Click to Download Ihyaussunna Application Form
 

 

ഇരുതല മനുഷ്യന്‍

ഒരു ജഡത്തിന് രണ്ടു തലകളുണ്ടാകുമോ? അതേ. ഒരു ജഡത്തിന് രണ്ട് ശിരസ്സുകളുണ്ടാ യിട്ടുണ്ട് (തുഹ്ഫഃ 9:41). ഇമാം ശാഫിഈ (റ) ആയിനത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഫിഖ്ഹ് പരമായ ഗവേഷണപഠനങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ വിവാഹങ്ങളിലൊന്നായിരുന്നു അത്. അല്ലാമാ മുഹമ്മദ്ബിന്‍ ഖത്വീബ് ശിര്‍ബീനി പ്രസ്തുത സംഭവം ഇപ്രകാരം ഉദ്ധരിക്കുന്നു. ഇരുതലയുള്ള ഒരു സ്ത്രീയെ സംബന്ധിച്ച വാര്‍ത്ത ഇമാംശാഫിഈ (റ) ക്ക് ലഭിച്ചു. അപ്പോള്‍ നൂറു ദീനാര്‍ കൊടുത്ത് ആ സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു. അവളെ നോക്കി മനസ്സിലാക്കുകയും പിന്നീട് അവളെ വിവാഹമോചനം നടത്തുകയും ചെയ്തു (മുഗ്നി 4:127).

ഇരുതലയുള്ള ജഡം ചിലപ്പോള്‍ ഒരു വ്യക്തിയായിരിക്കും. മറ്റുചിലപ്പോള്‍ രണ്ടു വ്യക്തികളും. ഒരു ആത്മാവ് മാത്രമുണ്ടാകുമ്പോള്‍ ഒരു  വ്യക്തിയും രണ്ട് ആത്മാവുണ്ടാകുമ്പോള്‍ രണ്ടു വ്യക്തികളുമായിത്തീരുന്നു. ഓരോ വ്യക്തിക്കും പ്രത്യേകമായ ജീവനുണ്ടെന്ന് ഉറക്കം, ഉണര്‍ച്ച, ചിരി, വിലാപം ആദിയായ കാര്യങ്ങളിലെ യോജിപ്പുവിയോജിപ്പുകളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ പ്രകടമായ അടയാളങ്ങളിലൂടെ ഓരോരുത്തര്‍ക്കും സ്വന്തമായ ജീവനുണ്ടെന്നു വ്യക്തമായാല്‍ അവര്‍ രണ്ടു വ്യക്തികള്‍ തന്നെ. ഇല്ലെങ്കില്‍ ഒരു വ്യക്തിയായി കണക്കാക്കേണ്ടതാണ്. ഇബ്നുഹജര്‍ (റ) എഴുതുന്നു.

“തലയല്ലാത്ത അവയവങ്ങള്‍ ഒന്നിലധികമുണ്ടാവുകയെന്നത് ഒരു ഉപാധിയല്ല. പ്രത്യുത, ഓരോ വ്യക്തിക്കും സ്വന്തമായ ജീവനുണ്ടെന്ന് അറിവായാല്‍ രണ്ടു വ്യക്തികളായി പരിഗണിക്കേണ്ടതാണ്. ഒരാള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ മറ്റേയാള്‍ ഉറങ്ങുകയെന്നത് ഓരോരു ത്തര്‍ക്കും സ്വതന്ത്രമായ ജീവനുണ്ടെന്നതിന് ഉദാഹരണമാണ്” (തുഹ്ഫഃ 6:397).

അലീശിബ്റാമല്ലസി നിഹായഃ വ്യാഖ്യാനത്തില്‍ ദമീരിയില്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളത് ഒ ന്നാം ഇനത്തില്‍പ്പെട്ടതാണ്. ഒരു സ്ത്രീ ഇരുതലയുള്ള ഒരു കുട്ടിയെ പ്രസവിക്കുകയുണ്ടായി. ആ കുട്ടി കരഞ്ഞാല്‍ ഇരുതലകൊണ്ടും കരയുമായിരുന്നു. കരച്ചില്‍ നിര്‍ത്തിയാല്‍ ഇരുതലകൊണ്ടും കരച്ചില്‍ നിറുത്തുമായിരുന്നു (നിഹായഃ വ്യാഖ്യാനം 7:382).


RELATED ARTICLE

  • ഇരുതല മനുഷ്യന്‍
  • പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
  • സയാമീസിന്റെ ശേഷക്രിയകള്‍
  • സയാമീസിന്റെ സഹശയനം
  • ഇരുജഡമനുഷ്യന്‍
  • സയാമീസിന്റെ വിവാഹം
  • ഇരട്ടയും ഇദ്ദയും
  • ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍
  • സയാമീസ് ഇരട്ടകളുടെ ആരാധന
  • സയാമീസിന്റെ കച്ചവടം
  • ഇരട്ടകള്‍ക്കിടയിലെ രക്തം
  • ഇരുതലമനുഷ്യന്റെ വുളൂ കര്‍മം