Click to Download Ihyaussunna Application Form
 

 

അനുവദനീയം; പക്ഷേ…

സൃഷ്ടിപരമായ മികവിന് അനുയോജ്യമായ പ്രവര്‍ത്തനശൈലി സ്വീകരിക്കേണ്ടവനാണ് മനുഷ്യന്‍. ഓരോ ചലനവും മനഃപൂര്‍വവും ആസൂത്രിതവുമായിരിക്കണം. ഒരു നിമിഷവും പാഴാവരുത്. ഊര്‍ജം ഒട്ടും അല ക്ഷ്യമായി വിനിയോഗിക്കരുത്. അനാവശ്യമായ ഇടപെടലുകള്‍, വാക്കുകള്‍, ചിന്തകള്‍, സമീപനങ്ങള്‍ എല്ലാം വര്‍ജിക്കണം. അനാവശ്യമായ എല്ലാതരം ചെയ്തികളെയും ഒഴിവാക്കി ധന്യമായ ജീവിതം നയിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്റെ താല്‍പ്പര്യം.

“നിശ്ചയം, നാം മൃതിയടഞ്ഞവരെ പുനരുജ്ജീവിപ്പിക്കുന്നതാണ്. അവരുടെ മുന്‍കര്‍മങ്ങളും പിന്‍കര്‍മ ങ്ങളും രേഖപ്പെടുത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും സുവ്യക്തമായ മുഖ്യഗ്രന്ഥത്തില്‍ കൃത്യമായി ചേര്‍ത്തിരി ക്കുന്നു”(വി.ഖു. 36/12). “നിനക്ക് വിവരമില്ലാത്ത കാര്യത്തെ അനുഗമിക്കരുത്.തീര്‍ച്ച; കേള്‍വി, കാഴ്ച, മനസ്സ് എല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ” (വി.ഖു. 17/36). “നിങ്ങള്‍ വിചാരിക്കുന്നുവോ, നിങ്ങളെ നാം വ്യര്‍ഥമായി സൃഷ്ടിച്ചതാണെന്ന്? നിങ്ങള്‍ നമ്മിലേക്ക് മടങ്ങിവരില്ലെന്നും?” (വി.ഖു. 23/115).

ആവശ്യമല്ലാത്ത എല്ലാതരം വ്യവഹാരങ്ങളെയും ഒഴിവാക്കുന്നത് സത്യവിശ്വാസികളുടെ സ്വഭാവരീതി യാണ്. “അനാവശ്യ വ്യവഹാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍”(വി.ഖു. 23/3).”കള്ളസാക്ഷ്യം വഹിക്കാ ത്തവര്‍, അനാവശ്യങ്ങള്‍ക്കു സമീപം നടക്കുമ്പോള്‍ അതവഗണിച്ച് മാന്യരായി നടന്നുനീങ്ങുന്നവര്‍” (വി.ഖു. 25/72).

അനാവശ്യങ്ങള്‍ ത്യജിക്കാനുള്ള ഖുര്‍ആനിക കല്‍പന കൃത്യമായി പാലിക്കപ്പെടുമ്പോള്‍ ഉറക്കംകെടു ത്തുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ ഇല്ലാതാവുന്നു. വഴക്കും വക്കാണവും ഉണ്ടാകില്ല. ജീവിതസ്വസ്ഥത നേടിത്തരുന്ന വിശിഷ്ട കല്‍പനയാണിത്. ഉപകാരശൂന്യമായ ചലനങ്ങളും വര്‍ജിക്കേണ്ട കാര്യങ്ങളും പ്രത്യേ കമായി വിവരിക്കുന്ന സൂക്തങ്ങള്‍ കാണാം:

