Click to Download Ihyaussunna Application Form
 

 

സുകൂതിയ്യായ ഇജ്മാഅ്

മുജ്തഹിദുകളായ പണ്ഢിതന്മാരില്‍ നിന്നുള്ള ചിലര്‍ ഒരു വിധി പറയുകയും അതറിഞ്ഞ ശേഷം ബാക്കിയുള്ള മുജ്തഹിദുകളെല്ലാം അതു സംബന്ധമായി മൌനം ദീക്ഷിക്കുകയും ചെയ്യലാണ് സുകൂതിയ്യായ ഇജ്മാഅ്’ (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 187).

അക്കാലത്ത് ജീവിച്ചിരിപ്പുള്ള മുഴുവന്‍ മുജ്തഹിദുകളുടെയും മൌനമാണ് അതില്‍ പരിഗണിക്കപ്പെടുക. ഈ നിര്‍വ്വചനപ്രകാരം സൂകൂതിയ്യായ ഇജ്മാഅ് നിരുപാധികം രേഖയാണെന്നാണ് ശരിയായ അഭിപ്രായമെന്നും ഇതാണ് ശാഫിഈ അസ്വ്ഹാബിന്റെയടുക്കല്‍ പ്രസിദ്ധമായതെന്നും ഇമാം റാഫിഈ (റ) പ്രസ്താവിച്ചിരിക്കുന്നു (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 189, 190).

ഇമാം നവവി (റ) ശറഹുല്‍ വസീഥില്‍ പറയുന്നു: സുകൂതിയ്യായ ഇജ്മാഅ് രേഖയും, ഇജ്മാഉമാണെന്നാണ് ഇമാം ശാഫിഈ (റ) യുടെ മദ്ഹബില്‍ സ്വഹീഹായ അഭിപ്രായം. ഒരഭിപ്രായത്തില്‍ മൌനം ദീക്ഷിച്ച വ്യക്തിയിലേക്ക് ആ അഭിപ്രായത്തെ ചേര്‍ക്കാന്‍ പറ്റില്ലെന്നു ഇമാം ശാഫിഈ (റ) പറഞ്ഞത് ഇതിന്നെതിരാകില്ല. മൌനം പാലിച്ചതുകൊണ്ട് ആ അഭിപ്രായം താന്‍ വ്യക്തമായി പരിഗണിച്ചു കൂടെന്നാണിതിന്റെ അര്‍ഥം. അല്ലാതെ അഭിപ്രായപ്പെട്ട വ്യക്തിതിയോട് യോജിപ്പ് പ്രകടമാക്കലിനെ നിഷേധിക്കല്‍ വരുന്നില്ല” (ബ ന്നാനി വാള്യം 2, പേജ് 189).

ഇമാം ഗസ്സാലി (റ) പറയുന്നതു കാണുക: “ഒരു സ്വഹാബിയുടെ വാക്ക് പ്രസിദ്ധിയാര്‍ജ്ജി ക്കുകയും ആരുടെ ഭാഗത്ത് നിന്നും എതിര്‍പ്പില്ലാതിരിക്കുകയും ചെയ്താല്‍ അതു രേഖയാണെന്ന് ഇമാം ശാഫിഈ (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട് (അല്‍ മുസ്തസ്വ്ഫ വാള്യം 1, പേജ് 271).

ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഢിതനായ ഇമാം ഗസ്സാലി (റ) ഏഴ് കാരണങ്ങളുദ്ധരിച്ചുകൊണ്ട് സുകൂതിയ്യായ ഇജ്മാഅ് ഇസ്ലാമില്‍ രേഖയല്ലെന്നും ഏകാഭിപ്രായമായി മൌനത്തെ കണക്കാക്കുവാന്‍ പാടില്ലെന്നും സമര്‍ഥിക്കുന്നുണ്ട് (അല്‍ മുസ്തസ്വ്ഫ വാള്യം 1, പേജ് 192, ഉല്‍പതിഷ്ണു പുസ്തകം പേജ് 51).

മുസ്തസ്വഫയുടെതായി തട്ടിവിട്ട കാര്യങ്ങള്‍  അവര്‍ത്തിച്ചുള്ള പ്രഖ്യാപനം മാത്രമാണ്. മുസ്തസ്വ്ഫ പറഞ്ഞതിന്റെ ചുരുക്കമിതാണ്. “മൌനം ദീക്ഷിച്ച മുജ്തഹിദുകള്‍ മനസം തൃപ്തിയോടെയാണ് അതു ചെയ്തതെന്നറിയിക്കുന്ന സാന്ദര്‍ഭിക അടയാളങ്ങളില്ലാതെ സുകൂതിയ്യായ ഇജ്മാഅ് രേഖയാവുകയോ ഇജ്മാആയി പരിഗണിക്കപ്പെടുകയോ ഇല്ല. കാരണം മനഃസംതൃപ്തി കൂടാതെ ഏഴു കാരണങ്ങള്‍ക്കു വേണ്ടി മൌനം ദീക്ഷിച്ചെന്നു വരും” (അല്‍ മുസതസ്വ്ഫ വാള്യം 1, പേജ് 191, 192).

സുകൂതിയ്യായ ഇജ്മാഅ് രേഖയല്ലെന്ന് ഏഴ് കാരണങ്ങള്‍ കൊണ്ട് സമര്‍ഥിക്കുകയല്ല ഇവിടെ ചെയ്യുന്നത്. മറിച്ച് രേഖയാകണമെങ്കില്‍ മൌനമവലംബിച്ചവര്‍ തൃപ്തിപ്പെട്ടിരിക്കുന്നുവെന്ന് കുറിക്കുന്ന സാന്ദര്‍ഭിക അടയാളങ്ങള്‍ ഉണ്ടാകണമെന്നും ഏഴ് കാരണങ്ങളാല്‍ തൃപ്തിയില്ലാതെ തന്നെ മൌനം ദീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും മാത്രമാണ് മുസ്തസ്വ്ഫ പറഞ്ഞത്. മസ്തിഷ്കം മരവിക്കാത്തവര്‍ക്കെല്ലാം ഇതു മനസ്സിലാകും.


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