അതുല്യനും ഭാവനകള്ക്കതീതനുമായ അല്ലാഹുവിലാണ് മുസ്ലിംകള് വിശ്വസിക്കുന്നത്. ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘പ്രവാചകരെ പ്രസ്താവിക്കുക, അല്ലാഹു ഏകനാണ്, നിരാശ്രയനും. അവന് ജനനിയോ ജനയിതാവോ അല്ല. അവനോട് ഒരു സൃഷ്ടിക്കും തുല്യതയില്ല’ (സൂറത്തു ഇഖ്ലാസ്വ്). ‘അല്ലാഹുവിനെ പോലെ ഒരു വസ്തുവും ഇല്ല’ (സൂറത്തു ശുഅറാ).
ഇമാം മാലിക്(റ) പറയുന്നു: ഹൃദയത്തില്‍ രൂപാന്തരപ്പെടുന്ന രൂപഭാവങ്ങ ള്ക്കതീതമാണ് അല്ലാഹു. കാരണം ഹൃദയത്തില്‍ രൂപപ്പെടുന്നത് പോലും അല്ലാഹുവിന്റെ സൃഷ്ടിയാണ് (ബഹ്ജത്തുന്നുഫൂസ്). എല്ലാ സൃഷ്ടികളോടും എല്ലാ അര്‍ഥത്തിലും അല്ലാഹു വിയോജിക്കുന്നു. ഇതാണ് മുസ്ലിംകളുടെ വി ശ്വാസം.
ഇസ്ലാമിനെതിരെ സമ്പൂര്‍ണ സമാന്തരമായൊരു മതദര്‍ശനമായിരുന്നു മീര്‍സയിലൂടെ ബ്രിട്ടീഷു കാര്‍ ലക്ഷ്യമിട്ടത്. മീര്സയാവട്ടെ തന്റെ മതത്തിന്റെ സംരക്ഷകരായ സായ്പ്പുകാരെ ദൈവമായി കണ്ടു. ബ്രിട്ടീഷ് കോടതിയില്‍ ഗുമസ്തപ്പണിയെടുത്ത മീര്‍സ സ്വപ്നത്തില്‍ ദര്‍ശിക്കുന്ന കോടതി മുറികള്‍ സ്വര്‍ഗമായും ജഡ്ജി ദൈവമായും വിശ്വസിച്ചു. മീര്‍സ പറയുന്നത് കാണുക: ഒരു കോടതിയിലേക്ക് ഞാന്‍ കയറിച്ചെന്നു. ജഡ്ജിയുടെ സീറ്റില്‍ അല്ലാഹു ഇരിക്കുന്നു. കയ്യില്‍ ഒരു കേസ് ഫയലുമായി ഒരു ശിപായിയും. ഫയല്‍ ഹാജരാക്കിയ ശേഷം അല്ലാഹു മീര്‍സയെ അന്വേഷിക്കുകയും ആ കസേരയില്‍ ഇരിക്കാന്‍ പറയുകയും ചെയ്തു (മുകാശഫാതെ മീര്‍സ: 28).
ടൈയും കോട്ടും ധരിച്ച് കസേരയിലിരുന്ന് ഫയലുകള്‍ പരിശോധിക്കുന്ന ബ്രിട്ടീഷ് ഓഫീസറെ മീര്‍സ ദൈവമായാണ് കണ്ടത്. തനിക്ക് വഹ്യ് എന്ന പേരില്‍ പൈശാചിക ബോധനം നല്‍കുന്നതും മറ്റൊരു സായ്പ്. മീര്‍സയുടെ വാക്കുകള്‍ കാണുക: ഇരുപത് വര്‍ഷമായി യുവ കോമളനായ ഒരു മലകിനെ സായ്പിന്റെ വേഷത്തില്‍ ഞാന്‍ കാണുന്നു. ഒരിക്കല്‍ ഞാന്‍ പറഞ്ഞു. നിങ്ങള്‍ അതീവ സുന്ദരന്‍ തന്നെ. അതെ, ഞാന്‍ ദര്‍ശിനിയാണ്, മലക് പറഞ്ഞു (തദ്കിറ: 31). ഖൈറാത്തി, ടോച്ചിറാണി തുടങ്ങി പെണ് പേരുകളിലുള്ള മാലാഖമാരും മീര്‍സയുടെ വഹ്യ് വാഹകരില്‍ ചിലരാണ്.
ഇംഗ്ളീഷ് ദൈവത്തില്‍ നിന്നും ഇംഗ്ളീഷ് മലകു വഴി മീര്‍സക്കു കിട്ടിയ വഹ്യുകളില്‍ ചിലതാവട്ടെ ഇംഗ്ളീഷിലും. ഇംഗ്ളീഷ് വഹ്യുകളിലൊന്ന് മീര്‍സ രേഖപ്പെടുത്തുന്നത് കാണുക:
I love you, I am with you, yes I am happy life of pain I shall help you. I can what I will do we can what will do. God is coming by his army be is with you to kill enemy the days shall come when God shall help you glory be to the lord God maker of Earth and Heaven.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്റെ കൂടെയുണ്ട്. അതെ, ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ ചെയ്യും. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഞങ്ങള്‍ ചെയ്യും. അല്ലാഹു തന്റെ സൈന്യത്തോടൊപ്പം വരുന്ന ശത്രുക്കളെ നശിപ്പിക്കാന്‍ വേണ്ടി അവന് നിന്നോടൊപ്പമുണ്ട്. ദൈവം നിന്നെ സഹായിക്കുന്ന ദിവസങ്ങളില്‍ മഹത്വം ദൈവത്തിനാകുന്നു. ആകാശഭൂമികളുടെ ദൈവം (ഹഖീഖത്തുല്‍ വഹ്യ്: 303-304).
വായനക്കാര്‍ ചിന്തിക്കുക. ബ്രിട്ടീഷുകാര്‍ക്ക് അടിമവേല ചെയ്ത മീര്‍സ ഉറക്കത്തിലും ഉണര്‍വിലും തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ബ്രിട്ടീഷുകാര്‍ക്ക് ദൈവീക പദവിയാണ് നല്‍കിയിരിക്കുന്നത്. തന്റെ വത്സല ഭക്തന് ബ്രിട്ടീഷ് ദൈവം വന്നു. ഞാന്‍ നിന്നില്‍ നിന്നുമാണ് (ഹഖീഖത്തുല്‍ വഹ്യ്: 74) നീ വല്ലതും ഉണ്ടാവണമെന്ന് ആഗ്രഹിച്ചാല്‍ ഉണ്ടാവൂ എന്ന് പറയുക. അതുണ്ടായിക്കൊള്ളും (ഹഖീഖത്തുല്‍ വഹ്യ്: 74). മീര്‍സയും തന്റെ ദൈവവും തമ്മിലുള്ള അഭേദ്യ ബന്ധമാണ് മേല്‍ വരികള്‍.
മീര്‍സ ഇടക്കിടെ തന്റെ ദൈവത്തെ സന്ദര്‍ശിച്ച് നിവേദനങ്ങള്‍ സമര്പ്പിക്കാറുണ്ടത്രെ. ഒരിക്കല്‍ ദൈവത്തോടൊപ്പം ഇരിപ്പിടം പങ്കുവെക്കുകയും ഫയലുകള്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്ത സംഭവം മീര്‍സ വിശദീകരിക്കുന്നത് കാണുക : ജാഗ്രതാവസ്ഥയിലുള്ള ഒരു ദിവ്യ ദര്‍ശനത്തില്‍ ഞാന്‍ ഒരു മനോഹര ഹര്‍മ്യം കണ്ടു. അതില്‍ ഒരു ആസനത്തിന്മേല് ഉപവിഷ്ടക കൊട്ടാരത്തിലെ സുവിനീതനായ ഒരു ഉദ്യോഗസ്ഥനാണ് ഈയുള്ളവന് എന്നെനിക്കു തോന്നി. ഞാന്‍ ഏതാനും വിധികള്‍ എഴുതി തയ്യാറാക്കിയിരുന്നത് സര്‍വശക്തന്റെ തിരുമുമ്പില്‍, അവയില്‍ ഒപ്പു വെപ്പിക്കുന്നതിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. പിതൃബന്ധമായ വാത്സല്യത്തോടു കൂടി എന്നോട് ആസനത്തിന്മേല് ഉപവിഷ്ടനായിരിക്കാന് സര്വശക്തന് ആജ്ഞാപിച്ചു. പിന്നീട് ചുവന്ന ഒരു മഷിപ്പാത്രത്തില്‍ ദൈവം അവന്റെ പേന മുക്കി ഒന്നല്പം കുടഞ്ഞ ശേഷം ആ കടലാസുകളില്‍ ഒപ്പു വെച്ചു.
നിങ്ങളിപ്പോള്‍ കണ്ട ചുവന്ന തുള്ളികള്‍ ദൈവം പേന കുടഞ്ഞപ്പോള്‍ അതില്‍ നിന്നും തെറിച്ചതത്രെ (ഹസ്രത്ത് അഹ്മദ്). പുണ്യം പ്രതീക്ഷിച്ച് ഈ ഷര്‍ട്ടിന്റെ ഫോട്ടോ ഖാദിയാനീ ഭവനങ്ങളില്‍ ഇന്നും തൂക്കിയിട്ടു വരുന്നു. പാവം ഖാദിയാനികള്‍! മീര്‍സക്കു പോലും വിശ്വാസമില്ലാത്ത ദൈവത്തിന്റെ മഷിയടയാളം ദൈവീക ദൃഷ്ടാന്തമായി വിശ്വസിച്ചു പോരുന്നു. നടന്നുപോകുമ്പോള്‍ തല വരെ ചെരിപ്പില്‍ നി ന്നും ചെളി തെറിക്കാറുള്ള അലസ പ്രകൃതനായ മീര്‍സ (ഹസ്രത്ത് അഹ്മദ് 131-132) യുടെ ഷര്‍ട്ടിലെ (അശ്രദ്ധമൂലം തെറിച്ച) മഷിത്തുള്ളിയെ കുറിച്ച് ഓര്മപ്പെടുത്തിയപ്പോള് അത് വല്ല മാങ്ങാ അച്ചാറോ മറ്റോ ആയിരിക്കുമെന്നായിരുന്നു മീര്‍സയുടെ പ്രതികരണം (സീറത്തുല്‍ മഹ്ദി 1/82). വീണ്ടും അബ്ദുല്ല മഷിത്തുള്ളിയെ കുറിച്ച് അന്വേഷിച്ച് ശല്യപ്പെടുത്തിയപ്പോള്‍ എന്തു ചുവപ്പ് തുള്ളികള്‍ എന്നു പറഞ്ഞ് മീര്‍സ ദേഷ്യപ്പെടുകയാണുണ്ടായത് (ഹസ്രത്ത് അഹ്മദ്: 131). പക്ഷേ, വാര്‍ത്തകളില്‍ തലക്കെട്ട് മാറ്റിപ്പറയുകയാണുണ്ടായത്. ഏഴു വര്‍ഷം മീര്‍സ തുടര്‍ച്ചയായി ഉപയോഗിച്ച ആ ഷര്‍ട്ട് അലക്കാതെ അബ്ദുല്ലാ സന്നൂരി 43 വര്‍ഷം സൂക്ഷിച്ചു വെച്ചു. ആ വസ്ത്രത്തിലായിരുന്നു സന്നൂരിയുടെ മയ്യിത്ത് മറവു ചെയ്തത് (സീറത്തുല്‍ മഹ്ദി 133).
മീര്‍സ എന്ന ദൈവം
ഭ്രാന്തന് ജല്പനങ്ങളുമായി തന്റെ കാലത്തെ പ്രധാന ഹാസ്യ കഥാപാത്രമായി മാറിയ മീര്‍സാ ഗുലാം അഹ്മദ് പ്രവാചകത്വത്തിലും സംതൃപ്തനാവാതെ ദൈവവും ദൈവപുത്രനുമൊക്കെയായി അഭിഷിക്തനായിട്ടുണ്ട്.
സായ്പുമാര്‍ക്ക് ദൈവിക പരിവേഷം നല്കിയ മീര്‍സക്ക് അല്പം വട്ട് ശക്തിയായപ്പോള്‍ വല്ലാത്തൊരു പൂതി. തനിക്ക് എന്തുകൊണ്ട് ദൈവമായിക്കൂടാ! പിന്നീട് ആ വഴിക്കായി മീര്‍സയുടെ ചിന്ത. തന്റെ ദൈവ വാദങ്ങള്‍ അംഗീകരിക്കാന്‍ അണികള്‍ തയ്യാറാകുമോ എന്നൊന്നും മീര്‍സ ചിന്തിച്ചില്ല. ദൈവ വാദത്തി ന്റെ മുന്നോടിയായി ചില മുന്‍കൂര്‍ ജാമ്യങ്ങള് മീര്‍സ എടുത്തു. അല്ലാഹു നിസ്കരിക്കും, ഉണരും, ഉറങ്ങും (അല്‍ബുശ്റ 2/97) അല്ലാഹു നോമ്പു പിടിക്കും, മുറിക്കും………… (തബ്ലീഗെ രിസാലത്ത് 10/131) തുടങ്ങിയ മാനുഷിക ഗുണങ്ങളുള്ള അല്ലാഹു ഖാദിയാനില്‍ ഇറങ്ങും (അല്‍ബുശ്റ 10/131) എന്നീ പ്രഖ്യാപനങ്ങളിലൂടെ പരിതസ്ഥിതികള്‍ പഠിച്ച മീര്‍സ പറഞ്ഞു. ഒരു സ്വപ്നത്തില്‍ ഞാന്‍ അല്ലാഹുവായി കണ്ടു. ഞാന്‍ തന്നെയാണ് അല്ലാഹു എന്നുറപ്പായപ്പോള്‍ ഈ പ്രപഞ്ചത്തിന്റെ ഘടനയൊന്ന് ശരിപ്പെടുത്താമെന്ന് കരുതി. പുതിയ ആകാശ ഭൂമികള്‍ സൃഷ്ടിക്കാന്‍ ഞാനുദ്ദേശിച്ചു. അങ്ങനെ ആദ്യം ആകാശ ഭൂമികള്‍ സൃഷ്ടിച്ച് ക്രമപ്പെടുത്തി.
എന്റെ ശക്തി മനസ്സിലാക്കിയ ഞാന്‍, ആകാശം നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച് പിന്നീട് മനുഷ്യനെ സൃഷ്ടിച്ച് ഉന്നത പദവി നല്കി (ആയിനെ കമാലതെ ഇസ്ലാം: 565). ഇങ്ങനെ വിചിത്രമായൊരു ദൈവസങ്കല്പം വെച്ചു പുലര്‍ത്തുകയും അതിലും മതിവരാതെ സ്വയം തന്നെ ദൈവമായും മീര്‍സാ ഗുലാം നാടകം കളിച്ചു. പക്ഷേ, മറ്റു വിഡ്ഢിത്തങ്ങളിലൊക്കെയും ഈമാന്‍ കൊണ്ട സ്വന്തം ഭാര്യ പോലും മീര്‍ സയുടെ ദൈവികത വിശ്വസിക്കാന്‍ തയ്യാറായില്ലെന്നത് ഈ ഡ്രാമയുടെ ദുഃഖകരമായ പര്യവസാനമായിരുന്നു……….
RELATED ARTICLE