“ഓ വിശ്വാസികളേ, ചിലകാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ ചോദ്യമുന്നയിക്കരുത്. അത് വ്യക്തമാക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് മനഃപ്രയാസമുണ്ടാകും. ഖുര്‍ആന്‍ അവതരണ വേളയില്‍ അവയെക്കുറിച്ച് നിങ്ങള്‍ ചോദിക്കു കയാണെങ്കില്‍ നിങ്ങള്‍ക്കത് വ്യക്തമാക്കപ്പെടുന്നതുമാണ്. (അപ്പോള്‍ നിങ്ങള്‍ക്ക് മനഃപ്രയാസമുണ്ടാ കുന്നു). അല്ലാഹു അത് ക്ഷമിച്ചിരിക്കുന്നു. (ഇനി ആവര്‍ത്തിക്കരുത്). അല്ലാഹു ഏറെ പൊറുക്കുന്ന വനാണ്. ഏറെ സഹനമുള്ളവനാണ്. നിങ്ങള്‍ക്കു മുമ്പ് ഒരുവിഭാഗം അവയെക്കുറിച്ച് ചോദിക്കുകയു ണ്ടായി. പിന്നെയവര്‍ അതുമൂലം നിഷേധികളുമായിത്തീര്‍ന്നു” (വി.ഖു. 5/101, 102).

സത്യാന്വേഷികളെന്ന നാട്യത്തില്‍ അനാവശ്യ ചോദ്യങ്ങളുന്നയിക്കുന്നത് ഒരു ഹോബിയായി സ്വീകരിച്ചവര്‍ ദുര്‍ബല വികാരങ്ങള്‍ക്കടിമപ്പെട്ട് വിലപ്പെട്ട ജീവിതം പാഴാക്കുകയാണ്. സുവ്യക്തമായ സത്യങ്ങള്‍, ബു ദ്ധിക്കും യുക്തിക്കും വഴങ്ങാത്ത ദൈവിക കല്‍പനകള്‍, നിഷ്ഫലമായ നിസ്സാര പ്രശ്നങ്ങള്‍ മുതലാ യവയെക്കുറിച്ച് നീണ്ട പഠനങ്ങള്‍ നടത്തി സമയം നഷ്ടപ്പെടുത്തുന്നത് മഠയത്തരമാണ്. ആവശ്യത്തെയും പ്രയോജനത്തെയും അടിസ്ഥാനമാക്കിയാകണം പഠന നിരീക്ഷണങ്ങള്‍. പൌരാണിക ഖുര്‍ആന്‍ പണ്ഢി തരും ഇസ്ലാമിക സമൂഹവും അംഗീകരിച്ചാദരിച്ചുവരുന്ന വിശ്വാസ, ആചാരമൂല്യങ്ങളെ അല്‍പ ജ്ഞാന ത്തിന്റെ നുറുങ്ങു വെട്ടത്തില്‍ വെച്ച് പുനഃപരിശോധന ചെയ്ത് ആചാരാനാചാരങ്ങളെ വേര്‍തിരിക്കാ നുള്ള പ്രയത്നവും ആവശ്യമില്ലാത്തതാണ്.  അന്യായവും അല്‍പ്പത്തരവുമായ സത്യാന്വേഷണഗോ ഷ്ടികളെ ഖുര്‍ആന്‍ പരിഗണിക്കുന്നില്ല. സൂറത്തുന്നിസാഇല്‍ പറയുന്നത് കാണുക:’വേദക്കാര്‍ താങ്കളോട് ചോദിക്കുന്നു: വാനലോകത്തു നിന്ന് നീ അവര്‍ക്ക് ഗ്രന്ഥം നല്‍കണമെന്ന്. അതിനേക്കാള്‍ വലുതും അവര്‍ മൂസാനബി (അ) യോട് ചോദിച്ചിട്ടുള്ളതാണ്. അവര്‍ പറഞ്ഞു:

‘ഞങ്ങള്‍ക്ക് അല്ലാഹുവിനെ പരസ്യമായി കാണിച്ചുതാ’ അപ്പോഴവരെ അതിക്രമം നിമിത്തം ഘോരനാദം പിടികൂടി” (വി.ഖു. 4/153).

പ്രവാചകന്റെ അമാനുഷികതയും സത്യസന്ധതയും നേരിട്ടറിഞ്ഞിട്ടു പോലും സത്യനിഷേധികള്‍ നിരന്തരം ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു.”വെള്ളമൊഴുകുന്ന നദി നീ കീറിക്കാണി ക്കാതെ ഞങ്ങള്‍ വിശ്വസിക്കില്ല’, ‘അരുവികളൊഴുകുന്ന തോട്ടങ്ങള്‍ നിനക്കുണ്ടാവട്ടേ.’ ‘അല്ലെങ്കില്‍ ആകാശത്തിന്റെ കഷ്ണം വീഴട്ടേ.’ ‘മലകുകള്‍ അവതരിക്കട്ടേ’ ‘അഥവാ നിനക്ക് സ്വര്‍ണ നിര്‍മിതമായ വസതിയുണ്ടാകട്ടേ.’ ‘നീ ആകാശത്തില്‍ കയറി ഞങ്ങള്‍ക്ക് വായിക്കാവുന്ന ഗ്രന്ഥം കൊണ്ടുവരൂ. എന്നി ട്ടാവാം ഞങ്ങളുടെ സത്യ വിശ്വാസം എന്നിങ്ങനെയായിരുന്നു സത്യനിഷേധികളുടെ നിലപാട്”(വി.ഖു. 17/90-93). ഇത്തരം വിക്രിയകള്‍ സത്യാന്വേഷണത്തിന്റെ ഭാഗമല്ല. സ്പഷ്ടമായ ഉപദേശങ്ങള്‍ നല്‍കിയ ഹൂദ് നബി (അ) യോട് ‘നീ ഞങ്ങള്‍ക്ക് തെളിവുതന്നില്ല’ എന്ന് ദുര്‍ജനങ്ങള്‍ പ്രതികരിച്ചതും (വി.ഖു. 11/53) ഇതേ ഗണത്തില്‍ പെടുന്നു.

സത്യാന്വേഷണ പഠന പരിശ്രമങ്ങള്‍ ആത്മാര്‍ഥവും സത്യസന്ധവും ആവശ്യാനുസരണവുമായിരിക്കണം. മുന്‍ഗണനാക്രമവും പ്രായോഗികതയും മാനിച്ചായിരിക്കണം. വൈജ്ഞാനിക ബൌദ്ധിക യോഗ്യതകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. പ്രവാചകന്‍ മൂസാ (അ)യോട് പഠനയാത്രാവേളയില്‍ മഹാജ്ഞാനി യായ ഖളിര്‍ (അ) നല്‍കുന്ന നിര്‍ദേശം:

“എന്നെ അനുഗമിക്കുന്നുവെങ്കില്‍ ഞാന്‍ വ്യക്തമായ വിവരണം നല്‍കുന്നതുവരെ നീ എന്നോട് ഒരു കാര്യത്തെക്കുറിച്ചും ചോദ്യമുന്നയിക്കരുത്” (വി.ഖു. 18/70) എന്നായിരുന്നു.

അന്തസ്സാരശൂന്യമായ അന്വേഷണ പാഴ്വേലകള്‍ക്കുപുറമെ അതിമോഹം, ഏഷണി, ദുര്‍വ്യയം, പരദൂ ഷണം, പൊങ്ങച്ചം മുതലായ ദുര്‍വിചാരങ്ങളും അധിക്കപ്പറ്റുകളെല്ലാം അനാവശ്യങ്ങളും വിലക്കപ്പെട്ടതു മാണ്. ആവശ്യമായ സദ്പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വേണ്ടത്ര സമയമില്ലാത്ത ഏറെ തുച്ഛമായ ഇഹജീവിതത്തില്‍ അനാവശ്യങ്ങള്‍ക്കു പിന്നാലെ പോകാന്‍ എന്തു ന്യായമാണുള്ളത്. ആവശ്യങ്ങളെ ബലികഴിച്ചുകൊണ്ടല്ലാതെ അനാവശ്യ ഇടപെടലുകള്‍ നടത്താനാകില്ല.”ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേ ക്ഷിക്കുന്നത് ഒരു വ്യക്തിയുടെ നല്ല ഇസ്ലാമിക ബോധത്തിന്റെ ഭാഗമാണ്’ (തിര്‍മുദി 2318).

നിയമപരമായി അനുവദിക്കപ്പെട്ടവയില്‍ തന്നെ പലതും അനാവശ്യത്തിന്റെ പട്ടികയിലാണ്. ആവശ്യ ത്തെയും അനുവാദത്തെയും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതാണ്. കേവലം നിയമാനുവാദം മാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ നിയമം നിര്‍ദേശിക്കുന്ന/കല്‍പിക്കുന്ന ധര്‍മത്തിനു മുടക്കം സൃഷ്ടിക്കാറുണ്ടല്ലോ. വിനോ ദങ്ങളും നേരമ്പോക്കുകളും ഉദാഹരണം. മാത്രമല്ല അനുവദിക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ രമിച്ചു കൊണ്ട് നിര്‍ദേശിക്കപ്പെട്ട പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്നവര്‍ ക്രമേണ വിലക്കപ്പെട്ട ചെയ്തികളിലേക്ക് വഴുതി വീഴാനുള്ള സാധ്യതയും ഉണ്ട്. “അനുവദിക്കപ്പെട്ട കാര്യങ്ങള്‍ മിക്കതും നിഷിദ്ധങ്ങളിലേക്ക് പ്രേരിപ്പിക്കു ന്നതാണ്” (ഇമാം ഗസ്സാലി. ഇഹ്യ. 2/97).

അനുവദിക്കപ്പെട്ട നിര്‍ദോഷമായ പ്രവര്‍ത്തനങ്ങളേക്കാള്‍ നിര്‍ദേശിക്കപ്പെട്ട ഫലപ്രദമായ സമീപനങ്ങളുടെ മഹത്വവും ചൈതന്യവും വ്യക്തമാണ്. അനാവശ്യമുക്തമായ ജീവിതമാണ് കരണീയം. “നബി (സ്വ) യുടെ ശീലം ഖുര്‍ആനായിരുന്നു” (സ്വഹീഹ് മുസ്ലിം 746).

നിര്‍ദേശിക്കപ്പെടാത്ത ഉപകാരശൂന്യമായ വ്യവഹാരവേളയില്‍ ഓര്‍ക്കുക: “നിശ്ചയം, അല്ലാഹു അലസ നായ അടിമയെ വെറുക്കുന്നു.’ ഉപകാരപ്രദമായ ഒരു ശ്രമം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മറ്റൊരു ധര്‍മ നീക്കത്തിന് ശ്രമമാരംഭിക്കുക. രണ്ട് ആവശ്യങ്ങള്‍ക്കിടയില്‍ അനാവശ്യമായ ഇടവേളക്ക് അവസരം കൊ ടുക്കരുത്. ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. ‘നീ (ഒരു കര്‍മത്തില്‍നിന്ന്) വിരമിച്ചു കഴിഞ്ഞാല്‍ (മറ്റൊരു കര്‍മത്തിന്) പ്രയത്നിക്കുക’ (വി. ഖു. 94/7,8) .വിശ്വാസിയുടെ ജീവിതം വിശ്രമിക്കാനുള്ളതല്ല.


RELATED ARTICLE

 • എന്തിനാണ് വിദ്യ?
 • വളര്‍ച്ചാക്രമം
 • രണ്ടാം ക്ളാസിലേക്ക്…
 • ശക്തന്‍
 • പ്രവാചക ഫലിതങ്ങള്‍
 • അനുവദനീയം; പക്ഷേ…
 • പ്രവാചകന്റെ ചിരികള്‍
 • മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും
 • ചിരിയുടെ പരിധികള്‍
 • ഫലിതത്തിന്റെ സീമകള്‍
 • കോപത്തിനു പ്രതിവിധി
 • പ്രതിഭാശാലി
 • ധര്‍മത്തിന്റെ മര്‍മം
 • വ്യഭിചാരക്കുറ്റം ആരോപിക്കല്‍
 • വിദ്വേഷം സൃഷ്ടിക്കല്‍
 • ശവം തീനികള്‍
 • സത്യസന്ധത
 • പരദൂഷണം
 • നിരപരാധരുടെ പേരില്‍ കുറ്റം ചുമത്തല്‍
 • നാവിന്റെ വിപത്തുകള്‍
 • മഹാത്മാക്കളെ അധിക്ഷേപിക്കല്‍
 • കൃത്രിമ സ്വൂഫികള്‍
 • കരാര്‍ പാലനം
 • കപട വേഷധാരികള്‍
 • കപടസന്യാസികള്‍
 • കളവുപറയല്‍
 • ഇരുമുഖ നയം
 • ഗീബത്ത് അനുവദനീയം
 • അനീതിക്കരുനില്‍ക്കല്‍
 • ആത്മ വിശുദ്ധി