Click to Download Ihyaussunna Application Form
 

 

സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി

ഇസ്ലാമും ഖാദിയാനിസവും ധ്രുവാന്തരമുണ്ട്. നൂറ്റാണ്ടുകള്‍ യൂ റോപ്യന്‍ മസ്തിഷ്കം ഇസ്ലാമി നെതിരെ രൂപപ്പെടുത്തിയ സമാന്തര ചിന്താധാരയാണ് മീര്‍സയിലൂടെ ലോകം കണ്ടത്. നിരവധി മഹാന്മാ ര്‍ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ ജന്നത്തുല്‍ ബഖീഇന്ന് സ മാന്തരമായി മീര്‍സ സ്ഥാപിച്ച ഖബര്‍സ്ഥാന്റെ കാപട്യമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.ഇസ്ലാമിക വ്യവസ്ഥിതിക്കെതിരെ സമാന്തര സം രംഭവും അതിലൂടെ സാമ്പത്തിക നേട്ടവും മീര്‍ സയുടെ പ്രധാന ലക്ഷ്യമായിരുന്നു.

വിലായത്ത് മുതല്‍ ഉലൂഹിയ്യത്ത് വരെ വാദിച്ച മീര്‍സ ഭൂമിയില്‍ സമ്പന്നര്‍ക്ക് സ്വര്‍ഗ ശ്മശാനം പണിയാന്‍ പദ്ധതിയിട്ടു. കണക്കറ്റ കള്ള വെളിപാടുകളും പൊള്ള പ്രവചനങ്ങളും കാശാക്കി കീശ യിലാക്കി മീര്‍സ സ്വര്‍ഗ ഖബറിലൂടെയും ഭീമമായൊരു സംഖ്യ തട്ടിപ്പു നടത്തി.

ആളുകളുടെ ആഗ്രഹങ്ങളിലാണ് മീര്‍സ പലപ്പോഴും കയറിപ്പിടിക്കാറുള്ളത്. തന്റെ ഖബര്‍ സ്വര്‍ഗ ത്തോപ്പാകണമെന്ന് ആഗ്രഹിക്കാത്തവരാരും ഉണ്ടാവുകയില്ല. ഇതു മനസ്സിലാക്കിയ മീര്‍സ പല കാ ര്യങ്ങള്‍ക്കും സമാന്തരമേര്‍പ്പെടുത്തിയ ഖാദിയാനില്‍ തന്നെ കുപ്രസിദ്ധമായൊരു സ്വര്‍ഗീയ ശ്മ ശാനത്തിനു ശിലയിട്ടു. മീര്‍സ പറയുന്നു. എനിക്ക് ഒരു ഭൂപ്രദേശം കാണിക്കപ്പെട്ടു. അതിന് ബഹ് ശ്തി മഖ്ബറ (സ്വര്‍ഗീയ ശ്മശാനം) യെന്ന് നാമകരണം ചെയ്യുകയും എന്റെ ജമാഅത്തിലെ മാന്യ വ്യക്തിത്വങ്ങള്‍ അവിടെ മറവ് ചെയ്യപ്പെടുന്നതായും വഹ്യ് ലഭിച്ചിരിക്കുന്നു (അല്‍വസ്വിയ്യത്ത്: 11).

ഭൂമിയില്‍ ഇതുപോലൊരു സ്വര്‍ഗീയ ശ്മശാനം ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ്വ) വരെ ആഗ്രഹിച്ചതായും നിര്‍ഭാഗ്യവശാല്‍ ആ സൌഭാഗ്യം വിനഷ്ടമായി എന്നുമാണ് ഖാദിയാനികള്‍ വി ശ്വസിക്കുന്നത്. ഖാദിയാനി പത്രം എഴുതുന്നു. ഭൂമിയിലൊരു സ്വര്‍ഗം പൂര്‍വ പ്രവാചകന്മാര്‍ ആഗ്ര ഹിച്ചതായിരുന്നു. ആദം ഒന്നാമനെ സ്വര്‍ഗത്തില്‍ നിന്നും പിശാച് പുറത്താക്കി. എന്നാലിതാ ആദം രണ്ടാമന്‍ ഭൂമിയില്‍ സ്വര്‍ഗം തന്നെ പണിതിരിക്കുന്നു. മുന്‍ പ്രവാചകന്മാര്‍ അനുയായികള്‍ക്ക് സ്വര്‍ ഗസുവിശേഷമെന്നാണ് അറിയിച്ചതെങ്കില്‍ മീര്‍സ ഇതാ സ്വര്‍ഗ വാതിലുകള്‍ തുറന്നു കൊടുത്തിരി ക്കുന്നു (അല്‍ഫസല്‍ 15‏-09-1936).

മീര്‍സായുടെ സ്വര്‍ഗ ഖബര്‍ പണം പറ്റാനുള്ള കുതന്ത്രമായിരുന്നു. തന്റെ സ്വര്‍ഗഭൂമിയില്‍ ആറടി മണ്ണിനുള്ള മാനദണ്ഢം സാമ്പത്തിക ശേഷി മാത്രമായിരുന്നു. ആയിരം രൂപ വില വരുന്ന സ്വന്തം സ്ഥലം ത ന്നെയാണ് ഖബര്‍ വ്യാപാരത്തിന് മീര്‍സ തിരഞ്ഞെടുത്തത്. അവിടെ മോടിപിടിപ്പിക്കാ നും മറ്റും രണ്ടായിരം രൂപയും ചിലവഴിച്ചു. മൊത്തം മൂവായിരം രൂപ. എന്നാല്‍ ബഹ്ശ്തി ഇന്‍സ്റ്റി റ്റ്യൂഷനില്‍ സീറ്റ് കിട്ടാന്‍ മീര്‍സ ചില നിബന്ധനകള്‍ വെച്ചു. 1). ബഹ്ശ്തിയുടെ മുതല്‍ മുടക്കിലേ ക്ക് (3000) കഴിവിന്റെ പരമാവധി വരിപ്പണം നല്‍കണം. 2). ബഹ്ശ്തിയില്‍ സീറ്റ് കിട്ടാന്‍ മരണ ശേ ഷം മൊത്തം സമ്പത്തിന്റെ പത്തിലൊന്ന് ജമാഅത്തിലേക്ക് വസ്വിയ്യത്ത് ചെയ്യണം. 3). ബഹ്ശ്തി യുടെ മെമ്പര്‍ മുത്തഖീ ആവണം, തഖ്വയുടെ അളവും തൂക്കവും നിര്‍ണയിക്കാനുള്ള മാനദണ് ഢം പ്രാദേശിക ജമാഅത്തിലെ രണ്ടാളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റാണ്. താഴെ വരുന്ന സ്വര്‍ഗ ഫോറ ത്തില്‍ അവര്‍ ഒപ്പിട്ടാല്‍ സ്വര്‍ഗം ഷുവര്‍.

ബഹ്ശ്തി വസ്വിയ്യത്ത് സാക്ഷിപത്രം

ഖാദിയാന്‍, ഗുരുദാസ്പൂര്‍

(1) …………………… എന്നയാള്‍ മുത്തഖിയും കര്‍മശാസ്ത്രമനുസരിച്ച് ജീവിക്കുന്ന മുസ്ലിമുമാണ്. വഞ്ചിക്കാത്തവനും ഇടപാടുകളില്‍ സത്യസന്ധനുമാണെന്നും എനിക്കറിയാം.

(2) താഴെ പറയുന്ന ദീനീ രംഗത്ത് നിപുണനാണ്. ……………………………………………………………. മേല്‍ പറഞ്ഞ സംഗതികള്‍ എന്റെ അറിവില്‍ പെട്ടിടത്തോളം സത്യമാണെന്ന് അല്ലാഹുവിനെ മുന്‍നിറുത്തി ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

സാക്ഷ്യക്കാരന്‍

ഒപ്പ്

(തഫ്ഹീമാതെ റബ്ബാനി: 560).

ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുക വഴി ബഹ്ശ്തിയില്‍ സംസ്കരിക്കപ്പെടുന്നതോ ടെ ഹസ്രത്ത് അബൂബക്കര്‍ സ്വിദ്ദീഖ്(റ)ന്റെയും ഉമര്‍(റ)ന്റെയും പദവിയാര്‍ജ്ജിക്കുമെന്നാണ് ഖാദി യാനികളുടെ കണക്കുകൂട്ടല്‍. മീര്‍സായി പത്രം പറയുന്നത് കാണുക. വാഗ്ദത്ത മസീഹ് (മീര്‍സ), നബിയുടെ ഖബറില്‍ സംസ്കരിക്കപ്പെടുമെന്ന സ്വഹീഹായ ഹദീസനുസരിച്ച് ബഹ്ശ്തി മഖ്ബറ യില്‍ സംസ്കരിക്കപ്പെടുന്നവര്‍ റൌളാ ശരീഫില്‍ മറമാടപ്പെടുന്നത് പോലെയാണ്. അബൂബക്ര്‍, ഉമ റിന്റെ പദവിയാര്‍ജ്ജിക്കാന്‍ ഇന്നു തന്നെ വസ്വിയ്യത്ത് ചെയ്യുക (അല്‍ ഫസല്‍ 02‏-02-1915).

ബഹ്ശ്തി പ്രോജക്ട് ധനാഗമനത്തിനുള്ള നല്ലൊരു മാര്‍ഗമായി മീര്‍സ കണ്ടെങ്കിലും മാസങ്ങളും വര്‍ഷങ്ങളും പഴക്കമുള്ള മൃതശരീരങ്ങളും പേറിയുള്ള വിലാപ യാത്രകള്‍ ബഹ്ശ്തി ഡിപ്പാര്‍ട്ട്മെ ന്റിനെ വല്ലാതെ പ്രയാസപ്പെടുത്തി. പക്ഷേ, പണം കണ്ടപ്പോള്‍ ഇത്രയും നാറിയ ഏര്‍പ്പാടാണ് താന്‍ തുടങ്ങിയതെന്ന് മീര്‍സ ഓര്‍ത്തു കാണില്ല.

അല്‍വസ്വിയ്യത്തിന്റെ അനുബന്ധത്തില്‍ സ്വര്‍ഗ ഖബര്‍ സംബന്ധമായി മീര്‍സ എഴുതിയ ഏതാനും നിര്‍ദ്ദേശങ്ങള്‍ കൂടി കാണുക.

ബഹ്ശ്തി ഭാരവാഹികളുടെ അറിയിപ്പ് കിട്ടുന്നതിനു മുമ്പ് മൃതദേഹം കൊണ്ടു പോവരുത്.

രണ്ട് ആളുകള്‍ മുഖേന വസ്വിയ്യത്ത് ചെയ്യുകയും രണ്ട് പത്രത്തിലെങ്കിലും അത് പരസ്യപ്പെടുത്തു കയും വേണം.

വസ്വിയ്യത്ത് ചെയ്തവര്‍ക്ക് അഞ്ചുമന്‍ ഭാരവാഹികള്‍ ഒപ്പും സീലും വെച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും മൃതദേഹം കൊണ്ടു വരുമ്പോള്‍ അത് കാണിക്കുകയും വേണം.

നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ വസ്വിയ്യത്ത് ചെയ്ത കുട്ടികളുടെ മൃതദേഹം ബഹ്ശ്തിയില്‍ സംസ്കരിക്കുന്നതല്ല. അവന് പകരം മറ്റാര്‍ക്കും ആ ചാന്‍സ് നല്‍കുന്നതും അല്ല.

മരണത്തിന്റെ ഒരു മാസം മുമ്പ് ഖബര്‍ ബുക്ക് ചെയ്യണം.

വസ്വിയ്യത്ത് ചെയ്ത ആള്‍ പ്ളേഗ് പിടിച്ച് മരിച്ചാല്‍ രണ്ട് വര്‍ഷത്തിനു ശേഷം പെട്ടിയിലാക്കി കൊ ണ്ടു വരണം.

പരമാവധി മത കല്‍പന അംഗീകരിക്കണം.

നദിയില്‍ മുങ്ങിയോ മറ്റോ മൃതദേഹം നഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന്റെ വിവരണം അടങ്ങുന്ന ഫല കം ബഹ്ശ്തിയില്‍ നാട്ടിയാല്‍ മതി.

ശ്മശാന ഫണ്ട് അഹ്മദിയ്യാ ജമാഅത്തിന്റെ ലക്ഷ്യങ്ങള്‍ക്കു മാത്രമേ വിനിയോഗിക്കാവൂ.

അഞ്ചുമന്‍ ഭാരവാഹികള്‍ അഹ്മദികളായിരിക്കണം.

വസ്വിയ്യത്ത് മുതലില്‍ തര്‍ക്കമുണ്ടായാല്‍ നിയമ നടപടികള്‍ക്കുള്ള ചിലവ് പ്രസ്തുത മുതലില്‍ നിന്ന് വഹിക്കേണ്ടി വരും.

വസ്വിയ്യത്ത് പിന്‍വലിച്ചാല്‍ സമ്പത്ത് തിരിച്ചു നല്‍കും.

അഞ്ചുമന്‍ ഭാരവാഹികള്‍ നീതിമാന്മാരായിരിക്കണം.

ആവശ്യാനുസരണം ബഹ്ശ്തിക്ക് ബ്രാഞ്ച് തുടങ്ങാവുന്നതാണ്.

അഞ്ചുമന്‍ ആസ്ഥാനം ഖാദിയാന്‍ ആയിരിക്കണം. ആവശ്യാനുസരണം കെട്ടിടം വലിപ്പം കൂട്ടാം.

അഞ്ചുമനിലെ രണ്ടു പേര്‍ക്ക് ഖുര്‍ആന്‍, ഹദീസ് എന്നിവ അറിഞ്ഞിരിക്കണം.

കുഷ്ഠ രോഗിയുടെ മയ്യിത്ത് ഇവിടെ സംസ്കരിക്കില്ല.

സാധുവായ സ്വാലിഹിന്റെയും മുത്തഖിയുടെയും മയ്യിത്ത് എന്റെ അനുമതി പ്രകാരം സംസ്കരിക്കാം.

വഹ്യ് മൂലം വസ്വിയ്യത്ത് റദ്ദാക്കപ്പെട്ടാല്‍ ബഹ്ശ്തി അനുവദിക്കില്ല.

ഈ നിയമങ്ങള്‍ എനിക്കോ കുടുംബത്തിനോ ബാധകമല്ല.

മേല്‍ നിബന്ധനയനുസരിച്ച് കേരളത്തില്‍ നിന്നും ഒരു അഹ്മദിയുടെ മൃതദേഹം ഖാദിയാനിലേക്ക് കൊ ണ്ടുപോകുന്ന രംഗം ചിന്തിച്ചു നോക്കൂ. പ്ളേഗ് ബാധിച്ചിട്ടുണ്ടെങ്കില്‍ രണ്ടര വര്‍ഷം കഴിഞ്ഞ് എല്ലും തോലും കൊട്ടയിലാക്കി കൊണ്ടുപോവുന്ന കാഴ്ച. മൃത ശരീരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അയാളുടെ വിവരങ്ങളടങ്ങിയ ഫലകം നോക്കുകുത്തിയായി നില്‍ക്കുന്ന രംഗം. മീര്‍സ കുടുംബ ത്തിന്റെ മുന്‍കൂര്‍ ജാമ്യം, ബഹ്ശ്തിയുടെ ബ്രാഞ്ചുകള്‍ ഇവയൊക്കെ വിശദീകരണമര്‍ഹിക്കുന്നു ണ്ട്. ഇതൊക്കെ വിശ്വസിക്കുന്ന മസ്തിഷ്കം മരവിച്ച ബുദ്ധിജീവികളെ കാണുമ്പോള്‍ സഹതാപം തോന്നുകയാണ്.


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും