Click to Download Ihyaussunna Application Form
 

 

വ്യാജ രേഖകളും മറുപടിയും

സര്‍വ പ്രമാണങ്ങള്‍ക്കും, മുസ്ലിം ലോകത്തിന്റെ ഏകകണ്ഠാഭിപ്രായത്തി നെതുമെതിരായി അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)ക്കു ശേഷവും നബി ശൃംഖലക്ക് അന്ത്യം കുറിച്ചിട്ടില്ലെന്ന് പ്രചരിപ്പിക്കു ന്നവരും വാദിച്ചുകൊണ്ടി രിക്കുന്നവരുമായ സത്യനിഷേധികള്‍ ഇസ് ലാമിക പ്രമാണമായ പരിശുദ്ധ ഖുര്‍ആനില്‍ തങ്ങള്‍ക്കനുകൂലമായി പതിനഞ്ചില്‍പരം സൂക്തങ്ങളുണ്ടെന്ന് കൊട്ടിഘോഷിക്കുകയും അ തിന്റെ പേരില്‍ പുസ്തകം തന്നെ രചിക്കുക യും ചെയ്തിട്ടുണ്ട്. ‘ഖാ തമും ഖാതി മും’ എന്ന അദ്ധ്യായത്തില്‍ അവകളു ടെയെല്ലാം യഥാര്‍ഥ നിജസ്ഥിതി വിശദീകരിച്ചിട്ടുണ്ട്. അവര്‍ ഉദ്ധരിക്കുന്ന ഏതാനും ഹദീസുകളും പണ്ഢിത വചനങ്ങളും കൂടി ഇവിടെ പരാമര്‍ശിക്കുകയാണ്.

ഇബ്നു അബീശൈബയുടെ ‘മുസ്വന്നിഫി’ന്റെ 6‏-289-ാം പേജില്‍ ഒരു ഹദീസ് കാണാം. ആയിശാ(റ)യെ തൊട്ട് നിവേദനം: മഹതി പറഞ്ഞു. ‘നിങ്ങള്‍ നബി(സ്വ)യെ സംബന്ധിച്ച് ഖാതിമുന്നബിയ്യീന്‍ എന്നു പറയുക. അദ്ദേഹത്തിനു ശേഷം നബിയില്ല എന്നു പറയരുത്.’ ഇതിന്റെ സാരം കൂടുതല്‍ വ്യക്തമാക്കുന്ന ഹദീസ് അതിന്റെ ശേഷം ഉണ്ട്. മുഗീറ(റ) പറയുന്നു. ‘നീ ഖാതിമുല്‍ അമ്പിയാഅ് എന്നു പറഞ്ഞാല്‍ മതി. കാരണം, ഈസാ നബി പുറപ്പെടുമെന്ന് ഞങ്ങളോട് പറയപ്പെടാറുണ്ടായിരുന്നു. അദ്ദേഹം പുറപ്പെട്ടാല്‍ മുഹമ്മദ് നബിക്ക് മുമ്പും ശേഷവും അദ്ദേഹം വന്നവനായി’ (മുസ്വന്നഫ് 6: 256). അപ്പോള്‍ നബി (സ്വ)ക്കു ശേഷം നബിയില്ലെന്ന് പറയപ്പെട്ടാല്‍ പ്രഥമദൃഷ്ട്യാ ഈസാ നബി(അ)യുടെ രണ്ടാം വരവിനെയും നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രസ്തുത ആ സാധ്യത ഇല്ലാതാക്കാന്‍ വേണ്ടി മാത്രമാണ് ആയിശ(റ) അങ്ങനെ പറഞ്ഞത്. ചുരുക്കത്തില്‍ മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകരാണെന്നും തന്റെ മുമ്പ് വന്ന ഈസാ നബി(അ) അന്ത്യദിന ത്തോടടുത്ത് വീണ്ടും വരുമെന്നുമുള്ള ഹദീസുകള്‍ തമ്മില്‍ എതിരല്ലെന്നും, ഈസാ(അ) നിയോ ഗിക്കപ്പെട്ടത് മുഹമ്മദ് നബി(സ്വ)ക്ക് മുമ്പായതുകൊണ്ട് നബി(സ്വ) അന്ത്യപ്രവാചക രാവുന്നതിനെ ഈസാ നബി(അ)യുടെ രണ്ടാം വരവ് നിഷേധിക്കുന്നില്ല എന്നുമാണ് ഇതിലൂടെ പഠിപ്പിക്കുന്നത്.

ഇതേ പ്രകാരം മുല്ലാ അലിയ്യുല്‍ഖാരി(റ)വിന്റെ ‘മൌളൂആത്തി’ന്റെ 69‏-ാം പേജില്‍ ഖാതിമുന്നബി യ്യീന്‍ എന്നതിന്റെ അര്‍ഥം വിശദീകരിച്ചുകൊണ്ട് നബി(സ്വ)യുടെ മാര്‍ഗത്തെ ദുര്‍ബലപ്പെടുത്തു കയോ തന്റെ സമുദായത്തില്‍ ഉള്‍പ്പെടുകയോ ചെയ്യാത്ത ഒരു നബിയും വരികയില്ലെന്ന് പറഞ്ഞ തായി കാണാം. ഇവി ടെ ഇത്രയും വിശദീകരിച്ചതും മേല്‍ പറഞ്ഞ പ്രകാരമുള്ള ഈസാ നബി(അ)ന്റെ വരവിനെ പരിഗണിച്ചുകൊണ്ടാണ്.

‘മൌളൂആത്തി’ന്റെ 68‏-69 പേജുകളിലും മഹാനായ ഇബ്നു ഹജര്‍(റ)ന്റെ ‘ഫതാവല്‍ ഹദീസിയ്യ’ യുടെ 150‏-ാം പേജിലുമുള്ള ഏതാനും വരികളാണ് അഭിനവ നബിവാദികളുടെ മറ്റൊരായുധം. നബി യുടെ പുത്രനായ ഇബ്റാഹീം എന്ന കുട്ടി ജീവിച്ചിരുന്നാല്‍ നബിയാകുമായിരുന്നു എന്നൊരു പരാ മര്‍ശമാണ് ഇവര്‍ എടുത്ത് കാണിക്കുന്നത്. ഇത് നബി(സ്വ) അന്ത്യപ്രവാചകരല്ലെന്ന് തെളിയി ക്കുന്നു എന്നാണ് വാദം.

വാദവും തെളിവുമായുള്ള ബന്ധം വിലയിരുത്തുന്നതിനു മുമ്പ് ഹദീസാണെന്ന് മൊത്തത്തില്‍ അറിയപ്പെടുന്ന പ്രസ്തുത വാക്യം വിശ്വാസയോഗ്യമായി സ്ഥിരപ്പെട്ടിട്ടില്ലെന്നും അത് ബാത്വിലും അദൃശ്യ കാര്യങ്ങളുടെ മേലിലുള്ള കടന്നാക്രമണവുമാണെന്നും ഇമാം നവവി(റ) തന്നെ പറഞ്ഞ തായി കാണാം. നിരവധി ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുമടക്കം എല്ലാ വിധ വിജ്ഞാന ശാഖകളിലും അവഗാഹം നേടിയ മഹാന്‍ ഇങ്ങനെ പറയുമ്പോള്‍ അതിനെതിരെ പണ്ഢിതര്‍ ശബ്ദിച്ചുവെന്ന് ചില ഗ്രന്ഥങ്ങളില്‍ കാണുന്നത് അവരുടെ പേരിലുള്ള വ്യാജ രേഖ യാവാനേ സാധ്യതയുള്ളൂ.

ഒരിക്കലും ശിര്‍ക്ക് ചെയ്യാന്‍ സാധ്യതയില്ലാത്ത നബി(സ്വ)യോട് ഖുര്‍ആനിലൂടെ ‘നിങ്ങള്‍ ശിര്‍ക്ക് ചെയ് താല്‍ നിങ്ങളുടെ കര്‍മങ്ങള്‍ പൊളിഞ്ഞു പോകു’മെന്ന് പഠിപ്പിച്ചതായി കാണാം. അപ്രകാരം ഈ പരാമര്‍ ശം സ്ഥിരപ്പെട്ടാല്‍ തന്നെ, ചെറുപ്രായത്തില്‍ നുബുവ്വത്തിന് യോഗ്യതയുണ്ടാകുമോ എന്ന ചര്‍ച്ചക്ക് വേ ണ്ടിയാണ് ഇബ്നുഹജര്‍(റ) തന്റെ ഗ്രന്ഥത്തില്‍ അത് ഉദ്ധരിക്കുകയും യോഗ്യ തയുണ്ടാകുമെന്നതിനു തെളിവായി ഈസാ, യഹ്യാ തുടങ്ങിയവരുടെ ശൈശവ ദശയിലുള്ള നുബുവ്വത്തിനെ സംബന്ധിച്ച ഖുര്‍ആന്‍ വചനം ഉദ്ധരിക്കുകയും ചെയ്തത്. അതുകൊണ്ടാണ് അ വസാനമായി, ഈ ചര്‍ച്ച കൊണ്ട് ഇബ്റാഹീം എന്ന കുട്ടിയുടെ നുബുവ്വത്തിന്റെ നിജസ്ഥിതി അറി യപ്പെടും എന്നു പറഞ്ഞത്.

കൂടാതെ നവവി(റ)ന്റെ അഭിപ്രായത്തിനെതിരെ പ്രതികരിച്ചുവെന്ന് പറയപ്പെടുന്ന ഇബ്നു ഹജറുല്‍ അസ് ഖലാനി(റ) തന്റെ ‘അല്‍ ഇസ്വാബഃ’യുടെ 152‏-ാം പേജില്‍ ബുഖാരി(റ)ന്റെതായി ഒരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ‘മുഹമ്മദ് നബി(സ്വ)ക്ക് ശേഷം ഒരു നബിയുണ്ടാവുമായിരുന്നെങ്കില്‍ നബിയുടെ മകന്‍ ഇബ്റാഹീം ജീവിക്കുമായിരുന്നു. പക്ഷേ, നബിക്കു ശേഷം മറ്റൊരു നബിയില്ല’ എന്നാണ തിന്റെ സാരം. ‘ഇസ്മാഈലു സ്സുദിയ്യ’ എന്നവരെ തൊട്ട് നിവേദനം ചെയ്തതായ മറ്റൊരു ഹദീ സും ഇതേ പേജില്‍ കാണാം. ‘ഇബ് റാഹീം ജീവിച്ചിരുന്നെങ്കില്‍ നബിയാകുമായിരുന്നു. പക്ഷേ, അദ്ദേഹം ശേഷിച്ചില്ല കാരണം മുഹമ്മദ് നബി(സ്വ) അന്ത്യപ്രവാചകരാണ്.’ മേല്‍ ഹദീസിന്റെ വ്യാ ഖ്യാനത്തില്‍ മുല്ലാ അലിയ്യില്‍ഖാരി(റ) മൌളൂ ആത്തില്‍ ഇങ്ങനെ വിവരിക്കുന്നു. ‘ഇബ്റാഹീം എന്ന കുട്ടി ജീവിക്കുകയും 40 വയസ്സ് തികയുകയും അ ദ്ദേഹം നബിയാവുകയും ചെയ്തിരുന്നുവെങ്കി ല്‍ ഖുര്‍ആനിനു വിരുദ്ധമായി നമ്മുടെ നബി അന്ത്യപ്രവാചകനാവാതിരിക്കല്‍ അനിവാര്യമാകുമാ യിരുന്നു. ഖുര്‍ആനില്‍ മുഹമ്മദ് നബി(സ്വ) ഒരു പുരുഷന്റെയും പിതാവല്ല എങ്കിലും അദ്ദേഹം അല്ലാഹുവിന്റെ അന്ത്യപ്രവാചകരും റസൂലുമാണ്’ എന്ന് പഠിപ്പിച്ചത് നബിക്ക് പൌരുഷത്തിന്റെ പരിധിയെത്തിയ ആണ്‍കുട്ടികളുണ്ടായിട്ടില്ലെന്നും ഉണ്ടായാല്‍ അദ്ദേഹം പിതാവിനെപ്പോലെ നബിയാകുമായിരുന്നു എന്നതിലേക്കും വെളിച്ചം വീശുന്നു.

ചുരുക്കത്തില്‍ മേല്‍ പരാമര്‍ശം വിശ്വാസയോഗ്യമായാലും അല്ലെങ്കിലും മുഹമ്മദ് നബി(സ്വ) അ ന്ത്യപ്രവാചകരാണെന്ന് എല്ലാവരും ഐക്യകണ്ഠേന അംഗീകരിക്കുന്നുവെന്ന് ബോധ്യപ്പെടുന്നു. ഹദീസുകള്‍ മുഴുവന്‍ അംഗീകരിക്കുന്നവര്‍ക്ക് ഈ വസ്തുത മറികടക്കാനാവില്ല. വിശിഷ്യ ‘എന്റെ ശേഷം നബിയില്ല’ എന്ന സ്വഹീഹായ ഹദീസ് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല.

ഇമാം ശഅ്റാനി(റ) തന്റെ ‘യവാഖീത്ത്’ 39‏-ലും അല്ലാമാ ഇബ്നു അറബി(റ) തന്റെ ‘ഫുതൂഹാ ത്തുല്‍ മക്കിയ്യ’യുടെ 1‏-545, 2-276, 258 എന്നിവകളിലും പറഞ്ഞ ചില വസ്തുതകളാണ് നബി വാദി കള്‍ പൊക്കിപ്പിടിക്കുന്ന മറ്റു ചില തെളിവുകള്‍. നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും യാ ഥാര്‍ഥ്യം ബോധ്യപ്പെടുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പ്രമാണമാക്കുന്നതു തന്നെ ഇവരുടെ ആശയ പാപ്പരത്തം വ്യക്തമാക്കുന്നു.

നുബുവ്വത്ത് നിരുപാധികം ഉയര്‍ന്നു പോയിട്ടില്ല. പുതിയ നിയമങ്ങളോടെയുള്ള നുബുവ്വത്ത് മാത്ര മേ ഉയര്‍ന്നിട്ടുള്ളൂ(യവാഖീത്ത് 39) ഇതേ ആശയം തന്നെയാണ് ‘ഫുതൂഹാത്തുല്‍ മക്കിയ്യഃയിലും വിവിധ സ്ഥലങ്ങളിലുള്ളത്. ഇതിനര്‍ഥം നബിമാരുടെ ശൃംഖല പൂര്‍ണമായും അവസാനിച്ചിട്ടില്ല. ശരീഅത്തോടു കൂടിയുള്ള നുബുവ്വത്ത് മുഹമ്മദ് നബിയില്‍ അവസാനിച്ചു എന്നാണെന്ന് നബിവാ ദികള്‍ പ്രചരിപ്പിക്കുന്നു. ഈ പരാമര്‍ശങ്ങളുള്ള സ്ഥലത്ത് തന്നെ ഈ വാദത്തിന് വ്യക്തമായ മറുപടിയുണ്ടെന്നത് അവര്‍ മൂടിവെക്കുന്നു. അതായത് ഇതിന്റെ താല്‍പര്യം നബിമാരുടെ ശൃംഖല ഇ വിടെ അവസാനിച്ചുവെങ്കിലും അല്ലാഹു ഇഷ്ടപ്പെട്ട മഹാന്മാര്‍ക്ക് ഇല്‍ഹാം, മനാം തുടങ്ങിയവ മുഖേന, നബിമാരിലൂടെ ഇവിടെ അവതരിപ്പിക്കപ്പെട്ട ദീനീ നിയമങ്ങള്‍ അറിയിച്ചു കൊടുക്കുകയും നബിമാരിലൂടെ നേരത്തെ അവതരിപ്പിക്കപ്പെട്ട പ്രസ്തുത സന്ദേശങ്ങള്‍ അവര്‍ ജനങ്ങള്‍ക്ക് പഠിപ്പി ച്ചുകൊടുക്കുകയും ചെയ്യുമെന്നാണ്. നബിമാരുടെ കാലശേഷമുള്ള പണ്ഢിതന്മാര്‍ ഗവേഷണങ്ങ ളിലൂടെ കണ്ടെത്തുന്ന ദീനീ നിയമങ്ങളും ഈ ഇനത്തില്‍ പെടുന്നു. ചുരുക്കത്തില്‍ നബിമാരുടെ സന്ദേശങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും മഹാന്മാര്‍ക്ക് അല്ലാഹു മാര്‍ഗം ന ല്‍കും. പക്ഷേ, അവര്‍ക്ക് നബി എന്ന പ്രമേയം തടയപ്പെട്ടിരിക്കുന്നുവെന്ന് മേല്‍ ഗ്രന്ഥങ്ങളില്‍ പ്രത്യേകം രേഖപ്പെടുത്തിയത് തന്നെ പുതിയ നബി വാദികള്‍ക്ക് തടയിടാനാണ്.

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കള്‍, സ്വൂഫിയാക്കള്‍ തുടങ്ങിയവര്‍ക്കേ ഇപ്രകാരം ഇല്‍ ഹാമുകളും മുബശ്ശിറാത്തുകളും ലഭ്യമാവൂ. ഇങ്ങനെ ലഭ്യമാകുമെന്നതിന് ഖുര്‍ആനിലും ഹദീ സിലും നിരവധി തെളിവുകളുണ്ട്. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് പണ്ഢിതന്മാര്‍ മേല്‍ പ്രകാരം പറഞ്ഞിട്ടുള്ളത്.

അതിശ്രേഷ്ടരായ ഔലിയാക്കള്‍ക്ക് ‘ഖാതിമുല്‍ ഔലിയാഅ്’ എന്ന് പറയപ്പെടാറുണ്ട്. അത് ‘ഖാ തിം’ എന്നതിന്റെ അര്‍ഥം ‘ശ്രേഷ്ടന്‍’ എന്നായത് കൊണ്ടല്ല. മറിച്ച് അതാതു കാലത്തുള്ള ശ്രേഷ്ട രില്‍ പൂര്‍ണത നേടിയ അവസാനത്തെ ആള്‍ എന്ന നിലക്ക് മാത്രമാണ്. ഈ പരാമര്‍ശത്തെ വള ച്ചൊടിച്ച് ‘ഖാതിം’ എന്നതിന് കേവലം ശ്രേഷ്ടന്‍ എന്നാണര്‍ഥമെന്നും അതുകൊണ്ട് ‘ഖാതിമുന്ന ബിയ്യീന്‍’ എന്നതിന് അന്ത്യപ്രവാചകര്‍ എന്നര്‍ഥമില്ലെന്നും നവീന നബി വേഷധാരികള്‍ വാദിക്കാ റുണ്ട്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ്വ) തന്റെ സമുദായത്തിലെ എല്ലാ മഹത്തുക്കളേ ക്കാളും മുന്‍കാല നബിമാരേക്കാളും ശ്രേഷ് ടതയും പൂര്‍ണതയും ഒരുമിച്ചു കൂടിയവരാണെന്ന നിലയില്‍ ഖാതിം എന്നതിന് ശ്രേഷ്ടന്‍ എന്നര്‍ഥം കൂടി അംഗീകരിച്ചാല്‍ തന്നെ മുഹമ്മദ് നബി അന്ത്യപ്രവാചകരല്ലന്നു വരില്ല. നബി ശൃംഖലയുടെ പരിസമാപ്തി വിവരിച്ച ഹദീസില്‍ വന്ന പോലെ ഒരു ബില്‍ഡിംഗിന്റെ അവസാനം വെക്കപ്പെടുന്ന ഇഷ്ടികയോടാണല്ലോ മുഹമ്മദ്(സ്വ)യെ ഉപമിക്കപ്പെട്ടത്. ഔലിയാക്കളെ സംബന്ധിച്ച് ‘ഖാതിമുല്‍ ഔലിയാഅ്’ എന്ന് പറയുന്നത് ചില പ്പോള്‍ ആപേക്ഷികമായും ആലങ്കാരികമായുമാവാം. എന്നാല്‍ മുഹമ്മദ് നബി (സ്വ) അങ്ങനെയ ല്ലെന്ന് ഇഷ്ടികയോടുപമിച്ച തര്‍ക്കമില്ലാത്ത നിരവധി ഹദീസുകള്‍ കൊണ്ട് ബോധ്യമാവും.

വാര്‍ത്താ മീഡിയകളും ഇസ്ലാം വിരുദ്ധ ലോബികളെയും ഉപയോഗിച്ച്, ധര്‍മാധര്‍മ വിവേചനം പോലുമില്ലാതെ മീര്‍സായികള്‍ നടത്തുന്ന പാഷാണ വിതരണം പൊതുജനം തിരിച്ചറിയുക.


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും