Click to Download Ihyaussunna Application Form
 

 

ഇരട്ടകള്‍ക്കിടയിലെ രക്തം

സ്ത്രീക്കു കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ് ആര്‍ത്തവവും പ്രസവരക്തവും. എന്നാല്‍ ഇരട്ടകളുടെ പ്രസവങ്ങള്‍ക്കിടയില്‍ ഇടവേള ഉണ്ടാവുകയും പ്രസ് തുത സമയത്തു രക്തസ്രാവമുണ്ടാവുകയും ചെയ്താല്‍ അതു ഹൈളുരക്തമോ നിഫാസുരക്തമോ?

അതു ഹൈളുരക്തം തന്നെ. കാരണം ഗര്‍ഭാശയം സമ്പൂര്‍ണമായി ഒഴിവായതിനു ശേഷം പുറപ്പെടുന്ന രക്തമാണ് നിഫാസ്. ഗര്‍ഭാശയത്തില്‍ ഒരു ഇരട്ട ശിശു അവശേഷിക്കുമ്പോള്‍ അതു ശൂന്യമാകുന്നില്ലല്ലോ. അതുകൊണ്ട് തദവസരം സ്രവിക്കുന്ന രക്തം ആര്‍ത്തവം തന്നെ; 24 മണിക്കൂറില്‍ കുറയാതിരിക്കുകയും 15 ദിവസത്തെക്കാള്‍ വര്‍ധിക്കാതിരിക്കുകയും ചെയ്യണമെന്ന ഉപാധിയോടെ. കാരണം ആര്‍ത്തവത്തിന്റെ ഏറ്റം കുറഞ്ഞ കാലയളവ് ഒരുദിവസവും ഏറ്റം വര്‍ധിച്ച കാലം 15 ദിവസവുമാണ്. അപ്പോള്‍ അവസാനത്തെ ശിശുവിനെക്കൂടി പ്രസവിച്ചതിനു ശേഷമേ നിഫാസ് പരിഗണിക്കപ്പെടുകയുള്ളൂ

(തുഹ്ഫഃ വാ. 1. പേ. 411-412, നിഹായഃ വാ. 1. പേ. 356, മുഗ്നി വാ. 1. പേ. 356, റൌളഃ വാ. 1. പേ. 284).

സ്ത്രീക്കു നിര്‍ബന്ധ സ്നാനത്തിനു നിമിത്തമാവുന്ന മറ്റൊരു കാര്യമാണ് പ്രസവം. രക്തസ്രാവമില്ലെങ്കിലും പ്രസവം കൊണ്ടുതന്നെ കുളി നിര്‍ബന്ധമായിവരും. എന്നാല്‍ ഇരട്ടകളില്‍ ഒന്നു പ്രസവിക്കപ്പെട്ടു, മറ്റൊന്ന് ഗര്‍ഭാശയത്തില്‍ അവശേഷിക്കുന്നുവെങ്കിലോ? രണ്ടാമത്തെ ശിശു കൂടി ജനിച്ചു ഗര്‍ഭാശയം ശൂന്യമാകേണ്ടതുണ്ടോ കുളി നിര്‍ബന്ധമാകാന്‍? ഇരട്ടകള്‍ ഒന്നിച്ചല്ല പ്രസവിക്കപ്പെടുന്നത് എങ്കില്‍ ഒന്നാമത്തെ പ്രസവം കൊണ്ടുതന്നെ കുളിനിര്‍ബന്ധമാകും. രണ്ടാമത്തെ പ്രസവത്തിനു വേറെയും (ശര്‍വാനി 1/258).


RELATED ARTICLE

  • ഇരുതല മനുഷ്യന്‍
  • പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
  • സയാമീസിന്റെ ശേഷക്രിയകള്‍
  • സയാമീസിന്റെ സഹശയനം
  • ഇരുജഡമനുഷ്യന്‍
  • സയാമീസിന്റെ വിവാഹം
  • ഇരട്ടയും ഇദ്ദയും
  • ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍
  • സയാമീസ് ഇരട്ടകളുടെ ആരാധന
  • സയാമീസിന്റെ കച്ചവടം
  • ഇരട്ടകള്‍ക്കിടയിലെ രക്തം
  • ഇരുതലമനുഷ്യന്റെ വുളൂ കര്‍മം