Click to Download Ihyaussunna Application Form
 

 

സയാമീസിന്റെ വിവാഹം

സയാമീസ് ഇരട്ടകള്‍ക്കു വിവാഹം സാധ്യമാണോ? സാധ്യമാണെങ്കില്‍ അത് അനുവദനീ യമാണോ?  അനുവദനീയമെങ്കില്‍  അതിന്റെ പ്രായോഗിക രൂപമെന്ത്? വളരെ പ്രസക്തമായ ചോദ്യങ്ങളാണിവ. സാധ്യമാണെന്നതിനു, സയാമീസ് എന്ന പേരില്‍ ആദ്യം പ്രസിദ്ധരായ തായ്ലന്റുകാരായ ചാംഗ്, എംഗ് എന്നീ ഇരട്ടകളുടെ കഥതന്നെ തെളിവാണ്. 1811 ല്‍ ജനിച്ച ഇവര്‍ ഇരുവരും പില്‍ക്കാലത്ത് വിവാഹിതരാവുകയുണ്ടായി. അവരുടെ ദാമ്പത്യജീവിതത്തില്‍ ഒന്നാമനു പത്തും രണ്ടാമനു പന്ത്രണ്ടും സന്താനങ്ങളുണ്ടായി (പാരമ്പര്യവും ക്ളോണിംഗും. പേ. 33).

സാധ്യമാണെന്ന പോലെ തന്നെ, മതദൃഷ്ട്യാ ചില ഉപാധികളോടെ ഇവരുടെ വിവാഹം  അനുവദനീയമാണ്. പ്രതിസമതയുള്ള ഇരട്ടകളെ (Symmetical Siamese Twins) എല്ലാ വിഷയങ്ങളിലും മറ്റുള്ളവരെപ്പോലെ രണ്ടു വ്യക്തികളായിത്തന്നെ ഗണിക്കുമല്ലോ.

അപ്പോള്‍ വൈവാഹിക നിയമങ്ങള്‍ ഇവര്‍ക്കും ബാധകമാണ്. ഇരുവരും പുരുഷരെങ്കില്‍ രണ്ടു പേര്‍ക്കുംകൂടി ഒരു ഭാര്യയോ സ്ത്രീകളെങ്കില്‍ ഇരുവര്‍ക്കുംകൂടി ഒരു ഭര്‍ത്താവോ പറ്റില്ല. ഒന്നാമത്തേത് ഇസ്ലാം നിരോധിച്ച ബഹുഭര്‍തൃത്വമാണ്. രണ്ടാമത്തേതാകട്ടെ, സഹോദരിമാരെ ഒരേസമയം ഒരു പുരുഷന്‍ വിവാഹം ചെയ്യലാണ്. ബഹുഭാര്യത്വം അനുവദിക്കുന്നുവെങ്കിലും സഹോദരിമാരെ ഒരേസമയം ഒരുപുരുഷന്‍ ഭാര്യാപദത്തില്‍ നിര്‍ത്തുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടു രണ്ടുപേരെയും ഒന്നിച്ചു വിവാഹം കഴിച്ചാല്‍ രണ്ടും, രണ്ടുതവണ നികാഹു ചെയ്താല്‍ രണ്ടാമത്തേതും അസാധുവാകും (ഖുലാസ്വത്തുല്‍ ഫിഖ്ഹില്‍ ഇസ്ലാമി.3/98).

അപ്പോള്‍ ഇരുവര്‍ക്കും വെവ്വേറെ ഇണകളെത്തന്നെ കണ്ടെത്തണം. ചാംഗും എംഗും സഹകരിച്ചതുപോലെ പരമാവധി സഹകരിച്ചെങ്കിലേ ഈ വൈവാഹിക ജീവിതം വിജയിക്കുകയുള്ളൂ. ലാദേനും ലാലേയും തമ്മില്‍ കലഹിച്ചപോലെ കലഹിച്ചാല്‍ വിവാഹംതന്നെ നടക്കുകയില്ല. വിവാഹം നടന്നാല്‍ അവരുമായി ദാമ്പത്യം സ്ഥാപിക്കുന്ന രണ്ടുപേരില്‍ ഓരോരുത്തര്‍ക്കും തന്റെ ഇണയല്ലാത്തവര്‍ തികച്ചും അന്യമാണ്. അയാളെ കാണുന്നതും തൊടുന്നതും പരമാവധി സൂക്ഷിക്കേണ്ടതാണ്.


RELATED ARTICLE

  • ഇരുതല മനുഷ്യന്‍
  • പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
  • സയാമീസിന്റെ ശേഷക്രിയകള്‍
  • സയാമീസിന്റെ സഹശയനം
  • ഇരുജഡമനുഷ്യന്‍
  • സയാമീസിന്റെ വിവാഹം
  • ഇരട്ടയും ഇദ്ദയും
  • ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍
  • സയാമീസ് ഇരട്ടകളുടെ ആരാധന
  • സയാമീസിന്റെ കച്ചവടം
  • ഇരട്ടകള്‍ക്കിടയിലെ രക്തം
  • ഇരുതലമനുഷ്യന്റെ വുളൂ കര്‍മം