Click to Download Ihyaussunna Application Form
 

 

സര്‍വമത സത്യവാദം

മതമെന്നപേരില്‍ നിലവിലുള്ള ഏതെങ്കിലുമൊന്നിന്റെ അനുയായിയായി ജീവിച്ചാല്‍ പോര, മുഹമ്മദ് നബി(സ്വ)യുടെ രിസാലത്തും നുബുവ്വത്തും അംഗീകരിച്ചുകൊണ്ട് ഖുര്‍ആന്‍ അനുസരിച്ച് തന്നെ ജീവിക്കണമെന്നാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ സൂറതുല്‍ബഖറയിലെ 62 ാം ആയത്തും മാഇദയിലെ 69 ാം സൂക്തവും ഉദ്ധരിച്ച് ഏത് മതം സ്വീകരിച്ചാലും മതി എന്നു വാദിക്കുന്ന സര്‍വ്വ മതസത്യവാദികളുണ്ട്. സൂറത്തുല്‍ ബഖറയിലെ 62ാം സൂക്തം ഇ താണ് :

നിശ്ചയം വിശ്വസിച്ചവരോ യഹൂദികളോ കൃസ്ത്യാനികളോ സ്വാബികളോ ആരായാലും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരായാലും അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ അവരുടെ പ്രതിഫലം ഉണ്ടായിരിക്കും.  അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടിവരില്ല (ഖു2:62). എല്ലാ മതങ്ങളും ശരി എന്ന് വരുത്തിത്തീര്‍ക്കാനല്ല  മറിച്ച് തങ്ങളാണ് സ്വര്‍ഗത്തിന്റെ യഥാര്‍ഥ അവകാശികളെന്ന യഹൂദികളുടെയും ക്രിസ്ത്യാനികളുടെയും പൊള്ളയായ അവകാശ വാദത്തെ ഖണ്ഡിക്കുവാനാണ് ഈ സൂക്തവും  മാഇദയിലെ 69 ാം സൂക്തവും ഇറക്കിയത്. മോക്ഷത്തിന്റെ മാനദണ്ഡം സാമുദായികമോ വര്‍ഗീയമോ അല്ലെന്നും യഥാര്‍ഥ വിശ്വാസവും സല്‍ക്കര്‍മവുമാണെന്നും വ്യക്തമാക്കുകയാണ് ഈ സൂക്തങ്ങള്‍ ചെയ്യുന്നത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് മാത്ര മേ മോക്ഷമുള്ളുവെന്ന് ഇവ വ്യക്തമാക്കുന്നു. മോക്ഷത്തിന്റെ ഉപാധിയായ ഈശ്വര വിശ്വാസ വും പരലോക വിശ്വാസവും ഏത് രീതിയില്‍ വേണമെന്ന് ഖുര്‍ആനിലെ മറ്റനേകം സൂക്തങ്ങളിലൂടെ അല്ലാഹു വിശദീകരിച്ചിട്ടുണ്ട്. തദനുസാരം വിശ്വസിച്ച് പ്രവര്‍ത്തിച്ചാലെ പരലോക മോ ക്ഷം ലഭിക്കുകയുള്ളുവെന്ന് ഖുര്‍ആന്‍ സംശയലേശമന്യേ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

സൂറതുല്‍ മാഇദയില്‍, ജൂതന്മാരെയും ക്രിസ്ത്യാനികളെയും അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: അല്ലയോ വേദക്കാരേ, നമ്മുടെ ദൂതന്‍ നിങ്ങളില്‍ ആഗതനായിരിക്കുന്നു. വേദത്തില്‍ നിന്ന് നിങ്ങള്‍ പൂഴ്ത്തിവെച്ച ധാരാളം കാര്യങ്ങള്‍ അദ്ദേഹം നിങ്ങള്‍ക്ക് വിശദീകരിച്ച് തരികയും ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിട്ടൊഴിവാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും വ്യക്തമായ വേദവും വന്നിരിക്കുന്നു. അതുവഴി അല്ലാഹുവിന്റെ പ്രീതി തേടുന്നവര്‍ക്ക് അവന്‍ രക്ഷാമാര്‍ഗങ്ങള്‍ കാണിച്ച് കൊടുക്കുകയും അവന്റെ ഹിതത്താല്‍ അവരെ ഇരുളുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുകയും  നേര്‍വഴിയിലേക്ക് മാര്‍ഗ ദര്‍ശനം അരുളുകയും ചെയ്യുന്നു (ഖു 15,16). ഖുര്‍ആന്‍ തന്നെ സ്വീകരിച്ചുകൊള്ളണമെന്ന് വേദക്കാരെ നിര്‍ദ്ദേശിക്കുകയാണ് ഈ സൂക്തങ്ങള്‍ ചെയ്യുന്നത്. തുടര്‍ന്നു പറയുന്നു: മര്‍യമിന്റെ പുത്രന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും നിഷേധികളായിരിക്കുന്നു (ഖു 5:17). വീണ്ടും പറയുന്നു: ഓ വേദക്കാരേ, പ്രവാചക ദൌത്യപരമ്പര കുറേ കാലമായി നിലച്ചുപോയ ഒരു സാഹചര്യത്തില്‍ നമ്മുടെ ഈ ദൂതന്‍ നിങ്ങളില്‍ ആഗതനായി നിങ്ങ ള്‍ക്ക് മതത്തിന്റെ സുവ്യക്തമായ പാഠങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളില്‍ ഒരു സു വിശേഷകനോ മുന്നറിയിപ്പ് നല്‍കുന്നവനോ വന്നില്ലല്ലോ എന്ന് പറയുവാന്‍ നിങ്ങള്‍ക്ക് അവസരം വരരുതല്ലോ എന്ന് കരുതിയാണത്. നിശ്ചയമായും ആ സുവിശേഷകനും താക്കീതു കാ രനും നിങ്ങളില്‍ സമാഗതനായിരിക്കുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനായിരിക്കുന്നു (ഖു 5:19).

പൂര്‍വ മതക്കാരെല്ലാം മുഹമ്മദ് നബി(സ്വ)യെ സ്വീകരിച്ച് കൊള്ളണമെന്നാണ് ഈ സൂക്തങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഇസ്ലാമിന്റെ വീക്ഷണത്തില്‍ പൂര്‍വ മതങ്ങളെല്ലാം ഇസ്ലാമിന്റെ കാലഹരണം സംഭവിച്ച വികലങ്ങളായ വകഭേദങ്ങളാണ്. അവയില്‍ മനുഷ്യകരങ്ങളുടെ പ്ര വര്‍ത്തനങ്ങള്‍ വഴിയായി കൂട്ടലുകളും കിഴിക്കലുകളും വന്നു ഭവിച്ചിരിക്കുന്നു. അതെല്ലാം ശരിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമാണ് അന്തിമ ശരീഅത്തായ ഇസ്ലാം. ആ സത്യം മറച്ചുവച്ചു കൊണ്ട് മതം ഏതായാലും മനുഷ്യന് നന്നാവാന്‍ സാധിക്കുമെന്ന ഭംഗിവാക്ക് പറയാന്‍ ഖുര്‍ആന്‍ അനുസരിച്ച് സാധ്യമല്ലെന്നതാണ് വസ്തുത. മനുഷ്യന്‍ ഏത് ദേശക്കാരനും സമുദായക്കാരനും ആവട്ടെ അവന്റെ മതം അഥവാ വിശ്വാസ കര്‍മ്മസരണി ഇസ്ലാമായിരിക്കണമെന്നാണ് അല്ലാഹുവിന്റെ ഉപദേശം .അതുമാത്രമാണ് സത്യ സരണിയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.രേ ”

ഇസ്ലാം

അസ്ലമ എന്ന അറബി പദത്തില്‍ നിന്നാണ് ഇസ്ലാം എന്ന പദം ഉണ്ടായത്. കീഴടങ്ങി, അനുസരിച്ചു, സമര്‍പ്പിച്ചു എന്നൊക്കെ ഇതിനര്‍ഥമുണ്ട്. അല്ലാഹുവിനുള്ള സമ്പൂര്‍ണമായ സമര്‍പ്പണമെന്നാണ് സാങ്കേതികാര്‍ഥം. ഇങ്ങനെ അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും ശാസനകള്‍ക്കും പൂര്‍ ണമായി വഴങ്ങിക്കൊണ്ട് ജീവിക്കുമ്പോള്‍ വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന സമാധാനവും ഇസ്ലാമിന്റെ അര്‍ഥവ്യാപ്തിയില്‍ ഉള്‍പ്പെടുന്നു.

പ്രപഞ്ചത്തിലെ പദാര്‍ഥങ്ങളെല്ലാം അല്ലാഹുവിന് കീഴ്പ്പെട്ടുകൊണ്ടാണ് ജീവിക്കുന്നത്. അതായത് പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ചാണ് ഭൂമിയും  മറ്റു ഗോളങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ചലിക്കുന്നത്. ഇവക്കൊന്നും തന്നെ ദൈവിക നിയമങ്ങളെ ലംഘിക്കുക സാധ്യമല്ല. അപ്പോള്‍ പദത്തിന്റെ അര്‍ഥം വച്ച് അവയെ  മുസ്ലിം എന്ന് പറയാം. എന്നാല്‍ സങ്കേ തികാര്‍ഥത്തില്‍ അവയെ മുസ്ലിം എന്ന് വിളിക്കില്ല. കാരണം ഇസ്ലാം ബുദ്ധിയും യുക്തിയും കൊടുത്ത് ചിന്തിച്ച് വിശ്വസിച്ച് ആചരിക്കേണ്ട കര്‍മ്മ പദ്ധതിയാണ്. അതിനാല്‍ പഥാര്‍ഥ ലോ കത്തെ മുസ്ലിം എന്ന് പറയില്ല.

അല്ലാഹു പ്രകാശത്താല്‍ സൃഷ്ടിച്ച മലകുകളും സമ്പൂര്‍ണമായും അല്ലാഹുവിന്റെ കല്‍പ്പനകളെ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ്. പക്ഷേ, അവര്‍ക്കും വിവേചനാധികാരമില്ല. അല്ലാഹുവിന്റെ കല്‍പന ലംഘിക്കാന്‍ അവര്‍ക്ക് സാധ്യമല്ല. ആ നിലയില്‍ അവരെയും മുസ്ലിം, അമുസ്ലിം എന്ന തരംതിരിവില്‍ ഉള്‍പ്പെടുത്തിപ്പറയാറില്ല. വിവേചനാധികാരം നല്‍കപ്പെട്ട ജിന്ന്, ഇന്‍സ് വര്‍ഗങ്ങളെയാണ് മുസ്ലിം, കാഫിര്‍ പട്ടികയില്‍ സാധാരണ പെടുത്താറുള്ളത്.

മനുഷ്യന് അല്ലാഹു ചിന്താ സ്വാതന്ത്യ്രം നല്‍കി. നന്മയും തിന്മയും വിവേചിച്ചറിയുവാനുള്ള ശക്തി പ്രദാനം ചെയ്തു. അവനറിയാത്ത മണ്ഡലങ്ങളില്‍ ദൈവ നിയുക്തനായ നബിയിലൂടെ അറിവ് നല്‍കി. ശുദ്ധ പ്രകൃതത്തോടെയാണ് മനുഷ്യന്‍ പിറക്കുന്നത്. പിന്നീട് അവനെ രൂപപ്പെടുത്തുന്നതില്‍ സഹചര്യത്തിന് വലിയ സ്വാധീനമുണ്ട്. തെറ്റായ സാഹചര്യങ്ങളെ അതിജീവിച്ച് നന്മയുടെ മാര്‍ഗത്തില്‍ നടന്നു നീങ്ങാനുള്ള നിര്‍ദ്ദേശങ്ങളാണ് നബി(സ്വ)യിലൂടെ നല്‍കപ്പെട്ട ഇസ്ലാമിലുള്ളത്.

ഇസ്ലാം കാര്യങ്ങള്‍

ഇസ്ലാം വിശ്വാസവും കര്‍മ്മവും ചേര്‍ന്നതാണ്. അഞ്ചുകാര്യങ്ങളാണ് ഇസ്ലാമിന്റെ അടിത്തറയെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്നും മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും മനസ്സുകൊണ്ടുറപ്പിച്ച് പ്രഖ്യാപിക്കലാണ് ഒന്നാമത്തെ കര്‍മ്മം. രണ്ടാമത്തേത് അഞ്ച് നേരത്തെ നിസ്കാരം കൃത്യനിഷ്ടതയോടെ നിര്‍വഹിക്കലാണ്. മൂന്നാമത്തേത് സമ്പത്തിന്റെ തോതനുസരിച്ച് സകാത് കൊടുക്കലും നാലാമത്തേത് റമദാനിലെ നോമ്പനുഷ്ഠിക്കലും അഞ്ചാമത്തേത് കഴിവുള്ളവര്‍ കഅബയില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കലുമാണ്.

ഈമാന്‍ കാര്യങ്ങള്‍

വിശ്വാസകാര്യങ്ങളെ ആറ് അദ്ധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. അല്ലാഹുവിലും മലകുകളിലും ദൈ വിക വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും  അന്ത്യദിനത്തിലും അല്ലാഹുവില്‍ നിന്നുള്ള നന്മ തിന്മകളായ വിധിയിലും വിശ്വസിക്കലാണ് അവ. ഈ വിശ്വാസ കാര്യങ്ങളെ അഖീദ എന്നും അ ഞ്ചു കര്‍മ്മകാര്യങ്ങളെ ഇബാദത് എന്നും പറയുന്നു. ഇവക്ക് പുറമെ അമലുസ്സ്വാലിഹ (സല്‍ കര്‍മ്മങ്ങളുടെ പ്രവര്‍ത്തനവും) ഇസ്ലാമിന്റെ ഭാഗമാണ്.

ഒരിക്കല്‍ മൂസാനബി(അ)യോട് അല്ലാഹു ചോദിക്കുകയുണ്ടായി: അല്ലയോ മൂസാ, താങ്കള്‍ എനിക്ക് വേണ്ടി വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടോ? മൂസാനബി(അ) പറഞ്ഞു: ഞാന്‍ നിസ്കരിച്ചു, നോമ്പെടുത്തു, നിനക്ക്വേണ്ടി സ്തോത്രം ചൊല്ലി. അപ്പോള്‍ അല്ലാഹു ചോദിച്ചു: അല്ല മൂസാ, താങ്കള്‍ അമലുസ്സ്വാലിഹ് വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഇത് കേട്ട മൂസാനബി(അ) കരഞ്ഞുകൊണ്ട് ചോദിച്ചു: എന്താണ് അമലുസ്സ്വാലിഹ് എന്ന് നീ എനിക്ക് അറിയിച്ചുതരിക. അപ്പോള്‍ അല്ലാഹു പറഞ്ഞു: മൂസാ, താങ്കള്‍ വിശന്നവന്റെ വിശപ്പ് അകറ്റിയിട്ടുണ്ടോ? ദാഹിച്ചവന്റെ ദാ ഹം ശമിപ്പിച്ചിട്ടുണ്ടോ? ഉടുതുണിയില്ലാത്തവന് വസ്ത്രം ധരിപ്പിച്ചിട്ടുണ്ടോ? മര്‍ദ്ദിതനെ സഹായിച്ചിട്ടുണ്ടോ? പണ്ഢിതനെ ആദരിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് സല്‍ക്കര്‍മങ്ങള്‍. അപ്പോള്‍ വി ശ്വാസവും നിസ്കാരം പോലുള്ള ഔപചാരിക കര്‍മങ്ങളും നിലനിര്‍ത്തുന്നതോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളും ജനക്ഷേമം മുന്‍ നിര്‍ത്തിയുളള സേവനങ്ങളും മുസ്ലിമാകാന്‍ ആവശ്യമാണ്.


RELATED ARTICLE

 • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
 • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
 • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
 • സുന്നീ സലഫീ വീക്ഷണങ്ങള്‍
 • ജമാഅത്തും സലഫി പണ്ഢിതരും
 • സലഫിസം
 • ഇജ്തിഹാദും തഖ്ലീദും
 • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
 • അശ്അരീ മദ്ഹബ്
 • മദ്ഹബുകളുടെ ആവിര്‍ഭാവം
 • സുന്നത്ത് ജമാഅത്ത്
 • മാര്‍ഗദര്‍ശനം ഇസ്ലാം
 • സര്‍വമത സത്യവാദം
 • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
 • ശീഇസവും വ്യതിയാന ചിന്തകളും
 • വ്യതിയാന ചിന്തകളുടെ ആരംഭം
 • ആരാണ് മുസ്ലിം?
 • മനുഷ്യന്റെ ഉല്‍ഭവം