ഖുര്‍ആന്‍ മന:പാഠമാക്കല്‍

ഖുര്‍ആന്‍ മനഃപാഠമാക്കല്‍ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫര്‍ള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോള്‍ മുസ്ലിം സമുദായത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരു വിഭാഗം എക്കാലത്തും ഉണ്ടാകണം. മനഃപാഠമാക്കിയ ഒരാള്‍ പോലും ഇല്ലാതെ വന്നാല്‍ ആ കാലഘട്ടത്തിലെ എല്ലാ മുസ്ലിംകളും കുറ്റക്കാരാകും.

ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് പല ശ്രേഷ്ഠതകളും ഹദീസുകളില്‍ വന്നിട്ടുണ്ട്.

അല്ലാഹുവിന്റെ തണല്‍ അല്ലാതെ മറ്റൊരു തണല്‍ ഇല്ലാത്ത ദിവസം ഖുര്‍ആന്‍ വാഹകര്‍ അവന്റെ തണലിലായിരിക്കും.

ഖുര്‍ആന്‍ വല്ലവനും ഓതി മനഃപാഠമാക്കുകയും അതിലെ ഹലാലിനെ ഹലാലായി സ്വീകരിക്കുകയും ഹറാമിനെ ഹറാമായി സ്വീകരിക്കുകയും ചെയ്താല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകാവകാശികളായിത്തീര്‍ന്ന അവന്റെ പത്തു ബന്ധുക്കളില്‍ അവന്റെ ശിപാര്‍ശ സ്വീകരിക്കുകയും ചെയ്യും (തിര്‍മുദി).

ഖുര്‍ആന്‍ അല്‍പം പോലും മനഃപാഠമാക്കാത്തവന്‍ ശൂന്യമായ വീടുപോലെയാണ് (തിര്‍മുദി). ഖുര്‍ആന്‍ പഠിച്ചവന്‍ അതു മറക്കല്‍ വന്‍ദോഷമാണ്. നബി (സ്വ) പറയുന്നു: “എന്റെ സമുദായത്തിന്റെ പാപങ്ങള്‍ എനിക്കു കാണിക്കപ്പെട്ടു. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരാള്‍ക്ക് നല്‍കപ്പെട്ട ഒരു സൂറത്തോ ഒരു ആയത്തോ അയാള്‍ മറക്കുന്നതിനേക്കാള്‍ വലിയ മറ്റൊരു പാപത്തെയും ഞാന്‍ കണ്ടിട്ടില്ല” (അബൂദാവൂദ്).


RELATED ARTICLE

 • വിശുദ്ധ ഖുര്‍ആന്‍
 • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
 • വഹ്യിന്റെ ആരംഭം
 • ഖുര്‍ആന്‍ മന:പാഠമാക്കല്‍
 • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
 • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
 • ഖുര്‍ആന്‍ തുറന്ന വഴി
 • ഖുര്‍ആനും സസ്യശാസ്ത്രവും
 • ഖുര്‍ആനും വൈദ്യശാസ്ത്രവും
 • ഖുര്‍ആനും ഭൂമിശാസ്ത്രവും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും ജന്തുശാസ്ത്രവും
 • ഖുര്‍ആനും ഗോളശാസ്ത്രവും
 • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിനെ ആദരിക്കല്‍
 • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും