Click to Download Ihyaussunna Application Form
 

 

മീര്‍സ തന്നെ മഹ്ദിയും

അന്ത്യനാളിനോടടുത്ത് മുഹമ്മദ് നബി(സ്വ)യുടെ സന്താന പരമ്പരയില്‍ നിന്നും മഹ്ദി ഇമാം വന്ന് സുന്ദരമായി ദീനീ പ്രവര്‍ത്തനം നടത്തുമെന്ന് വിശ്വ മുസ്ലിംകള്‍ വിശ്വസിക്കുന്നു. സൂറത്തുസ്സുഖ് റുഫ് അറുപത്തിരണ്ടാം ആയത്തു കൊണ്ട് (അദ്ദേഹം അന്ത്യദിനത്തിന്റെ അടയാളമാണ്) വിവ ക്ഷ മഹ്ദിയാണെന്ന പ്രസിദ്ധ പണ്ഢിതന്മാരായ മുഖാതിലുബ്നു സു ലൈമാന്‍(റ)വും മറ്റും രേഖപ്പെ ടുത്തിയിട്ടുണ്ട്

പ്രമുഖ സ്വഹാബിമാരായ അലി(റ), ഇബ്നു അബ്ബാസ്(റ), ഇബ്നു ഉമര്‍(റ), ത്വല്‍ഹത്ത്(റ), അബ്ദു ല്ലാഹിബ്നു മസ്ഊദ്(റ), അബൂ ഹുറൈറ(റ), അനസ്(റ), അബൂസഈദ്(റ), സൌബാന്‍(റ), അബ്ദു ല്ലാഹിബ്നു ഹാരിസ്(റ), ഉമ്മുസല്‍മ(റ), ഉമ്മു ഹബീബ(റ) തുടങ്ങിയവരില്‍ നിന്ന് തുര്‍മുദി(റ), അ ബൂദാവൂദ്(റ), ഇബ്നുമാജ(റ), ഹാകിം(റ), ത്വബ്റാനി(റ), അബൂ യഅ്ല(റ) തുടങ്ങിയ മുഹദ്ദിസു കള്‍ മഹ്ദീ ഇമാമിനെ കുറിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രസിദ്ധ മുഹദ്ദിസ് ഇമാം സുയൂഥി(റ) തന്റെ ‘അല്‍ഹാവി’ എന്ന ഗ്രന്ഥത്തില്‍ മഹ്ദി ഇമാമിന്റെ ബ ഹുവിധ വിശേഷണങ്ങളടങ്ങുന്ന ഇരുനൂറിലധികം ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് ചില ഹദീസുകള്‍ കാണുക.

ഉമ്മുസലമ നിവേദനം. നബി(സ്വ) പറഞ്ഞു: ഫാത്ത്വിമ വഴിക്കുള്ള എന്റെ പരമ്പരയിലാണ് മഹ്ദി ജനിക്കുക.

ഇബ്നു മസ്ഊദ്(റ) നിവേദനം: നബി(സ്വ) പറഞ്ഞു: മഹ്ദിയുടെ നാമം മുഹമ്മദ് എന്നായിരിക്കും.

ഇബ്നു ഉമര്‍(റ) നിവേദനം. നബി(സ്വ) പറഞ്ഞു: മഹ്ദി ഇമാം പുറപ്പെടുമ്പോള്‍ തന്റെ തലഭാഗത്തി രുന്ന് ഒരു മലക് വിളിച്ചു പറയും ‘ഇത് മഹ്ദിയാണ്!! നിങ്ങള്‍ പിന്‍പറ്റുവിന്‍’.

ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ഞാന്‍ ആദ്യനും ഈസാ അന്ത്യനും മഹ്ദി മധ്യനുമായ ഒരു സമൂഹം നശിപ്പിക്കപ്പെടുകയില്ല.

ഇങ്ങനെ മഹ്ദി ഇമാമിന്റെ കുടുംബം, ശരീര പ്രകൃതി, പ്രബോധനം, സ്വഭാവ സവിശേഷതകള്‍, ജീവിതം, മരണം തുടങ്ങി നിരവധി ഹദീസുകള്‍ നിരത്താനുണ്ട്. മഹ്ദി മിഥ്യയും കല്‍പിത കഥയു മാണെന്നും വാദിക്കുന്ന ചെറിയ ന്യൂനപക്ഷം ഇന്നുമുണ്ട്. മഹ്ദി ഇമാമിനെ കുറിച്ചുള്ള ഹദീസു കള്‍ മുതവാതിറിന്റെ സ്ഥാനമെത്തിയതിനാല്‍ അവ നിഷേധിക്കാന്‍ യാതൊരു ന്യായവുമില്ലെന്ന് ഇമാം ഇബ്നു ഹജര്‍(റ) പറഞ്ഞിട്ടുണ്ട്.

അബുല്‍ ഹസനുസ്സുഹ്രി പറയുന്നത് കാണുക: മഹ്ദി(റ) അഹ്ലുബൈത്തില്‍ ജനിക്കുക, ഏഴു വ ര്‍ഷം നീതിയുക്ത ഭരണം നടത്തുക, ഫലസ്ത്വീനിലെ ബാബുലുദ്ദില്‍ വെച്ച് ദജ്ജാലിനെ കൊല്ലാന്‍ ഈസാ നബി(അ)യെ സഹായിക്കുക. മഹ്ദി(റ)യുടെ പിന്നില്‍ നിന്ന് ഈസാ നബി(അ) നിസ്കരി ക്കുക തുടങ്ങിയ ഹദീസുകള്‍ നിരവധി നിവേദകന്മാര്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ അവ മുതവാതിറാണ്.

വാഗ്ദത്ത മസീഹും മഹ്ദിയും ഒരു ആളാണെന്നും ആ മാന്യദേഹം മരിച്ചെന്നും മീര്‍സക്ക് ആവ്യ ക്തിത്വത്തിന്റെ ഇന്‍ചാര്‍ജാണെന്നുമാണ് ഖാദിയാനി വിശ്വാസം. ഈ സങ്കീര്‍ണ സമസ്യ പൂരിപ്പി ക്കാന്‍ മീര്‍സക്ക് പ്രമാണങ്ങള്‍ പൂര്‍ണമായും വികലമാക്കേണ്ടി വന്നു.

മീര്‍സ പറയുന്നു: ഞാന്‍ മുസല്‍മാന്മാര്‍ക്ക് മഹ്ദി മസീഹും ക്രിസ്ത്യാനികള്‍ക്ക് മിശിഹായും ഹി ന്ദുക്കള്‍ക്ക് കൃഷ്ണനും മറ്റു ജനതകള്‍ക്ക് അവരുടെ വാഗ്ദത്തോദ്ധാരകനുമാണ്.

മുര്‍തളയുടെയും ചിറാഗ് ബീവിയുടെയും മകനായ മീര്‍സ എങ്ങനെയാണ് ഈസബ്നു മര്‍യമും മുഹമ്മദുബ്നു അബ്ദുല്ല(മഹ്ദി)യുമായി രൂപാന്തരപ്പെട്ടതെന്ന് വായനക്കാര്‍ക്ക് സംശയമുണ്ടാകും. അതിനു മീര്‍സ നിര്‍ദേശിക്കുന്ന നിവാരണമിതാണ്. അവിവേകികളെ അല്ലാഹു എന്റെ സത്യത്തിനു സാക്ഷ്യം വഹിക്കുകയും, ആകാശവും ഭൂമിയും എന്റെ സമയം ഇതാണെന്ന് വിളിച്ചോതുകയും, ഖുര്‍ആനില്‍ പറഞ്ഞ മുഴുവന്‍ അടയാളങ്ങളും ഹദീസില്‍ വിവരിച്ച മിക്ക അടയാളങ്ങളും നിറവേ റ്റുകയും ചെയ്ത സ്ഥിതിക്ക് എന്നെ സ്വീകരിക്കുകയും ആ ഹദീസുകള്‍ കൊണ്ട് എന്നെ അളക്കു ന്നതിനു പകരം എന്നെക്കൊണ്ട് ആ ഹദീസുകള്‍ അളക്കുകയും ഹദീസുകള്‍ എന്നോട് യോജി ക്കുന്ന വിധം വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ ദുര്‍ബലങ്ങളാണെന്നു കരുതി തള്ളിക്കളയുകയോ ചെയ്യേണ്ടതു നിങ്ങളുടെ കര്‍ത്തവ്യമാണ്.

ഇതനുസരിച്ച് നൂറ്റാണ്ടുകള്‍ മുസ്ലിം മനസ്സുകളില്‍ വേരിറങ്ങിയ മസീഹ്, മഹ്ദി വിശ്വാസങ്ങള്‍ തന്ത്രപരമായി മീര്‍സ ബശീര്‍ അഹ്മദ് തന്റെ തബ്ലീഗെ ഹിദായത്തിലൂടെ വേരറുക്കാന്‍ ശ്രമിക്കു ന്നത് കാണുക. അന്ത്യനാളിനോടടുത്ത് മസീഹും മഹ്ദിയും വരുമെന്ന കാര്യത്തില്‍ മുസ്ലിം ലോ കത്ത് ഭിന്നാഭിപ്രാ യമില്ലെന്നും അത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന യാഥാര്‍ഥ്യമാ ണെന്നും എഴുതിയ ശേഷം ഈസാ നബി(അ)യെ കുറിച്ചും മഹ്ദി ഇമാമിനെ കുറിച്ചുമുള്ള പ്രമാ ണങ്ങള്‍ പൂര്‍ണമായും വികലമാക്കി. മസീഹ് മരിച്ചെന്നും മഹ്ദി മിഥ്യ ആണെന്നും പകരം മഹ്ദി-‏ മസീഹ് എന്നീ രണ്ട് വിശേഷണങ്ങളോട് കൂടി അവസാനം മീര്‍സ രംഗപ്രവേശനം ചെയ്യുമെന്നും ബശീര്‍ അഹ്മദ് വ്യാഖ്യാനിച്ചു

മീര്‍സയുടെ വിഡ്ഢിവേഷങ്ങള്‍ക്കനുകൂലമായി പ്രമാണങ്ങള്‍ വ്യാഖ്യാനിക്കണമെന്നും വ്യാഖ്യാന ങ്ങള്‍ ക്ക് വഴങ്ങാത്തവ തള്ളിക്കളയണമെന്നുമുള്ള മീര്‍സയുടെ നിര്‍ദേശം അനുയായികള്‍ പൂര്‍ണ മായും സ്വീകരിച്ചു. ചിലതു കാണുക. മുഹമ്മദ് നബി(സ്വ) അന്ത്യനാള്‍ വരെ നിയോഗിക്കപ്പെട്ടവരാ ണെന്ന സൂറത്തു ജുമുഅഃയിലെ സൂക്തത്തിന്റെ (അവരോടൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ലാത്ത മ റ്റൊരു ജനതയിലും) വ്യാഖ്യാനത്തില്‍ ഖാദിയാനികളുടെ ഇസ്ലാം ഇന്റര്‍നാഷണല്‍ പബ്ളിക്കേഷന്‍ ലിമിറ്റഡ് ഇംഗ്ളണ്ട് ഇറക്കിയ ഖുര്‍ആന്‍ പരിഭാഷ പറയുന്നു. ഈ പ്രവചനത്തിന്റെ സാക്ഷാത്കാരം വാഗ്ദത്ത മഹ്ദീ മസീഹായ ഹസ്രത്ത് അഹ്മദ് ആകുന്നു.

ഈസാ നബി(അ)ക്ക് ഇമാമായി മഹ്ദി നിസ്കരിക്കുമെന്ന ഹദീസിന്റെ വിവക്ഷ മീര്‍സയുടെ മഹ്ദീ പദവി മുന്‍കടക്കുമെന്നത്രെ. മസീഹ് ഗുണം മഹ്ദീ ഗുണത്തെ അനുഗമിക്കുമെന്നുമാണത്രെ. മീര്‍ സയുടെ ശവകുടീരം ഖാദിയാനിലാണ്. മഹ്ദിയെ റൌളക്കടുത്ത് മറവു ചെയ്യുമെന്നാണ് ഹദീസി ലുള്ളത്. ഇതിന്റെ വിവക്ഷ മീര്‍സ നബി(സ്വ)യുടെ പരിപൂര്‍ണ പ്രതിരൂപവും ആവിര്‍ഭാവവും നബി ക്ക് മീര്‍സയോടുള്ള അദ്ധ്യാത്മിക ഐക്യവുമാണുപോല്‍. മഹ്ദിയുടെ പേര്‍ മുഹമ്മദ് ബ്നു അബ് ദുല്ല ആയിരിക്കുമെന്ന ഹദീസുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മഹ്ദിയുടെ മേല്‍വിലാസമൊന്നുമല്ല. പ്രത്യുത മുര്‍തളയുടെ പുത്രന്‍ ശ്രീമാന്‍ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി മുഹമ്മദ് നബി(സ്വ)യുടെ പൂര്‍ണ പ്രതിരൂപമാണെന്നു മാത്രമാണ.്

മീര്‍സക്ക് മഹ്ദി പദവിയിലിരിക്കാന്‍ പ്രമാണങ്ങള്‍ വളച്ചൊടിച്ച മീര്‍സയും കൂട്ടരും ചെരിപ്പിനൊപ്പി ച്ച് കാലു മുറിക്കുന്ന തമാശയാണ് ലോകം കണ്ടത്. അന്ത്യദിനത്തിന്റെ അടയാളങ്ങളായി നബി(സ്വ) പഠിപ്പിച്ച ദജ്ജാല്‍, യഅ്ജൂജ് മഅ്ജൂജ്, ദാബ്ബത്തുല്‍ അര്‍ള് എന്നിവക്ക് ജൂത-‏ക്രിസ്തീയര്‍, പ്ളേഗാ ണു, ഇംഗ്ളീഷുകാരും റഷ്യക്കാരും തുടങ്ങിയ വികല വ്യാഖ്യാനങ്ങളാണ് മീര്‍സ നല്‍കിയത്. ഖിയാ മത്തു നാളിലെ ഭീകര ദൃശ്യങ്ങള്‍ വിശദീകരിക്കുന്ന ആയത്തുകള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വിപ്ളവം, കാ ഴ്ച ബംഗ്ളാവ്, ഐക്യരാഷ്ട്ര സഭ, വാര്‍ത്താ വിനിമയ വിപ്ളവം, പത്രമാസികകള്‍, ബഹിരാകാശ സ ഞ്ചാരം തുടങ്ങി മീര്‍സയുടെ കാലയളവിലുള്ള ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളാണ് വിവ ക്ഷിക്കപ്പെടുന്നതെന്ന വ്യാഖ്യാനം നല്‍കി.


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും