനുള്ളത്. മക്ക യുടെ പേരില്‍ അറബികള്‍ അഭിമാനിക്കുന്നുവെങ്കില്‍ ഖാദിയാനിന്റെ പേരിലാണ് അനറബികള്‍ അഭിമാനിക്കുന്നത് (ദുര്‍റം റെസമീന്‍, പേജ്: 52). ഖാദിയാനി ഖലീഫ പറയുന്നു. മക്കയിലെ ഹജ്ജ് ദുര്‍ബലപ്പെട്ടിരിക്കുന്നു. പകരം ഖാദിയാനില്‍ വന്ന് ഹജ്ജിന്റെ പുണ്യം നേടുക (അല്‍ ഫസല്‍ 11‏-12-1932). ഖാദിയാനിലെ ഹജ്ജ് ഏതാണെന്ന് ഖലീഫയുടെ വാക്കുകളിലൂടെ തന്നെ കാണുക. ഇന്നു നമ്മുടെ സമ്മേളനത്തിന്റെ ഒന്നാം ദിവസമാണ്. ഈ സമ്മേളനമാവട്ടെ ഹജ്ജു കര്‍മത്തിനു തുല്യമാണുതാനും (ബറകാത്തെ ഖിലാഫത്ത്, പേജ്:5). റൌളാ ശരീഫിന്നും ജന്നത്തുല്‍ ബഖീഇ ന്നും സമാന്തരമായി ബഹ്ശ്തി മഖ്ബറയും ഉണ്ടാക്കി. റൌളാ ശരീഫിലേക്ക് സിയാറത്തിനുള്ള നിലക്കാത്ത ഒഴുക്ക് തടയിടാന്‍ വേണ്ടിയാണ് ലാഹോറില്‍ ചരമമടഞ്ഞ മീര്‍സയെ ബ്രിട്ടീഷുകാര്‍ തീവണ്ടിമാര്‍ഗം ഖാദിയാനിലെത്തിച്ച് ബഹിശ്തിയില്‍ മീര്‍സക്ക് ശവകുടീരം പണിതത്. ഇങ്ങനെ മുഴുവന്‍ കാര്യങ്ങളിലും ഖാദിയാനികളും മുസ്ലിംകളും പൂര്‍ണമായും വിയോജിക്കുന്നു. ഖാദിയാ നികളുടെ ബാഹ്യപ്രകടനങ്ങള്‍ അത്യന്തം അപകടകരമാണ്. ഖാദിയാനിസം പാട്ടവിളക്കും തങ്ങള്‍ പാറ്റകളുമാണെ ന്ന കാര്യം പാവം സാധാരണക്കാരുണ്ടോ അറിയുന്നു?

മുസ്ലിംകളും ഖാദിയാനികളും

മുസ്ലിംകള്‍ അവിശ്വാസികളാണെന്നാണ് ഖാദിയാനികളുടെ അഭിപ്രായം. ഇത് തുറന്നു പറയാതെ മുസ് ലിംകളുടെ വേഷം ധരിച്ചും നാമം സ്വീകരിച്ചും അവര്‍ പ്രവര്‍ത്തിച്ചു വരുന്നു. ഖാദിയാനിസ ത്തിന്റെ വികൃത മുഖം മറച്ചു പിടിക്കുന്നതില്‍ മുസ്ലിം വേഷവിധാനങ്ങളും ബാഹ്യകര്‍മങ്ങളും അനല്‍പമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇതുവഴി ഖാദിയാനികള്‍ മുസ്ലിംകളിലെ ഇതര വിഭാഗങ്ങളിലൊ ന്നാണെന്ന ധാരണ ചിലരെയെങ്കിലും പിടികൂടിയിട്ടുണ്ട്. മുസ്ലിംകള്‍ ഖാദിയാനീ വീക്ഷണത്തില്‍ കാഫിറാണ്. മുസ്ലിംകളുമായുള്ള മാനുഷിക ബന്ധങ്ങള്‍ പോലും ഖാദിയാനിസത്തില്‍ നിന്നും തെറിക്കാനുള്ള കാരണമാകും.

മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകനാണ്. ശേഷം പുതിയൊരു പ്രവാചകന്റെ ആഗമനം ആവശ്യ മില്ല. പ്രമാണങ്ങളും പ്രകൃതിയും അത് അംഗീകരിക്കുകയുമില്ല. അതിനാല്‍ പുതിയൊരു പ്രവാച കനിലുള്ള വിശ്വാസവും പ്രതീക്ഷയും കുഫ്രിയ്യത്തിലേക്കുള്ള കുറുക്കുവഴിയാണെന്നാണ് ഇസ് ലാമിക വിശ്വാസം (കിതാബുശ്ശിഫാ 1/528). നബിക്കു ശേഷം ഒരാളുടെ പ്രവാചകത്വ വാദം അംഗീ കരിക്കലും കാഫിറാകാനുള്ള കാരണമായാണ് ഇസ്ലാം കാണുന്നത് (തുഹ്ഫ 9/87).

മീര്‍സായുടെ വ്യാജ പ്രവാചകത്വം അവഗണിച്ചതിന്റെ പേരില്‍ മുസ്ലിംകളെ കാഫിറും നരകാവ കാശിയുമാക്കി ചിത്രീകരിക്കുന്നതിന്റെ ചില ഉദാഹരണങ്ങള്‍ കാണുക. മീര്‍സാ പറയുന്നു. കുഫ്റ് രണ്ടു വിധമുണ്ട്. ഒന്ന്: ഇസ്ലാമിനെയും മുഹമ്മദ് നബി(സ്വ)യെയും നിഷേധിക്കുക. രണ്ട്: മീര്‍സാ യെ നിരാകരിക്കുക (ഹഖീഖത്തുല്‍ വഹ്യ്: 179). വീണ്ടും കാണുക. എന്നെ ധിക്കരിച്ചവന്‍ അല്ലാ ഹുവിനെയും റസൂലിനെയും ധിക്കരിച്ചവനും നരകാവകാശിയുമാണ് (തബ്ലീഗെ രിസാലത്ത് 9/47). തന്റെ ആഗമനോദ്ദേശ്യം മുസ്ലിംകളെ ഇസ്ലാമികവത്കരിക്കലാണെന്നും (ഹഖീഖത്തുല്‍ വഹ്യ്: 107) മതപരമായ വിഷയത്തില്‍ എല്ലാവരും തന്റെ നേതൃത്വം അംഗീകരിക്കണമെന്നും (തുഹ്ഫത്തു ന്നദ്വ: 4) പ്രഖ്യാപിച്ച മീര്‍സായുടെ ഭ്രാന്തുകള്‍ക്ക് കാതുകൊടുക്കാത്തവരെ മൊത്തമായി നരക ത്തിലേക്ക് എഴുതിത്തള്ളിയ വഹ്യുകളിലൊന്നിങ്ങനെയാണ്. അല്ലാഹു പറഞ്ഞു, ഓ മീര്‍സാ, എന്നെ സ്നേഹിക്കുകയും വഴിപ്പെടുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം അവനെന്റെ ശത്രുവാണ്. നരകം അവനെ പോലുള്ള കാഫിറുകള്‍ക്കാണ് (അന്നുബുവ്വത്ത് ഫില്‍ഇന്‍ഫാം: 40). കോപം ആളിക്കത്തിയപ്പോള്‍ മീര്‍സാ പറഞ്ഞു. എന്നെ കളവാക്കുന്നവന്‍ കാഫിറല്ലെങ്കില്‍ ഞാന്‍ കാഫിറാണ് (ഹഖീഖത്തുല്‍ വഹ്യ്: 163). മുസ്ലിംകളെ കാഫിറാക്കുന്ന മീര്‍സായുടെ വരികള്‍ ഇനിയും ഏറെ നിരത്താനാവും.

മീര്‍സായുടെ പുത്രനും രണ്ടാം ഖലീഫയുമായ ബശീറുദ്ദീന്‍ മഹ്മൂദ് അഹ്മദിന്റെ വാക്കുകള്‍ ഈ വിഷയകമായി കാണുക. ഖാദിയാനികളും അല്ലാത്തവരും തമ്മിലുള്ള ഭിന്നത ശാഖാപരമല്ല. അല്ലാ ഹുവിലും മലകുകളിലും ദിവ്യഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ മുസ്ലിംകള്‍ക്ക് ഏത് പ്രകാരം നിര്‍ബ ന്ധമാണോ അ തേ പ്രകാരം തന്നെയാണ് മുഴുവന്‍ പ്രവാചകന്മാരിലുള്ള വിശ്വാസവും. ഏതെങ്കി ലും ഒരാളെ നിഷേധിച്ചാ ല്‍ കാഫിറാകുമെന്നര്‍ഥം. ഈസ വരെയുള്ള പ്രവാചകന്മാരെ വിശ്വസിച്ച ക്രിസ്ത്യാനികള്‍ മുഹമ്മദ് നബിയെ നിരാകരിച്ചതു മൂലമാണ് കാഫിറായത്. അതിനാല്‍ മുഹമ്മദ് നബിക്കു ശേഷമുള്ള മീര്‍സയെ നി ഷേധിച്ച മുസ്ലിംകളും കാഫിറാണ് (അല്‍ഫസ്വ്ല്‍ 21‏-06-1924). വീണ്ടും കാണുക. ലക്നൌവില്‍ നിന്നും ഒരാള്‍ എന്നോട് ചോദിച്ചു. അഹ്മദികള്‍ അല്ലാത്തവര്‍ കാഫിറാണെന്ന വാദം നിങ്ങള്‍ക്കുണ്ടെന്നു കേട്ടല്ലോ. ശരിയാണോ? ഞാന്‍ പറഞ്ഞു. അതെ, നി സ്സംശയം അനഹ്മദികള്‍ കാഫിറാണ് (അന്‍വാറുല്‍ ഖിലാഫത്ത്: 92). ഖലീഫ തന്നെ പറയട്ടെ, മൂ സയെ വിശ്വസിച്ച് ഈസയെ അവിശ്വസിച്ചവനും, മുഹമ്മദിനെ സ്വീകരിച്ച് മീര്‍സയെ തിരസ്കരി ച്ചവനും കാഫിറാണ് (കലിമത്തുല്‍ ഫസ്വ്ല്‍: 110). എന്തിനധികം മീര്‍സയുടെ പേര് കേള്‍ക്കാത്തവന്‍ പോലും മഹ്മൂദിന്റെ അഭിപ്രായത്തില്‍ കാഫിറാണ്. മുസ്ലിംകള്‍ മീര്‍സയെ തിരസ്കരിച്ചതിന്റെ പേരില്‍ കാഫിറാണെന്ന് വിശ്വസിക്കുന്നവരാണ് ഖാദിയാനികള്‍. എന്നാല്‍ പ്രസ്ഥാനത്തിന്റെ ആയുസ്സ്, ആരോഗ്യം എന്നിവ പരിഗണിച്ചായിരിക്കാം, അധികാര വടംവലിയുടെ പേരി ല്‍ 1914ല്‍ വേര്‍പിരി ഞ്ഞ ലാഹോറീ മീര്‍സായികള്‍ മുസ്ലിംകളെ പരസ്യമായി കാഫിറാക്കാറില്ല. പക്ഷേ, ഇതും വഞ്ച നയുടെ മറ്റൊരു മുഖമാണ്. ഇക്കാരണത്താല്‍ ഖാദിയാനീ മീര്‍സായികള്‍ ലാഹോറീ മീര്‍സായി കളെ മുര്‍ത്തദ്ദാ(മതഭ്രഷ്ടര്‍)യിട്ടാണ് കാണുന്നത്. ലാഹോറികളുടെ മേല്‍ മയ്യിത്ത് നിസ്കരിക്കാന്‍ പോലും ഖാദിയാനികള്‍ക്ക് പാടില്ല.

ഖാദിയാനികള്‍ മുസ്ലിംകളോട് ഒരു നിലയിലും ബന്ധം സ്ഥാപിക്കരുതെന്നാണ് മീര്‍സായീ നിയ മം. മുസ്ലിംകളുമായുള്ള ബന്ധം കുഫ്റിനെ സഹായിക്കലാണെന്നാണ് ഖാദിയാനികള്‍ വിശ്വസി ക്കുന്നത്. ഖലീഫ മഹ്മൂദിന്റെ വരികള്‍ നോക്കുക: ഖാദിയാനികള്‍ മുസ്ലിംകളില്‍ നിന്നും ഇസ്ലാ മികമായൊരു പെരുമാറ്റം പ്രതീക്ഷിക്കുകയോ അവരോടൊന്നിച്ചു വല്ല ഇസ്ലാമിക സമീപനവും ഉദ്ദ്യേശിക്കുകയോ ചെയ്യുന്നില്ല. കാരണം മീര്‍സയെ നിഷേധിച്ചവര്‍ മുസ്ലിംകളല്ല(അല്‍ഫസ്വ്ല്‍ 13‏-04-1926). ബ്രിട്ടീഷുകാര്‍ ക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന മീര്‍സായികളുടെ പുരോഗതി മുസ് ലിം വിരോധത്തിലും വിദ്വേഷത്തിലും അധിഷ്ഠിതമാണ്. മഹ്മൂദ് പറയുന്നു. അഹ്മദികളുടെ വിദ്വേ ഷം അല്ലാഹുവിന് വേണ്ടിയാണ്. അവരുമായി നിങ്ങള്‍ ഇടപഴകുന്ന പക്ഷം അല്ലാഹുവിന്റെ കരു ണാകടാക്ഷങ്ങള്‍ നിങ്ങള്‍ക്കുണ്ടാവില്ല. ഖാദിയാനികളുടെ പുരോഗതിയും അഭിവൃദ്ധിയും മുസ്ലിം കളുമായുള്ള വിയോജിപ്പിലാണ് നിലകൊള്ളുന്നത് (മന്‍സ്വൂര്‍ ഇലാഹി: 265). ഇക്കാരണത്താല്‍ ഖാ ദിയാനികള്‍ മുസ്ലിംകളോട് സലാം പറയുകയോ മടക്കുകയോ ചെയ്യാറില്ല. മുസ്ലിം ഇമാമിനെ തു ടരാനോ അവരുടെ മേല്‍ മയ്യിത്ത് നിസ്കരിക്കാനോ മഗ്ഫിറതിന് വേണ്ടി പ്രാര്‍ഥിക്കാനോ ഖാദി യാനിസം അനുവദിക്കുന്നില്ല.

മുസ്ലിംകളെ അശുദ്ധരായിട്ടാണ് അഹ്മദികള്‍ കാണുന്നത്. മുസ്ലിം ഇമാം ശവത്തിനു തുല്യവും. അവരുടെ പിന്നില്‍ ഖാദിയാനികള്‍ നിസ്കരിക്കരുത്. ജീവനുള്ള ഖാദിയാനികള്‍ ശവത്തിനു സമാന മായ മുസ്ലിം ഇമാമിനെ തുടരാന്‍ ഒരിക്കലും പറ്റില്ല (സമീമയെ തുഹ്ഫയെ ഗോള്‍ഡവിച്ച: 18). മറ്റൊരു വഹ്യ് കാണുക. എന്നെ കള്ളനാക്കുന്ന മുസ്ലിം ഇമാമിന്റെ പിന്നില്‍ നിന്ന് നിസ്കരിക്കല്‍ കടുത്ത ഹറാമാണ്. ‘നിങ്ങളുടെ ഇമാം നിങ്ങളില്‍ നിന്നു തന്നെയെന്ന ഹദീസിന്റെ അടിസ്ഥാനത്തി ല്‍ ഖാദിയാനികള്‍ക്ക് അവരുടെ ഇമാമിന്റെ പിന്നില്‍ നിന്ന് നിസ്കരിക്കല്‍ നിര്‍ബന്ധമാണ്’ (അല്‍ ബഈന്‍: 35). മീര്‍സയോട് ഒരിക്കല്‍ ചോദിക്കപ്പെട്ടു. ഏതു വിശ്വാസക്കാരനാണെന്ന് തിരിച്ചറിയാ ത്ത ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കാമോ? മറുപടി, അവന്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ പറ്റും. അവിശ്വസിക്കുന്നുവെങ്കില്‍ പറ്റില്ല. വിശ്വാസവും അവിശ്വാസവും മറച്ച് വെച്ചവനാണെങ്കില്‍ അവന്‍ മുനാഫിഖാണ് (മല്‍ഫൂളാത്തെ അഹ്മദിയ്യ 4/149). രണ്ടാം ഖലീഫ പറയുന്നു: മീര്‍സാ സാഹിബ് അതിശക്തമായ ശൈലിയില്‍ ഖാദിയാനികളല്ലാത്തവരുടെ പിന്നില്‍ നിന്ന് നിസ്കരിക്കുന്നത് വില ക്കിയിരിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് പലരും എന്നോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചാലും എ ന്റെ മറുപടിയിതാണ്. ഖാദിയാനികളല്ലാത്തവരുടെ പിന്നില്‍ നിസ്കരിക്കല്‍ അനുവദനീയമല്ല! അ നുവദനീയമല്ല!! അനുവദനീയമല്ല!!! (അന്‍വാറുല്‍ ഖഇളആഫ്ത്ത്: 90).

മുസ്ലിമിന്റെ മയ്യിത്ത് നിസ്കരിക്കലും പ്രാര്‍ഥിക്കലും ഖാദിയാനികള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. ഖാദിയാനിസത്തില്‍ വിശ്വസിക്കാത്തതിന്റെ പേരില്‍ സ്വന്തം മകന്‍ ഫസ്വല്‍ അഹ്മദിന്റെ മയ്യിത്ത് നിസ്കാരത്തില്‍ നിന്നും തുടര്‍ കര്‍മത്തില്‍ നിന്നും മീര്‍സ വിട്ടു നിന്നു. ഖാദിയാനികള്‍ക്ക് മുഹമ്മ ദലി ജിന്ന മുസ്ലിം ലീഗില്‍ അംഗത്വം നല്‍കിയിരുന്നു. പക്ഷേ, ജിന്ന മരിച്ചപ്പോള്‍ സഹപ്രവര്‍ത്ത കനും ഖാദിയാനിയുമായ സ്വഫറുല്ലാ ഖാന്‍ അടക്കം അഹ്മദികള്‍ വിട്ടു നിന്നു. മുസ്ലിമുമായി ബ ന്ധപ്പെടുന്ന ഖാദിയാനികളുടെ മയ്യിത്ത് പോലും നിസ്കരിക്കരുതെന്നാണ് ബഷീറുദ്ദീന്റെ നിലപാട് (അല്‍ഫസ്വ്ല്‍ 13‏-04-1936). അഹ്മദിയാ സന്ദേശം എത്തിയിട്ടില്ലാത്ത സ്ഥലത്ത് മരണപ്പെട്ട ഒരു വ്യ ക്തിയുണ്ട്. ആരുമില്ലെങ്കില്‍ ഒരു അഹ് മദിക്ക് നിസ്കരിക്കാന്‍ പറ്റുമോയെന്ന ചോദ്യത്തിന് ഖലീഫ പറഞ്ഞ മറുപടി. അവന്റെ ഉള്ള് നമുക്കറിയില്ലെങ്കിലും പ്രത്യക്ഷത്തില്‍ അവന്‍ മീര്‍സയെ അറിയാ തിരിക്കാനാണ് സാധ്യത. അതിനാല്‍ അവന്റെ മേല്‍ നിസ്കരിച്ചുകൂടാ. ഖാദിയാനിയാവാന്‍ വേണ്ടി ആശയം പഠിച്ചുകൊണ്ടിരിക്കെ ബൈഅത്ത് ചെയ്യാത്ത ഒരു അഹ്മദി മരിച്ചാല്‍ അനഹ്മദിക്കു പോ ലും മയ്യിത്ത് നിസ്കരിക്കാന്‍ പാടില്ലെന്നാണ് ഖാദിയാനീ മതം (അന്‍വാറുല്‍ ഖലാഫ: 93).

ഖാദിയാനികള്‍ അനഹ്മദികളുമായി പൂര്‍ണ ബന്ധവിഛേദം നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും അനുയാ യികളുടെ വികാരം മാനിച്ച് ചില ഇളവുകള്‍ സൌകര്യാര്‍ഥം മീര്‍സ അനുവദിച്ചിട്ടുണ്ട്. അതിലൊ ന്നാണ് അനഹ്മദികളുടെ പെണ്‍മക്കള്‍. മീര്‍സ പറയുന്നു. അഹ്മദികള്‍ക്ക് അനഹ്മദികളുടെ പെണ്‍കുട്ടികളെ വിവാ ഹം ചെയ്യാം. പക്ഷേ, സ്വന്തം മക്കളെ ഖാദിയാനികള ല്ലാത്തവര്‍ക്ക് നല്‍കരുത്. അത് പാപമാണ് (അല്‍ ഹകം 14‏-04-1908). ഖലീഫയുടെ വാക്കുകള്‍ കാണുക. ഖാദിയാനികള്‍ അ വരുടെ പെണ്‍മക്കളെ മുസ്ലിം കള്‍ക്ക് വിവാഹം ചെയ്തുകൊടുത്താല്‍ അവന്‍ കാഫിറും പ്രസ്ഥാനത്തില്‍ നിന്ന് ഭ്രഷ്ടനുമാകും (അല്‍ ഫസ്വ്ല്‍ 04-05-1922). എന്നാല്‍ ഖാദിയാനികള്‍ക്ക് ഹിന്ദു ക്കളുടെയും സിഖുകാരുടെയും മുസ്ലിംകളുടെയും പെണ്‍കുട്ടികളെ വേളി കഴിക്കാമെന്നാണ് മഹ് മൂദിന്റെ അഭിപ്രായം (IBID  18-2-1930‏‏). മുസ്ലിംകളെ അഹ്ല്‍ കിതാബുകളെ പോലെയാണ് ഖാദി യാനികള്‍ കാണുന്നത്. അതിനാല്‍ അവരില്‍ നിന്നും എത്ര വേണമെങ്കിലും പെണ്‍കുട്ടികളെ അഹ് മദികള്‍ക്ക് സ്വീകരിക്കാം. പക്ഷേ, ഒരു വിധത്തിലും അനഹ്മദികളോട് സഹകരിക്കരുതെന്നു പറ ഞ്ഞ കൂട്ടത്തില്‍ മീര്‍സയും കൂട്ടരും മുസ്ലിംകളുടെ കല്യാണ സദസ്സുകളില്‍ പങ്കെടുക്കുന്നത് പോലും ശക്തിയായി വിലക്കിയിരിക്കുന്നു (അല്‍ഫസ്വ്ല്‍ 23-05-1931). മുസ്ലിംകള്‍ കാഫിറാണ്. ഖാദി യാനികള്‍ക്ക് അവരുമായി യാതൊരു ബന്ധവും പാടില്ല. പക്ഷേ, മറ്റൊരു മതക്കാരിയായ മുഹമ്മദീ ബീഗത്തെ പ്രേമിച്ച് മീര്‍സ അണികളുടെ വികാരം മനസ്സിലാക്കി ജാതി മത ഭേദമന്യേ അനഹ്മദീ പെണ്‍കുട്ടികളെ അഹ്മദികള്‍ക്ക് അനുവദനീയമാക്കി. പ്രേമത്തിനു മുന്നില്‍ ‘മതം’ പോലും തന്റെ മ്ളേഛ താത്പര്യങ്ങള്‍ക്ക് കീഴില്‍ അടിയറ വെക്കുന്ന പ്രവാചകനെ നാം എന്തുപേരില്‍ വിളിക്കണം?

ഖാദിയാനികള്‍ കാഫിറുകള്‍ തന്നെ

മുഹമ്മദ് നബി(സ്വ)യെ അന്ത്യപ്രവാചകനാണെന്ന് അംഗീകരിക്കാത്തവരാരും മുസ്ലിമാവില്ലെന്ന് ഇസ്ലാമിക ലോകം ഏകോപിച്ചു വിശ്വസിക്കുന്നു. പ്രവാചകത്വം വാദിക്കുന്നവരോട് അതിന് തെ ളിവ് ചോദിക്കാന്‍ തന്നെ പാടില്ല. കാരണം മുഹമ്മദ് നബി(സ്വ)ക്ക് ശേഷം മറ്റൊരു പ്രവാചകന്‍ ഇ ല്ലായെന്നത് പരസ്യമായറിയപ്പെട്ട വിശ്വാസമാണ്. ഖാദിയാനികള്‍ ഇസ്ലാമിന് പുറത്താണെന്ന് ഇ സ്ലാമിക ലോകം വ്യക്തമാക്കിയിട്ടുണ്ട്.

ഖാദിയാനി പ്രസ്ഥാനത്തെപ്പറ്റി അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റി ഫത്വാ കമ്മറ്റിയുടെ വിധി ഇങ്ങനെ സം ഗ്രഹിക്കാം. ഗുലാം അഹ്മദിന്റെ ചിന്താഗതിയില്‍ നിന്നും ഉരുത്തിരിഞ്ഞ അഹ്മദിയ്യാ ചിന്താഗ തികളും ഖാദിയാനി പ്രസ്ഥാനവും അടിസ്ഥാനരഹിതങ്ങളാണ്. അവരുടെ വിശ്വാസ കര്‍മങ്ങള്‍ മു സ്ലിംകളുടെ യഥാര്‍ഥ വിശ്വാസ കര്‍മങ്ങള്‍ക്ക് ഘടക വിരുദ്ധമാണ്. സമുദായത്തിന്റെ ഏകകണ് ഠാഭിപ്രായമായി രേഖപ്പെടുത്തിയതും അസന്ദിഗ്ധമായ അംഗീകാരം ലഭിച്ചതുമാണ് പ്രവാചകത്വ പരിസമാപ്തി. അതിനാല്‍ അത് നിഷേധിക്കുന്നവന്‍ കാഫിറാണ്. ഇവരുടെ പള്ളി ‘മസ്ജിദ് ളിറാര്‍’ പോലെയാണ്. അതില്‍ നിന്ന് നിസ് കാരം അനുവദനീയമല്ല (മജല്ലത്തു ശുബ്ബാനില്‍ മുസ്ലിമീന്‍, കെയ്റോ: 1966 ഫെബ്രുവരി).

റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി 1974 ഏപ്രില്‍ മാസത്തില്‍ മുസ്ലിം സംഘടനകളുടെ ഒരു കോ ണ്‍ഫറന്‍സ് മക്കയില്‍ വിളിച്ചു ചേര്‍ത്തു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നും 144 സംഘടനകളുടെ പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. ഖാദിയാനികള്‍ അമുസ്ലിംകളാണെന്നും അവരോട് യാതൊരു വിധ ബന്ധങ്ങളും പാടില്ലെന്നും മുസ്ലിം രാഷ്ട്രങ്ങളില്‍ അവരെ ഉദ്യോഗങ്ങളില്‍ നിയമിക്കരുതെ ന്നും അവരുമായി വിവാഹബന്ധം നടത്തരുതെന്നും കോണ്‍ഫറന്‍സ് ഐക്യകണ്ഠേന തീരുമാനി ച്ചു.

ഖാദിയാനികള്‍ കാഫിറാണെന്ന് കോടതികളും വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 1935ല്‍ ബഗല്‍പൂര്‍ ഡിസ്ട്രിക്ട് കോടതി പുറപ്പെടുവിച്ച വിധിയാണ് ഇതില്‍ ശ്രദ്ധേയമായത്. 1955 ജൂണ്‍ മൂന്നാം തീയതി പാ കിസ്താന്‍ ഹൈക്കോടതിയും ഖാദിയാനികള്‍ മുസ്ലിംകളില്‍ പെട്ടവരല്ലെന്ന് വിധി പ്രഖ്യാപിച്ചിട്ടു ണ്ട്.

ഇസ്ലാമില്‍ സുവ്യക്തമായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യപ്പെട്ട കാര്യങ്ങള്‍ വിശ്വസിക്കാത്തവര്‍ ഇസ്ലാമില്‍ നിന്നും പുറത്താണ്. ഖാദിയാനികള്‍, ലോക മുസ്ലിംകള്‍ ഒന്നട ങ്കം അംഗീകരിക്കുന്ന മുഹമ്മദ് നബി(സ്വ)യുടെ പ്രവാചക പരിസമാപ്തി അംഗീകരിക്കാതിരിക്കലി ലൂടെ മുസ്ലിംകളുടെ കൂട്ടത്തില്‍ നിന്നും പുറത്തുപോയി. വേഷഭൂഷാദികളില്‍ മുസ്ലിം ചുവക ണ്ട് ആരും ഖാദിയാനികള്‍ മുസ്ലിംകളില്‍ പെട്ടവരാണ് എന്ന് ധരിക്കരുത്. പ്രവാചകത്വം വാദിക്കു ന്നവരോട് തെളിവന്വേഷിക്കാന്‍ തന്നെ പാടില്ല എന്ന് ഇമാം അബൂഹനീഫ(റ)യെ പോലുള്ള പണ് ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരണം അസംഭവ്യമായതിന് തെളിവ് ചോദിക്കല്‍ അര്‍ഥശൂന്യ മാണല്ലോ. തട്ടിപ്പിന്റെയും വികല വാദങ്ങളുടെയും കുത്തൊഴുക്ക് ലോകത്ത് നടന്നുകൊണ്ടിരിക്കു മ്പോള്‍ യഥാര്‍ഥ സത്യപാതയായ അഹ്ലുസ്സുന്നത്തി വല്‍ജമാഅഃയെ കുറിച്ച് അഗാഥമായി പഠിച്ച് അതില്‍ അടിയുറച്ചു നില്‍ക്കാന്‍ നാം ബദ്ധശ്രദ്ധരായിരിക്കണം!

മീര്‍സയും ഖിലാഫത്തും

പ്രവാചക വേഷം ധരിച്ച് ഇറങ്ങിപ്പുറപ്പെട്ട മീര്‍സയെ പോലുള്ളവര്‍ പല പേരിലും രംഗപ്രവേശം ന ടത്തി. അക്കൂട്ടത്തില്‍ ഖലീഫ വേഷം സ്വയം കെട്ടാനും മറ്റുള്ളവരെ കെട്ടിക്കാനുമൊക്കെ മീര്‍സാ അവസരം കണ്ടെത്തി. അല്ലാഹുവിന്റെ ഖലീഫയായും നബിയായും നബിയുടെ ഖലീഫയായും ഖലീഫമാരുടെ നബിയായും അവതരിച്ച മീര്‍സാ അതിനൊക്കെയും തെളിവായി ഖുര്‍ആനും ഹദീ സും മറ്റു പ്രമാണങ്ങളും വളച്ചൊടിച്ചു. ‘ഭൂമിയില്‍ നാം ഖലീഫയെ നിശ്ചയിച്ചിരിക്കുന്നു’ (2:30) എ ന്ന സൂക്തം ആദം നബിയെ പരാമര്‍ശിച്ചതാണെന്നും അല്ല മനുഷ്യരെ പരാമര്‍ശിച്ചതാണെന്നുമൊ ക്കെ വ്യാഖ്യാനങ്ങളുണ്ട്. മറ്റൊരു സ്ഥലത്ത് ‘ദാവൂദ് (നബിയെ), നിങ്ങളെ നാം ഭൂമിയില്‍ ഖലീഫ യാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സത്യം കൊണ്ട് വിധിക്കുക’ എന്നൊരു സൂക്ത മുണ്ട്. ഇത് വ്യക്തമായ നിലയില്‍ ദാവൂദ് നബിയില്‍ നിക്ഷിപ്തമാണ്. മറ്റൊന്നു കൂടി കാണുക. ‘വി ശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ മുന്‍ഗാമികളെ പോ ലെ തന്നെ പ്രതിനിധികളാക്കും.’ പ്രസ്തുത സൂക്തത്തിന്റെ അവതരണ പശ്ചാത്തലവും നബിവചന ങ്ങളും പൂര്‍വ പണ്ഢിതാഭിപ്രായവും പരിശോധിക്കുമ്പോള്‍ ഖലീഫമാരും ഈ സൂക്തവുമായി യാ തൊരു ബന്ധവുമില്ലെന്ന് ബോധ്യപ്പെടും. ശത്രുക്കളും സര്‍വ ഭീഷണികളും പീഢനങ്ങളും തരണം ചെയ്തു ദീനീ സ്നേഹത്തിന്റെ പേരില്‍ മാതൃരാജ്യം പോലും ത്യജിക്കാന്‍ തയ്യാറായ മുസ്ലിം സ മൂഹം ഈ അവസ്ഥക്ക് മാറ്റമില്ലേ എന്ന് നബി(സ്വ)യോട് ചോദിച്ചു. സമീപ ഭാവിയില്‍ ഇതിനെല്ലാം മാറ്റം വരികയും മുസ്ലിംകള്‍ക്ക് നിര്‍ഭയത്വം ലഭിക്കുകയും ചെയ്യുമെന്ന് അവിടന്ന് പ്രതിവചിച്ചു. പിന്നീട് ഖുര്‍ആനിലൂടെ അല്ലാഹു മേല്‍ പ്രകാരം വാഗ്ദാനം നല്‍കുകയും ചെയ്തു. ബനൂ ഇസ്റാ ഈലികള്‍ക്ക് ഫറോവയടക്കമുള്ള ശത്രുക്കളില്‍ നിന്ന് രക്ഷ നല്‍കി അവരെ നാടിന്റെ ഉത്തമ പൌ രന്മാരാക്കിയ പോലെ ഈ സമുദായത്തിനെയും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തി ഭൂമിയുടെ അധിപന്മാരാക്കുമെന്നാണ് ഈ സൂക്തത്തിന്റെ സാരമെന്ന് പ്രമുഖ വ്യാഖ്യാതാക്കളെല്ലാം പറഞ്ഞിട്ടു ണ്ട്. കൂട്ടത്തില്‍ ഹദീസില്‍ വന്ന പ്രകാരം അവര്‍ക്ക് നായകത്വം നല്‍കാനായി തിരഞ്ഞെടുക്കപ്പെട്ട പത്തില്‍പരം ‘ഖലീഫ’മാരെയും ഈ സൂക്തം ഉള്‍ക്കൊള്ളുന്നുവെന്ന് പണ്ഢിതര്‍ വിശദീകരിച്ചി ട്ടുണ്ട്. മഹാനായ ഇബ്നു ഹജറില്‍ അസ്ഖലാനി(റ), ഖാസി ഇയാദ്(റ)യെ തൊട്ട് പ്രസ്തുത പന്ത്ര ണ്ട് ഖലീഫമാരെ ഇങ്ങനെ വിശദീകരിച്ചതായി കാണാം. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അ ലി(റ), മുആവിയ(റ), ഹസന്‍(റ), യസീദ്(റ), അബ്ദുല്‍മലിക്ക്, വലീദ്, സുലൈമാന്‍, യസീദ് ഉമറു ബ്നു അബ്ദുല്‍ അസീസ്(റ), ഹിശാം, വലീദുബ്നു യസീദ് എന്നിവരാണവര്‍ (തരീഖുല്‍ ഖിലാഫ: 11).

മൌലികാവകാശങ്ങള്‍ വകവെച്ച് കൊടുക്കപ്പെടുന്ന, മത ചിട്ടയനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്യ്രമു ള്ള സാഹചര്യം പൊതു ഭരണാധികാരികളില്‍ നിന്ന് അവര്‍ക്ക് ലഭ്യമാക്കുകയെന്നതേ ഇന്ത്യ പോ ലോത്ത മതേതര സെക്യുലറിസ രാഷ്ട്രങ്ങളില്‍ പ്രായോഗികമാവുകയുള്ളൂ. കൂട്ടത്തില്‍ മത ഖാസി മാരും മറ്റും ഓരോ കേന്ദ്രങ്ങളിലും ഉണ്ടാകുന്നത് തീര്‍പ്പു കല്‍പിക്കാനും മറ്റു ഗുണകരവുമാണ്. പ്രസ്തുത രാജ്യങ്ങളുടെ പൊതു സ്വഭാവം പരിഗണിക്കാതെ ഖാദിയാനികളും അത്ര തന്നെ കുഴപ്പമി ല്ലാത്ത ഖിലാഫത്ത് വാദവുമായി മൌദൂദികളും എഴുന്നള്ളിക്കുന്ന അമീര്‍മാരും ഖിലാഫത്തും മത ത്തെ സമൂഹമദ്ധ്യേ തെറ്റിദ്ധരിക്കപ്പെടാനും അവമതിക്കപ്പെടാനും മാത്രമേ ഉപകരിക്കുകയുള്ളൂ.


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും