Click to Download Ihyaussunna Application Form
 

 

സയാമീസിന്റെ സഹശയനം

സയാമീസ്, ഏകാണ്ഡ ഇരട്ടകളുടെ ഇനത്തില്‍പ്പെട്ടതായതുകൊണ്ട് സാധാരണഗതിയില്‍ രണ്ടും ആണോ അല്ലെങ്കില്‍ രണ്ടും പെണ്ണോ ആയിരിക്കും. ബീജാണ്ഡ സംയോജനങ്ങളില്‍ ഏത് അപസാമാന്യതയും സംഭവിക്കാമെന്ന സാധ്യത വെച്ചുനോക്കുമ്പോള്‍ വല്ലപ്പോഴും പരസ്പരം ലിംഗ വ്യത്യാസമുള്ള സയാമീസ് ഇരട്ടകളും ഉണ്ടായേക്കാം.

ഏതായാലും ഇവര്‍ സഹോദരന്മാരോ സഹോദരിമാരോ സഹോദരീ സഹോദരന്മാരോ ആയിരിക്കും. അതുകൊണ്ട് മുട്ടുപൊക്കിളിനിടയ്ക്കുള്ള സ്ഥലമൊഴിച്ച് ബാക്കിയുള്ള ശരീരഭാഗങ്ങളെല്ലാം പരസ്പരം നോക്കലും സ്പര്‍ശിക്കലും ഇവര്‍ക്ക് അനുവദനീയമാണ്. പക്ഷേ, സ്പര്‍ശനം ആവശ്യത്തിനോ വാത്സല്യത്തിനോ മാത്രമേ പാടുള്ളൂ (ഖുലാസ്വതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി 3/95).

ഔറത്തുമറയ്ക്കല്‍ മറ്റുള്ളവരെപ്പോലെ ഇവര്‍ക്കും നിര്‍ബന്ധമാണ്. പക്ഷേ സാധ്യമായവിധം പരമാവധി മറച്ചാല്‍ മതി. ഇരുവരെയും രണ്ടു വ്യക്തികളായി ഗണിക്കുന്നതുകൊണ്ട് ഒരാളുടെ ജനാബത്ത്, ആര്‍ത്തവം മുതലായ അശുദ്ധികള്‍ മറ്റെയാളെ ബാധിക്കില്ല. അശുദ്ധിയുണ്ടായ വ്യക്തി കഴിയും വിധം ശുദ്ധിവരുത്തിയാല്‍ മതി.

സഹശയനം, ആണായാലും പെണ്ണായാലും ഒരു വിരിപ്പില്‍ ഹറാമാണല്ലോ? അപ്പോള്‍ പിന്നെ സയാമീസ് എങ്ങനെ കിടന്നുറങ്ങും? പ്രശ്നമില്ല. ഒരു വിരിപ്പില്‍, നഗ്നരായി സഹശയനം നടത്തുന്നതാണു നിഷിദ്ധമാകുന്നത്. ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ മറയ്ക്കേണ്ട ഭാഗങ്ങള്‍ പരമാവധി മറച്ചു കിടന്നാല്‍ മതി. എന്നാല്‍ സഹശയനം കുറ്റമറ്റതാകുന്നു.


RELATED ARTICLE

  • ഇരുതല മനുഷ്യന്‍
  • പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
  • സയാമീസിന്റെ ശേഷക്രിയകള്‍
  • സയാമീസിന്റെ സഹശയനം
  • ഇരുജഡമനുഷ്യന്‍
  • സയാമീസിന്റെ വിവാഹം
  • ഇരട്ടയും ഇദ്ദയും
  • ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍
  • സയാമീസ് ഇരട്ടകളുടെ ആരാധന
  • സയാമീസിന്റെ കച്ചവടം
  • ഇരട്ടകള്‍ക്കിടയിലെ രക്തം
  • ഇരുതലമനുഷ്യന്റെ വുളൂ കര്‍മം