Click to Download Ihyaussunna Application Form
 

 

ആത്മ സംസ്‌കരണം

എന്തിനാണ് വിദ്യ?

എന്തിനാണ് വിദ്യ? എന്തിനാണ് പഠനം? തൊഴിലിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാണോ? ഒരിക്കലുമല്ല. ഇതൊന്നും വിദ്യാസമ്പാദനത്തിന്റെ ലക്ഷ്യമല്ല. പിന്നെ? വ്യക്തിത്വ വിശുദ്ധിക്കും വികസനത്തിനുമാണ് വിദ്യ. വ്യക്തിത്വ വിശുദ്ധിയുടെ നിര്‍ണായക ഘടകം ധാര്‍മികതയാണ് ….

Read More ..

വളര്‍ച്ചാക്രമം

കരഞ്ഞുകൊണ്ടാണ് കുഞ്ഞ് ജനിക്കുന്നത്. പരമനിസ്സഹായതയുടെ വിലാപമാണത്. ഒന്നിനും കഴിയാതെ, പിറന്നുവീണ കുഞ്ഞ് പയ്യെ വളരുന്നു. മാതാവിന്റെ മടിത്തട്ടില്‍ നിന്നു തുടങ്ങിയ വളര്‍ച്ച വീട്ടുമുറ്റത്തിലൂടെ ഗ്രൌണ്ടിലൂടെ പരീക്ഷണാലയങ്ങളിലൂടെ ബഹിരാകാശം വരെ ഉയരുന്നു. ശാരീരികവും ഭൌതികവുമായ പുരോഗതിയുടെ ക്രമത്തില്‍ തന്നെ ആത്മതലങ്ങളിലെ പുരോഗമനവും സാധ്യമാണ്. ആത്മീയ മാതാവും പിതാവും ആത്മീയ പരിശീലന പരീക്ഷണങ്ങളും ആത്മീയ ബഹിരാകാശവും ഉണ്ട്. പ്രവാചകതിരുമേനി (സ്വ) ആത്മീയപിതാവാണ്. അവിടുത്തെ പത്നിമാര്‍ ആത്മീയ മാതാക്കളുമത്രെ. ഈ വസ്തുത വിശുദ്ധഖുര്‍ആനിന്റെ ആശയമാണ്. “പ്രവാചകരോടു സത്യവിശ്വാസികള്‍ സ്വശരീരങ്ങളേക്കാള്‍ കടപ്പെട്ടിരിക്കുന്നു. അവിടുത്തെ [...]

Read More ..

രണ്ടാം ക്ളാസിലേക്ക്…

താങ്കളിപ്പോള്‍ ഏതു ക്ളാസിലാണ്? ‘ക്ളാസ്’ എന്ന് പറയുമ്പോള്‍ ആശയക്കുഴപ്പം വേണ്ട. നന്മയുടെ,വിശുദ്ധിയുടെ,ഭക്തിയുടെ, ആത്മീയതയുടെ ഏതു ക്ളാസിലിരിക്കുന്നു? ചിന്തിച്ചിട്ടുണ്ടോ? താങ്കള്‍ ഒന്നാം ക്ളാസുകാരനാണെന്ന് പറയാം. ഏതൊരു വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ വര്‍ത്തമാനകാല നിലവാരമാണ് ‘ഒന്നാംക്ളാസ്.’ വ്യത്യസ്ത നിലവാരങ്ങളിലുള്ള ഒന്നാം ക്ളാസുകാരാണെല്ലാവരും.  ചിലര്‍  അത്യുന്നത നിലവാരമുള്ളവരായിരിക്കും. മറ്റുചിലര്‍ തീരേ നിലവാരമില്ലാത്തവരും. വേറെചിലര്‍ ഇടത്തരം  നിലവാരത്തിലുള്ളവരുമായിരിക്കും. ഒരാള്‍ എത്ര ഉന്നത വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും വീണ്ടും അയാള്‍ക്ക് ഉയരാന്‍ കഴിയും. അല്‍പം കൂടെ മുന്നോട്ടു നീങ്ങുക. കുറച്ചുകൂടി നന്മയും മേന്മയും ആര്‍ജിക്കാന്‍ ശ്രമിക്കുക. ഈ [...]

Read More ..

ശക്തന്‍

“ഗുസ്തിയില്‍ എതിരാളിയെ സദാ കീഴ്പ്പെടുത്തുന്നവനല്ല ശക്തന്‍. പ്രത്യുത, ദേഷ്യംവരുമ്പോള്‍ സ്വശരീരത്തെസ്വാധീനിക്കുന്നവന്‍ മാത്രമാണ് ശക്തന്‍” (ബുഖാരി 6114, മുസ്ലിം 2609). മനുഷ്യന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും ആഹാരപാനീയങ്ങള്‍ ആവശ്യമാണ്. അതിനുള്ള അന്തഃപ്രേരണയാണ് വിശപ്പും ദാഹവും. അപ്രകാരംതന്നെ മനുഷ്യന്റെ സുരക്ഷക്കു പ്രതിരോധം ആവശ്യമാണ്. അതിനുള്ള അന്തഃപ്രേരണയാണ് കോപവികാരം. ഹൃദയമാണതിന്റെ കേന്ദ്രം. ഹൃദയരക്തം തിളച്ചുപൊങ്ങുമ്പോഴാണ് ഈ വികാരമുണ്ടാകുന്നത്. ഉപദ്രവങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് അവ തടുക്കുവാനും സംഭവിച്ചതിനുശേഷംപ്രതികാരം വീട്ടുവാനുമുള്ള തിടുക്കത്തില്‍ നിന്നാണ് ഈ വികാരം പ്രക്ഷുബ്ധമാകുന്നത്. കോപവികാരത്തില്‍ ജനങ്ങള്‍ മൂന്നുതരക്കാരാണ്: ചിലരില്‍ അത് അമിതവും മറ്റുചിലരില്‍ [...]

Read More ..

പ്രവാചക ഫലിതങ്ങള്‍

ഒരിക്കല്‍ നബി (സ്വ) അനസുബ്നു മാലികി (റ) നെ ഇരു ചെവിയാ എന്നു വിളിച്ചു(തുര്‍മുദി 1992, അബൂദാവൂദ് 502). എല്ലാവര്‍ക്കുമുണ്ടല്ലോ രണ്ടുചെവി എന്നിരിക്കേ അനസിനെ ‘ഇരുചെവിയാ’ എന്നു വിളിച്ചത് എന്തിന്? അതു തമാശയ്ക്കു വേണ്ടിത്തന്നെ. അതോടൊപ്പം ഒരു കാര്യവും അതിലുണ്ട്. അതീവ ശ്രദ്ധയും ജാഗ്രതയും ഉള്ളയാളാണ് അനസ് (റ) എന്ന പ്രശം സയാണത്(ബദ്ലുല്‍ മജ് ഹൂദ് 10/240). ഒരാള്‍ തിരുമേനിയുടെ അടുത്തുവന്ന് ഒരു വാഹനം ആവശ്യപ്പെട്ടു.”ഒരു പെണ്‍ ഒട്ടകക്കുട്ടിയെ നിനക്കു ഞാന്‍ വാഹനമായി നല്‍കാം.” എന്ന് അവിടുന്നു [...]

Read More ..

അനുവദനീയം; പക്ഷേ…

സൃഷ്ടിപരമായ മികവിന് അനുയോജ്യമായ പ്രവര്‍ത്തനശൈലി സ്വീകരിക്കേണ്ടവനാണ് മനുഷ്യന്‍. ഓരോ ചലനവും മനഃപൂര്‍വവും ആസൂത്രിതവുമായിരിക്കണം. ഒരു നിമിഷവും പാഴാവരുത്. ഊര്‍ജം ഒട്ടും അല ക്ഷ്യമായി വിനിയോഗിക്കരുത്. അനാവശ്യമായ ഇടപെടലുകള്‍, വാക്കുകള്‍, ചിന്തകള്‍, സമീപനങ്ങള്‍ എല്ലാം വര്‍ജിക്കണം. അനാവശ്യമായ എല്ലാതരം ചെയ്തികളെയും ഒഴിവാക്കി ധന്യമായ ജീവിതം നയിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്റെ താല്‍പ്പര്യം. “നിശ്ചയം, നാം മൃതിയടഞ്ഞവരെ പുനരുജ്ജീവിപ്പിക്കുന്നതാണ്. അവരുടെ മുന്‍കര്‍മങ്ങളും പിന്‍കര്‍മ ങ്ങളും രേഖപ്പെടുത്തുന്നുണ്ട്. എല്ലാ കാര്യങ്ങളും സുവ്യക്തമായ മുഖ്യഗ്രന്ഥത്തില്‍ കൃത്യമായി ചേര്‍ത്തിരി ക്കുന്നു”(വി.ഖു. 36/12). “നിനക്ക് വിവരമില്ലാത്ത കാര്യത്തെ [...]

Read More ..

പ്രവാചകന്റെ ചിരികള്‍

നബി (സ്വ) ചിരിക്കാറുണ്ടായിരുന്നു. അനുയായികളുടെ ചിരിയില്‍ പങ്കു കൊള്ളുകയും ചെയ്യുമായിരുന്നു. അധിക ചിരിയും കൌതുക പ്രകടനത്തിനായിരുന്നു. ചിലപ്പോള്‍ സ്നേഹ പ്രകടനത്തിനും മറ്റു ചിലപ്പോള്‍ സൌമ്യത കാണിക്കാനും. ഖുറൈശീ വനിതകള്‍ നബി (സ്വ) യോട് എന്തോ ചോദിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചോദ്യം കൂടുതലായി. അവരുടെ ശബ്ദം പ്രവാചകരുടെ ശബ്ദത്തെക്കാള്‍ പൊങ്ങി. അപ്പോള്‍ ഉമര്‍ (റ) ആഗതനായി. അകത്ത് കടക്കുന്നതിനായി അനുവാദം ചോദിച്ചു. ഉമറിന്റെ ശബ്ദം കേട്ടപ്പോള്‍ സ്ത്രീകളെല്ലാവരും ഓടിയൊളിച്ചു.  അദ്ദേഹം കടന്നു വന്നു. നബി (സ്വ) ചിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം കാരണം [...]

Read More ..

മനുഷ്യ ജീവിതം: സാധ്യതയും പ്രയോഗവും

മനുഷ്യന്‍ ഒരനന്തസാധ്യതയാണ്. അവന്റെ കര്‍മമേഖല ഊഹാതീതമാണ്. മുന്നേറ്റങ്ങള്‍ക്ക് അതിരുകെട്ടാന്‍ കഴിയില്ല. ഈ അടിസ്ഥാന വസ്തുതകള്‍ അംഗീകരിച്ചുകൊണ്ട് മനുഷ്യനെ പരിഗണിക്കുന്നതാണ് ആരോഗ്യകരമായ നിലപാട്. ഖുര്‍ആന്‍ മനുഷ്യര്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണനയും ആദരവും അംഗീകരിക്കുന്നു. “നാം ആദമിന്റെ മക്കളെ ആദരിച്ചിരിക്കുന്നു. നാമവരെ കരയിലും കടലിലും വാഹനപ്പുറത്തേറ്റിയിരിക്കുന്നു. നാമവര്‍ക്ക് വിശിഷ്ട വിഭവങ്ങള്‍ നല്‍കി. നമ്മുടെ സൃഷ്ടികളില്‍ നാമവര്‍ക്ക് മഹത്വം കല്‍പിച്ചിരിക്കുന്നു” (വി.ഖു. 17/70). സര്‍വശക്തനും സര്‍വജ്ഞനുമായ മഹാശക്തിക്കു മാത്രമേ മൌലികപ്രധാനവും പ്രൌഢവുമായ ഈ നയം പ്രഖ്യാപിക്കാന്‍ കഴിയൂ. പ്രവാചകന്‍ മൂസാ (അ) ന്റെ [...]

Read More ..

ചിരിയുടെ പരിധികള്‍

അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പറഞ്ഞു: നിങ്ങള്‍ കൂടുതല്‍ ചിരിക്കരുത്; കാരണം ചിരിയുടെ വര്‍ദ്ധനവ് ഹൃദയത്തെ നിര്‍ജീവമാക്കിക്കളയും (ഇബ്നുമാജഃ 4193). ആയിശഃ (റ) പ്രസ്താവിച്ചു: നബി (സ്വ) ചെറുനാക്ക് കാണത്തക്കവിധം ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല; അവിടുന്നു പുഞ്ചിരിതൂകുക മാത്രമാണ് ചെയ്യാറുണ്ടായിരുന്നത് (ബുഖാരി 6092, മുസ്ലിം 899). ജാബിറുബ്നു സമുറത് (റ) നിവേദനം ചെയ്യുന്നു : സ്വഹാബിമാര്‍ വര്‍ത്തമാനം പറയുന്നതിനിടെ അജ്ഞാനകാലത്തെ വിഷയങ്ങളിലെത്തും. അപ്പോള്‍ അവര്‍ ചിരിക്കും; നബി (സ്വ) പുഞ്ചിരി തൂകും (മുസ്ലിം  2322). ചിരിയും [...]

Read More ..

ഫലിതത്തിന്റെ സീമകള്‍

സ്വഹാബിമാര്‍ പറഞ്ഞു : ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങ് ഞങ്ങളോട് തമാശ പറയുന്നുണ്ടല്ലോ? അവിടുന്നു പറഞ്ഞു : ഞാന്‍ സത്യമല്ലാതെ പറയുന്നില്ല. നിശ്ചയം.’ (അബൂഹുറൈറഃ (റ) ഉദ്ധരിച്ചത്, തുര്‍മുദി: 1990). അബൂഹുറൈറഃ (റ) പറഞ്ഞു : നബി (സ്വ) അലിയുടെ പുത്രനായ ഹസനു വേണ്ടി നാവു പുറത്തേക്കു നീട്ടുമായിരുന്നു. അപ്പോള്‍ കുട്ടി തിരുമേനിയുടെ നാവിന്റെ ചെമപ്പ് കാണും. തദവസരം കുട്ടി അതിനു നേരെ ആവേശ പൂര്‍വം എടുത്തു ചാടും. (ശറഹുസ്സുന്ന : 3603). അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), നബി [...]

Read More ..
1 2 3