Click to Download Ihyaussunna Application Form
 

 

സയാമീസ് ഇരട്ടകള്‍

ഇരുതല മനുഷ്യന്‍

ഒരു ജഡത്തിന് രണ്ടു തലകളുണ്ടാകുമോ? അതേ. ഒരു ജഡത്തിന് രണ്ട് ശിരസ്സുകളുണ്ടാ യിട്ടുണ്ട് (തുഹ്ഫഃ 9:41). ഇമാം ശാഫിഈ (റ) ആയിനത്തില്‍പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഫിഖ്ഹ് പരമായ ഗവേഷണപഠനങ്ങള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ വിവാഹങ്ങളിലൊന്നായിരുന്നു അത്. അല്ലാമാ മുഹമ്മദ്ബിന്‍ ഖത്വീബ് ശിര്‍ബീനി പ്രസ്തുത സംഭവം ഇപ്രകാരം ഉദ്ധരിക്കുന്നു. ഇരുതലയുള്ള ഒരു സ്ത്രീയെ സംബന്ധിച്ച വാര്‍ത്ത ഇമാംശാഫിഈ (റ) ക്ക് ലഭിച്ചു. അപ്പോള്‍ നൂറു ദീനാര്‍ കൊടുത്ത് ആ സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു. അവളെ നോക്കി [...]

Read More ..

പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ

പ്രതിസമതയുള്ള സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്താമോ? ഇവര്‍ രണ്ടുപേരും പൂര്‍ണമായ രണ്ടു വ്യക്തികളാണ്. ചിലപ്പോള്‍ ഇവരുടെ സംയോജനം കേവലം നാമമാത്രമായിരിക്കും. നബി (സ്വ) യുടെ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബിന്റെ പിതാവ് ഹാശിമും അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുശംസും ജനന സമയത്തു സയാമീസ് ഇരട്ടകളായിരുന്നു. ഹാശിമിന്റെ ഒരു കാല്‍ വിരല്‍ അബ്ദുശംസിന്റെ നെറ്റിയില്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് പ്രസവം നടന്നത്. കാല് നെറ്റിയില്‍ നിന്ന് അടര്‍ത്തിയെടുത്തപ്പോള്‍, രക്തപ്രവാഹമുണ്ടായി. ഇവരുടെ സന്താനങ്ങള്‍ക്കിടയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന്, ഇതുകണ്ടപ്പോള്‍ ചിലര്‍ ലക്ഷണപ്രവചനം നടത്തി. അതു ശരിയാണെന്നു [...]

Read More ..

സയാമീസിന്റെ ശേഷക്രിയകള്‍

സംയുക്ത ഇരട്ടകളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്ന മറ്റേ ഇരട്ടയ്ക്കു ഉപദ്രവമേല്‍ക്കാത്തവിധം വേര്‍പ്പെടുത്താന്‍ കഴിയുമെങ്കില്‍ വേര്‍പ്പെടുത്തി ശേഷക്രിയകള്‍ നടത്തേണ്ടതാണ്. അങ്ങനെ വേര്‍പ്പെടുത്താന്‍ കഴിയില്ലെങ്കില്‍ ഖബറടക്കമല്ലാത്തതൊക്കെ നിര്‍വ്വഹിക്കണം. കഴിയുന്നവിധം കുളിപ്പിച്ചു കഫന്‍ ചെയ്തു നിസ്കാരം നിര്‍വ്വഹിക്കണം. പിന്നീട് മയ്യിത്തില്‍ നിന്നു വേര്‍പ്പെടുന്ന ഭാഗങ്ങള്‍ ഖബറടക്കണം. വേര്‍പ്പെടുന്നതിനു മുമ്പ് മൃതശരീരം വഹിച്ചുകൊണ്ടു മറ്റേയാള്‍ നിസ്കരിച്ച നിസ്കാരം സാധുവാകുന്നതും എന്നാല്‍ പിന്നീടു ഖളാഅ് വീട്ടേണ്ടതുമാണ്. മൃതശരീരത്തിന്റെ അന്തര്‍ഭാഗത്തുള്ള നജസ് വഹിച്ചുകൊണ്ടു നിസ്കരിച്ചു എന്നതാണു കാരണം (നിഹായഃ, വ്യാ ഖ്യാനം: അലി ശിബ്റാമല്ലസി 2/474). [...]

Read More ..

സയാമീസിന്റെ സഹശയനം

സയാമീസ്, ഏകാണ്ഡ ഇരട്ടകളുടെ ഇനത്തില്‍പ്പെട്ടതായതുകൊണ്ട് സാധാരണഗതിയില്‍ രണ്ടും ആണോ അല്ലെങ്കില്‍ രണ്ടും പെണ്ണോ ആയിരിക്കും. ബീജാണ്ഡ സംയോജനങ്ങളില്‍ ഏത് അപസാമാന്യതയും സംഭവിക്കാമെന്ന സാധ്യത വെച്ചുനോക്കുമ്പോള്‍ വല്ലപ്പോഴും പരസ്പരം ലിംഗ വ്യത്യാസമുള്ള സയാമീസ് ഇരട്ടകളും ഉണ്ടായേക്കാം. ഏതായാലും ഇവര്‍ സഹോദരന്മാരോ സഹോദരിമാരോ സഹോദരീ സഹോദരന്മാരോ ആയിരിക്കും. അതുകൊണ്ട് മുട്ടുപൊക്കിളിനിടയ്ക്കുള്ള സ്ഥലമൊഴിച്ച് ബാക്കിയുള്ള ശരീരഭാഗങ്ങളെല്ലാം പരസ്പരം നോക്കലും സ്പര്‍ശിക്കലും ഇവര്‍ക്ക് അനുവദനീയമാണ്. പക്ഷേ, സ്പര്‍ശനം ആവശ്യത്തിനോ വാത്സല്യത്തിനോ മാത്രമേ പാടുള്ളൂ (ഖുലാസ്വതുല്‍ ഫിഖ്ഹില്‍ ഇസ്ലാമി 3/95). ഔറത്തുമറയ്ക്കല്‍ മറ്റുള്ളവരെപ്പോലെ ഇവര്‍ക്കും [...]

Read More ..

ഇരുജഡമനുഷ്യന്‍

ഒരാള്‍ക്ക് രണ്ട് ഉടലുണ്ടായാല്‍ അയാള്‍ ഒരു വ്യക്തിയോ രണ്ടു  വ്യക്തികളോ? ‘ഒരു തലമാത്രമേയുള്ളൂവെങ്കില്‍ ഇരുജഡവും കൂടി ഒരു വ്യക്തിയാകുന്നു’(മുഗ്നില്‍മുഹ്താജ് 4:127). രണ്ടു ശിരസ്സുണ്ടെങ്കില്‍ രണ്ടു വ്യക്തികളായി ഗണിക്കുന്നതാണ്. തുഹ്ഫഃ 9/41-ല്‍ നിന്ന് ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്. ഇവ്വിധം ഒട്ടിച്ചേര്‍ന്നുനില്‍ ക്കുന്ന വ്യക്തികള്‍ക്കാണ് സയാമീസ് ഇരട്ടകള്‍ എന്നുപറയുന്നത്. അപ്പോള്‍, രണ്ടുശരീ രങ്ങള്‍ ഒട്ടിച്ചേര്‍ന്നുനില്‍ക്കുകയും ഓരോന്നിനും സ്വന്തമായി തലയും കൈകാലുകളും ഗുഹ്യസ്ഥാനവും ഉണ്ടാവുകയും ചെയ്താല്‍ അവര്‍ക്ക് രണ്ടുവ്യക്തികളുടെ വിധിതന്നെയാണ് എല്ലാ വിഷയങ്ങളിലും (തുഹ്ഫഃ 6:397). അനന്തരാവകാശത്തിന്റെ അധ്യായത്തില്‍ മയ്യിത്തിനു സന്താനമോ പുത്രസന്താനമോ [...]

Read More ..

സയാമീസിന്റെ വിവാഹം

സയാമീസ് ഇരട്ടകള്‍ക്കു വിവാഹം സാധ്യമാണോ? സാധ്യമാണെങ്കില്‍ അത് അനുവദനീ യമാണോ?  അനുവദനീയമെങ്കില്‍  അതിന്റെ പ്രായോഗിക രൂപമെന്ത്? വളരെ പ്രസക്തമായ ചോദ്യങ്ങളാണിവ. സാധ്യമാണെന്നതിനു, സയാമീസ് എന്ന പേരില്‍ ആദ്യം പ്രസിദ്ധരായ തായ്ലന്റുകാരായ ചാംഗ്, എംഗ് എന്നീ ഇരട്ടകളുടെ കഥതന്നെ തെളിവാണ്. 1811 ല്‍ ജനിച്ച ഇവര്‍ ഇരുവരും പില്‍ക്കാലത്ത് വിവാഹിതരാവുകയുണ്ടായി. അവരുടെ ദാമ്പത്യജീവിതത്തില്‍ ഒന്നാമനു പത്തും രണ്ടാമനു പന്ത്രണ്ടും സന്താനങ്ങളുണ്ടായി (പാരമ്പര്യവും ക്ളോണിംഗും. പേ. 33). സാധ്യമാണെന്ന പോലെ തന്നെ, മതദൃഷ്ട്യാ ചില ഉപാധികളോടെ ഇവരുടെ വിവാഹം  അനുവദനീയമാണ്. [...]

Read More ..

ഇരട്ടയും ഇദ്ദയും

ഭര്‍ത്താവിന്റെ വേര്‍പാടിനെത്തുടര്‍ന്നു മറ്റൊരാള്‍ക്കു വിവാഹിതയാകും മുമ്പ് സ്ത്രീ ആചരിക്കുന്ന ദീക്ഷയ്ക്കാണ് ഇദ്ദ എന്നുപറയുന്നത്. മുന്‍ഭര്‍ത്താവിനു തന്റെ ഗര്‍ഭാശയത്തില്‍ ശിശു ജനിച്ചിട്ടില്ലെന്നുറപ്പു വരുത്തുവാനും തദ്വാരാ സന്താനങ്ങളുടെ വംശബന്ധത്തില്‍ ഉണ്ടായിത്തീരുന്ന സംശയങ്ങളും അവ്യക്തതകളും നീക്കിക്കളയുവാനുമാണ് അടിസ്ഥാനപരമായി ഈ നിയമം ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഇദ്ദ മൂന്നു കാരണങ്ങ ളാല്‍ നിര്‍ബന്ധമാകുന്നു. ഒന്ന്, സംഭോഗം നടത്തിയിട്ടുള്ള ഒരു ഭര്‍ത്താവ് വിവാഹമോചനം മുഖേന ഭാര്യയുമായി വേര്‍പ്പെടുക. രണ്ട്, ഒരു സ്ത്രീയെ അബദ്ധത്തില്‍, തന്റെ ഭാര്യയാണെന്നു തെറ്റിദ്ധരിച്ചു സംഭോഗം നടത്തുക. മൂന്ന്, ഭര്‍ത്താവിന്റെ മരണം. ഒന്നും രണ്ടും [...]

Read More ..

ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍

ഇരട്ടകളെ സംബന്ധിച്ചും ഇരട്ടകളിലെ അപൂര്‍വ്വരൂപങ്ങളായ സയാമീസ് ഇരട്ടകളെ സംബന്ധിച്ചുമുള്ള പ്രതിപാദനങ്ങള്‍ ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മിക്ക അധ്യായങ്ങളിലും വന്നിട്ടുണ്ട്. ജനനം തൊട്ടു ഖബറടക്കം വരെയുള്ള വിധികളുടെ സമഗ്രരൂപം അവയില്‍ നിന്നു ലഭിക്കുന്നതാണ്. നിയമശാസ്ത്രങ്ങളെ കുഴക്കുന്ന, നിയമജ്ഞന്മാരെ കശക്കുന്ന വിഷമപ്രശ്നങ്ങളാണ് സയാമീസിന്റെ പ്രശ്നങ്ങള്‍. അവരെ ഒരു വ്യ ക്തിയായോ രണ്ടു വ്യക്തികളായോ കാണേണ്ടത്? അവരുടെ ഉദ്ദേശങ്ങള്‍ വിരുദ്ധമാകുമ്പോള്‍ എന്താണു പരിഹാരം? അവരുടെ ശുദ്ധീകരണക്രമങ്ങളും ആരാധനാക്രമങ്ങളുമെങ്ങനെ? അവരുടെ വിവാഹം എങ്ങനെ? അനന്തരാവകാശങ്ങളില്‍ ഒന്നായോ രണ്ടായോ കാണേണ്ടത്? പ്രതിസമതാ സയാമീസിനെ വേര്‍പ്പെടുത്തി [...]

Read More ..

സയാമീസ് ഇരട്ടകളുടെ ആരാധന

സംയുക്ത ഇരട്ടകള്‍ ഓരോരുത്തരും എങ്ങനെയാണ് നിസ്കരിക്കുക? എങ്ങനെയാണ് ഹജ്ജ്, ഉംറഃ നിര്‍വ്വഹിക്കുക? അവര്‍ വ്യത്യസ്ത കാര്യങ്ങളുദ്ദേശിക്കുമ്പോള്‍ ആരുടെ ഉദ്ദേശ്യത്തിനാണ് മുന്‍ഗണന. ഉദാഹരണത്തിന് ഒരാള്‍ നിസ്കാരം ആദ്യസമയത്തും മറ്റൊരാള്‍ അവസാനസമയത്തും നിര്‍വഹിക്കാനുദ്ദേശിച്ചു. അല്ലെങ്കില്‍ ഒരാള്‍ സുന്നത്ത് നിസ്കാരം നിന്നും മറ്റൊരാള്‍ ഇരുന്നും നിര്‍വ്വഹിക്കാനുദ്ദേശിച്ചു. അതുമല്ലെങ്കില്‍ യാതാമധ്യേ ഒരാള്‍ നിസ്കാരം ഖസ്വ്റ് ചെയ്യുവാനും മറ്റൊരാള്‍ അതു പൂര്‍ണമാക്കാനും ഉ ദ്ദേശിച്ചു. ഇനിയും പറയട്ടെ, യാത്രയിലൊരാള്‍ മുന്തിച്ചു ജംഅ് ചെയ്യാനും മറ്റൊരാള്‍ പിന്തിച്ചു ജംഅ് ചെയ്യാനും കരുതി. ആരുടെ ഇംഗിതത്തിനാണു മുന്‍ഗണന [...]

Read More ..

സയാമീസിന്റെ കച്ചവടം

ഏതു കച്ചവടവും ഇടപാടു നടത്തിയ സദസ്സ് വേര്‍പിരിയും മുമ്പ് കാന്‍സല്‍ ചെയ്യാനുള്ള അധികാരം വിറ്റവനും വാങ്ങിയവനുമുണ്ട്. സഭ പിരിയുകയോ സ്വാതന്ത്യ്രം വേണ്ടെന്നുവെച്ച് കച്ചവടം ഉറപ്പിക്കുകയോ ചെയ്താല്‍ ഈ അധികാരം നഷ്ടപ്പെടും. ഉറപ്പിക്കുന്നതു രണ്ടുപേരുമെങ്കില്‍ രണ്ടാള്‍ക്കും ഒരാളെങ്കില്‍ അയാള്‍ക്കും സ്വാതന്ത്യ്രം നഷ്ടപ്പെടും. രണ്ടാലൊരാള്‍ സദസ്സുവിട്ടാല്‍ രണ്ടുപേര്‍ക്കും സ്വാതന്ത്യ്രം നഷ്ടപ്പെടും. അതോടെ കച്ചവടം ഉറയ്ക്കുകയും ചെയ്യും. എന്നാല്‍ ഇരുവരും നാളുകളോളം സദസ്സില്‍തന്നെ നില്‍ക്കുകയോ ഒന്നിച്ചുതന്നെ നടക്കുകയോ ചെയ്താല്‍ ഈ സ്വാതന്ത്യ്രം നിലനില്‍ക്കുന്നതാണ്. ഏതുനിമിഷത്തിലും അവരിലോരോരുത്തര്‍ക്കും കാന്‍സല്‍ ചെയ്യാനുള്ള അവകാശം നിലനില്‍ക്കും. [...]

Read More ..