Click to Download Ihyaussunna Application Form
 

 

ഖുര്‍ആന്‍ പാരായണ മര്യാദകള്‍

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ താഴെ കൊടുത്ത അദബുകള്‍ (മര്യാദകള്‍) പാലിക്കല്‍ സുന്നത്താണ്.

വുളൂഅ് ചെയ്യുക.

മിസ്വാക് ചെയ്യുക. നേരത്തെ വുളൂഅ് ചെയ്യുമ്പോള്‍ മിസ്വാക് ചെയ്തിട്ടുണ്ടെങ്കിലും ഖുര്‍ആന്‍ പാരായണ വേളയില്‍ അതു പ്രത്യേകം സുന്നത്തുണ്ട്.

വൃത്തിയുള്ള സ്ഥലത്തു വെച്ചായിരിക്കുക. മസ്ജിദ് (പള്ളി) ആണ് ഏറ്റവും ഉത്തമം.

ഖിബ്ലക്ക് അഭിമുഖമായി ഭക്തിപൂര്‍വ്വം തല താഴ്ത്തി ഇരിക്കുക.

പാരായണം തുടങ്ങുമ്പോള്‍ ‘അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം’ (ശപിക്കപ്പെട്ട പിശാചില്‍ നിന്നു അല്ലാഹുവിനോട് ഞാന്‍ കാവല്‍ തേടുന്നു), ‘ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ (കാരുണ്യകനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു) എന്നു ചൊല്ലുക. എന്നാല്‍ തൌബഃ സൂറത്തില്‍ (9-‏ാം അദ്ധ്യായം) ബിസ്മി ചൊല്ലരുത്.

ഖുര്‍ആന്‍ ‘തര്‍ത്തീല്‍’ ചെയ്യുക.   (നിയമങ്ങള്‍ പാലിച്ചുകൊണ്ട് സാവകാശം ഓതുന്നതിനാണ് തര്‍ത്തീല്‍ എന്നു പറയുന്നത്).

അര്‍ഥം ചിന്തിച്ചും സാരം ഗ്രഹിച്ചും ഓതുക. അതാണ് ഖുര്‍ആന്‍ പാരായണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം. അര്‍ഥം അറിഞ്ഞില്ലെങ്കിലും പാരായണത്തിന് പ്രതിഫലം ലഭിക്കും.

റഹ്മത്തിന്റെ ആയത്ത് ഓതിയാല്‍ സന്തോഷപൂര്‍വ്വം റഹ്മത്ത് ചോദിക്കുകയും ശിക്ഷയുടെ ആയത്ത് ഓതിയാല്‍ ഭയത്തോടെ രക്ഷ ചോദിക്കുകയും ചെയ്യുക.

ഖുര്‍ആന്റെ താക്കീതുകള്‍ ചിന്തിച്ചും തന്റെ വീഴ്ചകള്‍ ഓര്‍ത്തും കരയുക.

ശബ്ദഭംഗിയോടെ ഓതുക. പക്ഷേ, ഖുര്‍ആന്‍ കൊണ്ട് ഗാനം ആലപിക്കാന്‍ പാടില്ല.

നിസ്കരിക്കുന്നവര്‍ക്കോ ഉറങ്ങുന്നവര്‍ക്കോ ശല്യം നേരിടുകയില്ലെങ്കില്‍ ഉറക്കെ ഓതുക.

ലോകമാന്യം വരുമെന്ന് കണ്ടാല്‍ പതുക്കെ ഓതുന്നതാണ് സുന്നത്ത്.

ഖുര്‍ആന്‍ ഓതുന്നതിനിടയില്‍ സംസാരിക്കുകയോ ചിരിക്കുകയോ അനാവശ്യ പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാതിരിക്കുക.

സജ്ദയുടെ ആയത്ത് ഓതിയാല്‍ സുജൂദ് ചെയ്യുക.

ഖുര്‍ആന്‍ ഖത്മ് ചെയ്ത ഉടനെ ദുആഅ് ചെയ്യുക.

ഒരു ഖത്മ് തീര്‍ന്നാല്‍ ഉടനെ മറ്റൊരു ഖത്മ് തുടങ്ങുക.


RELATED ARTICLE

  • വിശുദ്ധ ഖുര്‍ആന്‍
  • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
  • വഹ്യിന്റെ ആരംഭം
  • ഖുര്‍ആന്‍ മന:പാഠമാക്കല്‍
  • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
  • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
  • ഖുര്‍ആന്‍ തുറന്ന വഴി
  • ഖുര്‍ആനും സസ്യശാസ്ത്രവും
  • ഖുര്‍ആനും വൈദ്യശാസ്ത്രവും
  • ഖുര്‍ആനും ഭൂമിശാസ്ത്രവും
  • ഖുര്‍ആനും നബിചര്യയും
  • ഖുര്‍ആനും നബിചര്യയും
  • ഖുര്‍ആനും ജന്തുശാസ്ത്രവും
  • ഖുര്‍ആനും ഗോളശാസ്ത്രവും
  • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
  • ഖുര്‍ആനിന്റെ അവതരണം
  • ഖുര്‍ആനിന്റെ അവതരണം
  • ഖുര്‍ആനിനെ ആദരിക്കല്‍
  • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും